» »സൂര്യനെ കാണാം...സൂര്യാസ്തമയം കാണാം....

സൂര്യനെ കാണാം...സൂര്യാസ്തമയം കാണാം....

Written By: Elizabath

പകലിന്റെ അവസാന വെളിച്ചവും വാരിയെടുത്ത് കടലില്‍ സൂര്യന്‍ താഴുന്ന കാഴ്ച അത്ഭുതപ്പെടുത്താത്തവരായി ആരും കാണില്ല.
പകലിന്റെ വെളിച്ചം തീര്‍ന്ന് രാത്രിയുടെ ഇരുട്ട് വരുന്ന സമയം എന്നത് ആരെയും ആകര്‍ഷിക്കുന്ന ഒന്നാണ്.
ചക്രവാളത്തില്‍ മറയുന്ന സൂര്യനെ കണ്ട് ആസ്വദിക്കാനായി മാത്രം സഞ്ചരിക്കുന്നവരുള്ള നമ്മുടെ നാട്ടില്‍ ഇത് അത്ര പ്രത്യേകതയൊന്നും അല്ല.
സൂര്യസ്തമയത്തിന് എവിടെ നിന്നു നോക്കിയാലും ഭംഗി ആണെങ്കിലും ചില സ്ഥലങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്.
ഏറ്റവും മനോഹരമായി സൂര്യാസ്തമയം ആസ്വദിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍ പരിചയപ്പെടാം...

താജ്മഹല്‍

താജ്മഹല്‍

സൂര്യനൊക്കെ ഇങ്ങനെ അസ്തമിക്കാന്‍ കഴിയുമോ എന്ന് ആരായാലും ഒന്നോര്‍ത്തു പോകും ഒരിക്കലെങ്കിലും താജാമഹലില്‍ നിന്നുള്ള അസ്തമയം കണ്ടാല്‍. ലോകത്തിലെ ഏറ്റവും പ്രശസ്തമായ പ്രണയസ്മാരകത്തെ സാക്ഷിയാക്കി സൂര്യന്‍ കടലിലൊളിക്കുന്നത് അതിമനോഹരമായ കാഴ്ചയാണെന്ന് പറയാതെ വയ്യ.

PC: Kewal Somani

കന്യാകുമാരി

കന്യാകുമാരി

ഇന്ത്യയുടെ തെക്കേ മുനമ്പില്‍ സ്ഥിതി ചെയ്യുന്ന കന്യാകുമാരിയുടെ ആഴങ്ങളില്‍ സൂര്യന്‍ ചെന്നു മറയുന്നത് ഒരിക്കലും മറക്കാനാവാത്ത കാഴ്ചയാണ്.
അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലിും ഇന്ത്യന്‍ മഹാസമുദ്രവും തമ്മില്‍ കൂടിച്ചേരുന്ന കന്യാകുമാരിയിലെ സൂര്യാസ്തമയത്തിന് പ്രത്യേകഭംഗിയാണ്. സൂര്യാസ്തമയം കാണാന്‍ ഏറ്റവുമധികം ആളുകള്‍ എത്തിച്ചേരുന്ന ഒരിടം കൂടിയാണിത്.

PC: Gopinath Sivanesan

പലോലം ബീച്ച്

പലോലം ബീച്ച്

കടലിന്റെ സൗന്ദര്യം ആസ്വദിക്കാനാണെങ്കില്‍ ഗോവയോളം പറ്റിയ മറ്റൊരു സ്ഥലവും ഇല്ല. അപ്പോള്‍ കടലില്‍ താഴുന്ന സൂര്യന്റെ സൗന്ദര്യത്തിന് വേറെ വിശദീകരണങ്ങള്‍ വേണ്ടിവരില്ലല്ലോ.... ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ അസ്തമയം കാണാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലം പലോലം ബീച്ചാണ്.

PC: Abhisek Sarda

ഫോര്‍ട്ട് കൊച്ചി

ഫോര്‍ട്ട് കൊച്ചി

ചീനവലകള്‍ നിറഞ്ഞ കടലും കായലും ഒക്കെയുള്ള ഫോര്‍ട്ട് കൊച്ചി സൂര്യസ്തമയ കാഴ്ചകള്‍ക്കും ഏറെ മുന്നിലാണ്. കൊച്ചിയിലെത്തുന്ന വിദേശികളാണ് ഫോര്‍ട്ട കൊച്ചിയിലെ അസ്തമയത്തിന്റെ ആരാധകര്‍.

PC: Tim Moffatt

ഹാവ്‌ലോക്ക് ദ്വീപ്

ഹാവ്‌ലോക്ക് ദ്വീപ്

ഹാവ്‌ലോക്ക് ബീച്ച് അഥവാ രാധാനഗര്‍ ബീച്ച് എന്നത് ഏഷ്യയിലെ ഏറ്റവും മനോഹരമായ ബീച്ചാണ്. ഈ പ്രശശ്തമായ ബീച്ചിലെ ഏറ്റവും പ്രശസ്തമായ കാഴ്ച ഇവിടുത്തെ സൂര്യാസ്തമയം തന്നെയാണ്.
വെള്ള മണലുകല്‍ സൂര്യസ്തമയത്തിന്റെ സമയത്ത് സ്വര്‍ണ്ണനിറത്തിലാകുന്നതും അതിന്റെ പ്രതിഫലനങ്ങളും ഒക്കച്ചേര്‍ന്ന് ഇവിടുത്തെ അസ്തമയത്തെ വാക്കുകള്‍ക്ക് വിവരിക്കാന്‍ കഴിയാത്തതാക്കി മാറ്റുന്നു.

PC: Sudhakarbichali

 ലേ

ലേ

മറ്റൊന്നിനോടും പകരം വയ്ക്കാനില്ലാത്ത സൗന്ദര്യമാണ് കാള്മീരിലെ ലേയെ മനോഹരിയാക്കുന്നത്. ഇവിടെ നിന്നെടുക്കുന്ന ഫോട്ടോകളില്‍ പോലും അതിന്റെ പ്രത്യേകത തിരിച്ചറിയാം. താഴ്‌വരകളും ആശ്രമങ്ങളും പ്രകൃതിയുമൊക്കെ ചേര്‍ന്ന് ഈ സ്ഥലത്തെ ഏറെ പ്രത്യേകതകളുള്ളതാക്കി മാറ്റുന്നു.

PC: ShivaRajvanshi

വാരണാസി ഘട്ടുകള്‍

വാരണാസി ഘട്ടുകള്‍

ആത്മീയതയില്‍ അല്പം താല്പര്യവും യാത്ര ഒരു വീക്ക്‌നെസ്സുമാണെങ്കില്‍വാരണാസിയിലെ ഘട്ടുകളില്‍ നിന്നുള്ള സൂര്യാസ്തമയം ഏറെ രസകരമായിരിക്കും. ഭക്തിയില്‍ മുങ്ങിയുള്ള പ്രാര്‍ഥനകളും മന്ത്രോച്ചാരണങ്ങളും ഒക്കെ ഇവിടുത്തെ സൂര്യാസ്തമയത്തെ ഭംഗിയുള്ളതാക്കുന്നു.

PC: Phani2

 ഉമിയാം തടാകം

ഉമിയാം തടാകം

ആകാശത്തില്‍ ചിതറിക്കിടക്കുന്ന നിറങ്ങളെ ഒരു കാലിഡോസ്‌കോപ് എന്നതിലൂടെ നോക്കുന്നയത്രയും ഭംഗിയാണ് മേഘാലയയിലെ ഉമിയാം തടാകത്തില്‍ നിന്നും സൂര്യസ്തമയം കാണാന്‍. മേഘങ്ങള്‍ നിറഞ്ഞ ആകാശവും വൃക്ഷങ്ങള്‍ നിറഞ്ഞ ചുറ്റുപാടും ഈ കാഴ്ചയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.

PC: Vikramjit Kakati

ദാല്‍ തടാകം

ദാല്‍ തടാകം

കാശ്മീരിന്റെ ഹൃദയം സ്ഥിതി ചെയ്യുന്ന ദാല്‍ തടാകം സൂര്യാസ്തമയ കാഴ്ചകള്‍ക്ക് പറ്റിയ മറ്റൊരിടമാണ്. തടാക്തതിലൂടെ ഒഴുകി നീങ്ങുന്ന വഞ്ചികളും അതിലെ ആളുകളുമൊക്കെ ഈ കാഴ്ചയെ വ്യത്യസ്തമാക്കുന്നു.

PC: Alin Dev

മൗണ്ട് അബു

മൗണ്ട് അബു

രാജസ്ഥാനിലെ ഏക ഹില്‍ സ്റ്റേഷനായ മൗംണ്ട് അബു ജൈനമത വിശ്വാസികളുടെ പുണ്യകേന്ദ്രങ്ങളില്‍ ഒന്നാണ്. മലമുകളില്‍ കയ്യെത്തും ദൂരത്തില്‍ സൂര്യന്‍ അസ്തമിക്കുന്ന കാഴ്ച ഇവിടെ ഏറെ രസകരമാണ്. ഇവിടെ വെണ്ണക്കല്ലില്‍ തീര്‍ത്ത ക്ഷേത്രങ്ങളില്‍ സൂര്യന്റെ അവസാന കിരണങ്ങള്‍ പതിക്കുമ്പോഴുള്ള ഭംഗി വാക്കുകള്‍ക്കും വിവരണങ്ങള്‍ക്കും അതീതമാണ്.

PC: Karan Dhawan India

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...