» »കൊള്ളക്കാരുടെ ഗുഹയ്ക്കുള്ളിലൂടെയൊരു ട്രക്കിങ്

കൊള്ളക്കാരുടെ ഗുഹയ്ക്കുള്ളിലൂടെയൊരു ട്രക്കിങ്

Posted By: Elizabath joseph

മലനിരകളാല്‍ ചുറ്റപ്പെട്ട അതിസുന്ദരമായൊരു സ്ഥലം. അവിടെ വേഗം കണ്ണില്‍ പെടാത്ത വിധത്തില്‍ ഒരു ഗുഹ. ഇതിലെന്താണിത്ര പുതുമ എന്നു ചോദിക്കാന്‍ വരട്ടെ. ഡെറാഡൂണിലെ കൊള്ളക്കാരുടെ ഗുഹയെയും സമീപത്തുള്ള പ്രധാന സ്ഥലങ്ങളെയും പരിചയപ്പെടാം.

കള്ളന്‍മാരുടെ ഗുഹ

കള്ളന്‍മാരുടെ ഗുഹ

അപകടവും സാഹസികതയും ഒന്നുപോലെ ചേര്‍ന്നതാണ് ഡെറാഡൂണിലെ റോബേഴ്‌സ് കേവ് അഥവാ കൊള്ളക്കാരുടെ ഗുഹയിലേക്കുള്ള യാത്ര.

ബ്രിട്ടീഷുകാരില്‍ നിന്നും രക്ഷപെടാനായി അവിടുത്തെ കൊള്ളക്കാര്‍ ഈ ഗുഹ ഉപയോഗിച്ചിരുന്നുവത്ര. അവരുടെ ഒളിസങ്കേതമായിരുന്ന ഗുഹ പിന്നീട് കൊള്ളക്കാരുടെ ഗുഹ എന്ന് അറിയപ്പെട്ടു എന്നാണ് കഥ.

അരയ്‌ക്കൊപ്പം വെള്ളം നിറഞ്ഞ ഗുഹയിലൂടെ പാറയില്‍ കൈപിടിച്ച് അരകിലോമീറ്ററോളം ദൂരം നടന്നാല്‍ എങ്ങനെയുണ്ടാവും..

ഒരേ സമയം സാഹസികതയും രസകരവുമാണ് ഡെറാഡൂണിലെ റോബേഴ്‌സ് കേവിലെ കുത്തിയൊലിക്കുന്ന വെള്ളത്തിലൂടെയുള്ള യാത്ര.
pc: Alokprasad at English Wikipedia

യാത്രയല്ല ഇത് ട്രക്കിങ്

യാത്രയല്ല ഇത് ട്രക്കിങ്

ഒരു സാധാരണ യാത്രയിലുപരി ഇതിനെ ട്രക്കിങ് എന്നു പറയുന്നതാണ് കൂടുതല്‍ നല്ലത്. ഒരു യാത്ര പോലെ അത്ര ഈസിയായിരിക്കില്ല റോബേഴ്‌സ് കേവ് എന്നതു തന്നെയാണ് പ്രധാന കാരണം. അല്പസ്വല്പ്പം സാഹസകത ഉള്ളിലുള്ളവരാണ് ഇവിടെയെത്തുന്നവരില്‍ കൂടുതലും. ഇരുട്ടില്‍ തെന്നിത്തെറിച്ച് വീഴുന്ന വെള്ളത്തുള്ളികള്‍ക്കിടയിലൂടെ നടന്ന് മറുവശത്തെത്തണമെങ്കില്‍ ധൈര്യം മാത്രം പോര. ഇത്തിരി ക്ഷമയും വേണ്ടിവരും.
pc: Nandanautiyal

റിവര്‍ ഫോര്‍മേഷന്‍

റിവര്‍ ഫോര്‍മേഷന്‍

ഡെറാഡൂണില്‍ നിന്നും ഏകദേശം എട്ടു കിലോമീറ്റര്‍ അകലെയാണ് റോബേഴ്‌സ് കേവ് സ്ഥിതി ചെയ്യുന്നത്. 600 മീറ്റര്‍ നീളത്തിലുള്ള ഈ ഗുഹ

രണ്ടു ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. റിവര്‍ ഫോര്‍മേഷന്റെ ഭാഗമായുണ്ടായ ഗുഹയാണിതെന്നാണ് ഭൂമിശാസ്ത്രജ്ഞര്‍ പറയുന്നത്. ഗുഹയുടെ മധ്യഭാഗം ഒരു കോട്ട പോലെ ആയിരുന്നത്രെ. പിന്നീട് വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതിനെത്തുടര്‍ന്ന് അതു നശിച്ചു.
ഗുഹയ്ക്കുള്ളിലെ പൊയ്കയിലേക്കു വന്നു വീഴുന്ന തരത്തില്‍ ഒരു വെള്ളച്ചാട്ടവും ഇവിടെയുണ്ടത്ര.
pc: Rajamit2312

ഫോട്ടോഗ്രാഫേഴ്‌സിന്റെ സ്വര്‍ഗ്ഗം

ഫോട്ടോഗ്രാഫേഴ്‌സിന്റെ സ്വര്‍ഗ്ഗം

എവിടെ ക്യാമറ വെച്ചാലും അവിടെ ഒരു മികച്ച ഫ്രെയിം കണ്ടെത്താന്‍ കഴിയുമെന്നത് റോബേഴ്‌സ് കേവിനെ ഫോട്ടോഗ്രാഫര്‍മാരുടെ പ്രിയപ്പെട്ട സ്ഥലമാക്കി മാറ്റുന്നു.
pc: Ruth Hartnup

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഡെറാഡൂണില്‍ നിന്നും വെറും എട്ടു കിലോമീറ്റര്‍ അകലെയാണ് പ്രകൃതിയൊരുക്കിയ ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് ബസ് സര്‍വ്വീസുകള്‍ താരതമ്യേന കുറവായതിനാല്‍ ടാക്‌സിയെ ആശ്രയിക്കുന്നതായിരിക്കും നല്ലത്. ബസ് സര്‍വ്വീസുകള്‍ അടുത്തുള്ള ഗ്രാമമായ അനര്‍വാല വരെയുണ്ട്. അവിടുന്ന് ഒരു കിലോമീറ്റര്‍ ദൂരം നടന്നാല്‍ റോബേഴ്‌സ് കേവിലെത്താം.

 സഹസ്ത്രധാര

സഹസ്ത്രധാര

ആയിരം ജലധാരകള്‍ എന്നര്‍ഥമുള്ള സഹസ്ത്രധാര റോബേഴ്‌സ് കേവിനു സമീപമുള്ള മറ്റൊരു പ്രധാന ആകര്‍ഷണമാണ്. സള്‍ഫര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഈ നദിയിലെ ജലത്തിന് ഔഷധ ഗുണമുണ്ടെന്ന് കരുതുന്നു. ഡെറാഡൂണില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം.

pc: Dr. Umesh Behari Mathur

തപ്‌കേശ്വര്‍ ക്ഷേത്രം

തപ്‌കേശ്വര്‍ ക്ഷേത്രം

തപ്‌കേശ്വര്‍ ക്ഷേത്രം അഥവാ തപ്‌കേശ്വര്‍ മഹാദേവ ക്ഷേത്രം ഇന്ത്യയിലെ പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിലൊന്നാണ്. കാടിനു സമീപത്തായി സ്ഥിതി

ചെയ്യുന്ന ഈ ക്ഷേത്രത്തിലെ ശിവലിംഗം പ്രകൃതി നിര്‍മ്മിച്ച ഒരു ഗുഹയ്ക്കുള്ളിലാണ്. ഗുഹയുടെ മുകളില്‍ നിന്നും ശിവലിംഗത്തിലേക്കു പതിക്കുന്ന ജലത്തുള്ളികള്‍ അവിടുത്തെ മനോഹരമായ കാഴ്ചയാണ്. ദ്രോണാചാര്യര്‍ പണ്ട് ഈ ഗുഹയില്‍ താമസിച്ചെന്നു കരുതപ്പെടുന്നു. അതിനാല്‍ ദ്രോണ ഗുഹ എന്നും ഇതറിയപ്പെടുന്നു.
pc: Tarkeshwar Rawat

Read more about: caves, temples