Search
  • Follow NativePlanet
Share
» »വിദേശസ്ഥലങ്ങളെ മറന്നേക്കാം...നമുക്കുണ്ട് ബലുക്‌പോങ്!!

വിദേശസ്ഥലങ്ങളെ മറന്നേക്കാം...നമുക്കുണ്ട് ബലുക്‌പോങ്!!

സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റില്‍ ഇനിയും ഇടം നേടിയിട്ടില്ലാത്ത, എന്നാല്‍ ഒരിക്കല്‍ പോയിട്ടുള്ളവരെ വീണ്ടും വീണ്ടും ക്ഷണിച്ചുകൊണ്ടിരിക്കുന്ന ബലുക്‌പോങിന്റെ വിശേഷങ്ങളിലേക്ക്..!!

By Elizabath Joseph

മലേഷ്യയും സിംഗപ്പൂരും തായ്‌ലന്റുമൊക്കെ കറങ്ങി അടിച്ച് പൊളിച്ച് വരണമെന്ന് ആഗ്രഹിക്കാത്തവര്‍ ആരും കാണില്ല. അപ്പോള്‍ കുറച്ചധികം അവധി ദിവസങ്ങളും ചിലവഴിക്കാന്‍ അത്യാവശ്യം പണവും ഉള്ളവര്‍ ഇപ്പോള്‍ ഈ രാജ്യങ്ങളിലേക്ക് പറക്കുന്നതാണ് പുതിയ ട്രെന്‍ഡ്. എന്നാല്‍ കണ്ണുകള്‍ ഒരല്പം അടുപ്പിച്ച് വെച്ചാലോ... ഇത് നമ്മുടെ രാജ്യത്ത് കണ്ടു തീര്‍ക്കുവാന്‍ ഇനിയും ബാക്കിയായ കുറച്ച് മനോഹരമായ ഇടങ്ങളുണ്ട്.

21-ാം നൂറ്റാണ്ടിന്റെ വരവ് ഇനിയും അറിയാതെ, തിരക്കുകളില്‍ നിന്നും ബഹളങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി പ്രകൃതിയുടെ മനോഹാരിതയുമായി നിലനില്‍ക്കുന്ന ഒരിടം. അതാണ് അരുണാചല്‍ പ്രദേശിലെ ബലുക്‌പോങ് എന്ന സ്ഥലം. സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റില്‍ ഇനിയും ഇടം നേടിയിട്ടില്ലാത്ത, എന്നാല്‍ ഒരിക്കല്‍ പോയിട്ടുള്ളവരെ വീണ്ടും വീണ്ടും ക്ഷണിച്ചുകൊണ്ടിരിക്കുന്ന ബലുക്‌പോങിന്റെ വിശേഷങ്ങളിലേക്ക്..!!

 ബലുക്‌പോങ്ങിനെക്കുറിച്ച് ഒരല്പം

ബലുക്‌പോങ്ങിനെക്കുറിച്ച് ഒരല്പം

ഹിമാലയത്തിന്റെ താഴ്‌വാരങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമം...കുറഞ്ഞ വാക്കുകളില്‍ ബലുങ്‌പോങ്ങിനുള്ള വിശേഷണം ഇതാണ്. അരുണാചല്‍ പ്രദേശിലെ കമേങ് ജില്ലയിലാണ് ബലുക്‌പോങ് സ്ഥിതി ചെയ്യുന്നത്. കമേങ് നദിയയ്ക്ക് സമാന്തരമായി ഇരുവശങ്ങളിലും കാടുകള്‍ തിങ്ങി നിറഞ്ഞു കിടക്കുന്ന ഇവിടം അരുണാചല്‍ പ്രദേശില്‍ ഒരു യാത്രകനു കണ്ടെത്താന്‍ കഴിയുന്ന ഏറ്റവും മനോഹരമായ സ്ഥലമാണ്.
അരുണാചല്‍ പ്രദേശിലെ ഗോത്ര വിഭാഗക്കാരായ അകാ വിഭാഗക്കാരാണ് ഇവിടുത്തെ താമസക്കാര്‍ സന്ദര്‍ശകരോട് വളരെ സൗഹൃദത്തോടെ പെരുമാറുന്ന കൂട്ടരാണ് ഇവര്‍. എല്ലാ വര്‍ഷവും ജനുവരി മാസത്തില്‍ ഇവര്‍ തങ്ങളുടെ വാര്‍ഷിക ഉത്സവമായ നെയ്തിഡോ ആഘോഷിക്കാറുണ്ട്. ഇവരുടെ ജീവിത രീതിയും ആചാരങ്ങളും ഒക്കെ അറിയാന്‍ താല്പര്യമുള്ള ഈ സമയത്ത് ഇവിടെ എത്തിച്ചേരാറുണ്ട്.

PC: Vikramjit Kakati

എന്തുകൊണ്ട് ബലുക്‌പോങ്

എന്തുകൊണ്ട് ബലുക്‌പോങ്

പ്രകൃതിയെ സ്‌നേഹിക്കുകയും യാത്രകളില്‍ തനിയെ കുറേ സമയം ചിലവിടാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരാളാണ് നിങ്ങള്‍ എങ്കില്‍ തീര്‍ച്ചയായും ഇവിടം സന്ദര്‍ശിച്ചിരിക്കണം. മനോഹരമായ, മാലിന്യങ്ങളില്ലാത്ത ഇവിടുത്തെ ഭൂപ്രകൃതിയും ഗ്രാമത്തെ ചുറ്റി ഒഴുകുന്ന നദിയും ബലുക്‌പോങിന്റെ സൗന്ദര്യം പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നു.
ആധുനികതയുടെ കടന്നു കയറ്റങ്ങള്‍ ഇനിയും എത്തിയിട്ടില്ലാത്ത ഇവിടം പുതിയ തലമുറയില്‍പ്പെട്ട സഞ്ചാരികള്‍ക്ക് അത്ഭുതമായിരിക്കും സമ്മാനിക്കുക. റിവര്‍ റാഫ്ടിങ്, ട്രക്കിങ്, ഹൈക്കിങ്, സെസാ ഓര്‍ക്കിഡ് സാങ്ച്വറി, പഖൂയ് വൈല്‍ഡ് ലൈഫ് സാങ്ച്വറി തുടങ്ങിയവയാണ് ഇവിടുത്തെ മറ്റാകര്‍ഷണങ്ങള്‍.

PC: Vikramjit Kakati

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

മിതമായ കാലാവസ്ഥ അനുഭവപ്പെടുന്ന ബലുക്‌പോങ് വര്‍ഷത്തില്‍ ഏതു സമയത്തും സന്ദര്‍ശിക്കുവാന്‍ പറ്റിയ സ്ഥലമാണ്. പ്രകൃതി ഭംഗി ആസ്വദിക്കുകയാണ് ബലുക്‌പോങ് യാത്രയിലൂടെ ലക്ഷ്യം വെയ്ക്കുന്നതെങ്കില്‍ ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ അവസാനം വരെയുള്ള സമയമാണ് ഏറ്റവും യോജിച്ചത്.

 എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ബലുക്‌പോങില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയാണ് ഇതിന് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്‌റ്റേഷനായ രംഗപരാ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും ബലുക്‌പോങിലേക്ക് ബസ് സര്‍വ്വീസുകള്‍ ലഭ്യമാണ്.
ബലുക്‌പോങില്‍ നിന്നും 55 കിലോമീറ്റര്‍ അടുത്താണ് തേസ്പൂര്‍ എയര്‍പോര്‍ട്ട് സ്ഥിതി ചെയ്യുന്നത്.

ഈറ്റ നഗർ

ഈറ്റ നഗർ

അരുണാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗര്‍ ഹിമാലയത്തിന്റെ താഴ്‌വരകളിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഉള്ള ജനവിഭാഗങ്ങള്‍ ഇവിടെയുള്ളതിനാല്‍ ചെറിയ ഇന്ത്യ' (Mini India) എന്ന്‌ ഇറ്റാനഗറിനെ വിശേപ്പിക്കാറുണ്ട്‌. ഗംഗ തടാകം, ജവഹര്‍ലാല്‍ നെഹ്‌റു മ്യൂസിയം, കരകൗശല കേന്ദ്രം, വാണിജ്യ കേന്ദ്രം എന്നിവയാണ്‌ സന്ദര്‍ശകര്‍ ഏറെ എത്തുന്ന മറ്റ്‌ സ്ഥലങ്ങള്‍. അരുണാചല്‍ പ്രദേശിന്റെ സംസ്‌കാരത്തിലേക്കും പൈതൃകത്തിലേക്കും വെളിച്ചം വീശുന്ന വിവിധ ഗോത്ര ശേഖരണങ്ങളാണ്‌ മ്യൂസിയത്തിലുള്ളത്‌. ഗോംമ്പ ബുദ്ധ ക്ഷേത്രമാണ്‌ മറ്റൊരു പ്രധാന ആകർഷണം. മഞ്ഞ മേല്‍ക്കൂരയോടു കൂടിയ ഈ ദേവലായം തിബറ്റന്‍ ശൈലിയിലാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. ഇറ്റാനഗറിന്റെയും ചുറ്റുപാടിന്റെയും ഭംഗി ഇത്‌ കൂട്ടുന്നു. ട്രക്കിങ്‌ ഇഷ്‌ടപെടുന്നവരുടെ പ്രിയ സ്ഥലമാണ്‌ ഇറ്റാനഗര്‍.

PC: Gourab Das

ഖൊൻസാ

ഖൊൻസാ

അരുണാചൽ പ്രദേശിലെ തീരെ അറിയപ്പെടാത്ത ഹിൽ‌സ്റ്റേഷൻ ഏതെന്ന് ചോദിച്ചാൽ ഖൊൻസാ ആണെന്ന് പറയാം. അതിനാൽ തന്നെ അധികം സഞ്ചാരികളൊന്നും ഇവിടെ എത്തിച്ചേർന്നിട്ടില്ല. സമുദ്രനിരപ്പിൽ നിന്ന് 1,215 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഹിൽസ്റ്റേഷൻ പ്രകൃതിസ്നേഹികൾക്കും ഫോട്ടോ ഗ്രാഫർമാർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒന്നാണ്. പ്രകൃതിഭംഗി അല്ലാതെ മറ്റൊന്നും ഇവിടെ എത്തിച്ചേരുന്നവരെ വിസ്മയിപ്പിക്കാൻ ഇല്ലെങ്കിലും റിലാക്സ് ചെയ്യാൻ നല്ല ഒരു സ്ഥലമാണ് ഖൊൻസാ.

PC:rajkumar1220

ബോംദില

ബോംദില

അരുണാചല്‍ പ്രദേശിലെത്തിയാല്‍ തീര്‍ച്ചയായും കാണേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്‌ സമുദ്രനിരപ്പില്‍ നിന്നും 8000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ബോംദില എന്ന ചെറു നഗരം. കിഴക്കന്‍ ഹിമാലയ നിരകളില്‍ അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങളോടെ സന്ദര്‍ശകരെ കാത്തിരിക്കുന്ന പ്രശാന്തമായ നഗരമാണിത്‌. പ്രകൃതി ഭംഗിക്കും ആപ്പിള്‍ തോട്ടങ്ങള്‍ക്കും പുറമെ ബോംദില ബുദ്ധ വിഹാരങ്ങളാലും പ്രശസ്‌തമാണ്‌. നിരവധി ട്രക്കിങ്‌ പാതകള്‍ ഉള്ളതിനാല്‍ സാഹസിക യാത്രക്കാര്‍ക്കും പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണിത്‌

PC: Catherine Marciniak

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X