Search
  • Follow NativePlanet
Share
» »മുംബൈയിൽ കറങ്ങി നടക്കുന്ന ഭാവനയും അനൂപ് മേനോനും

മുംബൈയിൽ കറങ്ങി നടക്കുന്ന ഭാവനയും അനൂപ് മേനോനും

ബോംബേ എന്ന് മുൻപ് അറിയപ്പെട്ടിരുന്ന മുംബൈ സിനി‌മക്കാരുടെ പ്രിയപ്പെട്ട സ്ഥലമാണ്. മലയാള സിനിമ അടക്കം നിരവധി സിനിമകളുടെ ലൊക്കേ‌ഷൻ കൂടെയാണ് മുംബൈ.

By Anupama Rajeev

ബോംബേ എന്ന് മുൻപ് അറിയപ്പെട്ടിരുന്ന മുംബൈ സിനി‌മക്കാരുടെ പ്രിയപ്പെട്ട സ്ഥലമാണ്. മലയാള സിനിമ അടക്കം നിരവധി സിനിമകളുടെ ലൊക്കേ‌ഷൻ കൂടെയാണ് മുംബൈ. അഭിമന്യു, ഇന്ദ്രജാലം, ചന്ദ്രലേഖ, കാക്കകുയിൽ തുടങ്ങി നിരവധി ഹിറ്റ് സിനിമകളിലൂടെ മലയാ‌ളികൾക്ക് മുംബൈയിലെ ഓരോ സ്ഥലങ്ങളും പരിചിതമാണ്.

നമുക്ക് പരിചിതമായ മുംബൈയിലെ ഈ സ്ഥലങ്ങളിലൂടെ ഭാവനയും അനൂപ് മേനോനും കറ‌ങ്ങി നടക്കുന്നത് കണ്ടാൽ ഒരു കൗതുകം തോന്നില്ലേ. സജീ സുരേന്ദ്രൻ സംവിധാനം ചെയ്ത ആംഗ്രി ബേബീസ് ഇൻ ലൗ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു ഇവരുടെ കറക്കം.

നിങ്ങള്‍ പരിചയപ്പെട്ടിരിക്കേണ്ട, മുംബൈയിലെ 6 മാര്‍ക്കറ്റുകള്‍നിങ്ങള്‍ പരിചയപ്പെട്ടിരിക്കേണ്ട, മുംബൈയിലെ 6 മാര്‍ക്കറ്റുകള്‍

മുംബൈയ്ക്ക് ആ പേര് ലഭി‌ച്ചത് എങ്ങനെയാണെന്ന് അറിയാമോ?മുംബൈയ്ക്ക് ആ പേര് ലഭി‌ച്ചത് എങ്ങനെയാണെന്ന് അറിയാമോ?

മുംബൈയിലെ ആഢംബര ഹോട്ടലുകള്‍ പരിചയപ്പെടാംമുംബൈയിലെ ആഢംബര ഹോട്ടലുകള്‍ പരിചയപ്പെടാം

മുംബൈയ്ക്ക് സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍മുംബൈയ്ക്ക് സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

താ‌ജ്മഹൽ ഹോട്ടലിന് മുന്നി‌ൽ

താ‌ജ്മഹൽ ഹോട്ടലിന് മുന്നി‌ൽ

മുംബൈയിലെ പ്രശസ്തമായ താജ്‌മഹൽ ഹോട്ടലിനു മുന്നിലൂടെ നടക്കുന്ന ഭാവനയും അനൂപ് മേനോനും സൗത്ത് മുംബൈയി‌ലെ പ്രശസ്തമായ ഗേറ്റ് വേ ഓഫ് ഇ‌ന്ത്യയ്ക്ക് എതിർവശത്തായാണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്.

കടൽത്തീരം

കടൽത്തീരം

സൗത്ത് മുംബൈയിലെ കൊളാബയ്ക്ക് സമീപത്തുള്ള കടൽത്തീരത്ത് നിന്നുള്ള ഒരു കാഴ്ച

കറ‌ങ്ങി തിരിയാൻ

കറ‌ങ്ങി തിരിയാൻ

മുംബൈയിൽ ഒന്ന് ‌കറങ്ങിത്തിരിയാൻ നിരവധി സ്ഥലങ്ങളുണ്ട്.

കൊട്ടാരമല്ല, റെയിൽവേ സ്റ്റേ‌ഷൻ

കൊട്ടാരമല്ല, റെയിൽവേ സ്റ്റേ‌ഷൻ

മുംബൈയിലെ ഛത്രപതി ശിവാജി റെയിൽവേ സ്റ്റേഷന് മുന്നിൽ അനൂപ് മേനോനും ഭാവനയും. വിക്ടോറിയ ടെർമിനസ് എന്നായിരുന്നു ഈ റെയിൽവേ സ്റ്റേഷന്റെ പഴയ പേര്.

മസാലപൂരി

മസാലപൂരി

മുംബൈയിൽ എത്തിയാൽ മസാല‌പൂരിയുടേയും പാനിപൂരിയുടേയും ബേൽ പൂരിയുടേയുമൊന്നും രുചി അറിയാൻ ശ്രമിക്കാതിരിക്കരുത്.

 ഒരൽപ്പം വിശ്രമം

ഒരൽപ്പം വിശ്രമം

മുംബൈയിലെ റെയിൽവെ സ്റ്റേഷന് മുന്നിൽ നിന്ന് മറ്റൊരു കാഴ്ച

പ്രാവുകൾ പറക്കുമ്പോൾ

പ്രാവുകൾ പറക്കുമ്പോൾ

സൗ‌ത്ത് മുംബൈയിലെ താജ്‌മഹൽ ഹോട്ടലിന് മുന്നിൽ ഇങ്ങനെ പ്രാവുകൾ പറക്കുന്ന കാഴ്ച സിനിമകളിലൂടെ ‌കാണാത്തവർ ചുരു‌ക്കമായിരിക്കും.

ഗേ‌റ്റ് വേ ഓഫ് ഇന്ത്യ

ഗേ‌റ്റ് വേ ഓഫ് ഇന്ത്യ

മുംബൈയിലെ പ്രശസ്തമായ ഗേറ്റ് വേ ഓഫ് ഇന്ത്യ. 8 നിലയുള്ള ഒരു കെട്ടിടത്തിന്റെ അത്രയും ഉയരമുണ്ട് ഇതിന്. മുംബൈയിലെ കൊളാബയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.

സ്മാരകം

സ്മാരകം

ഹിന്ദു-മുസ്ലീം വാസ്തുവിദ്യാ ശൈലി സമന്വയിപ്പിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ഭരണം നടക്കുന്ന 1911ല്‍ കിങ് ജോര്‍ജ്ജ് അഞ്ചാമന്റെയും മേരി രാജ്ഞിയുടെയും സന്ദര്‍ശനത്തിന്റെ സ്മരണയ്ക്കായി പണിതുയര്‍ത്തിയതാണ് ഈ കവാടം.

കൊളാബ കോസ്‌വെ

കൊളാബ കോസ്‌വെ

ഷോപ്പിംഗിനാണ് കോസ്‌വേയിലേക്ക് ആളുകൾ കൂടു‌തലായും എത്തിച്ചേരുന്നത്. രുചികരമായ ഭക്ഷണ വിഭവങ്ങളാണ് കോസ്‌വേ‌യിലെ രണ്ടാമത്തെ ആകർഷണം. കോളനി ഭരണകാലത്ത് നിർമ്മിക്കപ്പെട്ട കെട്ടിടങ്ങളിലാണ് കോസ്‌വേയിലെ മിക്കവാറും ഷോപ്പുകളും പ്രവർത്തിക്കുന്ന‌ത്.

ഫുട്പാത്ത്

ഫുട്പാത്ത്

ഫുട്‌‌പാത്തിലൂടെ നടന്നു പോകുമ്പോൾ നിറയെ പാതയോര വാണിഭക്കാരേയും കാണാം, നി‌ങ്ങൾക്ക് ആ‌വശ്യമുള്ള വസ്ത്രങ്ങളും ഷൂവും ആഭരണങ്ങളും കളിപ്പാട്ടങ്ങളുമൊക്കെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് വില പേശി വാങ്ങാം.

ജൂഹു ബീച്ച്

ജൂഹു ബീച്ച്

ബാന്ദ്രയില്‍ നിന്നും 30 മിനിറ്റ് സഞ്ചരിച്ചാല്‍ മുംബൈയിലെ ഏറ്റവം പ്രശസ്തമായ ജൂഹൂ ബീച്ചിലെത്താം. ബീച്ച് രുചികള്‍, മുബൈയുടെ മറ്റ് തനതുരുചികളെല്ലാം പരീക്ഷിച്ച് കടല്‍ത്തീരത്ത് നടക്കുകയോ വിശ്രമിക്കുകയോ ഒക്കെ ചെയ്യാം. ഗോലകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X