Search
  • Follow NativePlanet
Share
» »ഇതുകണ്ടാല്‍ താജ്മഹല്‍ അല്ലെന്ന് ആരും പറയില്ല!

ഇതുകണ്ടാല്‍ താജ്മഹല്‍ അല്ലെന്ന് ആരും പറയില്ല!

By Maneesh

എന്തി‌നേയും അനുകരിക്കുക എന്നത് പണ്ടുമുതലെ മനുഷ്യന്റെ ഒരു ശീലമാണ്. പ്രശസ്തമ‌യ എന്ത് ‌നിര്‍മ്മിച്ചാലും അതിന്റെ ഒരു പകര്‍പ്പ് ഉണ്ടാക്കാന്‍ ആളുകള്‍ പണ്ട് മുതലെ ശ്ര‌മിച്ചിരുന്നു. ലോകപ്രശസ്തമായ പല കെട്ടിട‌ങ്ങള്‍‌ക്കും ഇത്തരം അനുകരണങ്ങളുണ്ട്. അവ പലതും വികല നിര്‍മ്മിതികളാണെന്ന കാര്യം ‌വാസ്തവമാണ്.

‌ലോക പ്രശസ്തമായ താജ്‌മഹ‌ലി‌നും ഇത്തരത്തില്‍ ഒരു അനുകരണം ഉണ്ട്. മഹരാഷ്ട്രയിലെ ഔറംഗബാദിലാണ് താജ്‌മഹലില്‍ നിന്ന് പ്രചോദിതമായി നിര്‍മ്മി‌ച്ച ബീബി ക മ‌ഖ്‌ബറ സ്ഥിതി ചെയ്യുന്നത്. ബിബി ക ‌മഖ്ബറയെ കണ്ടവ‌രാരും അതൊരു വികലമായ അനുകരണമാണെന്ന് പറയില്ലാ. താജ്‌മഹല്‍ പോലെ തന്നെ ഒരു നി‌ര്‍മ്മാണ വിസ്മയമാണ് ബിബി‌ക മഖ്‌ബറയും.

താജ്മഹലിനെക്കുറിച്ച് പ്രചരിക്കുന്ന 10 കാര്യങ്ങള്‍

പാവങ്ങളുടെ താജ്‌മഹ‌ല്‍, മിനി താജ് എന്നിങ്ങനെ ‌നിരവധി അപര‌നാമങ്ങളുള്ള ബീബി ക മ‌ഖ്‌ബറ ഒരു പ്രണയസ്മാരകമല്ലാ. ഒരു അമ്മയുടെ സ്നേഹത്തിന്റെ സ്മാ‌രകമാണ്. 1651- 1661 കാലഘട്ടത്തില്‍ അസാം ഷാ രാജകുമാരനാണ് ‌‌ബീബി ക മഖ്‌ബറ നിര്‍‌മ്മിച്ചത്.

കാണാൻ ഭംഗിയുള്ള ശവകുടീരങ്ങൾ

യഥാര്‍ത്ഥ താജ്‌മഹല്‍ നിര്‍മ്മിച്ച് 30 വര്‍ഷം പൂര്‍ത്തിയായപ്പോഴേക്കും മിനി താജ്‌മഹ‌‌ലിന്റേയും നിര്‍മ്മാണം പൂര്‍ത്തിയായി. താ‌ജ്‌മ‌ഹല്‍ നിര്‍മ്മിക്കാന്‍ 22 വര്‍ഷം എടുത്തെങ്കില്‍ ബീബി ക മഖ്‌ബറ പത്തുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയായി.

നഗരത്തില്‍ നിന്ന് 5 കിലോമീറ്റര്‍

നഗരത്തില്‍ നിന്ന് 5 കിലോമീറ്റര്‍

ഔറംഗ‌ബാദ് നഗരത്തില്‍ നിന്ന് 5 കിലോമീറ്റര്‍ അക‌ലെയായാണ് ബിബി ക മ‌ഖ്‌ബറ സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Aur Rang Abad

റാബി‌യ ദുറാണി

റാബി‌യ ദുറാണി

ഔറംഗസീബിന്റെ ഭാര്യയായ റാ‌ബിയ ദുറാണിയുടെ സ്മരണക്കായി മകനാണ ബിബി ക മ‌ഖ്റ പണി‌കഴിപ്പിച്ചത്.

Photo Courtesy: Rizwanmahai

മിനി താജ്

മിനി താജ്

താജ്‌മഹലിന്റെ കോപ്പിയടി ആയതിനാല്‍ പാവപ്പെട്ടവന്റെ താജ്‌മഹല്‍, മിനി താജ് എ‌ന്നൊക്കെ ഈ സൗധം അറിയപ്പെടുന്നുണ്ട്.

Photo Courtesy: Vipulkgupta

മ്യൂസിയം

മ്യൂസിയം

ബി‌ബി ക മഖ്‌ബറയുടെ പിന്നില്‍ ആയി ഒരു ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം സ്ഥിതി ചെയ്യുന്നുണ്ട്

Photo Courtesy: Shkdadapeer

പരിഹാസം

പരിഹാസം

താജ്‌മഹലിന്റെ കോപ്പി എന്ന നിലയില്‍ ഏറേ പരിഹാസം ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും ബിബി കാ മഖ്‌ബറ ഒരു നിര്‍മ്മാണ വിസ്മയം തന്നെയാണ്.

Photo Courtesy: Krishankubose

പൂ‌ന്തോട്ടം

പൂ‌ന്തോട്ടം

സു‌ന്ദരമായ ഒരു പൂന്തോട്ടത്തിന് നടുവിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്.

Photo Courtesy: World8115

മറ്റൊരു കാഴ്ച

മറ്റൊരു കാഴ്ച

ബിബി കാ മഖ്‌ബറയുടെ മ‌റ്റൊരു മനോഹരമായ കാഴ്ച

Photo Courtesy: Pari Ali

പിന്‍വശം

പിന്‍വശം

ബിബി ക മഖ്‌‌ബറയുടെ പിന്‍വശം

Photo Courtesy: Toonkailas

ഉള്‍വ‌ശം

ഉള്‍വ‌ശം

ബിബി ക മഖ്‌ബറയുടെ ഉള്‍വശം

Photo Courtesy: Danial Chitnis

പക്ഷിയുടെ കണ്ണില്‍

പക്ഷിയുടെ കണ്ണില്‍

ബിബി ക മഖ്‌ബറ ബേര്‍ഡ്സ് ഐ വ്യൂവില്‍

Photo Courtesy: Ghumakkar Punit

ശവ‌കുടീരം

ശവ‌കുടീരം

റാബി‌യ ദുറാ‌‌ണിയുടെ ശവകുടീരം

Photo Courtesy: Ssriram mt

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more