Search
  • Follow NativePlanet
Share
» »കേരളത്തിലെ മികച്ച ആർട്ട് ഗാലറികൾ!

കേരളത്തിലെ മികച്ച ആർട്ട് ഗാലറികൾ!

By Maneesh

സഞ്ചാരികളെ വളരെയേറെ ആകർഷിപ്പിക്കുന്നതാണ് കേരളത്തിന്റെ ഭൂപ്രകൃതി. സുന്ദരമായ ഈ പ്രകൃതി ഭംഗി കണ്ടാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്ന് സഞ്ചാരികൾ വിശേഷിപ്പിച്ച് തുടങ്ങിയത്. പ്രകൃതി ഭംഗി കാണാൻ കേരളത്തി‌ൽ എത്തുന്ന സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഒന്നാണ് കേരളത്തിലെ ആർട്ട് ഗാലറികൾ. കലാസ്നേഹികൾ തീർ‌ച്ചയായും സന്ദർശിച്ചിരിക്കേണ്ട കേരളത്തിലെ ചില ആർട്ട് ഗാലറികൾ പരിചയപ്പെടാം.

കാശി ആർട്ട് ഗാലറി, കൊച്ചി

Photo Courtesy: Official Site

കാശി ആർട്ട് ഗാലറി, കൊച്ചി

കൊച്ചിയിലെ ബർഗർ സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു ആർട്ട് ഗാലറിയാണ് കാശി ആർട്ട് ഗാലറി. പ്രശസ്തമായ പല കലാകാരന്മാരുടേയും ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന ഈ ഈ സ്ഥലത്ത്. ഒരു കാപ്പി നുകർന്നുകൊണ്ട് ചിത്ര‌പ്രദർശനങ്ങൾ ആസ്വദിക്കാം.

കലകളേക്കുറിച്ചുള്ള ചർച്ചകളിൽ പങ്കെടുക്കാനും സഞ്ചാരികൾക്ക് ഇവിടെ അവസരമുണ്ട്. എല്ലാ ദിവസവും രാവിലെ 8.30 മുതൽ രാത്രി പത്ത് മണിവരെ ഇവിടെ സന്ദർശിക്കാനാകും

കാശി ആർട്ട് ഗാലറി, കൊച്ചി

Photo Courtesy: Soham Banerjee

ശ്രീ ചിത്ര ആർട്ട് ഗാലറി, തിരുവനന്തപുരം

മലയാളികളുടെ അഭിമാനമായ ചിത്രകാരൻ രാജരവിവർമ്മയുടെ അപൂർവ ചിത്രങ്ങൾ ഉൾപ്പടെയുള്ള ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ള സ്ഥലമാണ്. രബീന്ദ്രനാഥ ടാഗോർ, ജമിനി റോയ്, നിക്കോളസ് റോ‌യ്റിച്ച് തുടങ്ങിയ അനുഗ്രഹീത കാലാകാരന്മാരുടെ കലാസൃഷ്ടികളും ഇവിടെ പ്രദർശനത്തിന് വച്ചിട്ടുണ്ട്. ബംഗാളി, രാജസ്ഥാനി, രജപുത്ര, മുഗൾ, തഞ്ചാവൂർ ശൈലികളിലുള്ള കലാസൃഷ്ടികളുടെ പ്രദർശനങ്ങളും ഇവിടെയുണ്ട്.

തിരുവനന്തപുരത്തെ നന്തൻകോടിലെ സൂര്യകാന്തി റോഡിലാണ് ഈ ആർട്ട് ഗാലറി സ്ഥിതി ചെയ്യുന്നത്. തിങ്കളാഴ്ചകളിലും ബുധനാഴ്ച ഉച്ചവരെയുള്ള സമയങ്ങളിലും ഒഴികെ മറ്റുദിവസങ്ങളിൽ രാവിലെ 10.30 മുതൽ 4.30 വരെയാണ് ഇവിടേയ്ക്കുള്ള പ്രവേശന സമയം.

കാശി ആർട്ട് ഗാലറി, കൊച്ചി

Photo Courtesy: Kerala Tourism

ഡേവിഡ് ആർട്ട് ഗാലറി, കൊച്ചി

കൊച്ചിയിലെ പഴയ ഒരു ഡ‌ച്ച് ബംഗ്ലാവാണ് ആർട്ട് ഗ്യാലറിയും കഫേയുമാക്കി മാറ്റിയത്. രുചികരമായ പിസ കഴിക്കാൻ പറ്റിയ സ്ഥലം കൂടിയായ ഈ ആർട്ട് ഗ്യാലറിയിൽ യുവ കലാപ്രതിഭകൾക്ക് തങ്ങളുടെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കാനുള്ള അവസരവും ലഭ്യമാണ്. ഫോർട്ട് കൊച്ചിയി‌ൽ പരേഡ് ഗ്രൗണ്ടിന് മുൻവശത്തായിട്ടാണ് ഈ ഗാലറി സ്ഥിതി ചെയ്യുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X