Search
  • Follow NativePlanet
Share
» »കുടുംബത്തോടൊപ്പം പോയിരിക്കേണ്ട കേരളത്തിലെ 50 സ്ഥലങ്ങള്‍

കുടുംബത്തോടൊപ്പം പോയിരിക്കേണ്ട കേരളത്തിലെ 50 സ്ഥലങ്ങള്‍

കുടുംബത്തോടൊപ്പം യാത്ര ആഗ്രഹിക്കാത്ത ആരും കാണില്ല. എന്നാൽ അതിനുപറ്റിയ സ്ഥലങ്ങള്ഡ ഏതാണെന്നറിയുമോ?

By Maneesh

ഒറ്റയ്ക്കോ സുഹൃത്തുക്കളോടൊപ്പമോ യാത്ര ചെയ്യുന്നത് പോലെ‌യല്ലാ കുടുംബത്തോടൊപ്പമുള്ള യാത്ര. ‌‌വളരെ മുന്‍കൂട്ടി തന്നെ യാത്ര പ്ലാന്‍ ചെയ്യണം. പോകുന്ന സ്ഥലത്ത് താമസ സൗകര്യം ഉണ്ടോയെന്ന് അന്വേഷിക്കണം. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന സ്ഥലമാണെന്ന് ഉറപ്പ് വരുത്തണം. അങ്ങനെ പല കാര്യങ്ങള്‍ നമ്മള്‍ നോക്കേണ്ടതുണ്ട്.

വെക്കേഷന്‍ കാലത്താണ് പലരും കുടുംബത്തോടൊപ്പം യാത്ര ചെയ്യാറുള്ളത്. അതിനാല്‍ തന്നെ യാത്ര ചെയ്യുന്ന സ്ഥലത്ത് വളരെ തിരക്ക് അനുഭവപ്പെടാം. പല സ്ഥലങ്ങളിലും എത്തിച്ചേരുമ്പോഴായിരിക്കും ഹോട്ടല്‍ മുറികള്‍ ഒ‌ന്നും ഒഴിവില്ലെന്ന് മനസിലാകുന്നത്. ഇത് ഒഴിവാക്കാന്‍ എല്ലാം നേരത്തെ തന്നെ ബുക്ക് ചെയ്യാണം.

കേരളത്തില്‍ കു‌ടുംബത്തോടൊപ്പം യാത്ര ചെയ്യാവുന്ന സ്ഥലങ്ങള്‍ പരിചയപ്പെടാം

01. ബേക്കല്‍, കാസര്‍കോട്

01. ബേക്കല്‍, കാസര്‍കോട്

(Hotels in Bekal) കോട്ടയുടെ പേരില്‍ പ്രശസ്തമായ ബേക്കല്‍ സ്ഥിതി ചെയ്യുന്നത് കാസര്‍കോടാണ്. കേരള‌ത്തിലെ പ്രശസ്തമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ബേക്കല്‍. വിശദമായി വായിക്കാം

Photo Courtesy: jeem

02. മുഴപ്പിലങ്ങാട് ബീച്ച്, കണ്ണൂര്‍

02. മുഴപ്പിലങ്ങാട് ബീച്ച്, കണ്ണൂര്‍

(Hotels in Kannur) കണ്ണൂരില്‍ നിന്ന് പോകാവുന്ന സുന്ദരമായ ഒരു സ്ഥലമാണ് മുഴപ്പിലങ്ങാട് ബീച്ച്. ഇന്ത്യയിലെ നീളംകൂടിയ ഡ്രൈവ് ഇന്‍ ബീച്ച് എന്നതാണ് കണ്ണൂരിലെ മുഴപ്പിലങ്ങാട് ബീച്ചിനെ വിനോദസഞ്ചാരഭൂപടത്തില്‍ ശ്രദ്ധേയമായ ഒന്നാക്കുന്നത്. തലശ്ശേരിയില്‍ നിന്നും എട്ടും കണ്ണൂരില്‍ നിന്നും 16 ഉം കിലോമീറ്റര്‍ ദൂരത്തിലാണ് മുഴപ്പിലങ്ങാട് ബീച്ച്. വിശദമായി വായിക്കാം

Photo Courtesy: Riju K

03. പയ്യാമ്പലം ബീച്ച്, കണ്ണൂര്‍

03. പയ്യാമ്പലം ബീച്ച്, കണ്ണൂര്‍

(Hotels in Kannur) കണ്ണൂര്‍ നഗരത്തില്‍ നിന്നും അധികം അകലെയല്ലാതെ( ഏകദേശം 2 കിലോമീറ്റര്‍) സ്ഥിതിചെയ്യുന്ന ഈ ബീച്ച് വിനോദ സഞ്ചാരികള്‍ക്ക് ഒരു പറുദീസയായിരിക്കും. വിശദമായി വായിക്കാം

Photo Courtesy: Nisheedh at the English language Wikipedia

04. പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്ക്, കണ്ണൂര്‍

04. പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്ക്, കണ്ണൂര്‍

(Hotels in Kannur) കണ്ണൂര്‍ നഗരത്തില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയായി കണ്ണൂര്‍ തളിപ്പറമ്പ് റോഡില്‍ ആണ് പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. കണ്ണൂരില്‍ എത്തുന്നവര്‍ക്ക് കുടുംബത്തോടെ സന്ദര്‍ശിക്കാന്‍ പറ്റിയ ഒരു സ്ഥലമാണ്. വിശദമായി വായിക്കാം
Photo Courtesy: Pradeep717

05. പഴശ്ശി ഡാം, കണ്ണൂര്‍

05. പഴശ്ശി ഡാം, കണ്ണൂര്‍

(Hotels in Kannur) കണ്ണൂരില്‍ നിന്നും 35 കിലോമീറ്റര്‍ ദൂരമുണ്ട് പഴശ്ശി ഡാമിലേക്ക്. കണ്ണൂരിലെ പ്രശസ്തമായ കാഴ്ചകളിലൊന്നാണ് പഴശ്ശി ഡാം. കണ്ണൂരില്‍ നിന്ന് കുടുംബത്തോടൊപ്പം ഉല്ലാസ യാത്ര ചെയ്യാന്‍ പറ്റിയ സ്ഥലമാണ് പഴശ്ശി ഡാം. വിശദമായി വായിക്കാം
Photo Courtesy: Vinayaraj

06. ബേപ്പൂര്‍ തുറമുഖം, കോഴിക്കോട്

06. ബേപ്പൂര്‍ തുറമുഖം, കോഴിക്കോട്

(Hotels in Kozhikode ) കോഴിക്കോട് നഗരത്തില്‍നിന്നും 10 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതിചെയ്യുന്ന ബേപ്പൂര്‍ തുറമുഖം, കുടുംബത്തോടൊപ്പം യാത്ര ചെയ്യാന്‍ പറ്റിയ സുന്ദരമാ‌യ സ്ഥലമാണ്. വിശദമായി വായിക്കാം
Photo Courtesy: OXLAEY.com

07. കാപ്പാട് ബീച്ച്, കോഴിക്കോട്

07. കാപ്പാട് ബീച്ച്, കോഴിക്കോട്

(Hotels in Kozhikode ) ചരിത്രപ്രാധാന്യം കൊണ്ട് ശ്രദ്ധയാകര്‍ഷിക്കുന്ന കോഴിക്കോട്ടെ മനോഹരമായ കടല്‍ത്തീരമാണ് കാപ്പാട് ബീച്ച്. കോഴിക്കോട്ട് നിന്നും 18 കിലോമീറ്റര്‍ അകലത്തിലാണ് കാപ്പാട് ബീച്ച്. വിശദമായി വായിക്കാം

Photo Courtesy: Dijaraj Nair

08. പെരുവണ്ണാമൂഴി ഡാം, കോഴിക്കോട്

08. പെരുവണ്ണാമൂഴി ഡാം, കോഴിക്കോട്

(Hotels in Kozhikode )
കോഴിക്കോട്ടെ മനോഹരമായ ഒരു ഡാം സൈറ്റാണ് പെരുവണ്ണാമുഴി ഡാം. കോഴിക്കോട് നഗരത്തില്‍ നിന്നും ഇവിടേക്ക് 43 കിലോമീറ്റര്‍ ദൂരമുണ്ട്. പെരുവണ്ണാമുഴി എന്ന സ്ഥലത്താണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം
Photo Courtesy: irvin calicut

09. കടലുണ്ടി പക്ഷിസങ്കേ‌തം, മലപ്പുറം

09. കടലുണ്ടി പക്ഷിസങ്കേ‌തം, മലപ്പുറം

(Hotels in Kozhikode ) മലപ്പുറം ജില്ലയിലാണെങ്കിലും കോഴിക്കോട് നിന്ന് വളരെ എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന ഒരു പക്ഷി സങ്കേതമാണ് കടലുണ്ടി പക്ഷി സങ്കേതം. കോഴിക്കോട് നിന്ന് 19 കിലോമീറ്റര്‍ അകലെയായാണ് കടലുണ്ടി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Dhruvaraj S from India

10. നിലമ്പൂര്‍, മലപ്പുറം

10. നിലമ്പൂര്‍, മലപ്പുറം

(Hotels in Nilambur )
കേരളത്തിലെ മികച്ച പിക്നിക്ക് കേന്ദ്രങ്ങളില്‍ ഒന്നാണ് നിലമ്പൂര്‍. മലപ്പുറം ജില്ലയുടെ കിഴക്കേ അറ്റത്താണ് നിലമ്പൂര്‍ സ്ഥിതി ചെയ്യുന്നത്. മലപ്പുറത്ത് നിന്ന് 40 കിലോമീറ്ററും കോഴിക്കോട് നിന്ന് 72 കിലോമീറ്ററും തൃശൂരില്‍ നിന്ന് 120 കിലോമീറ്ററും ആണ് നിലമ്പൂരിലേക്കു‌ള്ള ദൂരം. വിശദമായി വായിക്കാം

Photo Courtesy: Kamaljith K V

11. പൂക്കോട് തടാകം, വയനാ‌ട്

11. പൂക്കോട് തടാകം, വയനാ‌ട്

(Hotels in Wayanad ) വയനാട്ടിലെ മനോഹരമായ തടാകമാണ് പൂക്കോട് ലേക്ക്. ആയിരക്കണക്കിന് സഞ്ചാരികളാണ് പ്രകൃതിസുന്ദരമായ ഈ തടാകം കാണാനായി ഇവിടെയെത്തുന്നത്. കനത്ത ഫോറസ്റ്റിന് നടുവിലെ ഈ തടാകം കേരളത്തിലെതന്നെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. വിശദമായി വായിക്കാം Photo Courtesy: irvin calicut

12. ബാണാസുര സാഗര്‍, വയനാട്

12. ബാണാസുര സാഗര്‍, വയനാട്

(Hotels in Wayanad ) കല്‍പ്പറ്റയില്‍ നിന്നും 21 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വയനാട്ടിലെ പ്രശസ്തമായ ബാണാസുര സാഗര്‍ ഡാമിലെത്താം. ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണണടക്കെട്ട് എന്ന പേര് സ്വന്തമാക്കിയ ഈ ആണക്കെട്ടാണ് ഏഷ്യയിലെ രണ്ടാമത്തെ വലിയ മണ്ണണക്കെട്ട്. വിശദമായി വായിക്കാം
Photo Courtesy: Vaibhavcho

13. കുറുവാ ദ്വീപ്, വയനാട്

13. കുറുവാ ദ്വീപ്, വയനാട്

(Hotels in Wayanad ) മാനന്തവാടിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയായാണ് കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്നത്. മാനന്തവാടിയില്‍ നിന്ന് കാട്ടിക്കുളം വഴി കുറുവ ദ്വീപില്‍ എത്തിച്ചേരാം. കാട്ടിക്കുളത്ത് നിന്ന് ഏകദേശം 6 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കുറുവാ ദ്വീപില്‍ എത്താം. വിശദമായി വായിക്കാം
Photo Courtesy: Vijay S

14. ചെമ്പ്രപീക്ക്, വയനാട്

14. ചെമ്പ്രപീക്ക്, വയനാട്

(Hotels in Wayanad ) കുടുംബത്തോടൊപ്പം ചെറി‌യ ഒരു ട്രെക്കിംഗ് നടത്താന്‍ ആഗ്രഹമുണ്ടെങ്കില്‍ പോകാന്‍ പറ്റിയ സ്ഥലമാണ് ചെമ്പ്രപീക്ക്. വിശദമായി വായിക്കാം

Photo Courtesy: Sarath Kuchi

15. പറമ്പിക്കുളം, പാലക്കാട്

15. പറമ്പിക്കുളം, പാലക്കാട്

(Hotels in Palakkad ) പറമ്പിക്കുളം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് കേരളത്തില്‍ ആണെങ്കിലും, സഞ്ചാരികള്‍ക്ക് അവിടെ എത്തിച്ചേരാന്‍ തമിഴ് നാട്ടിലെ പൊള്ളാച്ചി വഴി പോകണം. പാലക്കാട് നിന്ന് വളരെ അടുത്തായാണ് പൊള്ളാച്ചി സ്ഥിതി ചെയ്യുന്നത്. അതിനാല്‍ പാലക്കാട് നിന്ന് പൊള്ളാച്ചി വഴി പറമ്പിക്കുളത്ത് എത്തിച്ചേരാം. വിശദമായി വായിക്കാം

Photo Courtesy: Thangaraj Kumaravel

16. മലമ്പുഴ, പാലക്കാട്

16. മലമ്പുഴ, പാലക്കാട്

(Hotels in Palakkad ) പാലക്കാട് നഗരത്തില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് മലമ്പുഴ. പ്രകൃതിസൗന്ദര്യവും മനുഷ്യപ്രയത്‌നവും ഒന്നുചേര്‍ന്ന് ഏറ്റവും പ്രശസ്തമായ അമ്യൂസ്‌മെന്റ് പാര്‍ക്കുകളില്‍ ഒന്നാണ് മലമ്പുഴയിലേത്. വിശദമായി വായിക്കാം

Photo Courtesy: Vinod Sankar

17. ചിമ്മിണി, തൃശൂര്‍

17. ചിമ്മിണി, തൃശൂര്‍

(Hotels in Thrissur ) തൃശൂര്‍ ജില്ലയിലെ പ്രശസ്തമായ ഒരു ഇക്കോ ടൂറിസം കേന്ദ്രമാണ് ചിമ്മിണി വന്യജീവി സങ്കേതം. തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍, പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ നെല്ലിയാമ്പതിയുടെ പടിഞ്ഞാറന്‍ ചെരുവിലാണ് ഇതിന്റെ സ്ഥാനം. 1984ല്‍ ആണ് ഈ വന്യജീവി സങ്കേതം സ്ഥാപിക്കപ്പെട്ടത്. ‌വിശദമായി വായിക്കാം

Photo Courtesy: Dvellakat
18. ചാവക്കാട് ബീച്ച്, തൃശൂര്‍

18. ചാവക്കാട് ബീച്ച്, തൃശൂര്‍

(Hotels in Guruvayur) തൃശ്ശൂര്‍ ജില്ലയിലെ മനോഹരമായ കാഴ്ചകളിലൊന്നാണ് ചാവക്കാട് ബീച്ച്. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് പ്രകൃതിസുന്ദരമായ ചാവക്കാട് ബീച്ച്. ഗുരുവായൂര്‍ നിന്നും 4 കിലോമീറ്റര്‍ അകലെയാണ് ചാവക്കാട് ബീച്ച് സ്ഥിതിചെയ്യുന്നത്. വിശദമായി വായിക്കാം
Photo Courtesy: fameleaf is snoozing

19. പീച്ചി, തൃശൂര്‍

19. പീച്ചി, തൃശൂര്‍

(Hotels in Thrissur ) പ്രകൃതിസ്‌നേഹികളുടെ പ്രിയകേന്ദ്രങ്ങളിലൊന്നാണ് തൃശ്ശൂരിന് 23 കിലോമീറ്റര്‍ ദൂരത്തുള്ള പീച്ചി വന്യജീവി സങ്കേതം. പീച്ചി - വാഴാനി വന്യജീവി സങ്കേതം എന്നാണ് ഇത് പരക്കെ അറിയപ്പെടുന്നത്. വിശദമായി വായിക്കാം
Photo Courtesy: Ranjithsiji

20. അതിരപ്പള്ളി, തൃശൂര്‍

20. അതിരപ്പള്ളി, തൃശൂര്‍

(Hotels in Thrissur ) തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിലാണ്‌ അതിരപ്പള്ളി സ്ഥിതി ചെയ്യുന്നത്‌. തൃശ്ശൂരില്‍ നിന്ന്‌ 60 കിലോമീറ്റര്‍ അകലെയുള്ള അതിരപ്പള്ളി ഒരു ഫസ്റ്റ്‌ ഗ്രേഡ്‌ പഞ്ചായത്താണ്‌. കൊച്ചിയില്‍ നിന്ന്‌ 70 കിലോമീറ്റര്‍ അകലെയാണ്‌ അതിരപ്പള്ളി. ഇവിടം മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ക്കും ആകര്‍ഷകമായ മഴക്കാടുകള്‍ക്കും പ്രശസ്‌തമാണ്‌. വിശദ‌മായി വായിക്കാം
Photo Courtesy: Dhruvaraj S

21. ചേറ്റുവ, തൃശൂര്‍

21. ചേറ്റുവ, തൃശൂര്‍

(Hotels in Guruvayur) തൃശൂര്‍ ജില്ലയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ ഗുരുവായൂരില്‍ സന്ദര്‍ശനം നടത്തുന്നവര്‍ക്ക് പോകാന്‍ പറ്റിയ സ്ഥലമാണ് ചേറ്റുവ. ഗുരുവായൂരില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയായിട്ടാണ് ചേറ്റുവ കായല്‍ സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: sri_the_quack

22. കുമ്പളങ്ങി, എറണാകുളം

22. കുമ്പളങ്ങി, എറണാകുളം

(Hotels in Kochi) കൊച്ചിയില്‍ നിന്നും 15 കിലോമീറ്റര്‍ മാറിയാണ് കുമ്പളങ്ങി ഇന്റഗ്രേറ്റഡ് ടൂറിസം വില്ലേജ് സ്ഥിതിചെയ്യുന്നത്. നീണ്ടുപരന്ന് കിടക്കുന്ന ഇവിടുത്തെ കായലാണ് കുമ്പളങ്ങി സഞ്ചാരികളുടെ ഇഷ്ട സ്ഥലമാക്കി മാറ്റിയത്. വിശദമായി വായിക്കാം

Photo Courtesy: Aruna at ml.wikipedia

23. ഏഴാറ്റുമുഖം, എറണാകുളം

23. ഏഴാറ്റുമുഖം, എറണാകുളം

(Hotels in Kochi) ഏഴാറ്റുമുഖം എറണാകുളം ജില്ലയില്‍ ചാലക്കുടിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു വിനോദ സഞ്ചാരകേന്ദ്രമാണ് ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് 11 കിലോമീറ്ററും എറണാകുളത്ത് നിന്ന് 40 കിലോമീറ്ററും അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Ranjithsiji

24. ചേറായി ബീച്ച്, എറണാകു‌ളം

24. ചേറായി ബീച്ച്, എറണാകു‌ളം

(Hotels in Kochi) വൈപ്പിന്‍ ദ്വീപിനടുത്തുള്ള ചെറായി ബീച്ചിലേക്ക് കൊച്ചി നഗരത്തില്‍ നിന്നും 25 കിലോമീറ്റര്‍ ദൂരമുണ്ട്. കൊച്ചിയിലെ ഏറ്റവും പ്രശസ്തമായ കാഴ്ചകളിലൊന്നാണ് ചെറായി ബീച്ച്. വിശദമായി വായിക്കാം
Photo Courtesy: Yesudeep Mangalapilly

25. കുമരകം, കോട്ടയം

25. കുമരകം, കോട്ടയം

(Hotels in Kumarakom) കേരളം അവധിക്കാലം ആഘോഷിക്കാന്‍ തെരഞ്ഞെടുക്കുന്നവര്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് കുമരകം. വേമ്പനാട് കായല്‍തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ് കുമരകം. വിശദമായി വായിക്കാം


Photo Courtesy: Sarath Kuchi

26. വാഗമണ്‍, ഇടുക്കി

26. വാഗമണ്‍, ഇടുക്കി

(Hotels in Vagamon) കേരളത്തിലെ കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയില്‍ കിടക്കുന്ന ഈ സ്ഥലം സംസ്ഥാനത്തെ ഒരു പ്രധാന ഹണിമൂണ്‍ ലൊക്കേഷനാണ്. കുടുംബാംഗങ്ങള്‍ക്കൊപ്പം യാത്ര ചെയ്യാന്‍ പറ്റിയ സ്ഥലമാണ് വാഗമണ്‍. വിശദമായി വായിക്കാം
Photo Courtesy: Madhu Kannan

27. പീരുമേട്, ഇടുക്കി

27. പീരുമേട്, ഇടുക്കി

(Hotels in Idukki ) ഇടുക്കി ജില്ലയിലെ മലയോരപട്ടണമാണ് പീരുമേട്. കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഏറെ പ്രധാനപ്പെട്ടൊരു ഹില്‍ സ്റ്റേഷനാണിത്. മനോഹരമായ കാലാവസ്ഥയും പ്രകൃതിയുമാണ് പീരുമേടിന്റെ പ്രത്യേകത. വിശദമായി വായിക്കാം

Photo Courtesy: Soman
28. മൂന്നാര്‍, ഇടുക്കി

28. മൂന്നാര്‍, ഇടുക്കി

(Hotels in Munnar ) വെറുമൊരു വിനോദസഞ്ചാരകേന്ദ്രമെന്നതിലുമുപരി, കാണാനും മനസ്സിലാക്കാനും ഒട്ടേറെ കാര്യങ്ങളുള്ള സ്ഥലമാണിത്. പ്രകൃതിസ്‌നേഹികളെ സംബന്ധിച്ച് ഒരു പറുദീസമാണ് മൂന്നാര്‍. വിശദമായി വായിക്കാം

Photo Courtesy: Alosh Bennett

29. ദേവികുളം, ഇടുക്കി

29. ദേവികുളം, ഇടുക്കി

(Hotels in Thekkady ) ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ മനോഹരമായ ഒരു ഹില്‍ സ്‌റ്റേഷനാണ് ദേവികുളം. ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്ന ദേവികുളം മൂന്നാറില്‍ നിന്നും അടുത്താണ്. വിശദമായി വായിക്കാം
Photo Courtesy: Jean-Pierre Dalbéra

30. തേക്കടി, ഇടുക്കി

30. തേക്കടി, ഇടുക്കി

(Hotels in Thekkady ) കേരളത്തിലെ ഏറ്റവും ആകര്‍ഷകവും അത്യപൂര്‍വ്വമായ വിസ്മയാനുഭവങ്ങള്‍ സന്ദര്‍ശകന് സമ്മാനിക്കുന്ന ടൂറിസ്റ്റ് കേന്ദ്രവുമാണ് ഇടുക്കി ജില്ലയിലെ തേക്കടി. വിശദമായി വായിക്കാം


Photo Courtesy: Appaiah

31. തെന്മല, കൊല്ലം

31. തെന്മല, കൊല്ലം

(Hotels in Kollam ) കേരളത്തിലെ കൊല്ലം ജില്ലയിലാണ് തെന്മല സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ട മലനിരകളിലാണ് തെന്മലയെന്ന സുന്ദര സ്ഥലം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്ത് നിന്ന് 72 കിലോമീറ്ററും, കൊല്ലത്ത് നിന്ന് അറുപത്താറ് കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം. ദേശീയ പാത 208 കടന്നുപോകുന്നത് തെന്മലയ്ക്ക് സമീപത്തുകൂടിയാണ്. വിശദമായി വായിക്കാം
Photo Courtesy: Kumar Mullackal

32. അഷ്ടമുടി കായല്‍, കൊല്ലം

32. അഷ്ടമുടി കായല്‍, കൊല്ലം

(Hotels in Kollam ) പ്രകൃതി സൗന്ദര്യം അടുത്ത്‌ കാണാനും ആസ്വദിക്കാനുമുള്ള അവസരമാണ്‌ അഷ്ടമുടി കായലിലൂടെയുള്ള യാത്രകള്‍. സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജലതടാകങ്ങളില്‍ ഒന്നായ അഷ്ടമുടിക്കായലിന്റെ ഭാഗമാണ്‌ വശ്യമനോഹരമായ ഈ കായല്‍പരപ്പ്‌. വിശദമായി വായിക്കാം

Photo Courtesy: Kerala Tourism

33. ശാസ്താം കോട്ട കാ‌യല്‍, കൊ‌ല്ലം

33. ശാസ്താം കോട്ട കാ‌യല്‍, കൊ‌ല്ലം

(Hotels in Kollam ) മനോഹരമായൊരു ശുദ്ധജലതടാകമാണ്‌ ശാസ്‌താംകോട്ട കായല്‍. കായല്‍യാത്രക്കുള്ള സൗകര്യവും പ്രകൃതി സൗന്ദര്യവും ശാസ്‌താംകോട്ട കായലിലേക്ക്‌ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. തീരത്ത്‌ സ്ഥിതി ചെയ്യുന്ന ശാസ്‌താ ക്ഷേത്രത്തില്‍ നിന്നാണ്‌ കായലിന്‌ ഈ പേര്‌ ലഭിച്ചത്‌. വിശദമായി വായിക്കാം

Photo Courtesy: Arunelectra
34. വര്‍ക്ക‌ല ബീച്ച്, തിരുവനന്തപുരം

34. വര്‍ക്ക‌ല ബീച്ച്, തിരുവനന്തപുരം

(Hotels in Varkala ) തിരുവനന്തപുരത്ത് നിന്ന് വടക്കോട്ടേക്ക് ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ വര്‍ക്കലയില്‍ എത്താം. കൊല്ലത്ത് നിന്നും ഇവിടെ എളുപ്പത്തില്‍ എത്തിച്ചേരാം. വര്‍ക്കല നഗരത്തില്‍ നിന്ന് 10 മിനുറ്റ് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്താല്‍ ഈ ബീച്ചില്‍ എത്തിച്ചേരാം. വിശദമായി വായിക്കാം

Photo Courtesy: Nikolas Becker

35. കാപ്പി‌ല്‍ തടാകം, തിരുവനന്തപുരം

35. കാപ്പി‌ല്‍ തടാകം, തിരുവനന്തപുരം

(Hotels in Varkala ) വര്‍ക്കല ടൌണില്‍ നിന്ന് 4 കിലോമീറ്റര്‍ വടക്ക് മാറി കൊല്ലം സിറ്റിയിലേക്കുള്ളപാതയിലാണ് കാപ്പില്‍ തടാകം. പാലത്തിനുമുകളില്‍ നിന്നുകൊണ്ട് കായലിന്റെ ഭംഗി മൊത്തമായി നോക്കിക്കാണാം. വിശദമായി വായിക്കാം
Photo Courtesy: Ikroos

36. തിരുവനന്തപുരം മൃഗശാ‌ല, തിരുവനന്തപുരം

36. തിരുവനന്തപുരം മൃഗശാ‌ല, തിരുവനന്തപുരം

(Hotels in Thiruvananthapuram ) തിരുവനന്തപുരത്ത് പ്രശസ്തമായ ഒരു മൃഗശാലയുണ്ടെന്ന് അറിയില്ലാത്ത സഞ്ചാരികള്‍ കുറവാണ്, ഈ അടുത്ത കാലത്താണ് അവിടെ ആനക്കൊണ്ടയും, ബംഗാളിക്കടുവയുമൊക്കെ എത്തിച്ചേര്‍ന്നത്. ഇതൊക്കെ വാര്‍ത്തകളില്‍ ഇടംപിടിച്ചതുമാണ്. വിശദമായി വായിക്കാം

Photo Courtesy: Ameer Dawood

37. നെയ്യാര്‍, തിരുവന‌ന്തപുരം

37. നെയ്യാര്‍, തിരുവന‌ന്തപുരം

(Hotels in Thiruvananthapuram ) തിരുവനന്തപുരത്ത് നിന്ന് പിക്‌നിക്ക് പോകാന്‍ പറ്റിയ മികച്ച ഒരു ഇക്കോ ടൂറിസ്റ്റ് കേന്ദ്രമാണ് നെയ്യാര്‍. തിരുവനന്തപുരം നഗരത്തില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നെയ്യാറില്‍ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നത് അവിടുത്തെ അണക്കെട്ടും വന്യജീവി സങ്കേതവുമാണ്. വിശദമായി വായിക്കാം
Photo Courtesy: Martin Maravattickal

38. വേളി ടൂറിസ്റ്റ് വില്ലേജ്, തിരുവനന്തപുരം

38. വേളി ടൂറിസ്റ്റ് വില്ലേജ്, തിരുവനന്തപുരം

(Hotels in Thiruvananthapuram )
തിരുവനന്തപുരത്ത് നിന്ന് പോകാന്‍ പറ്റിയ ഒരു വീക്കെന്‍ഡ് പിക്‌നിക്ക് പോയന്റാണ് വേളി ടൂറിസ്റ്റ് വില്ലേജ്. തിരുവനന്തപുരത്ത് നിന്ന് 10 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വേളിഗ്രാമത്തിലെ ഏറ്റവും പ്രധാന ആകര്‍ഷണം അവിടുത്തെ സുന്ദരമായ വേളി കായലാണ്. വിശദമായി വായിക്കാം


Photo Courtesy: Kerala Tourism

39. കോവളം, തിരുവനന്തപുരം

39. കോവളം, തിരുവനന്തപുരം

(Hotels in Kovalam ) ഇന്ത്യയിലെ പ്രശസ്തമായ ബീച്ചുകളിലൊന്നാണ് കോവളം. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അറബിക്കടലിന്റെ ഓരം ചേര്‍ന്നിരിക്കുന്ന സ്വപ്നസുന്ദരമായ കോവളം ബീച്ചിന് പറയാന്‍ കഥകളേറെയുണ്ട്. കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നിന്നും കേവലം 16 കിലോമീറ്റര്‍ മാത്രം ദൂരത്താണ് സഞ്ചാരികളുടെ സ്വപ്നഭൂമിയായ കോവളം കടല്‍ത്തീരം. വിശദമായി വായിക്കാം
Photo Courtesy: mehul.antani

40. വിഴിഞ്ഞം, തിരുവനന്തപുരം

40. വിഴിഞ്ഞം, തിരുവനന്തപുരം

(Hotels in Kovalam ) കോവളത്തുനിന്നും കേവലം 3 കിലോമീറ്റര്‍ അകലെയാണ് വിഴിഞ്ഞം. ബീച്ച് റിസോര്‍ട്ടുകള്‍ക്കും ആയുര്‍വേദ ചികിത്സള്‍ക്കും പേരുകേട്ട വിഴിഞ്ഞം അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രം കൂടിയാണ്. വിശദമായി വായിക്കാം
Photo Courtesy: Koshy Koshy

41. പൂവാര്‍ ബീച്ച്, തിരുവനന്തപുരം

41. പൂവാര്‍ ബീച്ച്, തിരുവനന്തപുരം

(Hotels in Poovar ) തിരുവനന്തപുരം നഗരത്തിന് തെക്കായി 38 കിലോമീറ്റര്‍ അകലെയായാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. മനോഹരമായ ഒരു ബീച്ചാണെങ്കിലും ഈ ബീച്ചിന്റെ സൗന്ദര്യത്തെക്കുറിച്ച് അധികം പേര്‍ക്കും അറിയില്ല. അതിനാല്‍ തന്നെ ഈ ബീച്ചില്‍ ജനത്തിരക്ക് നന്നേ കുറവാണ്. വിഴിഞ്ഞത്ത് നിന്ന് പൂവാറിലേക്ക് ബോട്ട് യാത്രയ്ക്കും സൗകര്യമുണ്ട്. പ്രശസ്തമായ കോവളം ബീച്ചിന് സമീപത്ത് തന്നെയാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Nagesh Jayaraman

42. ശംഖുമുഖം ബീച്ച്, തിരുവനന്തപുരം

42. ശംഖുമുഖം ബീച്ച്, തിരുവനന്തപുരം

(Hotels in Kovalam ) തിരുവനന്തപുരം ജില്ലയില്‍ തന്നെ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ മറ്റൊരു ബീച്ചാണ് ശംഖുമുഖം ബീച്ച്. കാനായി കുഞ്ഞിരാമന്‍ തീര്‍ത്ത ജലകന്യക എന്ന ശില്പം ഇവിടെ എത്തുന്ന സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന ഒന്നാണ്.
Photo Courtesy: Aravind Sivaraj

43. ആലപ്പുഴ, ആലപ്പുഴ

43. ആലപ്പുഴ, ആലപ്പുഴ

(Hotels in Alleppey ) കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ സഞ്ചാരികളുടെ സ്വര്‍ഗ്ഗമാണ് നിറയെ കായലും കടല്‍ത്തീരവുമുള്ള ആലപ്പുഴയുടെ ഏത് ഭാഗത്തും മനോഹരമായ കാഴ്ചകളും വിനോദസാധ്യതകളുമുണ്ട്. വിശദ‌മായി വായിക്കാം
Photo Courtesy: Christian Haugen

44. വേമ്പനാട് കായല്‍, ആലപ്പുഴ

44. വേമ്പനാട് കായല്‍, ആലപ്പുഴ

(Hotels in Alleppey ) കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട് കായലാണ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയകായല്‍. ആലപ്പുഴ, കൊല്ലം, എറണാകുളം എന്നീ ജില്ലകളിലായാണ് ഈ കായല്‍ വ്യാപിച്ച് കിടക്കുന്നത്. കുട്ടനാട്ടിലെ പ്രശസ്തമായ പുന്നമടക്കായല്‍ വേമ്പനാട്ട് കായലിന്റെ ഭാഗമാണ്. വിശദമായി വായിക്കാം
Photo Courtesy: Rahuldb at en.wikipedia

45. കുട്ടനാട്, ആലപ്പുഴ

45. കുട്ടനാട്, ആലപ്പുഴ

(Hotels in Alleppey ) കൊല്ലത്തിനും കൊച്ചിയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന കുട്ടനാട്, അതിന്റെ പൈതൃകം സൂക്ഷിക്കുന്നത് കൊണ്ട് തന്നെ തദ്ദേശ്യരെന്നോ വിദേശികളെന്നോ വ്യത്യാസമില്ലാതെ എല്ലാത്തരം സഞ്ചാരികളുടേയും ഇഷ്ടസ്ഥലമായി മാറിയിരിക്കുകയാണ്. വിശദമായി വാ‌യിക്കാം
Photo Courtesy: Sourav Niyogi

46. ഭൂതത്താന്‍ കെട്ട്, കൊച്ചി

46. ഭൂതത്താന്‍ കെട്ട്, കൊച്ചി

കൊച്ചിയില്‍ നിന്ന് അന്‍പത് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഭൂതത്താന്‍ കെട്ടില്‍ എത്താം. Photo Courtesy: Vinayaraj

47. തട്ടേക്കാട് പക്ഷി സങ്കേതം, കൊച്ചി

47. തട്ടേക്കാട് പക്ഷി സങ്കേതം, കൊച്ചി

ഭൂതത്താ‌‌ന്‍കെട്ടിന് സമീപത്തായാണ് പ്രശസ്തമായ പക്ഷി സങ്കേതമായ തട്ടേക്കാട് പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. Photo Courtesy: PP Yoonus

48. മാട്ടുപ്പെട്ടി, ഇടുക്കി

48. മാട്ടുപ്പെട്ടി, ഇടുക്കി

മൂന്നാറില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സുന്ദരമായ സ്ഥലമാണ് മാട്ടുപ്പെട്ടി. വിശദമായി വായിക്കാം

Photo Courtesy:Dhruvaraj S

49. മറയൂര്‍, ഇടുക്കി

49. മറയൂര്‍, ഇടുക്കി

മറയൂര്‍ ചന്ദന മരങ്ങള്‍ക്കും ശര്‍ക്കരയ്ക്കും പേരുകേട്ട സ്ഥലമാണ് ഇടുക്കി ജില്ലയിലെ മറയൂര്‍. മൂന്നാറില്‍ നിന്ന് 41 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മറയൂരിലെ ഏറ്റവും സുന്ദരമായ കാഴ്ച തൂവാനം വെള്ളച്ചാട്ടമാണ്.

Photo Courtesy: Cyrillic

50. ഇലവീഴാപൂഞ്ചിറ, കോട്ടയം

50. ഇലവീഴാപൂഞ്ചിറ, കോട്ടയം

കോട്ടയം ജില്ലയിലാണ് പ്രശസ്തമായ ഇലവീഴാപൂഞ്ചിറ സ്ഥിതി ചെയ്യുന്നത്. ട്രെക്കിംഗ്, ജീപ്പ് സഫാരി എന്നിവയ്ക്ക് പേരുകേട്ട സ്ഥലമാണ് ഇത്. വായിക്കാം: ത്രില്ലടിപ്പിക്കുന്ന യാത്രയ്ക്ക് ഇലവീഴാപൂഞ്ചിറ. വിശദമായി വായിക്കാം

Photo Courtesy: Fullfx

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X