Search
  • Follow NativePlanet
Share
» »ഇന്ത്യയിലെ ഇറ്റാലിയൻ സിറ്റിയിലേക്കൊരു യാത്ര!

ഇന്ത്യയിലെ ഇറ്റാലിയൻ സിറ്റിയിലേക്കൊരു യാത്ര!

ഇന്ത്യയിലെ സ്വകാര്യ ആസൂത്രിത നഗരവും ഹിൽ സ്റ്റേഷനുമാണ് ലാവാസ

By Elizabath Joseph

ലവാസ...പേരു കേൾക്കുമ്പോൾ ഒരു വിദേശാധിപത്യം ഒക്കെ തോന്നുന്നില്ലേ?? അങ്ങനെ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. കാരണം ഇന്ത്യയിലെ ഇറ്റാലിയൻ സിറ്റി എന്നറിയപ്പെടുന്ന ലവാസയ്ക്ക് പ്രത്യേകതകൾ അത്രയധികമുണ്ട്. മലമുകളിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരമാണിത്. ഇറ്റലിയിലെ പ്രശസ്ത നഗരമായ പോർട്ടി ഫിനെയുടെ മാതൃകയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ലവാസയിലെ കാഴ്ചകളുടെ വിശേഷങ്ങളിലേക്ക്!!

എവിടെയാണിത്?

എവിടെയാണിത്?

മലയുടെ മുകളിലയെ ആസൂത്രിത നഗരമെന്ന് സഞ്ചാരികൾ വിളിക്കുന്ന ലാവാസ മഹാരാഷ്ട്രയിലെ പൂനെയിലാണ് സ്ഥിതി ചെയ്യുന്നത്. പൂനെയിൽ നിന്നും ലാവാസയിലേക്ക് 60 കിലോമീറ്ററാണ് ദൂരം.

PC:Cryongen

സിനിമയില്ഡ കാണുന്നത്പോലെ തന്നെ!!

സിനിമയില്ഡ കാണുന്നത്പോലെ തന്നെ!!

സിനിമകളിൽ കാണിക്കുന്ന വിദേശ രാജ്യങ്ങളിലെ ലൊക്കേഷനുകൾ പോലെ തന്നെ തോന്നിക്കുന്ന ഒരിടമാണ്. ഒരു നഗരം തന്നെ മലമുകളിൽ പണിയർത്തിയിരിക്കുന്നതിനാൽ ഇവിടെ എത്തുന്നവർക്ക് ഒന്നിനും പുറത്തെ സ്ഥലങ്ങളെ ആശ്രയിക്കേണ്ടി വരില്ല. തടാകത്തിനോട് ചേർന്നും അതിന്റെ ചുറ്റുമായി സ്ഥിതി ചെയ്യുന്ന ഒന്നാണ് നമ്മുടെ ലവാസ.

PC:Gauravyawalkar.2012

 യാത്ര തുടങ്ങാം

യാത്ര തുടങ്ങാം

മലമുകളിൽ സ്ഥിതി ചെയ്യുന്ന സ്ഥലമായതിനാൽ മഴക്കാലങ്ങളിലാണ് ഇവിടം പൂർണ്ണമായും ഭംഗിയിലെത്തുന്നത്. അതിനാൽ ജൂലൈയിൽ മഴ ആർത്തു പെയ്യുന്ന സമയങ്ങളാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്. ആ സമയത്താണ് സന്ദർശനമെങ്കിൽ പൂനയ്ക്ക് സമീപത്തുള്ള മൺസൂൺ ഡെസ്റ്റിനേഷനുകളും യാത്രയിൽ ഉൾപ്പെടുത്താം.
കടുത്ത ചൂട് അനുഭവപ്പെടുന്നതിനാൽ ഏപ്രിൽ മാസം ഇവിടേക്കുള്ള യാത്ര ഒഴിവാക്കുന്നതായിരിക്കും ഉത്തമം.

PC:Smruti100

ദി പ്രൊമനേഡ്

ദി പ്രൊമനേഡ്

തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകളോടെ നിർമ്മിക്കപ്പെട്ട ഒരു ആസൂത്രിത ഹിൽ സ്റ്റേഷനാണല്ലോ ലവാസ. അതുകൊണ്ടുതന്നെ ഇവിടുത്തെ സൗകര്യങ്ങളുടെ നിരക്കിന് പുറമേ നിന്നുള്ളതിനേക്കാൾ വലിയ വ്യത്യാസം ഉണ്ടായിരിക്കും. ഇവിടെ എത്തുന്ന ഭക്ഷണ പ്രേമികൾ തീർച്ചയായും കയറിയിരിക്കേണ്ട ഒരുസ്ഥലമാണ്. ഒരു ഹോട്ടൽ എന്നതിലുപരിായി ആരെയു ആകർഷിക്കുന്ന ഘടകങ്ങളാണ് ഇവിടുത്തെ ഇത്തരം സ്ഥലങ്ങളിലുള്ളത്.

PC:Mayur239

തടാകം

തടാകം

തടകത്തോട് ചേർത്തു നിർമ്മിച്ചിരിക്കുന്ന നഗരമാണ് ലാവാസ. തടാകത്തിനു ചുറ്റുമായി ജീവിക്കുന്നതിന്റെ രസം പകർന്നു തരുന്ന ഇവിടം വാട്ടർ സ്പോർസുകൾക്ക് യോജിച്ച ഇടം കൂടിയാണ്. സാഹസികതയ്ക്കായി വെള്ളത്തിലിറങ്ങുന്നവരുടെ ജീവന് എല്ലാ വിധത്തിലുമുള്ള സംരക്ഷണം ഇവിടെയുള്ളതിനാൽ എത്ര പേടിയുള്ളവർക്കും ധൈര്യസമേതം ഇവിടെ ഇറങ്ങാം. വാട്ടർ വോളി ബോൾ, ജെറ്റ് സ്കീയിങ്ങ്, പെഡൽ ബോട്ട, ബമ്പർ ബോട്ട് തുടങ്ങിയവയെല്ലാം ഇവിടെ ഉണ്ട്.

PC:Khushi jain12

അതിരുകളില്ലാത്ത ആഹ്ളാദം

അതിരുകളില്ലാത്ത ആഹ്ളാദം

ഇവിടെ എത്തുന്നവർക്ക് എല്ലാ വിധത്തിലും ആസ്വദിക്കാൻ സാധിക്കുന്ന തരത്തിലാണ് ഈ നഗരം ഒരുക്കിയിരിക്കുന്നത്. ഇവിടെ എത്തുന്നവർക്ക് ഒരു തരത്തിലും ഒരു കാര്യങ്ങൾക്കും ബുദ്ധിമുട്ടേണ്ടി വരില്ല. കുട്ടികൾക്കും മുതിർന്നവർക്കുമായി പല തരത്തിലുള്ള സാഹസിക വിനോദങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

PC:V Malik

അടുത്തുള്ള സ്ഥലങ്ങൾ

അടുത്തുള്ള സ്ഥലങ്ങൾ

മാൽഷേജ് ഘട്ട്, ലോണാവാല, മൗരേശ്വർ മന്ദിർ, തപോള, മതേരൻ തുടങ്ങിയ സ്ഥലങ്ങളാണ് പൂനെയിൽ നിന്നും പോയി കണ്ടിരിക്കേണ്ട ഇടങ്ങൾ

PC:Ravinder Singh Gill

 മാൽഷേജ് ഘട്ട്

മാൽഷേജ് ഘട്ട്

മഹാരാഷ്ട്രയിലെ ഏറ്റവും മനോഹരമായ മൺസൂൺ ഡെസ്റ്റിനേഷനുകളിലൊന്നാണ് മാൽഷേജ് ഘട്ട്. പൂനെയുടെ കവാടം എന്നറിയപ്പെടുമ്പോളും മഴ യാത്രികരുടെ മാത്രം സ്ഥലമാണിത്. സമുദ്ര നിരപ്പിൽ നിന്നും 700 മീറ്റർ ഉയരത്തിലുള്ള ഇവിടം ഒരു സാഹസികന്റെ എല്ലാ സാഹസികതകളും തീർക്കുവാൻ പറ്റിയ ഇടമാണ്. മലകൾ ചീന്തി വെട്ടിയ വഴികൾ, കുന്നും പാറക്കെട്ടുകളു വെള്ളച്ചാട്ടങ്ങളും കുഞ്ഞരുവികളും ഒക്കെയാണ് ഇവിടുത്തെ കാഴ്ചകൾ.

PC:akshaybapat4

ഹരിശ്ചന്ദ്ര ഫോർട്ട്

ഹരിശ്ചന്ദ്ര ഫോർട്ട്

മാൽഷേജ് ഘട്ടിലേക്കുള്ള യാത്രയിൽ ഒരിക്കലും വിട്ടുപോകുവാൻ പാടില്ലാത്ത ഒരിടമാണ് ഹരിശ്ചന്ദ്ര ഫോർട്ട്. ചരിത്രവും വിശ്വാസവുമായെല്ലാം ബന്ധപ്പെട്ടു കിടക്കുന്ന ഇവിടം സാഹസികർക്കു മാത്രം യോഡിച്ച ഇടമാണ്.

മഴയാത്രക്കാരനാണോ.. എങ്കിൽ ഇതാ മാൽഷേജ് ഘട്ട് കാത്തിരിക്കുന്നു... മഴയാത്രക്കാരനാണോ.. എങ്കിൽ ഇതാ മാൽഷേജ് ഘട്ട് കാത്തിരിക്കുന്നു...

ഒരിക്കലെങ്കിലും പോയിരിക്കേണ്ട മഹാരാഷ്ട്രയിലെ 15 സ്ഥലങ്ങള്‍ ഒരിക്കലെങ്കിലും പോയിരിക്കേണ്ട മഹാരാഷ്ട്രയിലെ 15 സ്ഥലങ്ങള്‍

PC:Swapnilraikar

Read more about: pune maharashtra hill station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X