Search
  • Follow NativePlanet
Share
» »ഷോപ്പിങ് ഇനി ഡെല്‍ഹിയിലായാലോ

ഷോപ്പിങ് ഇനി ഡെല്‍ഹിയിലായാലോ

എണ്ണിയെടുക്കാന്‍ കഴിയാത്തിടത്തോളം ഷോപ്പിങ്ങ് മാര്‍ക്കറ്റുകളുള്ള ഡെല്‍ഹിയിലെ തിരഞ്ഞെടുത്ത ഏഴു മാര്‍ക്കറ്റുകള്‍ പരിചയപ്പെടാം.

By Elizabath

നമ്മുടെ രാജ്യത്തെ ഏറ്റവും മനോഹരമായിട്ടുള്ള സ്ഥലങ്ങളിലൊന്നാണ് ഡെല്‍ഹി. അതിമനോഹരമായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന സ്മാരകങ്ങളും ചരിത്രം കഥ പറയുന്ന കോട്ടകളും വര്‍ഷങ്ങള്‍ പഴക്കമുള്ള മാര്‍ക്കറ്റുകളും ഡെല്‍ഹിയെ എന്നും മിടുക്കിയാക്കി നിര്‍ത്തുന്നു.

മറ്റൊരു വിശേഷണം കൂടി ഡെല്‍ഹിക്ക് സ്വന്തമായുണ്ട്. ഷോപ്പിങ് പ്രേമികളുടെ പറുദ്ദീസ. എത്ര കുറഞ്ഞ തുക മുതല്‍ എത്രയധികം വരെ ചെലവിടാനും ഇവിടെ സ്ഥലങ്ങളുണ്ട്.

എണ്ണിയെടുക്കാന്‍ കഴിയാത്തിടത്തോളം ഷോപ്പിങ്ങ് മാര്‍ക്കറ്റുകളുള്ള ഡെല്‍ഹിയിലെ തിരഞ്ഞെടുത്ത ഏഴു മാര്‍ക്കറ്റുകള്‍ പരിചയപ്പെടാം.

 സ്‌റ്റൈലാകാന്‍ സരോജിനി നഗര്‍

സ്‌റ്റൈലാകാന്‍ സരോജിനി നഗര്‍

ഡെല്‍ഹിയിലെ ഫാഷന്‍ഹബ് എന്നറിയപ്പെടുന്ന സരോജിനി നഗര്‍ ഇവിടുത്തെ മിക്ക പെണ്‍കുട്ടികളുടെയും സ്വവ്‌നസ്ഥലങ്ങളിലൊന്നാണ്. ഏതു തരത്തിലുള്ള ഫാഷനും ആയിക്കോട്ടെ..സരോജിനി നഗറിലതുകാണും. അതാണ് ഇവിടുത്തെ പ്രത്യേകത.
മനോഹരങ്ങളായ വസ്ത്രങ്ങളും ആഭരണങ്ങളും ബ്രാന്‍ഡഡ് ഉല്പന്നങ്ങളും ഇവിടെയുണ്ട്.
ഏറ്റവും പുതിയ മോഡലിലുള്ള ഡ്രസ്സുകള്‍ ആദ്യം എത്തുന്ന ഒരു സ്ഥലം കൂടിയാണിത്. വിലപേശാന്‍ അല്പം മിടുക്കുകൂടിയുണ്ടെങ്കില്‍ പറയുകയും വേണ്ട. രാവിലെ പത്തു മുതല്‍ വൈകിട്ട് ഒന്‍പതു മണിവരെ ഇവിടെ ഷോപ്പിങ്ങ് നടത്താം. തിങ്കളാഴ്ച അവധിയായിരിക്കും.

PC: Priyadarshi Ranjan

 പുസ്തക പ്രേമികള്‍ക്കായി ഡര്യാഗഞ്ച് മാര്‍ക്കറ്റ്

പുസ്തക പ്രേമികള്‍ക്കായി ഡര്യാഗഞ്ച് മാര്‍ക്കറ്റ്

ഡെല്‍ഹിയിലെത്തുന്ന ഏതു പുസ്തക പ്രേമിയും ആദ്യം പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ഡര്യാഗഞ്ച് മാര്‍ക്കറ്റ്. ഓള്‍ഡ് ഡെല്‍ഹിയില്‍ സ്ഥിതി ചെയ്യുന്ന, ഞായറാഴ്ച മാത്രം തുറക്കുന്ന ഈ മാര്‍ക്കറ്റില്‍ കിട്ടാത്ത പുസ്തകങ്ങളും മാസികകളും ഇല്ല. എല്ലാ ഭാഷയിലേയപം പുതിയതും ഇപയോഗിച്ചതുമായ പുസ്തകങ്ങള്‍ കിലോക്കണക്കിനും എണ്ണത്തിനുമാണ് കച്ചവടക്കാര്‍ വില്‍ക്കുന്നത്.
രാവിലെ 9.30 നുമുന്‍പായി എത്തുകയാമെങ്കില്‍ ഏഅധികം തിരക്കില്ലാതെ സമാധാനത്തില്‍ ബുക്ക് വാങ്ങി പോകാം.

PC: Koshy Koshy
പാലികാ ബസാര്‍

പാലികാ ബസാര്‍

ഭൂമിക്കടിയില്‍ സ്ഥിതി ചെയ്യുന്ന പാലികാ ബസാര്‍ ഇലക്ട്രോണിക് സാധനങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കും പേരുകേട്ട മാര്‍ക്കറ്റാണ്. കൊണാട്ട് പ്ലേസില്‍ സ്ഥിതി ചെയ്യുന്ന ഈ ഭൂഗര്‍ഭ മാര്‍ക്കറ്റിലേക്ക് ഏഴു പ്രവേശന കവാടങ്ങളാണുള്ളത്.
വിലപേശാന്‍ അറിയാമെങ്കില്‍ പാതിവിലക്ക് സാധനങ്ങള്‍ പോക്കറ്റിലാക്കാം.

PC: Nicolas Sanguinetti

 ഭക്ഷണപ്രിയരുടെ കമലാ ബസാര്‍

ഭക്ഷണപ്രിയരുടെ കമലാ ബസാര്‍

ഒരേ സമയം ഫാഷന്‍ കേന്ദ്രവും അതോടൊപ്പം ഭക്ഷണപ്രിയരുടെ ഇഷ്ടസങ്കേതവും കൂടിയാണ് കമലാ ബസാര്‍. നാവില്‍ കപ്പലോടിക്കാന്‍ തോന്നും ഇവിടെയെത്തിയാല്‍. ഡെല്‍ഹി സര്‍വ്വകലാശാലയുടെ നോര്‍ത്ത് ഗേറ്റിനടുത്ത് സ്ഥിതി ചെയ്യുന്ന കമലാ ബസാര്‍ യുവാക്കളുടെ ഇഷ്ട ഹാങ് ഔട്ട് കേന്ദ്രം കൂടിയാണ്.
ചോല്‍ ബട്ടൂരയും ആലു ടിക്കിയുമാണ് ഇവിടുത്തെ പ്രധാനരുചി.

PC: Harsh Agrawa

ടെക്കികള്‍ക്കായി നെഹ്‌റു പാലസ്

ടെക്കികള്‍ക്കായി നെഹ്‌റു പാലസ്

ടെക്കികളുടെ കേന്ദ്രമാണ് നെഹ്‌റു പാലസ്. കംപ്യൂട്ടര്‍ സംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇവിടെ എത്തിയാല്‍ പരിഹാരം ഉറപ്പാണ്. ഹാര്‍ഡ് വെയര്‍,ഗ്രാഫിക് കാര്‍ഡ്, അങ്ങിനെ എന്തിനും ഏതിനും ഇവിടെ എത്തിയാല്‍ മതി.

PC: Thousandways

തുണിത്തരങ്ങള്‍ക്ക് ശങ്കര്‍ മാര്‍ക്കറ്റ്

തുണിത്തരങ്ങള്‍ക്ക് ശങ്കര്‍ മാര്‍ക്കറ്റ്

ഏതു തരത്തിലുള്ള വസ്ത്രങ്ങള്‍ക്കും ഏതു ഡിസൈനിലും രൂപത്തിലും മെറ്റീരിയലുകള്‍ വേണമെങ്കില്‍ ഒന്നും നോക്കാനില്ല..നേരേ ശങ്കര്‍ മാര്‍ക്കറ്റിലേക്ക് വന്നാല്‍ മതി.
ഏതു വിലയ്ക്കും യോജിച്ച ഫാബ്രിക്കുകള്‍ ഇവിടെ ലഭിക്കും. കുര്‍ത്തയും ലെഹങ്കയും ടോപ്പുകളും ങ്ങനെ എന്തൊക്കെ വേണോ..അതൊക്കെ ഇവിടെ ലഭിക്കും.

PC: Daran Kandasamy

പഹര്‍ഗാങ്

പഹര്‍ഗാങ്

ഒറ്റ സ്ഥലം എല്ലാം കിട്ടും..പഹര്‍ഗാങ്ങിന് പറ്റിയ ഏറ്റവും മികച്ച വിശേഷണമാണിത്. എന്നാല്‍ ബഹളങ്ങളും പഴയ കെട്ടിടങ്ങളും ഒക്കെ ഇവിടെ ആളുകളെ പിന്നോട്ട് വലിക്കുന്നു. ഇതൊന്നും പ്രശ്‌നമല്ലാ എന്നു തോന്നിയാല്‍ വരാം. വന്നാല്‍ പിന്നെ കുറച്ചു നേരത്തെ വരേണ്ടതായിരുന്നു എന്നു നിങ്ങള്‍ അറിയാതെയെങ്കിലും പറഞ്ഞുപോകുമെന്നു തീര്‍ച്ച.
ഷൂ, ബാഗ്, വസ്ത്രങ്ങള്‍, പുസ്തകങ്ങള്‍, എന്നുവേണ്ട എല്ലാം ഇവിടെ ലഭിക്കും.

PC: Department of Foreign Affairs

Read more about: delhi shopping
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X