» »വലുപ്പത്തിൽ മുന്നിൽ നിൽക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ

വലുപ്പത്തിൽ മുന്നിൽ നിൽക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ

Posted By: Staff

ക്രിക്കറ്റിനെ മതംപോലെ കാണുന്നവർ ഇന്ത്യയിൽ നിരവധിയുണ്ട്, അവർക്ക് സച്ചിൻ ദൈവമാണ്. സ്വാഭാവികമായി ക്രിക്കറ്റ് സ്റ്റേഡിയങ്ങളായിരിക്കും അവരുടെ തീർത്ഥാടന കേന്ദ്രങ്ങൾ. ക്രിക്കറ്റ് ദൈവങ്ങൾ ഉറഞ്ഞുതുള്ളുന്നത് നേരിട്ട് കാണാൻ കഴിയുന്ന ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ ഇന്ത്യയിലെ എല്ലാ പ്രമുഖ നഗരങ്ങളിലും ഉണ്ട്.

ചെന്നൈയിലും ബാംഗ്ലൂരിലും മുംബൈയിലും കൊൽക്കത്തയിലും അങ്ങനെ ഇന്ത്യയുടെ എല്ലാ മഹനഗരങ്ങളിലും ക്രിക്കറ്റ് സ്റ്റേഡിയങ്ങളുണ്ട്. ആളുകളെ ഉൾക്കാള്ളാനുള്ള ശേഷിയനുസരിച്ച് ഇന്ത്യയിലെ 8 ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ നമുക്ക് പരിചയപ്പെടാം.

ഈഡൻ ഗാർഡൻസ്, ക‌ൽക്കട്ട

ഈഡൻ ഗാർഡൻസ്, ക‌ൽക്കട്ട

വലുപ്പത്തിൽ മുന്നിൽ നിൽക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയങ്ങളിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ് ക‌ൽക്കത്തയിലെ ഈഡൻ ഗാർഡന്. ലോകത്തുള്ള ക്രിക്കറ്റ് സ്റ്റേഡിയങ്ങളിൽ മൂന്നാം സ്ഥാനമുണ്ട്. ഈ ക്രിക്കറ്റ് സ്റ്റേഡിയത്തിന്. 66,349 പേരെ ഉൾക്കൊള്ളാനുള്ള കപ്പാസിറ്റി ഈ സ്റ്റേഡിയത്തിനുണ്ട്. 1864ൽ ആണ് ഈ സ്റ്റേഡിയം നിർമ്മിച്ചത്.

Photo: Suraj100.

റായ്പൂർ ഇന്റർ നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം

റായ്പൂർ ഇന്റർ നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം

ഛാത്തിസ്‌ഗഡ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം എന്നാണ് ഈ സ്റ്റേഡിയത്തിന്റെ ഔദ്യോഗിക നാമം. 65,000 കാണികളെ ഉൾക്കൊള്ളാൻ ഈ സ്റ്റേഡിയത്തിനാകും. സീറ്റിംഗ് കപ്പസിറ്റി അനുസരിച്ച് ഇന്ത്യയിൽ രണ്ടാം സ്ഥാനവും ലോകത്ത് നാലാം സ്ഥാനവുമാണ് ഈ സ്റ്റേഡിയത്തിന്. 2008ൽ ആണ് ഈ സ്റ്റേഡിയം തുറന്നത്.

Photo: Theasg sap

ഡി വൈ പാട്ടീൽ സ്റ്റേഡിയം, നവീ മുംബൈ

ഡി വൈ പാട്ടീൽ സ്റ്റേഡിയം, നവീ മുംബൈ

നവീ മുംബൈയിൽ ആണ് ഡി വൈ പാട്ടീൽ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. 2008 മാർച്ച് നാലിനാണ് ഈ സ്റ്റേഡിയം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്. 60,000 പേരെ ഉൾക്കൊള്ളുവാനുള്ള കപ്പാസിറ്റിയുണ്ട് ഈ സ്റ്റേഡിയത്തിന്.

Photo: Redtigerxyz

കലൂർ ഇന്റർനാഷണൽ സ്റ്റേഡിയം, കൊച്ചി

കലൂർ ഇന്റർനാഷണൽ സ്റ്റേഡിയം, കൊച്ചി

ജവഹർലാൽ നെഹ്രു ഇന്റർനാഷണൽ സ്റ്റേഡിയം എന്നാണ് ഈ സ്റ്റേഡിയത്തിന്റെ ഔദ്യോഗിക നാമം. 60,000 കാണികളെ ഉൾക്കോള്ളാൻ കഴിയുന്ന ഈ സ്റ്റേഡിയത്തിന് വലുപ്പത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ നാലാം സ്ഥാനമുണ്ട്. 1996ൽ ആണ് ഈ സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തിയായത്.
Photo: Zafurockzzz

ഗ്രീൻപാർക്ക് സ്റ്റേഡിയം, കാൺപൂർ

ഗ്രീൻപാർക്ക് സ്റ്റേഡിയം, കാൺപൂർ

നിരവധി അന്താരാഷ്ട്ര മത്സരങ്ങൾ അരങ്ങേറിയിട്ടുള്ള ഗ്രീൻപാർക്ക് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന കാൺപൂരിലാണ്. 60,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ സ്റ്റേഡിയം നിർമ്മിച്ചത് 1945ൽ ആണ്.

Photo: Faiz Haider

രാജീ‌വ് ഗാന്ധി സ്റ്റേഡിയം, ഹൈദരാബാദ്

രാജീ‌വ് ഗാന്ധി സ്റ്റേഡിയം, ഹൈദരാബാദ്

നിരവധി അന്താരാഷ്ട്ര മത്സരങ്ങൾ അരങ്ങേറാറുള്ള രാജീവ്‌ഗാന്ധി ഇന്റർ നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് ഹൈദരബാദിലാണ്. ഹൈദരബാദ് നഗരത്തിനടുത്തായി ഉപ്പാൽ എന്ന പ്രാന്തപ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. 55,000 കാണികളെ ഉൾക്കൊള്ളാനുള്ള ശേഷി ഈ സ്റ്റേഡിയത്തിനുണ്ട്.

Photo: Nikhilb239

എം എ ചിദംബരം സ്റ്റേഡിയം, ചെന്നൈ

എം എ ചിദംബരം സ്റ്റേഡിയം, ചെന്നൈ

50,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ സ്റ്റേഡിയം ചെന്നൈയിലെ ചെപ്പോക്കത്താണ് സ്ഥിതി ചെയ്യുന്നത്. നിരവധി അന്താരാഷ്ട്ര മത്സരങ്ങൾ അരങ്ങേറാറുള്ള ഈ സ്റ്റേഡിയം ഇന്ത്യയിലെ പ്രശസ്തമായ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിൽ ഒന്നാണ്. 1916ൽ ആണ് ഈ സ്റ്റേഡിയം സ്ഥാപിച്ചത്.

Photo: Aravind Sivaraj

സർദാർ പട്ടേ‌ൽ ക്രിക്കറ്റ് സ്റ്റേഡിയം, ഗുജറാത്ത്

സർദാർ പട്ടേ‌ൽ ക്രിക്കറ്റ് സ്റ്റേഡിയം, ഗുജറാത്ത്

ഇന്ത്യയിലെ പ്രശസ്തമായ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിൽ ഒന്നായ സർദാർപട്ടേൽ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് ഗുജറാത്തിലാണ്. 54,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയു‌ള്ള ഈ സ്റ്റേഡിയം 1982ൽ ആണ് നിർമ്മിക്കപ്പെട്ടത്.

Photo: Hardik jadeja

എം ചിന്നസ്വാമി സ്റ്റേഡിയം, ബാംഗ്ലൂർ

എം ചിന്നസ്വാമി സ്റ്റേഡിയം, ബാംഗ്ലൂർ

1969ൽ ആണ് ബംഗ്ലൂരിലെ ക്രിക്കറ്റ് സ്റ്റേഡിയമായ ചിന്നസ്വമി സ്റ്റേഡിയം സ്ഥാപിച്ചത്. 40,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള സ്റ്റേഡിയമാണ് ഈ ക്രിക്കറ്റ് സ്റ്റേഡിയം. ഇന്ത്യയിലെ പ്രശസ്തമായ ഈ സ്റ്റേഡിയം ബാംഗ്ലൂരിലെ പ്രശസ്തമായ കബ്ബൺ പാർക്കിന് സമീപമായാണ് സ്ഥിതി ചെയ്യുന്നത്.

Photo: Amarnath.de

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...