Search
  • Follow NativePlanet
Share
» »ഒളിഞ്ഞിരിക്കുന്ന അസുരന്‍കുണ്ട് മുതൽ തുടങ്ങുകയാണ് തൃശൂർ കാഴ്ചകൾ

ഒളിഞ്ഞിരിക്കുന്ന അസുരന്‍കുണ്ട് മുതൽ തുടങ്ങുകയാണ് തൃശൂർ കാഴ്ചകൾ

ഒരു ദിവസം കൊണ്ടൊന്നും കണ്ടു തീർക്കുവാൻ സാധിക്കുന്ന കാഴ്ചകൾ അല്ല തൃശൂരിന്റേതെങ്കിലും ഒരൊറ്റ ദിവസത്തിൽ കറങ്ങിത്തീർക്കുവാൻ പറ്റിയ ഇവിടുത്തെ കുറച്ച് ഇടങ്ങൾ പരിചയപ്പെടാം...

തൃശൂർ...പൂരക്കാഴ്ചയുടെ പെരുമയുമായി സഞ്ചാരികളെ കൊതിപ്പിക്കുന്ന ഇടം... വടക്കുംനാഥന്റെ മണ്ണിൽ ഒരിക്കലെങ്കിലും കാലുകുത്തണമെന്ന് ആഗ്രഹിക്കാത്തവർ കാണില്ല. പൂരവും കലകളും ഉത്സവങ്ങളും പള്ളിപ്പെരുന്നാളും ഒക്കെയായി ഓരോ നിമിഷവും ജീവിതത്തെ ആസ്വദിക്കുന്ന തൃശൂർ രുചികൾ കൊണ്ടും സമ്പന്നമാണ്. വ്യത്യസ്തങ്ങളായ രുചികൾ വിളമ്പുന്ന ഹോട്ടലുകളും ഇവിടുത്തെ പ്രത്യേകതയാണ്. ഒരു ദിവസം കൊണ്ടൊന്നും കണ്ടു തീർക്കുവാൻ സാധിക്കുന്ന കാഴ്ചകൾ അല്ല തൃശൂരിന്റേതെങ്കിലും ഒരൊറ്റ ദിവസത്തിൽ കറങ്ങിത്തീർക്കുവാൻ പറ്റിയ ഇവിടുത്തെ കുറച്ച് ഇടങ്ങൾ പരിചയപ്പെടാം...

റൗണ്ടിൽ തുടങ്ങി

തൃശൂരിന്റെ കാഴ്ചകൾ തുടങ്ങുന്നതും അവസാനിക്കുന്നതും ഒരേയിടത്താണ്. വടക്കുംനാഥന്റെ മുന്നിൽ. കതൃശൂരിൽ കാണേണ്ട കാഴ്ചകളെല്ലാം ആ റൗണ്ടിനു ചുറ്റുമാണ്. റൗണ്ടിലൂടെ ഒന്നു കറങ്ങി പുറത്തിറങ്ങിയാൽ തൃശൂരിൽ കണ്ടു തീർക്കേണ്ട കാഴ്ചകൾ നോക്കാം.....

വടക്കുംനാഥൻ ക്ഷേത്രം

തൃശൂരിനെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുന്ന ഇടമാണ് വടക്കുംനാഥൻ ക്ഷേത്രം. തേക്കിൻകാട് മൈതാനത്തിന്റെ നടുവിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തെ പറയാതെ തൃശൂരിനെ വിവരിക്കുവാനാവില്ല. 108 ശിവാലയങ്ങളിൽ പ്രഥമ സ്ഥാനത്താണ് ഈ ക്ഷേത്രമുള്ളത്. ദക്ഷിണ കൈലാസം എന്നും ഇവിടം അറിയപ്പെടുന്നു. വടക്കും നാഥന്റെ സാന്നിധ്യത്തിൽ നടക്കുന്ന തൃശൂർ പൂരമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം.

 ശക്തൻ തമ്പുരാൻ കൊട്ടാരം

ശക്തൻ തമ്പുരാൻ കൊട്ടാരം

വടക്കേക്കര കൊട്ടാരം എന്നറിയപ്പെടുന്ന ശക്തൻ തമ്പുരാൻ കൊട്ടാരമാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകർഷണം. കേരളാ-ഡച്ചു വാസ്തുവിദ്യകൾ ഒരുമിച്ച സമ്മേളിച്ചിരിക്കുന്ന ഈ നിർമ്മിതി ത-ശൂർ നഗരത്തിന്റെ ശില്പി എന്നറിയപ്പെടുന്ന അപ്പൻ തമ്പുരാന്റെ കൊട്ടാരമായിരുന്നു. കൊട്ടാരം കൂടാതെ, സർപ്പക്കാവ്, കുളം തുടങ്ങിയവയാണ് ഇവിടുത്തെ മറ്റ് ആകർഷണങ്ങൾ. പുരാവസ്തു വകുപ്പിന്റെ കീഴിലാണ് ഇതിപ്പോള്‍ സംരക്ഷിക്കപ്പെടുന്നത്.

PC:KannanVM

അസുരൻകുണ്ട് ഡാം

അസുരൻകുണ്ട് ഡാം

തൃശൂരിൽ നിന്നും 34 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അസുരൻകുണ്ട് ഡാമാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. ആറ്റൂർ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഇത് കാടിന്റെ വന്യതയിൽ കിടക്കുന്ന ഒരിടമാണ്. ഡാമിന്റെ കാഴ്ചകൾ കൂടാതെ വെള്ളച്ചാട്ടം, കാട് തുടങ്ങിയവയാണ് ഇവിടെ കാണുവാനുള്ളത്.

എത്തിച്ചേരാൻ

എത്തിച്ചേരാൻ

തൃശൂർ ജില്ലയിൽ ആറ്റൂർ എന്ന സ്ഥലത്താണ് അസുരൻകുണ്ട് ഡാം സ്ഥിതി ചെയ്യുന്നത്. തൃശൂർ ചേലക്കര റൂട്ടിൽ വാഴക്കോട് നിന്നും 3 കിലോമീറ്റർ അകലെയാണ് ആറ്റൂർ . ഇവിടെ നിന്നും 2. 5 കിലോമീറ്റർ ദൂരം കാടിനുള്ളിലൂടെ സഞ്ചരിച്ചാൽ അസുരൻകുണ്ട് അണക്കെട്ടിലെത്താം. തൃശൂരിൽ നിന്നും അത്താണി-കൂരഞ്ചേരി വഴി വരുന്നതാണ് എളുപ്പം. 28.1 കിലോമീറ്ററാണ് ഈ വഴി സഞ്ചരിക്കേണ്ടത്.

വിലങ്ങൻപാറ

വിലങ്ങൻപാറ

തൃശൂർ വാസികൾക്കു മാത്രം അറിയുന്ന ഇടങ്ങളിലൊന്നാണ് വിലങ്ങൻപാറ. നഗരമധ്യത്തിൽ ഒരു കുന്നിൻ മുകളിലെ പച്ചപ്പിന്റെ തുരുത്താണ് വിലങ്ങൻപാറ. തൃശൂരിന്റെ ഓക്സിജൻ ജാർ എന്നറിയപ്പെടുന്ന ഇത് നഗരത്തിനെ ഒരൊറ്റ കാഴ്ചയിൽ ഒതുക്കുവാൻ പറ്റിയ ഇടം കൂടിയാണ്. അഞ്ച് ഏക്കറോളം വിസ്തീർണ്ണചത്തിൽ പരന്നു കിടക്കുന്ന ഒരു മേടാണ് ഇതിന്റെ മുകളിലുള്ളത്. സൂര്യോദയ അസ്തമയ കാഴ്ചകൾ കാണുവാനാണ് ഇവിടെ കൂടുതലും ആളുകൾ എത്തുന്നത്. അമല ആശുപത്രിയുടെ സമീപത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
PC: Aruna

ആർക്കിയോളജിക്കൽ മ്യൂസിയം

ആർക്കിയോളജിക്കൽ മ്യൂസിയം

തൃശൂരിലെത്തുന്ന ചരിത്ര പ്രേമികൾ കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് ആർക്കിയോളജിക്കൽ മ്യൂസിയം. തൃശൂർ നഗരത്തിൽ നിന്നും 1.3 കിലോമീറ്റർ ഉള്ളിൽ സ്ഥിതി ചെയ്യുന്ന ആ മ്യൂസിയം 197 ലാണ് സ്ഥാപിക്കപ്പെട്ടത്. ശിലാ ലിഖിതങ്ങൾ, ചരിത്ര രേഖകൾ, തുടങ്ങിയവയാണ് ഇവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്.

PC:Bijuneyyan

തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം

തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം

തൃശൂരിലെ ഏറ്റവും പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് തിരുവമ്പാടി ശ്രീ കൃഷ്ണ ക്ഷേത്രം. തൃശൂർ പൂരത്തിന്റെ പ്രധാന പങ്കാളികളിൽ ഒന്നുകൂടിയാണ് ഈ ക്ഷേത്രം. കൃഷ്ണനും തിരുവമ്പാടി ഭഗവതിയുമാമ് ഇവിടത്തെ പ്രതിഷ്ഠകള്‍.
പാട്ടുരായ്ക്കല്‍ ഷൊര്‍ണ്ണൂര്‍ റോഡിലുള്ള ഈ ക്ഷേത്രത്തിൽ രാവിലെ അഞ്ച് മണി മുതൽ 11 മണി വരെയും വൈകിട്ട് അഞ്ച് മുതൽ എട്ടര വരെയുമാണ് സന്ദർശിക്കുവാൻ കഴിയുക.

PC: Aruna

പുത്തൻപള്ളി

പുത്തൻപള്ളി

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ക്രിസത്യൻ ദേവാലയങ്ങളിലൊന്നാണ് തൃശൂരിലെ പുത്തൻപള്ളി. റോമിലെ ബസലിക്കയുടെ രൂപത്തിൽ നിർമ്മിച്ചിട്ടുള്ള ഇത് വ്യാകുലമാതാവിന്റെ ബസലിക്ക എന്നും അറിയപ്പെടുന്നു. ഇൻഡോ-ഗോഥിക് ശൈലിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

PC:Joseph Lazer

പൂങ്കുന്നം ശിവക്ഷേത്രം

പൂങ്കുന്നം ശിവക്ഷേത്രം

സ്വരാജ് റൗണ്ടിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് പൂങ്കുന്നം ശിവ ക്ഷേത്രം. വടക്കുംനാഥ ക്ഷേത്രത്തിലെ ശിവനും പാർവ്വതിയും ആദ്യം താമസിച്ചിരുന്ന ഇടം എന്നാണ് ഇവിടം അറിയപ്പെടുന്നത്. വടക്കുംനാഥ ക്ഷേത്രത്തിന്റെ ഒരു ചെറുപതിപ്പ് എന്നു പറയുവാൻ സാധിക്കുന്ന ക്ഷേത്രം കൂടിയാണിത്.

PC:Ssriram mt

കേരള കലാമണ്ഡ‍ലം

കേരള കലാമണ്ഡ‍ലം

കലകളെയും മറ്റും അറിയുവാൻ താല്പര്യപ്പെടുന്നവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട സ്ഥലമാണ് കേരള കലാമണ്ഡലം. ചെറുതുരുത്തിയിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഇവിടെ ഭാരതീയ നൃത്തകലകളാണ് അഭ്യസിപ്പിക്കുന്നത്.

PC:Arayilpdas

അതിരപ്പള്ളി വെള്ളച്ചാട്ടം

അതിരപ്പള്ളി വെള്ളച്ചാട്ടം

തൃശൂരിൽ ഏറ്റവും അധികം സഞ്ചാരികൾ തിരഞ്ഞെത്തുന്ന ഇടമാണ് അതിരപ്പള്ളി വെള്ളച്ചാട്ടം. അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ തൃശൂരിനെ അടയാളപ്പെടുത്തിയിരിക്കുന്നത് പോലും ഇതിൻരെ പേരിലാണ്. 24 മീറ്റർ ഉയരത്തിൽ നിന്നും കുത്തിയൊലിച്ചിറങ്ങുന്ന വെള്ളമാണ് ഇവിടുത്തെ കാഴ്ച. വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒന്നാണിത്.

PC:Arayilpdas

 മരോട്ടിച്ചാൽ വെള്ളച്ചാട്ടം

മരോട്ടിച്ചാൽ വെള്ളച്ചാട്ടം

തൃശൂരിൽ നിന്നും 22 കിലോമീറ്റർ അകലെ കാടിനുള്ളിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു വെള്ളച്ചാട്ടമാണ് മരോട്ടിച്ചാൽ വെള്ളച്ചാട്ടം. കാട്ടിലൂടെ, മറ്റു വെള്ളച്ചാട്ടങ്ങൾ കയറിയിറങ്ങിയുള്ള യാത്രയാണ് മരോട്ടിച്ചാൽ വെള്ളച്ചാട്ടത്തിലേക്കുള്ള ആകർഷണം.
മരോട്ടിച്ചാൽ വെള്ളച്ചാട്ടം

Arun RajeevanArun Rajeevan

ചേരമാൻ ജുമാ മസ്ദിജ്

ചേരമാൻ ജുമാ മസ്ദിജ്

ഇന്ത്യയിലെ ആദ്യത്തെ ജുമാ മസ്ജിദാണ് തൃശൂരിലെ കൊടുങ്ങല്ലൂർ മീത്തലയിൽ സ്ഥിതി ചെയ്യുന്ന ചേരമാൻ ജുമാ മസ്ജിദ്. മുഹമ്മദ് നബിയുടെ അനുയായി ആയ മാലിക് ദിനാർ ആണ് ഇവിടെ പള്ളി നിർമ്മിച്ചതെന്നാണ് പറയപ്പെടുന്നത്. ഒരുകാലത്ത് ഇത് ഒരു ബുദ്ധ വിഹാരം ആയിരുന്നുവെന്നും പിന്നീട് മുസ്ലീം ദേവാലയമായി മാറിയതാണെന്നും പറയപ്പെടുന്നു.

PC:Challiyan

ചാവക്കാട് ബീച്ച്

ചാവക്കാട് ബീച്ച്

തൃശൂരിലെ ഒഴിവു സമയങ്ങൾ ചെലവഴിക്കുവാൻ പറ്റിയ ഇടങ്ങളിലൊന്നാണ് ചാവക്കാട് ബീച്ച്. ഗുരുവായൂരിൽ നിന്നും 4 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ വിദേശികളടക്കമുള്ളവർ എത്താറുണ്ട്.

അടിച്ചുപൊളിച്ച് അർമ്മാദിക്കുവാൻ ഗോവയിലെ പാർട്ടിയിടങ്ങൾ അടിച്ചുപൊളിച്ച് അർമ്മാദിക്കുവാൻ ഗോവയിലെ പാർട്ടിയിടങ്ങൾ

ഒരു വർഷത്തിനുള്ളിൽ വിവാഹം നടക്കണോ...പോകാം ഈ ക്ഷേത്രത്തിൽഒരു വർഷത്തിനുള്ളിൽ വിവാഹം നടക്കണോ...പോകാം ഈ ക്ഷേത്രത്തിൽ

ട്രെയിൻ യാത്രകൾ സുരക്ഷിതമാക്കുവാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ട്രെയിൻ യാത്രകൾ സുരക്ഷിതമാക്കുവാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

PC:Drajay1976

Read more about: thrissur festival temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X