» »സൈക്കിളില്‍ കണ്ടു തീര്‍ക്കാം ഈ നാടുകള്‍

സൈക്കിളില്‍ കണ്ടു തീര്‍ക്കാം ഈ നാടുകള്‍

Written By: Elizabath

വ്യത്യസ്തമായി യാത്രകള്‍ ചെയ്ത് സുഖം കണ്ടെത്തുന്നവര്‍ നമുക്കു ചുറ്റുമുണ്ട്. ചരക്കു കൊണ്ടുപോകുന്ന ലോറിയിലും ഓട്ടോയിലും ഒക്കെ കയറി നാടുചുറ്റുന്നവര്‍ ഒട്ടും വിരളമല്ല നമ്മുടെ ഇടയില്‍. കുറച്ചുകൂടി വ്യത്യസ്ഥത ആഗ്രഹിക്കുന്ന ആളാണെങ്കില്‍ മാര്‍ഗ്ഗങ്ങള്‍ ഇനിയും ഇഷ്ടംപോലെയുണ്ട്. സൈക്കിളിലെ നാടു ചുറ്റല്‍ അതിലൊന്നാണ്.

മെട്രോ നഗരത്തില്‍ നിന്നും കായലലകളിലേക്ക്

മെട്രോ നഗരത്തില്‍ നിന്നും കായലലകളിലേക്ക്

മെട്രോ നഗരമായ കൊച്ചിയില്‍ നിന്നും കായലിന്റെയും നെല്ലിന്റെയും നാടായ ആലപ്പുഴയിലേക്ക് ഒരു സൈക്കിള്‍ യാത്ര നടത്തിയാല്‍ എങ്ങനെയുണ്ടാകും...
കൊച്ചിയുടെ തിരക്കുകളില്‍ നിന്നും നാടിന്റെ പച്ചപ്പും ഊഷ്മളതയും നിറഞ്ഞ ആലപ്പുഴയിലേക്ക് സൈക്കിള്‍ ചവിട്ടിയുള്ള യാത്ര വ്യത്യസ്ഥമായ ഒരനുഭവമായിരിക്കും. തിരക്കുകളില്‍ നിന്നും മെല്ലെ ശാന്തതയിലേക്ക് ലയിക്കുന്നത് നേരിട്ടറിയാന്‍ കഴിയും.

pc: Vickymon

നല്ല വഴി

നല്ല വഴി

ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും ആരംഭിച്ച് മാരാരിക്കുളം ബീച്ചില്‍ അവസാനിക്കുന്ന രീതിയില്‍
യാത്ര പ്ലാന്‍ ചെയ്താല്‍ വ്യത്യസ്ഥമായ കാഴ്ചകള്‍ കാണാനും അറിയാനും സാധിക്കും.
pc: nborun

ദൂരം

ദൂരം

ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും ഏകദേശം അന്‍പത് കിലോമീറ്ററോളം അകലെയാണ് മാരാരി ബീച്ച് സ്ഥിതി ചെയ്യുന്നത്.
സൈക്ലിങ് നടത്തുന്നവര്‍ അതിരാവിലെയുള്ള സമയം തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

തിരക്കുകളില്‍ നിന്നും വെള്ളച്ചാട്ടത്തിലേക്ക്

തിരക്കുകളില്‍ നിന്നും വെള്ളച്ചാട്ടത്തിലേക്ക്

കൊച്ചിയില്‍ നിന്നും സൈക്ലിങിന് തിരഞ്ഞെടുക്കാന്‍ വ്യത്യസ്ഥമായ നിരവധി റൂട്ടുകളാണുള്ളത്. കൊച്ചിയുടെ ഹൃദയമായ എടപ്പള്ളിയില്‍ നിന്നും കേരളത്തിലെ ഏറ്റവും പ്രശസ്ത വെള്ളച്ചാട്ടമായ ആതിരപ്പള്ളിയിലേക്കുള്ള യാത്ര ഇവിടുത്തെ മികച്ച റൂട്ടാണ്. ഇത്തിരി ദൂരം കൂടുതലുണ്ടെങ്കിലും യാത്രയിലെ കാഴ്ചകള്‍ ക്ഷീണം തോന്നിപ്പിക്കില്ല.

PC: Own work

നല്ല വഴി

നല്ല വഴി

എടപ്പള്ളിയില്‍ നിന്നും ആതിരപ്പള്ളിയിലേക്കുള്ള റോഡ് മികച്ച നിലവാരത്തിലുള്ളതാണ്. എന്നാല്‍ ഏതു സമയവും തിരക്കേറിയ ഈ റോഡില്‍ സഞ്ചരിക്കുമ്പോള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിരിക്കണം
PC: Sumith R

ദൂരം

ദൂരം

എടപ്പള്ളിയില്‍ നിന്നും ആരംഭിക്കുന്ന യാത്ര അതിരപ്പള്ളിയിലെത്താന്‍ എഴുപത് കിലോമീറ്റളോളം ദൂരമാണ് പിന്നിടേണ്ടത്. അങ്കമാലി-നെടുമ്പാശ്ശേരി വഴിയും നോര്‍ത്ത് പറവൂര്‍-ചാലക്കുടി വഴിയും പോകാന്‍ സാധിക്കും.

ചാലക്കുടി മുതല്‍ വാല്‍പ്പാറ വരെ

ചാലക്കുടി മുതല്‍ വാല്‍പ്പാറ വരെ

സൈക്കിളിങ്ങിനു പറ്റിയ ഏറ്റവും മികച്ച റൂട്ടുകളിലൊന്നാണ് ചാലക്കുടി മുതല്‍ വാല്‍പ്പാറ വരെയുള്ള റൂട്ട്. കാഴ്ചകള്‍ കാണാനും അറിയാനും കാടിന്റെ പച്ചയിലൂടെയുള്ള യാത്ര സഹായിക്കും എന്നതില്‍ സംശയമില്ല.

PC: Csnithin024

നല്ല വഴി

നല്ല വഴി

ചാലക്കുടിയില്‍ നിന്നും വാഴച്ചാല്‍ വെള്ളച്ചാട്ടവും മലക്കപ്പാറയും ഷോളയാര്‍ ഡാമും പിന്നിട്ടുള്ള മനോഹരമായ യാത്ര ഒരിക്കലും മറക്കാനാവാത്ത കാഴ്ചകളും അനുഭവങ്ങളും സമ്മാനിക്കുമെന്നതില്‍ സംശയമില്ല.

PC: Jan J George

ദൂരം

ദൂരം

ചാലക്കുടിയില്‍ നിന്നും വാല്‍പ്പാറയിലേക്ക് 107 കിലോമീറ്ററാണ് ദൂരം. കൃത്യമായ തയ്യാറെടുപ്പുകളും മുന്‍കരുതലുകളുമെടുത്തതിനു ശേഷം മാത്രമേ യാത്രയ്‌ക്കൊരുങ്ങാവൂ.

 ക്രിക്കറ്റിന്റെ നാട്ടില്‍ നിന്നും ഡ്രൈവ് ഇന്‍ ബീച്ചിലേക്ക്

ക്രിക്കറ്റിന്റെ നാട്ടില്‍ നിന്നും ഡ്രൈവ് ഇന്‍ ബീച്ചിലേക്ക്

ക്രിക്കറ്റിന്റെയും കേക്കിന്റെയും സര്‍ക്കസ്സിന്റെയുമൊക്കെ നാടായ തലശ്ശേരിയില്‍ നിന്നും ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാടിനുള്ള സൈക്കിള്‍ യാത്ര കണ്ണൂരുകാര്‍ക്ക് എളുപ്പത്തില്‍ പരീക്ഷിക്കാവുന്ന സൈക്കിള്‍ റൂട്ടാണ്. ഒരുപാടു വാഹനങ്ങള്‍ കടന്നു പോകുന്ന റോഡാണ് എന്ന കാര്യം യാത്രയിലുടന്നീളം മനസ്സില്‍ സൂക്ഷിക്കേണ്ടതാണ്.

PC: paandu raam

നല്ല വഴി

നല്ല വഴി

തലശ്ശേരിയില്‍ നിന്നും മുഴപ്പിലങ്ങാടിനുള്ള വഴി താരതമ്യേന തിരക്കേറിയതാണ്. കണ്ണൂര്‍-കോഴിക്കോട് ഹൈവേ വഴിയാണ് മുഴിപ്പിലങ്ങാട് പോകുന്നത്.

 ദൂരം

ദൂരം

തലശ്ശേരിയില്‍ നിന്നും എടക്കാട് വഴി മുഴപ്പിലങ്ങാട് ബീച്ചിലേക്ക് 12 കിലോമീറ്റര്‍ ദൂരം മാത്രമേ യാത്രയ്ക്കുള്ളൂ.

സൈക്കിള്‍ സവാരിയില്‍ ശ്രദ്ധിക്കാന്‍

സൈക്കിള്‍ സവാരിയില്‍ ശ്രദ്ധിക്കാന്‍

സൈക്കിളില്‍ യാത്രയ്‌ക്കൊരുങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.
1. ആരോഗ്യം
ശരീരം നല്ല ഫിറ്റായിട്ടുള്ളവരും എനിക്കിത് പൂര്‍ത്തിയാക്കാന്‍ കഴിയും എന്നു വിശ്വസിക്കുന്നവരും മാത്രമേ യാത്രയ്ക്കിറങ്ങാവൂ.
2. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ പോകാതിരിക്കുന്നതായിരിക്കും ഉത്തമം
3. കൃത്യമായ റൈഡിംഗ് ഗിയറുകള്‍ ഉപയോഗിക്കുന്നത് അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും എന്നതില്‍ സംശയമില്ല.
4. ഒറ്റയ്ക്കുള്ള യാത്ര പരമാവധി ഒഴിവാക്കുക. ക്ലബുകളുമായി സഹകരിച്ചുകൊണ്ടുള്ള യാത്രകളെ പ്രോത്സാഹിപ്പിക്കാം.
5. വെയില്‍ തുടങ്ങുന്നതിനു മുന്‍പായി യാത്ര അവസാനിപ്പിക്കാന്‍ പറ്റിയ രീതിയില്‍ പ്ലാന്‍ ചെയ്യുന്നത് നന്നായിരിക്കും.
6. യാത്രയ്ക്കിടെ കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കാം.
7. കടന്നു പോകുന്ന സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ മുന്‍കൂര്‍ അനുമതി ആവശ്യമാണോ എന്ന് പരിശോധിച്ച ശേഷം മാത്രം റൂട്ട് പ്ലാന്‍ ചെയ്യുക.

pc: kiran kumar