Search
  • Follow NativePlanet
Share
» »വര്‍ക് ഫ്രം ഹോം എടുക്കാം ഈ സ്ഥലങ്ങളില്‍

വര്‍ക് ഫ്രം ഹോം എടുക്കാം ഈ സ്ഥലങ്ങളില്‍

കൊറോണക്കാലത്ത് തുടങ്ങിയ വര്‍ക് ഫ്രം ഹോം ജോലികളില്‍ തന്നെയാണ് മിക്കവരും ഇപ്പോള്‍.സുരക്ഷിതത്വം പരിഗണിച്ച് കുറേനാള്‍ കൂടി ഇതേ സ്ഥിതി തന്നെ തുടരുവാനാണ് സാധ്യത. പരമാവധി യാത്രകള്‍ ഒഴിവാക്കുവാനും ആളുകളുമായി സമ്പര്‍ക്കത്തില്‍ വരുന്നത് കുറയ്ക്കുവാനുമാണ് രോഗം വരാതെ സൂക്ഷിക്കുവാന്‍ ചെയ്യേണ്ട കാര്യങ്ങളില്‍ ചിലത്. മാസങ്ങളായി വര്‍ക് ഫ്രം ഹോം എടുത്ത് മടുത്തിരിക്കുന്നവരുമുണ്ട്. സൗകര്യമായി പുറത്തോട്ടിറങ്ങുവാന്‍ സാധിക്കാതെ വീടിനുള്ളില്‍ തന്നെയിരുന്ന് മടുത്തവര്‍. അങ്ങനെയുള്ളവര്‍ക്ക് മികച്ച ഓപ്ഷനാണ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കോ ഹില്‍ സ്റ്റേഷനുകള്‍ക്ക് അടുത്തോ വര്‍ക് ഫ്രം ഹോം എടുക്കുന്നത്. സഞ്ചാരികള്‍ എത്തിച്ചേരാത്തതിനെ തുടര്‍ന്ന് മിക്ക ഹോട്ടലുകളും ഇങ്ങനെയൊരു പദ്ധതിയിലാണുള്ളത്. ഇതാ ഇന്ത്യയില്‍ വര്‍ക് ഫ്രം ഹോം എടുക്കുവാന്‍ പറ്റിയ പ്രധാന സ്ഥലങ്ങള്‍ പരിചയപ്പെടാം...

കൂര്‍ഗ്

കൂര്‍ഗ്

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് എളുപ്പത്തില്‍ പോകുവാന്‍ സാധിക്കുന്ന ഇടമാണ് കൂര്‍ഗ്. കേരളത്തില്‍ നിന്നും കര്‍ണ്ണാടകയിലേക്കുള്ള യാത്രാ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ പ്രധാന ഹോട്ടലുകളിലും ഹോം സ്റ്റേകളിലും സഞ്ചാരികളെ അനുവദിച്ചു തുടങ്ങി. എല്ലാ സൗകര്യങ്ങളോടും കൂടി ഹോട്ടലുകളിലിരുന്ന് വര്‍ക് ഫ്രം ഹോം ചെയ്യാം എന്നതാണ് ഇതിന്റ പ്രത്യേകത. കര്‍ണ്ണാടകയില്‍ ചില പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കുകയും ചെയ്തിട്ടുണ്ട്.

കോവളം

കോവളം

കൊറോണ വൈറസ് വ്യാപനത്തെതുടര്‍ന്ന് കമ്പനികള്‍ വര്‍ക് ഫ്രം ഹോം കൊടുത്ത് തുടങ്ങിയ സമയത്തു തന്നെ കേരളത്തില്‍ ഹോട്ടലുകളില്‍ ഇതിനുള്ള സൗകര്യങ്ങളുണ്ടായിരുന്നു. ഏറ്റവുമധികം ഐടി കമ്പനികളുള്ള ഇടങ്ങളിലൊന്നായ തിരുവനന്തപുരത്താണ് ആദ്യം ഈ സൗകര്യങ്ങള്‍ ആരംഭിച്ചത്. കുറഞ്‍ ചിലവില്‍ ഭക്ഷണവും ഇന്‍റര്‍നെറ്റും അടക്കമുള്ള സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്. കോവളത്ത് കടല്‍ക്കാഴ്ചകളോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഹോട്ടലുകളോ ഹോം സ്റ്റേ പോലുള്ല സൗകര്യങ്ങളോ തിരഞ്ഞെടുക്കുന്നത് വ്യത്യസ്തമായ അനുഭവമായിരിക്കും.

ഗോവ

ഗോവ

സഞ്ചാരികള്‍ക്കുള്ള കടുത്ത നിയന്ത്രണങ്ങള്‍ ഗോവ എടുത്തുമാറ്റിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഗോവ ഇപ്പോള്‍ പഴയ രീതിയിലേക്കുള്ള പാതയിലാണ്. ഗോവയിലെ ഹോട്ടലുകളും വര്‍ക് ഫ്രം ഹോം സൗകര്യമൊരുക്കി സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
വര്‍ക് ഫ്രം ഹോം മാത്രമല്ല, ക്വാറന്‍റൈന്‍ സൗകര്യങ്ങളും മിക്ക ഇടങ്ങളിലും ലഭ്യമാണ്. മനോഹരമായ വ്യൂ, മികച്ച സൗകര്യങ്ങള്‍, ഗോവന്‍ രുചികള്‍ എന്നിവ മതിയല്ലോ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുവാന്‍.

ഷിംല

ഷിംല

ഇന്ത്യയിലെ തന്നെ മികച്ച ഹില്‍ സ്റ്റേഷനുകളിലൊന്നായ ഷിംലയും ഇത്തരത്തില്‍ നിരവധി ആളുകളെ ആകര്‍ഷിക്കുന്നുണ്ട്. ഹോം സ്റ്റേകളും ഹോട്ടലുകളും എല്ലാം നിയന്ത്രണങ്ങളോടെ തുറന്നിട്ടുണ്ട്. സ്പാ, പൂ‌ള്‍ തുടങ്ങിയ സൗകര്യങ്ങള്‍ നിലവില്‍ ലഭ്യമല്ല.

മധ്യ പ്രദേശ്

മധ്യ പ്രദേശ്

വര്‍ക്കും വെക്കേഷനും ചേര്‍ന്ന് വര്‍ക്കേഷന്‍ എന്ന കണ്‍സെപ്റ്റിലാണ് മധ്യ പ്രദേശ് സഞ്ചാരികളെ ഇവിടേക്ക് ക്ഷണിക്കുന്നത്. പ്രകൃതിയോട് ചേര്‍ന്ന് ജോലി ചെയ്ത് ഇടയ്ക്ക് ചെറിയ യാത്രകളൊക്കെ നടത്തുവാന്‍ പാകത്തിനുള്ളതാണിത്. ഇവിടുത്തെ പ്രധാന ജംഗിള്‍ റിസോര്‍ട്ടുകളിലാണ് നിലവില്‍ ഈ സൗകര്യം ഉള്ളത്.
വൈറ്റ് ടൈഗര്‍ ഫോറസ്റ്റ് ലോഡ്ജ് ബാന്ധവ്ഗഡ്, ബൈസണ്‍ റിട്രീറ്റ് സത്പുര ദേശീയോദ്യാനം, കിപ്ലിങ്സ് കോര്‍ട്ട് പെഞ്ച് ദേശീയോദ്യാനം, ചംപക് ബംഗ്ലാവ് പഞ്ച്മര്‍ഹി, സൈലനി ഐലന്‍ഡ് ‌ഓംകാരേശ്വര്‍ എന്നിവിടങ്ങളിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്.

മുക്തേശ്വര്‍ ഉത്തരാഖണ്ഡ്

മുക്തേശ്വര്‍ ഉത്തരാഖണ്ഡ്

ഹിമാലയന്‍ മലനിരകളോട് ചേര്‍ന്നു കിടക്കുന്ന മുക്ത‌േശ്വറിലെ ഹോട്ടലുകളിലും ഇത്തരം സൗകര്യങ്ങള്‍ ലഭ്യമാണ്. മനോഹരമായ വ്യൂ പോയിന്റും ആധുനിക സൗകര്യങ്ങളും ഇവിടെ ഹോട്ടലുകളില്‍ ലഭ്യമാണ്

ഹംപി

ഹംപി

മുന്‍കരുതലുകളോടെ ഹംപിയില്‍ വിനോദ സഞ്ചാരം പുനരാരംഭിച്ചിട്ടുണ്ട്. ഇവിടെയും ഹോട്ടലുകളില്‍ വര്‍ക് ഫ്രം ഹോം സൗകര്യത്തിനായി തിരഞ്ഞെടുക്കാം. അത്യാധുനിക സൗകര്യങ്ങളൊന്നും വേണ്ടാതെ ഇന്റര്‍നെറ്റ് കണക്ഷന്‍ മാത്രം മതിയെങ്കില്‍ മനോഹരമായ കാഴ്ച ആസ്വദിച്ച് ഇവിടെ ജോലി ചെയ്യാം.

പാലംപൂര്‍

പാലംപൂര്‍

ഹിമാചല്‍ പ്രദേശില്‍ വര്‍ക് ഫ്രം ഹോമിന് ഏറ്റവും യോജിച്ച ഇടങ്ങളിലൊന്നാണ് പാലംപൂര്‍. ബിര്‍ ബില്ലിങ് നിരകളോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഇവിടം മനോഹരമായ കാഴ്ചകള്‍ക്ക് പ്രസിദ്ധമാണ്. ദീര്‍ഘനാള്‍ താമസിക്കുവാനും തിരഞ്ഞെടുക്കുവാന്‍ പറ്റിയ ഇവിടെ ഹോം സ്റ്റേകള്‍ ഒക്ടോഹര്‍ മാസത്തോടു കൂടി തുറക്കുകയും ചെയ്യും.

മണാലി

മണാലി

സഞ്ചാരികള്‍ക്ക് ഒരിക്കലും ഒഴിവാക്കുവാന്‍ സാധിക്കാത്ത ഇടങ്ങളിലൊന്നാണ് മണാലി. കൊവിഡിന്റെ പിടിയില്‍ അകപ്പെട്ടുവെങ്കിലും ഇന്നും സഞ്ചാരികള്‍ക്ക് ധൈര്യമായി പോകുവാന്‍ പറ്റിയ സ്ഥലം തന്നെയാണിത്. പഴയ പോലെ തിരക്കും ബഹളങ്ങളും ഇനി കാണില്ലെങ്കിലും ഈ നാട് തരുന്ന സന്തോഷങ്ങള്‍ അതിനും മേലെയാണ്. ഒക്ടോബര്‍ മാസത്തോടു കൂടി ഇവിടുത്തെ ഹോം സ്റ്റേകളും മറ്റും തുറക്കുകയും ചെയ്യും.

മുന്‍കൂട്ടി ബുക്ക് ചെയ്യാം

മുന്‍കൂട്ടി ബുക്ക് ചെയ്യാം

ഇത്തരത്തിലൊരു യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ കാര്യങ്ങള്‍ മുന്‍കൂട്ടി അന്വേഷിക്കുവാന്‍ ശ്രദ്ധിക്കുക.പോകുന്ന ഇടം നിലവില്‍ രോഗബാധയുള്ള പ്രദേശമല്ലന്ന് ഉറപ്പു വരുത്തുക. ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ചിരിക്കുന്ന സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കുന്ന ഇടങ്ങള്‍ മാത്രം തിര‍ഞ്ഞെടുക്കുക.
ഹോട്ടലുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുക. റൂം ഉറപ്പു വരുത്തി മാത്രമേ യാത്ര തുടങ്ങാവൂ.

ഹോട്ടൽ മുറിയിൽ നിന്നും ഈ സാധനങ്ങൾ നിങ്ങൾക്കെടുക്കാം....പക്ഷേ ഈ ബാക്കി ഈ സാധനങ്ങൾ?!ഹോട്ടൽ മുറിയിൽ നിന്നും ഈ സാധനങ്ങൾ നിങ്ങൾക്കെടുക്കാം....പക്ഷേ ഈ ബാക്കി ഈ സാധനങ്ങൾ?!

യാത്രകളിൽ ഹോട്ടലിലാണോ താമസം!! ബുക്ക് ചെയ്യുന്നതിനു മുന്‍പേ ഇതൊക്കെ അറിഞ്ഞിരിക്കണംയാത്രകളിൽ ഹോട്ടലിലാണോ താമസം!! ബുക്ക് ചെയ്യുന്നതിനു മുന്‍പേ ഇതൊക്കെ അറിഞ്ഞിരിക്കണം

മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന മരങ്ങള്‍...കാണാതാവുന്ന സന്ദര്‍ശകര്‍...ഇത് കരയിലെ ബർമുഡ ട്രയാങ്കിള്‍മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന മരങ്ങള്‍...കാണാതാവുന്ന സന്ദര്‍ശകര്‍...ഇത് കരയിലെ ബർമുഡ ട്രയാങ്കിള്‍

Read more about: hotels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X