
സൂര്യനുദിച്ചിട്ടും മായാത്ത കോടമഞ്ഞും മുട്ടികൂട്ടിയിടിപ്പിക്കുന്ന തണുപ്പും ഒക്കെയാി ഡിസംബർ വന്നു കഴിഞ്ഞു. തണുപ്പിന്റെ കടുപ്പം ഒരല്പം മാറ്റി വെച്ചാൽ യാത്ര ചെയ്യുവാൻ പറ്റിയ സമയമാണിത്. കുട്ടികളുടെ 10 ദിവസത്തെ ക്രിസ്തുമസ് അവധിയും കൂടി നോക്കിയാൽ എല്ലാം കൊണ്ടും യാത്ര പോകുവാൻ പറ്റിയ സമയം തന്നെ. വലിയ ചെലവിലൊന്നും ഇല്ലാതെ ഈ ക്രിസ്തുമസ് അവധിക്കാലത്ത് ഒരു യാത്ര നടത്തിയാലോ... കേരളത്തിൽ തന്നെ ഈ കാലയളവിൽ പോകേണ്ട കുറച്ച് ഇടങ്ങള്‍ പരിചയപ്പെടാം

ഫോർട്ട് കൊച്ചി
ക്രിസ്തുമസ് കാലയളവിൽ കേരളത്തിൽ ഉറപ്പായും പോയിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ് ഫോർട്ട് കൊച്ചി. മറ്റൊരിടത്തും കാണാൻ സാധിക്കാത്ത തരത്തിലുള്ള ആഘോഷങ്ങളും മേളകളുമാണ് ഫോർട്ട് കൊച്ചിയിൽ ക്രിസ്തുമസ് കാലത്ത് അരങ്ങേറുക. വർഷങ്ങളായി നടന്നു വരുന്ന കൊച്ചിൻ കാർണിവലാണ് ഏറ്റവും വലിയ ആകർഷണം.

തിരുവനന്തപുരം
ക്രിസ്തുമസും ഒപ്പം വരുന്ന പുതുവത്സരവും ഒരു വലിയ ആഘോഷമാക്കി മാറ്റുന്നവരാണ് തിരുവനന്തപുരത്തുകാർ. ദീപാലങ്കാരങ്ങളും മറ്റുമായി നഗരം ഇക്കാലയളവിൽ മുഴുവൻ സജീവമായിരിക്കും. ചാല മാർക്കറ്റു പാളയം മാർക്കറ്റും ഒക്കെ ഷോപ്പിങ്ങ് പ്രേമികളാൽ നിറഞ്ഞു നിൽക്കുന്ന കാഴ്ചയും മനോഹരമാണ്. വിവിധ രുചികളുമായി കേക്ക് മാർക്കറ്റുകളും ഡിസംബർ മധ്യത്തോടെ സജീവമാകും.

കോഴിക്കോട്
എന്നും ആഘോഷങ്ങൾക്ക് പ്രാധാന്യം നല്കുന്ന നാടാണ് കോഴിക്കോട്. ആഘോഷം എന്തായാലും അതിൽ പൂർണ്ണ ആനന്ദം കണ്ടെത്തുന്നവരാണ് ഇവിടെയുള്ളവർ. നക്ഷത്രങ്ങൾ തൂക്കിയിട്ടിരിക്കുന്ന കടകളും പുൽക്കൂട്ടുകളും ഒക്കെ കാണാന്‍ കോഴിക്കോട് തന്നെ വരണം.

കോട്ടയം
ക്രിസ്തുമസിനെ ഒരു ആഡംബര ആഘോഷമാക്കി കാണുന്നവരാണ് കോട്ടയംകാർ. വർണ്ണ വിളക്കുകളും ഗംഭീര പുൽക്കൂടുകളും ഒക്കെയായി ഇവിടുത്തെ വീടുകളടക്കം നേരത്തെ ഒരുങ്ങും.

മൂന്നാർ
ക്രിസ്തുമസിന് യാത്ര പോകുമ്പോൾ കേരളത്തിൽ തിരഞ്ഞെടുക്കുവാൻ പറ്റിയ പ്രധാന ഇടമാണ് മൂന്നാർ. മലമുകളിലെ ആഘോഷങ്ങൾ കൂടാതെ വ്യത്യസ്തമായ ഒരുനുഭവമായിരിക്കും മൂന്നാർ പകർന്നു തരുന്നത്. തേയിലത്തോട്ടങ്ങളിലൂടെയുള്ള യാത്രകളും മൂന്നാറിന്റെ തണുപ്പിലെ ക്രിത്സുമസ് ആഘോഷങ്ങളും ഒക്കെയാകുമ്പോൾ ഇവിടുത്തെ ക്രിസ്തുമസ് പൊളിക്കും എന്നതിൽ സംശയമില്ല. കൂടാതെ കുട്ടികൾക്ക് ഇവിടുത്തെ ആഘോഷങ്ങള്‍ ഒരു പുതുമയുമായിരിക്കും.

വയനാട്
മൂന്നാറുപോലെ തന്നെ കൊടുംതണുപ്പിൽ ക്രിസ്തുമസ് ആഘോഷിക്കുവാൻ താല്പര്യമുള്ളവർക്ക് തിരഞ്ഞെടുക്കുവാൻ പറ്റിയ ഇടമാണ് വയനാടും. വയനാടിന്‍റെ കാഴ്ചകളിൽ അവിടുത്തെ രുചികളോട് ചേർത്തുള്ള ക്രിസ്തുമസ് ആഘോഷം തികച്ചും വ്യത്യസ്തമായ ഒന്നായിരിക്കും.

ആലപ്പുഴ
രുചികളിലെ പുതുമ കൊണ്ട് ക്രിസ്തുമസിനെ കയ്യിലെടുക്കുന്നവരാണ് ആലപ്പുഴക്കാർ. താറാവിന്റെയും ചിക്കന്‍റെയും കൊതിപ്പിക്കുന്ന രുചികളാണ് ഇവിടെയുള്ളത്. താല്പര്യമുള്ളവർക്ക് ഹൗസ് ബോട്ടുകളിൽ ക്രിസ്തുമസ് ആഘോഷിക്കുവാനുള്ള സൗകര്യങ്ങളും ലഭ്യമാണ്.
ബെംഗളുരുവിൽ നിന്നും മൂന്നാറിലേക്കുള്ള കിടിലൻ റോഡുകൾ... ഇനി ഒന്നും നോക്കേണ്ട!!!
'വിവാഹം' യാത്രകളുടെ ഒടുക്കമല്ല ബ്രോ.. തുടക്കം.. ഈ 'പൊളി' കപ്പിള്‍സ് പറയുന്നു
ഗുസ്തിക്കളത്തിലെ ബിരിയാണി മുതൽ ഞണ്ട് ഓംലറ്റ് വരെ.. ബാംഗ്ലൂരിലെ രസകരമായ കാര്യങ്ങൾ ഇതാണ്