രാധാനഗര്‍ ബീച്ച്
ഏഷ്യയിലെ തന്നെ ഏറ്റവും മനോഹരമായ ബീച്ചുകളില്‍ ഒന്നാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തില്‍ സ്ഥിതി ചെയ്യുന്ന രാധാനഗര്‍ ബീച്ച്. സൂര്യാസ്തമയം ആണ് ഇവിടുത്തെ പ്രധാന കാഴ്ചകളിലൊന്ന്. വെള്ളമണലിനോട് ചേര്‍ന്ന് കിടക്കുന്ന നീലക്കടല്‍ കാണാനായി വിദേശികളടക്കം ഒത്തിരിപ്പേര്‍ ഇവിടെ എത്താറുണ്ട്.
PC:Harvinder Chandigarh
ഗോകര്‍ണ്ണ ബീച്ച്
സ്വര്‍ണ്ണ നിറത്തില്‍ മണലുള്ള ഗോകര്‍ണ്ണ ബീച്ച് സഞ്ചാരികളുടെയും തീര്‍ഥാടകരുടെയും ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ്. ബീച്ചുകളുടെ പേരില്‍ പ്രസിദ്ധമായ ഗോകര്‍ണ്ണത്ത് ബീച്ച് ട്രക്കിങ്ങിനായാണ് ആളുകള്‍ എത്താറുള്ളത്.
PC:Saransh Gupta
കോവളം ബീച്ച്
കേരളത്തിലെ അന്താരാഷ്ട്ര പ്രശസ്തിയാര്‍ജിച്ച ബീച്ചുകളില്‍ ഒന്നാണ് കോവളം ബീച്ച്. വൈകുന്നേരത്തോടെ മാത്രം സജീവമാകുന്ന ബീച്ച് ഇന്ത്യയിലെ തന്നെ അപൂര്‍വ്വം ടോപ്ലെസ് സണ്‍ബാത്ത് ബീച്ചുകളിലൊന്നുകൂടിയാണ്.
PC: Official Site
പാലോലം ബീച്ച് ഗോവ
സൗത്ത് ഗോവയ്ക്കു സമീപം സ്ഥിതി ചെയ്യുന്ന പാലോലം ബീച്ച് ഗോവയിലെ ബീച്ചുകളില്‍ ഏറെ പ്രശസ്തവും വൃത്തിയുള്ളതുമാണ്. വിദേശികള്‍ അധികമായി എത്തുന്ന ഇവിടെ പാറക്കൂട്ടങ്ങളാണ് പ്രധാന കാഴ്ച.
PC:Satyajit Nayak
ഗണപതിപുലെ ബീച്ച്
ഗണപതിയുടെ ആകൃതിയിലുള്ള മലയ്ക്കു സമീപം സ്ഥിതി ചെയ്യുന്ന ഗണപതിപുലെ ബീച്ച് കൊങ്കണിലെ പ്രധാന ബീച്ചുകളിലൊന്നാണ്. ഏറെ മനോഹരമായി സംരക്ഷിക്കപ്പെടുന്ന ഈ ബീച്ചില്‍ വെള്ളമണലാണുള്ളത്.
PC: Neil Satyam
മല്‍വാന്‍ ബീച്ച്
മഹാരാഷ്ട്രയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ് മല്‍വാന്‍ ബീച്ച്. ചരിത്രവുമായി ഏറെ അടുത്തു കിടക്കുന്ന ഇവിടെ കൂടുതല്‍ എത്തിച്ചേരുന്നത് ചരിത്രപ്രേമികള്‍ തന്നെയാണ്.
PC:Wikipedia
കാല പാതാര്‍ ബീച്ച്, ആന്‍ഡമാന്‍
ആന്‍ഡമാനിലെ ഏറ്റവും ശാന്തമായ ബീച്ച് എന്നറിയപ്പെടുന്ന കാല പാതാര്‍ ബീച്ച് ടൂറിസത്തിന്റെ സാധ്യതകള്‍ ഉള്‍പ്പെടുത്താത്ത ഒരിടമാണ്. അതിനാല്‍ നിശബ്ദത ആസ്വദിക്കാനെത്തുന്നവരാണ് ഇവിടുത്തെ ആളുകള്‍.
PC:Mukherjeesaikat
മന്ദര്‍മനി ബീച്ച് , പശ്ചിമബംഗാള്‍
നഗരത്തിരക്കുകളില്‍ നിന്നും ഏറെ മാറി കിടക്കുന്ന ഈ ബീച്ച് ബഹളങ്ങളും ആള്‍ത്തിരിക്കും ഒട്ടും എത്തിയിട്ടില്ലാത്ത ഒരിടമാണ്. നെടുനീളം ദൂരം ഡ്രൈവ് ചെയ്യാന്‍ പറ്റുന്ന ഈ ബീച്ച് പ്രാദേശികമായി ഏറെ അറിയപ്പെടുന്ന ഒരിടം കൂടിയാണ്.
PC:Mum321
മൊബര്‍ ബീച്ച്
പക്ഷിനിരീക്ഷണത്തിനു പേരുകേട്ട് മൊബര്‍ ബീച്ച് ഗോവന്‍ ഹോളിഡേ ഡെസ്റ്റിനേഷനുകളില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഏറെ മനോഹരവും വൃത്തിയുമായി സംരക്ഷിക്കപ്പെടുന്ന ഇവിടെ ധാരാളം ആളുകള്‍ എത്താറുണ്ട്.
PC: Saad Faruque
പാരഡൈസ് ബീച്ച്, പോണ്ടിച്ചേരി
പോണ്ടിച്ചേരിയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് പാരഡൈസ് ബീച്ച്. ടൗണിനോടടുത്തായി സ്ഥിതി ചെയ്യുന്ന ഈ ബീച്ച് അല്പം ഒറ്റപ്പെട്ടാണ് കിടക്കുന്നതെങ്കിലും ഇവിടെ എത്തിയാല്‍ അങ്ങനെയൊരു പ്രശ്‌നമില്ല. പോണ്ടിച്ചേരിയില്‍ പോകുന്നവര്‍ ഉറപ്പായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളിലൊന്നുകൂടിയാണിത്.
PC: Flickr