Search
  • Follow NativePlanet
Share
» »ഇതൊക്കെ ഇവിടെയുണ്ടേൽ പാലക്കാട് സൂപ്പറാ!!

ഇതൊക്കെ ഇവിടെയുണ്ടേൽ പാലക്കാട് സൂപ്പറാ!!

ഒരു കാലത്ത് കേരളത്തിന്റെ നെല്ലറയായിരുന്ന ഇടം....കാലം മാറ്റങ്ങൾ ഒട്ടേറെ വരുത്തിയിട്ടുണ്ടെങ്കിലും ആ പളയ തനിമയും സൗന്ദര്യവും ഇന്നും മായാതെ സൂക്ഷിക്കുന്ന നാടാണ് നമ്മുടെ പാലക്കാട്. സംസാരിക്കുന്ന ഭാഷ മുതൽ കഴിക്കുന്ന ഭക്ഷണത്തിൽ വരെ വ്യത്യാസം കാണുന്ന ഈ നാട് എന്നും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. പാലക്കാട് കോട്ട മുതൽ അങ്ങ് വാളയാർ ചുരം വരെ കിടക്കുന്ന ഇടങ്ങളും അതിനിടയിലെ കാഴ്ചകളും കണ്ടു തീർക്കുക എന്നത് ഒരൊന്നൊന്നര പണി തന്നെയാണ്.

പാലക്കാടൻ കാഴ്ചകളില്‍ ഒരിക്കലും വിട്ടുപോകരുതാത്ത കുറച്ചിടങ്ങൾ പരിചയപ്പെടാം....

പാലക്കാട് കോട്ട

പാലക്കാട് കോട്ട

പാലക്കാടിനെ കാണാനുള്ള യാത്രയിൽ ആദ്യത്തെ സ്റ്റോപ്പ് പാലക്കാട് കോട്ട തന്നെയാണ്. നഗരത്തിനു ഒത്ത നടുവിൽ സ്ഥിതി ചെയ്യുന്ന ഈ കോട്ട ഹൈദരലിയാണ് നിർമ്മിച്ചതെങ്കിലും അറിയപ്പെടുന്നത് ടിപ്പു സുൽത്താന്‍റെ പേരിലാണ്. വീരകഥകളുടെ പേരിൽ പ്രശസ്തമായ ഈ കോട്ട ഇന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ്.

PC:Me haridas

പറമ്പിക്കുളം വന്യജീവി സങ്കേതം

പറമ്പിക്കുളം വന്യജീവി സങ്കേതം

പറമ്പിക്കുളം അണക്കെട്ടിനു ചുറ്റുമായി സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം വന്യജീവി സങ്കേതമാണ് ഇവിടുത്തെ അടുത്ത പ്രധാനപ്പെട്ട സ്ഥലം. പക്ഷേ, പാലക്കാട് നിന്നും 90 കിലോമീറ്റർ അകലെയാണ് എന്നതാണ് ഈ സ്ഥലത്തിന്റെ പ്രധാന പോരായ്മ. കൃത്യമായ തയ്യാറെടുപ്പുകളോടെയും പ്ലാനിങ്ങോടെയും വരുന്നവർക്ക് മാത്രമേ ഇവിടം സന്ദർശിക്കാനാവൂ. കേരളത്തിലെ രണ്ടാമത്തെ കടുവാ സംരക്ഷണ കേന്ദ്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

PC:Abykurian274

മലമ്പുഴ ഡാം

മലമ്പുഴ ഡാം

ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായിരുന്നു മലമ്പുഴ ഡാമും പരിസരവും. സ്കൂൾ കോളേജ് വിനോദയാത്രകളുടെ പ്രധാന ഇടങ്ങളിലൊന്നായി്രുന്ന മലമ്പുഴയ്ക്ക് ഇടക്കാലത്തു വെച്ച് പഴയ പ്രതാപമെല്ലാം നഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ വീണ്ടും മടങ്ങിവരവിന്റെ പാതയിലാണ് ഇവിടം.

മലന്പുഴ ഡാം, പാർക്ക്, ഉദ്യാനം, ഫാന്റസി പാർക്ക്, സൈക്ലിങ് തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

PC:Shanmugamp7

കൽപ്പാത്തി ക്ഷേത്രം

കൽപ്പാത്തി ക്ഷേത്രം

പാലക്കാടിന്റെ പാരമ്പര്യങ്ങളിലൂടെ ഒരു യാത്ര ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഇടമാണ് കൽപ്പാത്തിയിലെ ക്ഷേത്രങ്ങളും അഗ്രഹാരവും ഒക്കെ. തെക്കൻ കാശി എന്നറിയപ്പെടുന്ന കൽപ്പാത്തി കേരളത്തിലെ ആദ്യകാല ബ്രാഹ്മണ കുടിയേറ്റം നടന്ന സ്ഥലങ്ങളിലൊന്നു കൂടിയാണ്. തമിഴ്ബ്രാഹ്മണർ കൂടുതലായി താമസിക്കുന്ന ഇവിടം പാലക്കാട്

നിന്നും മൂന്നു കിലോമീറ്റർ മാത്രം അകലെയുള്ള ഇടമാണ്.

കല്‍പ്പാത്തിയിലെ ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിലാണ് ലോകപ്രശസ്തമായ കല്‍പ്പാത്തി രഥോത്സവം നടക്കുന്നത്. 700 വര്‍ഷം പഴക്കമുണ്ട് ഈ ക്ഷേത്രം കേരളത്തിലെ പഴക്കം ചെന്ന ശിവക്ഷേത്രങ്ങളിലൊന്നാണ്. ശിവനെയും പത്‌നി പാര്‍വ്വതിയെയുമാണ് വിശ്വനാഥനും വിശാലാക്ഷിയുമായി ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

Kerala Tourism Official Site

കവ

കവ

പാലക്കാടിന്റെ അധികമാരും അറിയാത്ത ഇടങ്ങളിലൊന്നാണ് കവ. മഴയുടെ സൗന്ദര്യം ഏറ്റവും അധികം ആസ്വദിക്കുവാൻ പറ്റിയ ഒരിടമായ കവ മലമ്പുഴയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. റിസർവ്വ് ഫോറസ്റ്റിലൂടെയുള്ള യാത്രയും കോടമഞ്ഞ് ഇറങ്ങി വരുന്ന മലകളും വലിയ കല്ലിൻകൂട്ടങ്ങളും ഒക്കെയായുള്ള ഇവിടം മണിക്കൂറുകൾ കൊണ്ട് കറങ്ങിത്തീർക്കുവാൻ പറ്റും. പശ്ചിമഘട്ടത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇവിടുത്തെ കാഴ്ചകൾ കാണാൻ കവ വ്യൂ പോയിൻറിൽ പോകാം.

 റോക്ക് ഗാർഡൻ

റോക്ക് ഗാർഡൻ

പാലക്കാടിന്റെ മാത്രം പ്രത്യേകതകളിലൊന്നാണ് 1996 ൽ പ്രവർത്തനമാരംഭിച്ച റോക്ക് ഗാർഡൻ. മലമ്പുഴ ഡാമിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇവിടം ഒഴിവാക്കാനാവാത്ത കാഴ്ചകൾ സമ്മാനിക്കുന്ന നാടാണ്.

അ‍ഞ്ചുമൂർത്തിമംഗലം ക്ഷേത്രം

അ‍ഞ്ചുമൂർത്തിമംഗലം ക്ഷേത്രം

കേരളത്തിലെ തന്നെ പുരാതന ശിവക്ഷേത്രങ്ങളിലൊന്നാണ് ആലത്തൂരിനടുത്തുള്ള അഞ്ചുമൂർത്തിമംഗലം ക്ഷേത്രം. ഒരിടത്തു തന്നെ അഞ്ച് മൂർത്തികൾ വാഴുന്നതിനാലാണ് ഇവിടം അഞ്ച്മൂര്‍ത്തിമംഗലം എന്നറിയപ്പെടുന്നത്. പരമശിവനൊപ്പം തന്നെ സുദർശനമൂർത്തിയ്ക്കും, മഹാവിഷ്ണുവിനും, പാർവ്വതീദേവിയ്ക്കും ഗണപതിയ്ക്കും ഒരേ പ്രാധാന്യമാണ് ഇവിടെയുള്ളത്.

വടക്കാഞ്ചേരിയ്ക്കും ആലത്തൂരിനും ഇടയിലായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC:RajeshUnuppally

വായില്ല്യാംകുന്നു ക്ഷേത്രം

വായില്ല്യാംകുന്നു ക്ഷേത്രം

പുരാണങ്ങളിലും കഥകളിലും താല്പര്യമുള്ളവർക്കു പോകുവാൻ പറ്റിയ ക്ഷേത്രമാണ് ഇവിടുത്തെ വായില്ല്യാംകുന്നു് ക്ഷേത്രം. പറയിപെറ്റ പന്തിരുകുലത്തിലെ പന്ത്രണ്ടാമത്തെ പുത്രനായ വായില്ലാക്കുന്നിലപ്പനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പാലക്കാട്-ചെർപുളശ്ശേരി പാതയിൽ കടമ്പഴിപ്പുറം എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC:Santhosh.thottingal

നെല്ലിയാമ്പതി

നെല്ലിയാമ്പതി

പാവപ്പെട്ടവരുടെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലമാണ് നെല്ലിയാമ്പതി. പാലക്കാട് ടൗണിൽ നിന്നും 60 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം പാലക്കാടിൻരെ മൂന്നാറാണ്. തേയിലയും കാപ്പിയും ഒക്കെ കൃഷി ചെയ്യുന്ന ഇവിടം നിത്യഹരിത വനമേഖലയാണ്.

PC:wikipedia

പോത്തുണ്ടി ഡാം

പോത്തുണ്ടി ഡാം

പാലക്കാടൻ കാഴ്ചകളിൽ പ്രധാനപ്പെട്ട ഒരിടമാണ് പോത്തുണ്ടി ഡാമും പരിസരവും. നെല്ലിയാമ്പതിയോട് കുറച്ച് അടുത്തു സ്ഥിതി ചെയ്യുന്ന ഇവിടം പാലക്കാട് നിന്നും 42 കിലോമീറ്റർ അകലെയാണ്. ഇന്ത്യിലെ മണ്ണുകൊണ്ടുണ്ടാക്കിയ അണക്കെട്ടുകളിൽ ഏറ്റവും വലിയ അണക്കെട്ടുകൂടിയാണ് പോത്തുണ്ടി അണക്കെട്ട്.

PC:LIC Habeeb

 നെന്മാറ

നെന്മാറ

നെല്ലിയാമ്പതിയുടെ കവാടം എന്നറിയപ്പെടുന്ന നെന്മാറ ചിറ്റൂർ താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത്. പോത്തുണ്ടിയിൽ നിന്നും ഒൻപത് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുനന് ഇവിടം നെന്മാറ വേലകളിക്ക് പേരുകേട്ടതാണ്.

കൊച്ചിൻ ഡേയ്സ് എന്തുചെയ്യണമെന്ന് ഒരു ഐഡിയയും ഇല്ലാത്തവർക്ക് ഭൂതത്താൻകെട്ട് വഴി തട്ടേക്കാട് ഒന്നു കറങ്ങിയാലോ...!!

കല്ലിൽ തേങ്ങയടിച്ചു പൊട്ടിക്കുന്നത് കേട്ടിട്ടുണ്ട്. ഇതിപ്പോ തലയിലാ....എന്തൊക്കെ വിചിത്രമായ ആചാരങ്ങളാ!!!

PC:Mullookkaaran

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X