Search
  • Follow NativePlanet
Share
» »പണം എടുത്തില്ലെങ്കിലും യാത്രകളിൽ ഈ സാധനങ്ങൾ എടുക്കുവാൻ മറക്കരുത്

പണം എടുത്തില്ലെങ്കിലും യാത്രകളിൽ ഈ സാധനങ്ങൾ എടുക്കുവാൻ മറക്കരുത്

ഇതാ ഒരു യാത്ര പോകുമ്പോൾ സ്മാർട് ആയിരിക്കുവാൻ എന്തൊക്കെ ഇലക്ട്രോണിക്സ് സാധനങ്ങൾ കരുതണം എന്നു നോക്കാം...

യാത്രകളിൽ ഡ്രസ് എടുക്കുവാൻ മറന്നാലും ഫോൺ എടുത്തുവാൻ മറക്കാത്തവരാണ് നമ്മൾ. വഴി കാണിക്കുവാൻ മുതൽ വണ്ടിയിൽ പെട്രോൾ അടിക്കുവാനും ഹോട്ടൽ കണ്ടെത്തുവാനും എന്തിനധികം പണം വരെ കൊടുക്കുവാൻ കയ്യിലിരിക്കുന്ന സ്മാർട് ഫോൺ മാത്രം മതി... അതുകൊണ്ടു തന്നെ ഫോൺ എടുക്കാത ഒരു യാത്ര ഇപ്പോൾ ആർക്കും ആലോചിക്കുവാൻ പോലുമാവില്ല.
ലോകം ഓരോ നിമിഷവും മുന്നോട്ട് കുതിക്കുമ്പോൾ യാത്രകൾ സ്മാർട് ആക്കുവാനുള്ള വഴികളും പുതിയതായി വരുന്നുണ്ട്. ട്രാക് ചെയ്തു കണ്ടു പിടിക്കുവാനുള്ള ഉപകരണങ്ങൾ ഘടിപ്പിച്ച സ്യൂട് കേയ്സുകൾ മുതൽ കൊതുകിനെയും മറ്റു പ്രാണികളെയും അടുപ്പിക്കാത്ത ഷർട് വരെ ഇതിലുണ്ട്. ഇതാ ഒരു യാത്ര പോകുമ്പോൾ സ്മാർട് ആയിരിക്കുവാൻ എന്തൊക്കെ ഇലക്ട്രോണിക്സ് സാധനങ്ങൾ കരുതണം എന്നു നോക്കാം...

യൂണിവേഴ്സൽ പ്ലഗ് അഡാപ്റ്റർ

യൂണിവേഴ്സൽ പ്ലഗ് അഡാപ്റ്റർ

യാത്രകളിൽ ഏറ്റവും ആദ്യം പണികിട്ടുന്ന ഒന്നാണ് ചാർജറുകൾ. നാട്ടിലെ ചാർജിങ് സോക്കറ്റുകൾക്കും പ്ലഗുകൾക്കും അനുസരിച്ചുള്ള ചാർജർ ആയിരിക്കും മിക്കവരുടെയും കയ്യിലുണ്ടാവുക. എന്നാൽ വിദേശത്തു ചെല്ലുമ്പോഴാണേ് അറിയുക അവിടുത്തെ പ്ലഗുകളിൽ ആ ചാർജർ കയറില്ല എന്ന്. പ്ലഗുകളുടെ സോക്കറ്റിലുള്ള വ്യത്യാസമാണ് ഇതിനു കാരണം. ഇത് പരിഹരിക്കുവാൻ യാത്ര പോകുമ്പോൾ തന്നെ ബാഗിൽ ഒരു യൂണിവേഴ്സൽ പ്ലഗ് അഡാപ്റ്റർ കരുതുക എന്നതാണ്. ഓരോ രാജ്യത്തും വ്യത്യസ്തമായ പ്ലഗുകൾ ആണെങ്കിലും ഒരൊറ്റ യൂണിവേഴ്സൽ പ്ലഗ് അഡാപ്റ്ററിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ സാധിക്കും.

ശബ്ജം ഒഴിവാക്കുന്ന ഹെഡ്ഫോണുകൾ

ശബ്ജം ഒഴിവാക്കുന്ന ഹെഡ്ഫോണുകൾ

നീണ്ട യാത്രകളിലെ മടുപ്പ് അകറ്റുവാൻ ഏറ്റവും കൂടുതൽ സഹായിക്കുന്ന കാര്യങ്ങളാണ് പുസ്തകങ്ങളും ഹെഡ്സെറ്റും. പുറത്തെ ബഹളങ്ങളിൽ നിന്നും മാറിയിരുന്ന് പാട്ടു കേൾക്കുന്നതോ, ഇഷ്ടപ്പെട്ട സിനിമ കാണുന്നതോ ഒക്കെ മടുപ്പകറ്റുന്ന ചെറുവിദ്യകളാണ്. എന്നാൽ ഇവിടെയും ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. സാധാരണ ഹെഡ്സെറ്റുകളാണെങ്കിൽ പുറത്തു നിന്നുള്ള വലിയ ശബ്ദങ്ങളുടെ ചെവിയിലെത്തുവാൻ സാധ്യതയുണ്ട്. അത് ഒഴിവാക്കുവാൻ . ശബ്ജം ഒഴിവാക്കുന്ന ഹെഡ്ഫോണുകൾ അഥവാ നോയ്സ് ക്യാൻസെലിങ് ഹെഡ്ഫോണുകൾ ഉപയോഗിക്കാം. വിമാനങ്ങളിലെ യാത്രയിൽ അടുത്തുള്ളവരുടെ സംസാരമോ, എൻജിൻ ശബ്ദങ്ങളോ ഒന്നും കേൾക്കാതെ കിടന്നുറങ്ങുവാനും പാട്ടുകൾ കേൾക്കാനും ഒക്കെ ഈ ഉപകരണം സഹായിക്കും.

യുഎസ്ബി ഫ്ലാഷ് ഡ്രൈവ്

യുഎസ്ബി ഫ്ലാഷ് ഡ്രൈവ്

ഫോണുകൾ കൂടുതൽ കൂടുതൽ സ്മാർട് ആയി വരുന്നതോടെ യുഎസ്ബി ഫ്ലാഷ് ഡ്രൈവ് ആവശ്യമില്ലെന്ന് കരുതിയാലും ചില ഇടങ്ങളിൽ ഇതുകൊണ്ടായിരിക്കും ഉപകാരമുണ്ടാവുക. ഹോട്ടലുകളിലും മറ്റും ചെക് ഇൻ ചെയ്യുമ്പോൾ രേഖകളും ഫോട്ടോകളും പ്രിന്‍റ് എടുത്ത് കൊടുക്കേണ്ടതുണ്ടെങ്കിൽ മെയിൽ അയക്കുന്നത് ഒഴിവാക്കി യുഎസ്ബി ഡ്രൈവ് കൊടുക്കാം. എന്നാൽ എല്ലാ രേഖകളും അതിൽ സൂക്ഷിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക.

 പവർ ബാങ്കുകൾ

പവർ ബാങ്കുകൾ

യാത്രയിൽ അപ്രതീക്ഷിതമായി ചാർജ് തീരുന്ന മൊബൈൽ ഫോണുകൾക്ക് ജീവൻ നല്കുന്ന പവർ ബാങ്കുകള്‍ ഒരു യാത്രയിൽ ഏറ്റവും അധികം സഹായിക്കുന്ന ഉപകരണങ്ങളിലൊന്നാണ്. വിവിധ കപ്പാസിറ്റികളിൽ ലഭിക്കുന്ന പവർ ബാങ്കുകൾ മേടിക്കുമ്പോൾ ഫോണിന് അനുയോജ്യമായതാണോ എന്നു കൂടി നോക്കുക. ഒറ്റ ചാർജിങ്ങിൽ ഫോണിന്റെ ബാറ്ററി അനുസരിച്ച് മൂന്നു മുതൽ അഞ്ച് തവണ വരെയൊക്കെ മുഴുവനായും ചാർജ് ചെയ്യുവാൻ സാധിക്കുന്ന പവർ ബാങ്കുകൾ വിപണിയിൽ ലഭ്യമാണ്.

കാർ ചാർജർ

കാർ ചാർജർ


കാറെടുത്ത് പോകുമ്പോൾ ഏറ്റവും ഉപകാരപ്പെടുന്ന മറ്റൊരു ഇലക്ട്രോണിക്സ് ഉപകരണമാണ് കാർ ചാർജർ. യാത്ര ചെയ്യുമ്പോൾ തന്നെ ഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ചാർജ് ചെയ്യാം എന്നതാണ് ഇതിന്റെ മെച്ചം. മാത്രമല്ല, ഹോട്ടലിലും മറ്റും എത്തുമ്പോൾ ആവശ്യത്തിന് പ്ലഗ് പോയിന്റുകളില്ലാത്തതും ഇതിലൂടെ മാറ്റാം, ചില കാർ ചാർജറുകൾ വേഗത്തിൽ തന്നെ ഫോൺ ചാർജ് ചെയ്യുവാൻ സഹായിക്കുന്നു.

വെള്ളം കയറാത്ത ഫോൺ കവറുകൾ

വെള്ളം കയറാത്ത ഫോൺ കവറുകൾ

ട്രക്കിങ്ങിനും ഹൈക്കിങ്ങിനും പോകുമ്പോൾ അനുഭവിക്കുന്ന പ്രശ്നങ്ങളിലൊന്ന് കയ്യിലുള്ള ഫോൺ എങ്ങനെ വെള്ളം തട്ടാതെ സുരക്ഷിതമായി കൊണ്ടുപോകാം എന്നതാണ്. മഴക്കാലമാണെങ്കിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞുവെച്ച് ഒരുപരിധി വരെ സംരക്ഷിക്കാമെങ്കിലും വെള്ളം കയറുവാനുള്ള സാധ്യതകൾ നിരവധിയുണ്ട്. അതിനു ഒരു പരിഹാരമാണ് വാട്ടര്‍ പ്രൂഫ് ഫോണ്‍ കവറുകൾ. ഇതിനുള്ളിൽ ഫോണുകൾ സൂക്ഷിച്ചാൽ എത്ര മഴ നനഞ്ഞാലും വെള്ളത്തിൽ വീണാലും ഫോണ്‍ സുരക്ഷിതമായിരിക്കും. കുറഞ്ഞ വിലയിൽ കവറുകൾ മാർക്കറ്റിൽ ലഭിക്കും.

 ടാബ്ലെറ്റുകള്‍

ടാബ്ലെറ്റുകള്‍

ഫോൺ ഉപയോഗിക്കുന്നുണ്ടെങ്കിൽ ടാബ്ലെറ്റിന് പ്രത്യേകമായി ആരും എടുക്കാറില്ല. എന്നാൽ യാത്രകളിൽ വായനയ്ക്കായി കൂടുതൽ സമയം നീക്കി വയ്ക്കുന്നവരാണെങ്കില്‍ ഒരു ടാബ്ലെറ്റ് കരുതുന്നത് നല്ലതായിരിക്കും. യാത്രകളിൽ ഒരുപാട് പുസ്തകങ്ങൾ കരുതാതെ അതെല്ലാം ടാബ്ലെറ്റിൽ ഡൗൺലോഡ് ചെയ്ത് വെച്ചാൽ അത്രയും ഭാരം, വേണമെങ്കിൽ ഒരു ബാഗ് തന്നെ ഒഴിവാക്കാം. മാത്രമല്ല, പത്രങ്ങളും മാഗസിനുകളും എന്നും വായിക്കുന്നവരാണെങ്കിൽ യാത്രയിൽ മൊബൈൽ ഫോണിനെ ആശ്രയിക്കുന്നതിനു പകരം ടാബ്ലറ്റ് ഉപയോഗിക്കാം.

മൊബൈൽ ഹോട്സ്സ്പോട്ട്

മൊബൈൽ ഹോട്സ്സ്പോട്ട്

യാത്രകളിൽ ഏറ്റവും ഉപകാരപ്പെടുന്ന മറ്റൊരു ഇലക്ട്രോണിക്സ് ഉപകരണമാണ് മൊബൈൽ ഹോട്സ്പോട്ട്. ഉപയോഗിക്കുന്ന നെറ്റ് വർക് അനുസരിച്ച് എവിടെ പോയാലും കോള്‍ ചെയ്യുന്നതിനും ഡാറ്റ ഉപയോഗിക്കുന്നതിനും ഒക്കെ ഇത് ഏറെ സഹായകമാകും.

പ്രാണികളെ അകറ്റുന്ന ഷർട്

പ്രാണികളെ അകറ്റുന്ന ഷർട്

യഥാർഥത്തിൽ ഇലക്ട്രോണിക് ഗാഡ്ജെറ്റുകളുടെ പരിധിയിൽ വരില്ലെങ്കിലും യാത്രകളിൽ ഏറെ സഹായിക്കുന്ന ഒന്നാണ് സൂര്യന്റെ ചൂടിനെയും പ്രാണികളെയും ഒക്കെ അകറ്റി അല്ലെങ്കില്‍ മാറ്റി നിർത്തുന്ന ഷർട്ട്. ഇന്ന് മിക്ക കമ്പനികളെയും പ്രാണികളെയും കൊതുകിനെയും ഒന്നും അടുപ്പിക്കാത്ത ഷർട്ടുകളും പാന്‍സുകളും സോക്സും നിർമ്മിക്കാറുണ്ട്. ഭാരം കുറവായിരിക്കും എന്നൊരു പ്രത്യേകതയും ഇതുനുണ്ട്.

സ്മാർട് സ്യൂട്കേസ്

സ്മാർട് സ്യൂട്കേസ്

യാത്രകളിൽ സാധനങ്ങൾ മറന്നു പോകുന്നവർക്ക് പരീക്ഷിക്കുവാൻ പറ്റിയ ഒന്നാണ് സ്മാർട് സ്യൂട്കേസ്. ബാഗിനുള്ളിൽ സൂക്ഷിച്ചിട്ടുള്ള ജിപിഎസ് ട്രാകിങ് ഉപകരണം ഫോണുമായി കണക്ട് ചെയ്യുമ്പോൾ ബാഗ് എവിടെയാണുള്ളതെന്ന് കൃത്യമായി കണ്ടു പിടിക്കുവാൻ സാധിക്കും.

ഡെൽഹിയിൽ നിന്നും ലഡ‍ാക്കിലേക്ക് ഒരു യാത്രഡെൽഹിയിൽ നിന്നും ലഡ‍ാക്കിലേക്ക് ഒരു യാത്ര

2020 ലെ യാത്രകൾ അടിപൊളിയാക്കുവാൻ2020 ലെ യാത്രകൾ അടിപൊളിയാക്കുവാൻ

Read more about: travel tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X