Search
  • Follow NativePlanet
Share
» »ഇസ്ലാം വിശ്വാസികളെ പ്രവേശിപ്പിക്കുന്ന അപൂര്‍വ്വ ഹിന്ദു ക്ഷേത്രം, ഇതാണ് മതസൗഹാര്‍ദ്ദം

ഇസ്ലാം വിശ്വാസികളെ പ്രവേശിപ്പിക്കുന്ന അപൂര്‍വ്വ ഹിന്ദു ക്ഷേത്രം, ഇതാണ് മതസൗഹാര്‍ദ്ദം

വിശ്വാസങ്ങള്‍ കൊണ്ടും ആചാരങ്ങള്‍ കൊണ്ടും ഏറെ അതിശയിപ്പിക്കുന്നവയാണ് ഓരോ ക്ഷേത്രങ്ങളും. മിത്തുകളും കെട്ടുകഥകളുമെല്ലാം ക്ഷേത്രത്തിനൊപ്പം വരുമെങ്കിലും വിശ്വാസികള്‍ക്കവയെല്ലാം ക്ഷേത്രമാഹാത്മ്യം തന്നെയാണ്. ഇത്തരത്തില്‍ വിശ്വാസികളുടെ ഇടയില്‍ ഏറെ പ്രസിദ്ധിയുള്ള ക്ഷേത്രങ്ങളില്‍ ഒന്നാണ് തമിഴ്നാട്ടിലെ ഭൂവരാഹ സ്വാമി ക്ഷേത്രം.മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമാണ് വരാഹത്തിനായി സമര്‍പ്പിച്ചിരുക്കുന്ന ഈ ക്ഷേത്രം ശ്രീമുഷ്നാമിലാണ് സ്ഥിതി ചെയ്യുന്നത്.

ഭൂവരാഹ സ്വാമി ക്ഷേത്രം

ഭൂവരാഹ സ്വാമി ക്ഷേത്രം

പത്താം നൂറ്റാണ്ടില്‍ മധ്യചോള കാലഘട്ടത്തില്‍ ദ്രാവിഡ വാസ്തുവിദ്യയില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രം തമിഴ്നാട്ടിലെ പ്രസിദ്ധമായ വിഷ്ണു ക്ഷേത്രങ്ങളില്‍ ഒന്നാണ്. ഹിന്ദു-മുസ്ലീം ഐക്യത്തിനു പേരുകേട്ട ഈ ക്ഷേത്രത്തിന് പ്രത്യേകതകള്‍ ഏറെയുണ്ട്.

ഐതിഹ്യങ്ങള്‍ ഇങ്ങനെ

ഐതിഹ്യങ്ങള്‍ ഇങ്ങനെ

അസുര രാജാവായിരുന്ന ഹിരണ്യാക്ഷനുമായി ബന്ധപ്പെട്ടാണ് ഈ ക്ഷേത്രത്തിന്‍റെ കഥയുള്ളത്. ഒരിക്കല്‍ ഹിരണ്യാക്ഷൻ ബ്രഹ്മാവിനെ പ്രീതിപ്പെടുത്തി വരം നേടി. അങ്ങനെ അജയ്യനായ ഹിരണ്യാക്ഷന്‍ ദേവലോകം ആക്രമിച്ച് കീഴടക്കുകയും ഭൂമീദേവിയെത്തന്നെ പാതാളത്തിലേയ്ക്ക് കൊണ്ടുപോകുകയും ചെയ്തു. വിഷ്ണുവിനോട് തന്നെ രക്ഷിക്കുവാനായി പ്രാര്‍ഥിച്ച ഭൂമിദേവിയു‌ടെ പ്രാര്‍ഥന കേട്ട് വിഷ്ണു വരാഹമായി അവതരിച്ച് ഹിരണ്യാക്ഷനെ വധിച്ചു. വിഷ്ണുവുമായുള്ള മല്‍പ്പിടുത്തത്തില്‍ ഹിരണ്യാക്ഷന്‍റെ ഒരു വിയര്‍പ്പു തുള്ളി അവിടെ നിലത്ത് പതിക്കുകയുണ്ടായി. ഈ വിയര്‍പ്പു വീണ ഇടമാണ് ക്ഷേത്രക്കുളം ആയി മാറിയത് എന്നാണ് വിശ്വാസം. മരിക്കുന്നതിനു മുന്‍പ് രണ്ടു കാര്യങ്ങളാണ് ഹിരണ്യാക്ഷൻ വിഷ്ണുവിനോട് ആവശ്യപ്പെട്ടത്. തന്‍റെ വശത്തേയ്ക്ക് തിരിയുവാനായിരുന്നു ആദ്യ ആവശ്യം. പിന്നീട് മനുഷ്യ ശരീരം പടിഞ്ഞാറ് ദിശയിലേക്ക ഭക്തരെ അഭിമുഖീകരിക്കുന്ന വിധത്തില്‍ തിരിയുവാനും ആവശ്യപ്പെട്ടു. ഇങ്ങനെ സവിശേഷമായ രൂപത്തിലാണ് ഇവിടെ പ്രതിഷ്ഠയുള്ളത്.

നവാബിന്‍റെ കഥയിങ്ങനെ

നവാബിന്‍റെ കഥയിങ്ങനെ

ഇവിടെ പ്രചാരത്തിലുള്ള മറ്റൊരു കഥയനുസരിച്ച് രാജ്യത്ത് ഒരു പ്രാദേശിക ഭരണാധികാരിയായ നവാബുണ്ടായിരുന്നു. വിട്ടുമാറാത്ത രോഗം കൊണ്ട് വലഞ്ഞിരുന്നു അദ്ദേഹം. പല പല വൈദ്യന്മാര്‍ ചികിത്സകള്‍ നടത്തിയിട്ടും അതിലൊന്നും ഫലം കിട്ടിയിരുന്നില്ല. പിന്നീട് ആരോ പറഞ്ഞതനുസരിച്ച് ഭൂവരാഹയോട് പ്രാര്‍ഥിച്ച രാജാവിന്‍റെ അസുഖങ്ങളെല്ലാം ഭേതമായത്രെ. അന്ന് രാജാവ് ക്ഷേത്രത്തിലേക്ക് നിരവധി സംഭാവനകള്‍ കൊടുത്തയച്ചു. പിന്നീട് ബുരാ സാഹിബ് എന്ന് അദ്ദേഹം പേര് സ്വീകരിക്കുകയും ചെയ്തു. പിന്നീട് ഓരോ വര്‍ഷവും ക്ഷേത്രത്തിലെ വിഗ്രഹം ഗ്രാമത്തിലേക്ക് കൊണ്ടുപോവുകയും ഓരോ വരവിലും രാജാവിന്‍റെ പിന്‍ഗാമികള്‍ ദേവന് വലിയ വഴിപാടുകളും കാഴ്ചകളും നല്കുകയും ചെയ്യുന്നു.

ഇസ്ലാം വിശ്വാസികള്‍ക്കും പ്രവേശിക്കാം

ഇസ്ലാം വിശ്വാസികള്‍ക്കും പ്രവേശിക്കാം

ഇസ്ലാം വിശ്വാസികള്‍ക്ക് പ്രവേശനം നല്കുന്ന അത്യപൂര്‍വ്വം ഹൈന്ദവ ക്ഷേത്രങ്ങളില്‍ ഒന്നെന്ന പ്രത്യേകതയും ഭൂവരാഹ സ്വാമി ക്ഷേത്രത്തിനുണ്ട്. ക്ഷേത്രത്തിലെ രഥോത്സവത്തിനു രഥത്തില്‍ വയ്ക്കുവാനുള്ള കൊ‌ടി നല്കുന്നത് സമീപത്തെ ഇസ്ലാം വിശ്വാസികളാണ്. പിന്നീട് ക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന കാഴ്ചകള്‍ ഇവിടുത്തെ മുസ്ലീം ദേവാലയത്തില്‍ സമര്‍പ്പിക്കുകയാണ് ചടങ്ങ്.

ചരിത്രം ഇങ്ങനെ

ചരിത്രം ഇങ്ങനെ

ഇവിടെ ലഭ്യമായ ചരിത്രത്തെളിവുകള്‍ അനുസരിച്ച് മധ്യചോള കാലഘട്ടത്തിലാണ് ക്ഷേത്രത്തിന്‍റെ നിര്‍മ്മാണം നടന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. തഞ്ചാവൂര്‍ നായക് ആയിരുന്ന അച്ചുതപ്പ നായക്കിന്‍റെ കാലത്താണ് ക്ഷേത്രം പുനര്‍നിര്‍മ്മിച്ചത്. അദ്ദേഹത്തിന്റെ പ്രതിമാരൂപം ക്ഷേത്രത്തിലെ തൂണില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ചോല രാജാക്കന്മാരുടെയും വിജയനഗര രാജാക്കന്മാരുടെയും പല സംഭാവാനകളും ഇന്നും ക്ഷേത്രത്തില്‍ കാണാം.

എട്ടു ക്ഷേത്രങ്ങളിലൊന്ന്

എട്ടു ക്ഷേത്രങ്ങളിലൊന്ന്

സാലഗ്രാമം കല്ലില്‍ സ്വയംഭൂ ആയി വിഷ്ണുവുള്ള എട്ട് ക്ഷേത്രങ്ങളാണ് ഭാരതത്തില്‍ ഉള്ളത്. അതിലൊന്നാണ് ഭൂവരാഹ സ്വാമി ക്ഷേത്രം എന്നാണ് വിശ്വാസം. ശ്രീരംഗം, തിരുപ്പതി, വാനനമമലെ, സാളഗ്രാമം, പുഷ്കരം, നൈമിശാരണ്യം, ബധാരികാശ്രം എന്നിവയാണ് മറ്റു 7 സ്വയംഭൂ സാളവിദഗ്രാമ വിഷ്ണു ക്ഷേത്രങ്ങള്‍.

നിര്‍മ്മാണം

നിര്‍മ്മാണം

തലയുയര്‍ത്തി നില്‍ക്കുന്ന ഗോപുരങ്ങളാണ് ഇവിടെഎത്തുന്ന വിശ്വാസികളെ സ്വീകരിക്കുന്നത്. ഗരുഡന്റ രൂപം കൊത്തിയ ഒരു വലിയ ഒറ്റക്കല്ലും ഈ കവാടങ്ങള്‍ക്കടുത്തായി കാണാം. മതില്‍ക്കെട്ടിലെ പ്രധാന ക്ഷേത്രത്തിലാണ് മുഖ്യ പ്രതിഷ്ഠയായ വരാഹ സ്വാമിയുടെ ക്ഷേത്രമുള്ളത്. ലക്ഷ്മി ദേവിയെ അംബുജവല്ലി തായര്‍ എന്ന പേരിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.

16 തൂണുകളുള്ള പുരുഷ സൂക്ത മണ്ഡപ, വിമാന, തുടങ്ങിയവയും ഇവിടെയുണ്ട്.

പൂജകളും ആഘോഷങ്ങളും

പൂജകളും ആഘോഷങ്ങളും

ഒരു മഹാ ക്ഷേത്രത്തിനു വേണ്ടതായ എല്ലാ പ്രത്യേതകകളും ഭൂവരാഹ സ്വാമി ക്ഷേത്രത്തിനു കാണാം. ദിലസേന ആറു പൂജകളും വര്‍ഷത്തില്‍ മൂന്ന് ഉത്സവങ്ങളും ഈ ക്ഷേത്രത്തിനുണ്ട്. പുലര്‍ച്ചെ ആറു മണിക്ക് നട തുറക്കുന്ന ക്ഷേത്രം രാത്രിയില്‍ അവസാനമായി അടയ്ക്കുന്നത് 8.30നാണ്.

മാസിമാഗം, ചിത്തിര മഹോത്സവം, ഏകാദശി, വൈകാശി വിശാഖം, ആടി പൂരം, പൈന്‍ഗുനി ഉത്തിരം,തീര്‍ഥോത്സവ് തു‌ടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങള്‍.

ഇവിടെ എത്തി പ്രാര്‍ഥിച്ചാല്‍

ഇവിടെ എത്തി പ്രാര്‍ഥിച്ചാല്‍

വിഷ്ണു തന്റെ ഹൃദയത്തോട് ഏറ്റവും ചേര്‍ത്തു നിര്‍ത്തുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണിത് എന്നാണ് വിശ്വാസം. അതുകൊണ്ടു തന്ന ആയിരക്കണക്കിന് വിശ്വാസികളാണ് തങ്ങളുടെ പ്രാര്‍ഥനകള്‍ക്ക് ഉത്തരം തേടിയിവിടെ എത്തുന്നത്. ഇവി‌ടെ എത്തി പ്രാര്‍ഥിച്ചാല്‍ കുട്ടികളില്ലാത്തവര്‍ക്ക് കുട്ടികളുണ്ടാകുമെന്നും മറ്റ് വിവാഹ തടസ്സങ്ങള്‍ മാറുമെന്നും വിശ്വാസമുണ്ട്.

ഇനി ഇവിടുത്തെ നാലാമത്തെ തൂണും പതിച്ചാല്‍..ഞെട്ടി ലോകം

മനമുരുകി പ്രാർഥിക്കുന്നവർക്ക് മനസ്സറിഞ്ഞു നല്കുന്ന കാട്ടിൽ മേക്കതിൽ ക്ഷേത്രം

തിരുപ്പതിയിലെ ഭഗവാൻ ശരിക്കും ആരാണെന്ന് അറിയുമോ?

ചിത്രങ്ങള്‍ക്കു കടപ്പാട്- വിക്കിപീഡിയ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X