Search
  • Follow NativePlanet
Share
» »സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഇന്ത്യയിലെ 40 നഗരങ്ങളും അവയുടെ പ്രത്യേകതകളും

സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഇന്ത്യയിലെ 40 നഗരങ്ങളും അവയുടെ പ്രത്യേകതകളും

By Maneesh

ഒരു സഞ്ചാരി, തന്റെ ജീവിതം കാലം മുഴുവൻ യാത്ര ചെയ്താലും തീര‌ത്ത അത്ര ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള രാജ്യമാണ് നമ്മുടെ ഇന്ത്യ. ഇന്ത്യയുടെ പല ഗ്രാമങ്ങളും അറിയപ്പെടാത്ത ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. എന്നാൽ നഗരങ്ങളാകട്ടെ പേരുകേട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളും.

നഗരത്തിരക്കുകളില്‍ നിന്ന് മാറിനില്‍ക്കാന്‍ ചില സ്ഥലങ്ങള്‍നഗരത്തിരക്കുകളില്‍ നിന്ന് മാറിനില്‍ക്കാന്‍ ചില സ്ഥലങ്ങള്‍

ഡല്‍ഹിയുടെ പരിസര പ്രദേശങ്ങള്‍ പരിചയപ്പെടാംഡല്‍ഹിയുടെ പരിസര പ്രദേശങ്ങള്‍ പരിചയപ്പെടാം

ഇന്ത്യയിൽ ഒരു ‌സഞ്ചാരി യാത്ര ചെയ്തിരിക്കേണ്ട ഇന്ത്യയിലെ പ്രശസ്തമായ നഗരങ്ങളും ആ നഗരത്തിന്റെ പ്രത്യേകതകളും നമുക്ക് മനസിലാക്കാം.

01. ആലപ്പുഴ - കിഴക്കിന്റെ വെനീസ്

01. ആലപ്പുഴ - കിഴക്കിന്റെ വെനീസ്

കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ സഞ്ചാരികളുടെ സ്വര്‍ഗ്ഗമാണ് നിറയെ കായലും കടല്‍ത്തീരവുമുള്ള ആലപ്പുഴയുടെ ഏത് ഭാഗത്തും മനോഹരമായ കാഴ്ചകളും വിനോദസാധ്യതകളുമുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Sivavkm

02. കൊച്ചി - അറബിക്കടലിന്റെ റാണി

02. കൊച്ചി - അറബിക്കടലിന്റെ റാണി

അറബിക്കടലിന്റെ റാണി എന്ന വിശേഷണത്തില്‍ത്തന്നെ എല്ലാമുണ്ട്. സഞ്ചാരികളുടെ സ്വപ്നഭൂമിയായ കേരളത്തിലെ ഏറ്റവും വികസിത നഗരമാണ് കൊച്ചി. വികസനവും പാരമ്പര്യവും കൈകോര്‍ത്ത് നില്‍ക്കുന്ന ചരിത്രനഗരം. വിശദമായി വായിക്കാം

Photo Courtesy: Deepak
03. തിരുവനന്തപുരം - അനന്തപത്മനാഭന്റെ നഗരം

03. തിരുവനന്തപുരം - അനന്തപത്മനാഭന്റെ നഗരം

മഹാവിഷ്ണുവിന്റെ മെത്തയായ അനന്തന്റെ പേരില്‍ നിന്നാണ് തിരുവനന്തപുരം എന്ന പേരിന്റെ ഉത്ഭവമെന്ന് വിശ്വസിക്കപ്പെടുന്നു. അനന്തശായിയായ വിഷ്ണുഭഗവാന്‍ വാഴുന്ന ശ്രീപത്മനാഭ സ്വാമി ക്ഷേത്രമാണ് ആദികാലം മുതല്‍ തിരുവനന്തപുരത്തിന്റെ പ്രശസ്തിക്ക് ഒരു പ്രധാന കാരണം. വിശദമായി വായിക്കാം

Photo Courtesy: Citypeek
04. ‌ചെന്നൈ - കൊളോണീയൽ തലസ്ഥാനം

04. ‌ചെന്നൈ - കൊളോണീയൽ തലസ്ഥാനം

മുമ്പ് മദ്രാസ് എന്നറിയപ്പെട്ടിരുന്ന ചെന്നൈ ഇന്ത്യയിലെ ഒരു തെക്കന്‍ സംസ്ഥാനമാണ്. കോറമാണ്‍ഡല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ചെന്നൈ ഇന്ന് ഇന്ത്യയിലെ ഒരു പ്രധാന മെട്രോപോളിറ്റനും, കോസ്മോപൊളിറ്റനുമായ നഗരമാണ്. വിശദ‌മായി വായിക്കാം
Photo Courtesy: VtTN

05. കോയമ്പത്തൂർ - തെന്നിന്ത്യയിലെ മാഞ്ചസ്റ്റർ

05. കോയമ്പത്തൂർ - തെന്നിന്ത്യയിലെ മാഞ്ചസ്റ്റർ

തമിഴ്‌നാട്ടിലെ രണ്ടാമത്തെ വലിയ നഗരമാണ് കോയമ്പത്തൂര്‍. വളര്‍ന്നുവരുന്ന ഈ നഗരം നഗരവല്‍ക്കരണത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ പതിനഞ്ചാം സ്ഥാനത്താണ്. രാജ്യത്തെ പ്രധാനപ്പെട്ട വ്യാവസായ കേന്ദ്രമായ കോയമ്പത്തൂര്‍ അറിയപ്പെടുന്നത് തെക്കേ ഇന്ത്യയുടെ മാഞ്ചസ്റ്റര്‍ എന്നാണ്. വിശദമായി വായിക്കാം

Photo Courtesy: Ask27

06. മധുര - കിഴക്കിന്റെ ഏഥൻസ്

06. മധുര - കിഴക്കിന്റെ ഏഥൻസ്

കിഴക്കിന്റെ ഏഥന്‍സ്, ഉത്സവങ്ങളുടെ നഗരം, നാല് ജംഗ്ഷനുകളുടെ നഗരം, ഉറക്കമില്ലാത്ത നഗരം എന്നിങ്ങനെ വിവിധ പേരുകളിലും വിശേഷണങ്ങളിലും മധുര അറിയപ്പെടുന്നു. താമരയുടെ ആകൃതിയില്‍ നിര്‍മിക്കപ്പെട്ട ഈ നഗരത്തിന് ലോട്ടസ് സിറ്റി എന്ന പേരുമുണ്ട്. വിശദമായി വായിക്കാം
Photo Courtesy: Pippo-b

07. കാഞ്ചിപുരം - ആയിരം ക്ഷേത്രങ്ങളുടെ നഗരം

07. കാഞ്ചിപുരം - ആയിരം ക്ഷേത്രങ്ങളുടെ നഗരം

തമിഴ് നാട്ടിലെ ഏറ്റവും പഴക്കംചെന്ന പട്ടണങ്ങളിലൊന്നായ കാഞ്ചീപുരം. ഇന്നും അതിന്റെ പൂര്‍വ്വ പ്രതാപം ഒട്ടും കൈമോശം വരാതെ കാത്തുസൂക്ഷിക്കുന്നു. ക്ഷേത്രങ്ങളുടെ പെരുമയും ബാഹുല്യവും നിമിത്തം "ആയിരം ക്ഷേത്രങ്ങളുടെ നഗരം" എന്നാണ് വിദേശസഞ്ചാരികള്‍ക്കിടയില്‍ ഇതറിയപ്പെടുന്നത്. വിശദമായി വായിക്കാം
Photo Courtesy: Pagu

08. പോണ്ടിച്ചേരി - ഫ്രഞ്ച് നഗരം

08. പോണ്ടിച്ചേരി - ഫ്രഞ്ച് നഗരം

ഫ്രഞ്ച്‌ അധിനിവേശത്തിന്റെ പാരമ്പര്യവും പ്രൗഢിയും ഈ നഗരം ഇപ്പോഴും നിലനിര്‍ത്തി പോരുന്നു എന്നത്‌ തന്നെയാണ്‌ ഈ നഗരത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഇവിടുത്തെ സംസ്‌കാരവും പാരമ്പര്യവും രൂപപ്പെടുന്നതില്‍ ഫ്രഞ്ച്‌ കൊളോണിയലിസത്തിന്റെ സ്വാധീനം വളരെ വലുതാണ്‌. വിശദമായി വായിക്കാം

Photo Courtesy: Karthik Easvur

09. ബാംഗ്ലൂർ - ഇന്ത്യയുടെ ഉദ്യാന നഗരം

09. ബാംഗ്ലൂർ - ഇന്ത്യയുടെ ഉദ്യാന നഗരം

ഒഴിവുസമയം പങ്കിടാനെത്തുന്നവര്‍ക്ക് പലതരത്തിലുള്ള അവസരങ്ങളാണ് നഗരം നല്‍കുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു പ്ലാനറ്റേറിയം, ലാല്‍ ബാഗ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, കബ്ബണ്‍ പാര്‍ക്ക്, ബെന്നാര്‍ഗട്ട നാഷണല്‍ പാര്‍ക്ക്, അക്വേറിയം, വെങ്കടപ്പ ആര്‍ട് ഗാലറി, വിധാന്‍ സൗധ എന്നിവയെല്ലാം സഞ്ചാരികളെത്തുന്ന പ്രമുഖ സ്ഥലങ്ങളാണ്. വിശദമായി വായിക്കാം

Photo Courtesy: Nikkul at en.wikipedia
10. മംഗലാപുരം- കിഴക്കിന്റെ റോമാ പട്ടണം

10. മംഗലാപുരം- കിഴക്കിന്റെ റോമാ പട്ടണം

അറബിക്കടിലിന്റെ അനന്തനീലിമയ്ക്കും പശ്ചിമഘട്ടത്തിന്റെ പച്ചപ്പിനുമിടയിലാണ് മംഗലാപുരം എന്ന മനോഹരമായ നഗരം സ്ഥിതിചെയ്യുന്നത്. തുറമുഖനഗരം കൂടിയായ മംഗലാപുരത്തിനെ (പുതിയ മംഗളൂരു) കര്‍ണാടകത്തിന്റെ പ്രവേശനകവാടം എന്നും വിളിക്കാറുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Nithin Bolar k
11. മൈസൂർ - കൊട്ടാരങ്ങളുടെ നഗരം

11. മൈസൂർ - കൊട്ടാരങ്ങളുടെ നഗരം

ദക്ഷിണേന്ത്യയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലെന്നായ മൈസൂര്‍ കര്‍ണാടകത്തിന്റെ സാംസ്‌കാരിക തലസ്ഥാനമെന്നാണ് അറിയപ്പെടുന്നത്. കാഴ്ചക്കാരുടെ മനസ്സിനെ വിട്ടൊഴിയാന്‍ കൂട്ടാക്കാത്ത മനോഹരമായ പൂന്തോട്ടങ്ങളും വര്‍ണവൈവിദ്ധ്യത്തിനും ആഡംബരത്തിനും പേരുകേട്ട കൊട്ടാരങ്ങളും മൈസൂരിനെ ടൂറിസ്റ്റുകളുടെ പ്രിയ കേന്ദ്രമാക്കുന്നു. വിശദമായി വായിക്കാം
Photo Courtesy: Jim Ankan Deka

12. ആഗ്ര - താജ്നഗരി

12. ആഗ്ര - താജ്നഗരി

വിശ്വപ്രസിദ്ധമായ താജ്മഹലിനെ പ്രതീകവല്ക്കരിക്കുന്ന പട്ടണമാണ് ആഗ്ര. തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ നിന്ന് ഏകദേശം ഇരുനൂറ് കിലോമീറ്റര്‍ അകലെയായി ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍ പ്രദേശിലാണ് ഇതിന്റെ സ്ഥാനം. വിശദമായി വായിക്കാം

Photo Courtesy: Chawlaharmeet at the wikipedia
13. അഹമ്മദ്ബാദ്- ഇന്ത്യയുടെ ബോസ്റ്റൺ നഗരം

13. അഹമ്മദ്ബാദ്- ഇന്ത്യയുടെ ബോസ്റ്റൺ നഗരം

നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യന്‍ ചിന്തയുടെ ഏറ്റവും മികച്ച ഉദാഹരണമാണ് അഹമ്മദാബാദ്. ഒരു വശത്ത് രാജ്യത്തെ തന്നെ ഏറ്റവും സമര്‍ത്ഥരും കൗശലക്കാരുമായ കച്ചവടക്കാരുടെ പേരും പെരുമയും മറുവശത്ത് പരമസാത്വികനായ രാഷ്ട്രപിതാവിന് ജന്മം നല്‍കിയ നാടെന്ന ഖ്യാതിയും. വിശദമായി വായിക്കാം

Photo Courtesy: Vrajesh jani
14. അമൃത്സർ - സുവർണ നഗരം

14. അമൃത്സർ - സുവർണ നഗരം

വടക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ പഞ്ചാബിലെ വലിയ നഗരങ്ങളിലൊന്നാണ് അമൃത്സര്‍. സിക്ക് സമൂഹത്തിന്‍െറ ആത്മീയവും സാംസ്കാരികവുമായ കേന്ദ്രം എന്ന് അറിയപ്പെടുന്ന അമൃത്സറിലാണ് ലോകമെങ്ങുമുള്ള സിക്കുകാര്‍ പുണ്യസ്ഥലമായി കരുതുന്ന സുവര്‍ണക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Vinish K Saini
15. ഭോപാൽ - തടാകങ്ങളുടെ നഗരം

15. ഭോപാൽ - തടാകങ്ങളുടെ നഗരം

മധ്യപ്രദേശിന്റെ തലസ്ഥാനമാണ് ഭോപ്പാല്‍. ഇന്ത്യയിലെ അറിയപ്പെടുന്ന നഗരങ്ങളില്‍ ഒന്നുകൂടിയാണ് ഭോപ്പാല്‍. പണ്ടത്തെ ഭോപ്പാല്‍ രാജ്യത്തിന്റെ തലസ്ഥാനം, തടാകങ്ങളുടെ നഗരം തുടങ്ങിയ വിശേഷണങ്ങളും വിനോദസഞ്ചാര ഭൂപടത്തില്‍ ഭോപ്പാലിനുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Sanyam Bahga
16. ഇ‌ൻഡോർ - മിനി മുംബൈ

16. ഇ‌ൻഡോർ - മിനി മുംബൈ

മധ്യപ്രദേശിലെ മാല്‍വ പീഠഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ഇന്‍ഡോര്‍ വിനോദസഞ്ചാരികളുടെ ഇഷ്‌ട ഇടമാണ്‌. പ്രകൃതി സൗന്ദര്യത്താലും മനുഷ്യ നിര്‍മ്മിതികളാലും ആകര്‍ഷകമായ ഇന്‍ഡോറിന്‌ മധ്യപ്രദേശിന്റെ ഹൃദയമെന്ന തലകെട്ട്‌ നന്നായി ഇണങ്ങും. വിശദമായി വായിക്കാം

Photo Courtesy: Abhishek727Abhishek Mishra
17. ഡാർജിലിംഗ് - മലനിരകളുടെ റാണി

17. ഡാർജിലിംഗ് - മലനിരകളുടെ റാണി

പശ്ചിമബംഗാളിന്റെ വടക്കുഭാഗത്ത് തേയിലത്തോട്ടങ്ങളുടെയും മഞ്ഞണിഞ്ഞ ഹിമാലയപര്‍വതനിരകളുടെയും മടിത്തട്ടില്‍ സുഷുപ്തിയിലാണ്ട് കിടക്കുന്ന മനോഹര ഹില്‍സ്റ്റേഷനാണ് ഡാര്‍ജിലിംഗ്. ബ്രിട്ടീഷുകാരാണ് ഈ മനോഹര നാടിനെ ലോകമറിയുന്ന വിനോദസഞ്ചാര കേന്ദ്രമായി വളര്‍ത്തിയെടുത്തത്. വിശദമായി വായിക്കാം

Photo Courtesy: Aranya449
18. ധൻബാദ് - ഇന്ത്യയുടെ കൽക്കരി തലസ്ഥാനം

18. ധൻബാദ് - ഇന്ത്യയുടെ കൽക്കരി തലസ്ഥാനം

ഝാര്‍ഖണ്ഡിലെ പ്രശസ്‌തമായ ഒരു കല്‍ക്കരി ഖനിയാണ്‌ ധന്‍ബാദ്‌. ഇന്ത്യയുടെ കല്‍ക്കരി തലസ്ഥാനമെന്നും ധന്‍ബാദ്‌ അറിയപ്പെടുന്നു. കല്‍ക്കരിപ്പാടങ്ങള്‍ക്ക്‌ പ്രശസ്‌തമായ ഈ പ്രദേശത്തിന്റെ പടിഞ്ഞാറ്‌ ഭാഗത്ത്‌ ബൊക്കാറോ, ഗിരിദി ജില്ലകള്‍ സ്ഥിതി ചെയ്യുന്നു. വിശദമായി വായിക്കാം

Photo Courtesy: Smeet Chowdhury
19. ഷില്ലൊംഗ് - കിഴക്കിന്റെ സ്കോട്ട്ലാൻഡ്

19. ഷില്ലൊംഗ് - കിഴക്കിന്റെ സ്കോട്ട്ലാൻഡ്

കിഴക്കിന്റെ സ്‌കോട്‌ലാന്‍റ്‌ എന്നറിയപ്പെടുന്ന ഷില്ലോങ്‌ രാജ്യത്തെ വടക്ക്‌-കിഴക്കന്‍ മേഖലയിലെ ഏറ്റവും പ്രശസ്‌തമായ വിനോദ സഞ്ചാരകേന്ദ്രമാണ്‌. വിശദ‌മായി വായിക്കാം

Photo Courtesy: Sankarshan Mukhopadhyay
20. ഹൈദരബാദ് - ബിരി‌യാണിയുടെ ലോക തലസ്ഥാനം

20. ഹൈദരബാദ് - ബിരി‌യാണിയുടെ ലോക തലസ്ഥാനം

നൈസാമുമാരുടെ നഗരം എന്നറിയപ്പെടുന്ന തെലങ്കാനയുടെ തലസ്ഥാനമായ ഈ നഗരം ആധുനികതക്കൊപ്പം ചരിത്ര-സാംസ്കാരിക-കലാ പൈതൃകങ്ങള്‍ ഇഴചേര്‍ന്ന കാഴ്ചകളാണ് സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Yashwanthreddy.g
21. ജെയ്പൂർ - ഇന്ത്യയുടെ പാരീസ്, പിങ്ക് സിറ്റി

21. ജെയ്പൂർ - ഇന്ത്യയുടെ പാരീസ്, പിങ്ക് സിറ്റി

ഇന്ത്യയിലെ പഴക്കംചെന്ന നഗരങ്ങളിലൊന്നാണ് പിങ്ക് സിറ്റിയെന്ന് അറിയപ്പെടുന്ന ജയ്പൂര്‍. രാജസ്ഥാന്റെ തലസ്ഥാനമായ ഈ നഗരം വാസ്തുശാസ്ത്രപ്രകാരം പണിതുയര്‍ത്തിയ ഇന്ത്യയിലെ ആദ്യത്തെ നഗരമാണ്. രാജസ്ഥാനെന്ന് പറയുന്നത് തന്നെ പലര്‍ക്കും ജയ്പൂരാണ്. വിശദമായി വായിക്കാം
Photo Courtesy: Nazz81

22. ജംഷദ്‌പൂര്‍ - ഇന്ത്യയുടെ ഉരുക്ക് നഗരം

22. ജംഷദ്‌പൂര്‍ - ഇന്ത്യയുടെ ഉരുക്ക് നഗരം

ഇന്ത്യയുടെ വ്യാവസായിക നഗരം എന്ന്‌ അറിയപ്പെടുന്ന ജംഷദ്‌പൂര്‍ സ്ഥാപിച്ചത്‌ ജംഷദ്‌ജി നസ്സര്‍വാന്‍ജി ടാറ്റയാണ്‌. ഝാര്‍ഖണ്ഡിലെ പ്രശസ്‌തമായ ഈ നഗരം സ്റ്റീല്‍ നഗരമെന്നും ടാറ്റ നഗര്‍ എന്നും അറിയപ്പെടുന്നുണ്ട്‌. വിശദമായി വായിക്കാം

Photo Courtesy: Shahbaz26
23. കാൺപൂർ - ലോകത്തിന്റെ തുകൽ നഗരം

23. കാൺപൂർ - ലോകത്തിന്റെ തുകൽ നഗരം

ഗംഗാനദീതീരത്ത് സ്ഥിതി ചെയ്യുന്ന കാണ്‍‍പൂര്‍ ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ നഗരമാണ്. മഹാഭാരത്തില്‍ അര്‍ജുനനെ വെല്ലുവിളിക്കാന്‍ കര്‍ണന്‍ കാട്ടിയ ധൈര്യത്തില്‍ സംപ്രീതനായ ദുര്യോധനന്‍ കര്‍ണന് സമ്മാനമായി ഒരു പ്രദേശം സമ്മാനിച്ചതായി പറയുന്നുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Prakhar Amba from Grenoble, France
24. ശ്രീനഗർ - ഇന്ത്യയുടെ സ്വിറ്റ്സർ ലാൻഡ്

24. ശ്രീനഗർ - ഇന്ത്യയുടെ സ്വിറ്റ്സർ ലാൻഡ്

ഝലം നദീ തീരത്ത്‌ സ്ഥിതി ചെയ്യുന്ന ശ്രീനഗര്‍ മനോഹരങ്ങളായ തടാങ്ങളാലും മുഗള്‍ പൂന്തോട്ടങ്ങളാലും പ്രശസ്‌തമാണ്‌. ഇവിടുത്തെ ഹൗസ്‌ ബോട്ടുകളാണ്‌ മറ്റൊരു ആകര്‍ഷണം. സമ്പത്ത്‌ എന്നര്‍ത്ഥം വരുന്ന ശ്രീ , സ്ഥലം എന്നര്‍ത്ഥം വരുന്ന നഗര്‍ എന്നീ രണ്ട്‌ സംസ്‌കൃതം വാക്കുകളില്‍ നിന്നാണ്‌ ഈ സ്ഥലത്തിന്‌ ശ്രീനഗര്‍ എന്ന പേരുണ്ടായത്‌. വിശദമായി വായിക്കാം
Photo Courtesy: Vinayaraj

25. കൽക്കട്ട - ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനം

25. കൽക്കട്ട - ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനം

ഭാരതം സാസ്കാരികമായി ശക്തവും, പാരമ്പര്യത്തില്‍ അടിയുറച്ചതുമായ ഒരു രാജ്യമാണെങ്കില്‍, വെസ്റ്റ് ബംഗാളിന്‍റെ തലസ്ഥാനമായ കൊല്‍ക്കത്തയാണ് ഭാരതത്തിന്‍റെ ഹൃദയം. ബ്രിട്ടീഷ് ഭരണകാലം മുതല്‍ക്കേ ഇന്ത്യയുടെ സാംസ്കാരിക കേന്ദ്രമായിരുന്ന കൊല്‍ക്കത്ത മുമ്പ് കല്‍ക്കത്ത എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. വിശദമായി വായിക്കാം

Photo Courtesy: Biswarup Ganguly
26. ലക്നോ - കിഴക്കിന്റെ കോസ്റ്റാന്റിനോപ്പിൾ

26. ലക്നോ - കിഴക്കിന്റെ കോസ്റ്റാന്റിനോപ്പിൾ

അത്ഭുകരമായ വികസനവും വളര്‍ച്ചയും തേടി എത്തിയെങ്കിലും പഴയ പ്രൗഢിയും സംസ്‌കാരവും നിലനിര്‍ത്താന്‍ ഇപ്പോഴും ലക്‌നൗവിന്‌ കഴിയുന്നുണ്ട്‌. ലക്‌നൗവിന്റെ സംസ്‌കാരവും ആചാരമര്യാദകളും നമ്മെ അത്ഭുതപ്പെടുത്തും. അതിനായി കൂടുതലൊന്നും ചെയ്യണ്ട, ലക്‌നൗവിലെ തെരുവുകളിലൂടെ നടക്കുകയോ അവിടുത്തുകാരോട്‌ സംസാരിക്കുകയോ ചെയ്‌താല്‍ മാത്രം മതി. വിശദമായി വായിക്കാം

Photo Courtesy: Shantanukr73
27. മുംബൈ - മാ‌യ നഗരി

27. മുംബൈ - മാ‌യ നഗരി

സ്വപ്‌നങ്ങളുടെ മഹാനഗരം എന്ന വിശേഷണത്തിലുപരി മറ്റൊരു പേരും മുംബൈയ്ക്ക് നല്‍കാനില്ല, കാരണം എല്ലാകാലത്തും ജീവിതത്തിലെ പലതരം സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി രാജ്യത്തിന്റെ പലഭാഗത്തുനിന്നായി എത്തുന്നവരെയെല്ലാം കൈനീട്ടി സ്വീകരിയ്ക്കുന്ന നഗരമാണ് മുംബൈ. വിശദമായി വായിക്കാം
Photo Courtesy: Sajjad Lambe

28. നാഗ്പൂർ - ഓറഞ്ച് സിറ്റി

28. നാഗ്പൂർ - ഓറഞ്ച് സിറ്റി

മഹാരാഷ്ട്രയിലെ ഒരു പ്രമുഖ നഗരമാണ് ഓറഞ്ച് സിറ്റി എന്ന് പരക്കെ വിളിക്കപ്പെടുന്ന നാഗ്പൂര്‍. മുംബൈയും പുനെയും കഴിഞ്ഞാല്‍ മഹാരാഷ്ട്രയിലെ മൂന്നാമത്തെ വലിയ നഗരം കൂടിയാണ് നാഗ്പൂര്‍. ഇന്ത്യയിലെ കടുവകളുടെ തലസ്ഥാനം എന്നൊരു വിളിപ്പേര് കൂടിയുണ്ട് നാഗ്പൂരിന്. വിശദമായി വായിക്കാം
Photo Courtesy: Varunshiralkar at English Wikipedia

29. പൂനെ - ഡെക്കാന്റെ റാണി

29. പൂനെ - ഡെക്കാന്റെ റാണി

മഹാരാഷ്ട്രയിലെ പ്രമുഖ നഗരങ്ങളില്‍ ഒന്നാണ് പുനെ, അനുദിനം വളരുകയും തിരക്കേറുകയും ചെയ്യുമ്പോഴും ഗൃഹാതുരമായ ഒട്ടേറെ ഓര്‍മ്മകളെയും ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന നഗരമാണിത്. വിശദമായി വായിക്കാം

Photo Courtesy: http://www.djoh.net
30. ഋഷികേശ് - യോഗനഗരം

30. ഋഷികേശ് - യോഗനഗരം

പുണ്യഭൂമിയായ ഋഷികേശിനെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാകില്ല. ഹിന്ദുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നാണ് ദേവഭൂമി എന്ന് വിളിക്കപ്പെടുന്ന ഋഷികേശ്. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ ജില്ലയിലാണ് സഞ്ചാരികളുടെ പ്രിയകേന്ദ്രമായ ഋഷികേശ്. വിശദമായി വായിക്കാം
Photo Courtesy: Ken Wieland from Philadelphia, USA

31. നാസിക്ക് - വൈൻ തലസ്ഥാനം

31. നാസിക്ക് - വൈൻ തലസ്ഥാനം

മഹാരാഷ്ട്രയിലെ മനോഹരമായ ഒരു നഗരമാണ് നാസിക്. ഇന്ത്യയുടെ വൈന്‍ ക്യാപിറ്റല്‍ എന്നറിയപ്പെടുന്ന നാസിക്കിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ മുന്തിരി ഉത്പാദിപ്പിക്കുന്നത്. മുംബൈയില്‍ നിന്നും ഏതാണ്ട് 180 കിലോമീറ്റര്‍ അകലത്തിലാണ് നാസിക്. വിശദമായി വായിക്കാം

Photo Courtesy: Rohanguy
32. വാരണാസി - പ്രാചീന നഗരം

32. വാരണാസി - പ്രാചീന നഗരം

ഹിന്ദു വിശ്വാസ പ്രകാരമുള്ള പുണ്യസ്ഥലങ്ങളില്‍ പ്രധാനപ്പെട്ടതാണ് വാരണാസി. കാശി എന്നും ബനാറസ് എന്നും അറിയപ്പെടുന്ന ഉത്തര്‍ പ്രദേശിലെ ഈ നഗരത്തില്‍ പുരാതനകാലം മുതലേ ജനവാസം ഉണ്ടായിരുന്നതായി ചരിത്രകാരന്‍മാര്‍ പറയുന്നു. വിശദമായി വായിക്കാം

Photo Courtesy: travelwayoflife
33. സൂററ്റ് - ഇന്ത്യയുടെ വജ്ര നഗരം

33. സൂററ്റ് - ഇന്ത്യയുടെ വജ്ര നഗരം

ഗുജറാത്തിന് തെക്ക്-പടിഞ്ഞാറുള്ള തുറമുഖനഗരമാണ് സൂററ്റ്.വജ്രവ്യവസായവും തുണിവ്യവസായവുമാണ് ഇന്ന് സൂററ്റിന്‍റെ മുഖമുദ്രയെങ്കിലും ഇന്ത്യചരിത്രം പരിശോധിച്ചാല്‍ തിളങ്ങുന്ന ഒരു ഭൂതകാലവും സൂററ്റിനുണ്ടെന്ന് മനസ്സിലാകും. വിശദമായി വായിക്കാം
Photo Courtesy: Rahul Bhadane

34. വിശാഖ‌പട്ടണം - ഇൻഡസ്ട്രിയൽ സിറ്റി

34. വിശാഖ‌പട്ടണം - ഇൻഡസ്ട്രിയൽ സിറ്റി

വിശാഗ്, വിശാഖപട്ടണത്തിന്‍റെ ജനപ്രിയ നാമമാണ് . ഇന്ത്യയുടെ തെക്ക് കിഴക്കന്‍ തീരത്തുള്ള ആന്ധ്ര പ്രദേശിലാണ് വിശാഖപട്ടണം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Candeo gauisus at en.wikipedia
35. വിജയവാഡ - ഗുഹകളും ക്ഷേത്രങ്ങളും

35. വിജയവാഡ - ഗുഹകളും ക്ഷേത്രങ്ങളും

ആന്ധ്ര പ്രദേശിലെ മൂന്നാമത്തെ വലിയ നഗരമായ വിജയവാഡ കൃഷ്ണ ജില്ലയില്‍ കൃഷ്ണ നദിയുടെ തീരത്താണ്. ബേസവാഡയെന്നുംകൂടി അറിയപ്പെടുന്ന വിജയവാഡ ആന്ധ്രയുടെ വ്യാവസായി തലസ്ഥാനമെന്ന് കണക്കാക്കപ്പെടുന്ന സ്ഥലംകൂടിയാണ്. വിശദമായി വായിക്കാം
Photo Courtesy: Adityamadhav83

36. റാഞ്ചി - വെള്ളച്ചാട്ടങ്ങളുടെ നഗരം

36. റാഞ്ചി - വെള്ളച്ചാട്ടങ്ങളുടെ നഗരം

വെള്ളച്ചാട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്ന റാഞ്ചി ഝാര്‍ഖണ്ഡിന്റെ തലസ്ഥാനമാണ്‌. ഛോട്ട നാഗ്‌പൂര്‍ പീഠഭൂമിയുടെ തെക്ക്‌ ഭാഗത്തായി സ്ഥിതി ചെയ്യുന്ന റാഞ്ചി ഝാര്‍ഖണ്ഡിലെ ജനസംഖ്യ കൂടുതലുള്ള രണ്ടാമത്തെ നഗരം കൂടിയാണ്‌. വിശദമായി വായിക്കാം

Photo Courtesy: Biswarup Ganguly
37. ഗൂർഗാവ് - ഇന്ത്യയുടെ റിയല്‍ എസ്റ്റേറ്റ്‌ ഹബ്‌

37. ഗൂർഗാവ് - ഇന്ത്യയുടെ റിയല്‍ എസ്റ്റേറ്റ്‌ ഹബ്‌

ഹരിയാനയിലെ ഏറ്റവും വലിയ നഗരമാണ്‌ ഗുര്‍ഗാവ്‌. ഹരിയാനയുടെ സാമ്പത്തിക, വ്യാവസായിക തലസ്ഥാനം കൂടിയാണ്‌ ഗുര്‍ഗാവ്‌‌. ഡല്‍ഹിയുടെ തെക്കായി 30 കിലോമീറ്റര്‍ അകലെയാണ്‌ ഗുര്‍ഗാവ്‌ സ്ഥിതിചെയ്യുന്നത്‌. വിശദമായി വായിക്കാം

Photo Courtesy: Siddhartha Shukla
38. ചാണ്ഡിഗഡ് - ആസൂത്രിത നഗരം

38. ചാണ്ഡിഗഡ് - ആസൂത്രിത നഗരം

തെക്ക്‌ പടിഞ്ഞാറന്‍ ഇന്ത്യയിലെ ശിവാലിക്‌ മലനിരകള്‍ക്ക്‌ താഴെ സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശമായ ഛണ്ഡിഗഢ്‌ പഞ്ചാബിന്റെയും ഹരിയാനയുടെയും തലസ്ഥാനമാണ്‌. വിശദമായി വായിക്കാം

Photo Courtesy: Shubh Singh
39. സിലിഗുരി - നേപ്പാളിനും ബംഗ്ലാദേശിനും നടുവിൽ

39. സിലിഗുരി - നേപ്പാളിനും ബംഗ്ലാദേശിനും നടുവിൽ

മൂടല്‍മഞ്ഞ് നിറഞ്ഞ മലനിരകളുടെ നാട് എന്നാണ് സിലിഗുരി പൊതുവെ അറിയപ്പെടുന്നത്. നേപ്പാളാണ് സിലിഗുരിയുടെ ഒരു അതിര്‍ത്തി. മറുവശത്ത് ബംഗ്ളാദേശുമായും അതിര്‍ത്തി പങ്കിടുന്ന സിലിഗുരിയിലൂടെ മാത്രമേ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് പോകാന്‍ കഴിയൂ. വിശദമായി വായിക്കാം

Photo Courtesy: Rimitaisback
40. പാട്ന - ബുദ്ധമത സാന്നിധ്യം

40. പാട്ന - ബുദ്ധമത സാന്നിധ്യം

ബീഹാറിന്റെ തലസ്ഥാനമാണ്‌ പട്ന. നൂറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമുള്ള ഈ നഗരം പുരാതന കാലത്ത്‌ പാടലീപുത്രം എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. ലോകത്തിലെ തന്നെ ഏറ്റവും പഴയ നഗരമെന്ന ഖ്യാതിയും പട്നയ്‌ക്കുണ്ട്‌. ഗംഗയുടെ തെക്കന്‍ തീരത്ത്‌ സ്ഥിതി ചെയ്യുന്ന പട്നയുടെ സാന്നിധ്യം ചരിത്രത്തിലുടനീളം കാണാനാകും. വിശദമായി വായിക്കാം

Photo Courtesy: Manoj nav at English Wikipedia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X