Search
  • Follow NativePlanet
Share
» »ശിലായുഗത്തോളം പഴക്കമുള്ള ബീജാപ്പൂർ!

ശിലായുഗത്തോളം പഴക്കമുള്ള ബീജാപ്പൂർ!

ബീജാപ്പൂർ...കർണ്ണാടകയിലെ വിജയനഗരങ്ങളിലൊന്ന്...വിജയ കഥകൾ കൊണ്ട് കെട്ടിപ്പടുത്ത ഈ നഗരം 11 ഉം 12ഉം നൂറ്റാണ്ടുകളിൽ ഭരിച്ചിരുന്ന ചാലൂക്യന്മാരുടെ സംഭാവനയാണെങ്കിലും കഥകൾക്ക് ശിലായുഗത്തോളം പഴക്കമുണ്ട്. ചരിത്രസ്മാരകങ്ങളും കെട്ടിടങ്ങളും ഒക്കെയായി കണ്ടു തീർക്കുവാൻ ഒരുപാടുണ്ട് ഇവിടെ. നിരവധി രാജവംശങ്ങളുടെ അധികാരത്തിനു കീഴിലൂടെ കടന്നു പോയതിന്റെ അടയാളങ്ങൾ തന്നെയാണ് ഈ നാടിനെ പ്രത്യേകതയുള്ളതാക്കുന്നത്... കർണ്ണാടകയിൽ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഇടങ്ങളുടെ പട്ടികയിൽപ്പെടുന്ന ബീജാപ്പൂരിന്റെ വിശേഷങ്ങളിലേക്ക്...

ബീജാപ്പൂർ

ബീജാപ്പൂർ

ചരിത്രത്തെ സ്നേഹിക്കുന്നവര്‍ തീർച്ചായും കണ്ടിരിക്കേണ്ട ഇടങ്ങളിലൊന്നാണ് ബീജാപ്പൂർ. കെട്ടുവീണു കിടക്കുന്ന ചരിത്ര കഥകൾ ഇവിടെ എത്തിയാൽ ഒരിക്കലും മുഷിപ്പിക്കില്ല. മറിച്ച് ഓരോ നിമിഷവും ചരിത്രത്തിലേക്ക് ഇറങ്ങിച്ചെല്ലുവാൻ പ്രേരിപ്പിക്കുകയും ചെയ്യും. ചരിത്ര സ്മാരകങ്ങളും കെട്ടിടങ്ങളും ശവക്കല്ലറകളും ഒക്കെ ചേർന്ന് ചരിത്രത്തിലേക്ക് കടന്നു കൂടിയ നാട് എന്നും ബീജാപ്പുരിനെ വിശേഷിപ്പിക്കാം.

പുരാതനശിലായുഗത്തിൽ തുടങ്ങി

പുരാതനശിലായുഗത്തിൽ തുടങ്ങി

ഇന്നു കാണുന്ന ബീജാപ്പൂരിൻറെ ചരിത്രത്തിന് തുടക്കമിട്ടത് ചാലൂക്യന്മാരാണെങ്കിലും എഴുതപ്പെടാത്ത ചരിത്രം ഇവിടെ പുരാതനശിലായുഗത്തിൽ തന്നെ ആരംഭിക്കുന്നുണ്ട്. അക്കാല്തത് തന്നെ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നുവത്രെ. പിന്നീട് ഈ നാട് തലിപ രണ്ടാമൻ എ.ഡി. 900-ലാണ് ബിജാപൂർ നഗരം സ്ഥാപിച്ചത് എന്നാണ് ചരിത്രം പറയുന്നത്. അതിനും ശേഷമാണ് ചാലൂക്യന്മാരുടെ വരവ്.

ചരിത്ര നിർമ്മിതികൾ

ചരിത്ര നിർമ്മിതികൾ

ചരിത്ര നിർമ്മിതികളുടെ പേരിലാണ് ഇവിടം പ്രശസ്തമായിരിക്കുന്നതെന്ന് പറ‍ഞ്ഞല്ലോ. ആജിൽ ഷായുടെ കാലത്താണ് ഇവിടുത്തെ ഇന്നു കാണുന്ന മിക്ക സ്മാരകങ്ങളും നിർമ്മിക്കുന്നത്. ശവകുടീരങ്ങളും ദേവാലയങ്ങളും കോട്ടകളും കൊട്ടാരവും ഇവിടെ കാണുവാനുണ്ട്.

ഗോൽ ഗുംബാസ്

ഗോൽ ഗുംബാസ്

ബീജാപ്പൂരിനെ ഒരൊറ്റ കാഴ്ചയിൽ മനസ്സിലാക്കാൻ പാടാണെങ്കിലും ഈ നാടിന്റെ ചരിത്രം ഒറ്റ വാക്യത്തിൽ പറഞ്ഞാൽ അത് ഗോൽ ഗുബാസാണ്.

ബീജാപ്പൂരിന്‍റെ സുൽത്താനായിരുന്ന മുഹമ്മദ് ആദില്‍ ഷായുടെ ശവകുടീരമാണ് ഗോൽ ഗുംബാസ് എന്നറിയപ്പെടുന്നത്. ഇന്ന് ലോകത്തിൽ നിലനിൽക്കുന്ന മനുഷ്യ നിർമ്മിതികളിൽ ഏറ്റവും പ്രധാനപ്പെട്ടതു കൂടിയാണ് ഗുൽ ഗുംബാസ് എന്നാണ് പറയപ്പെടുന്നത്. പടുകൂറ്റന്‌ മകുടവും വിസ്പറിങ് ഗാലറിയും ഒക്കെ ഇതിനെ വിശേഷ നിർമ്മിതിയാക്കുന്നു.

PC:Amith

ജാമി മസ്ജിദ്

ജാമി മസ്ജിദ്

ആദിൽഷാ തന്നെ നിർമ്മിച്ച ജാമി മസ്ജിദാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന മൂന്നാമത്തെ മുസ്ലീം ദേവാലയം കൂടിയാണ് ജാമി മസ്ജിദ്. ചുവർചിത്രങ്ങലും കൊത്തുപണികളും ഒക്കെയാണ് ഇവിടുത്തെ പ്രത്യേകതകൾ.

PC:Bernard Gagnon

ഇബ്രാഹിം റൗസ

ഇബ്രാഹിം റൗസ

സുൽത്താൻ ഇബ്രാഹം ആദിൽ ഷാ രണ്ടാമന്റെയും അദ്ദേഹത്തിന്റെ റാണിയുടെയും ശവകുടീരമാണ് ഇബ്രാഹിം റൗസ എന്നറിയപ്പെടുന്നത്. പേർഷ്യന്‍ ഇസ്ലാം വാസ്തു വിദ്യയാണ് ഇതിൽ പ്രയോഗിച്ചിരിക്കുന്നതെങ്കിലും ബീജാപ്പൂരിലെ താജ്മഹൽ എന്നും ഇതിന് പേരുണ്ട്. ഒരൊറ്റ കല്ലിന്റെ പാളിയിൽ തീർത്തിരിക്കുന്ന എന്ന പ്രത്യേകതയും ഇബ്രാഹിം റൗസയ്ക്കുണ്ട്.

PC:Vivek B Govindaraju

ഗഗൻ മഹൽ

ഗഗൻ മഹൽ

ആദിൽ ഷാ 16-ാം നൂറ്റാണ്ടിൽ നിർമ്മിച്ച കൊട്ടാരമാണ് ഗഗൻ മഹൽ. ഗഗൻ മഹൽ എന്നാൽ ആകാശക്കൊട്ടാരം എന്നാണ് അർഥം. ഒരു വലിയ കവാടത്തിന്റെ രൂപത്തിലാണ് ഇതിന്റെ നിർമ്മിതി തുടങ്ങുന്നത്. ഏറ്റവും താഴത്തെ നിലയിൽ ദർഹാറും സഭാ ഹാളും പിന്നെ മുകളിലെ മുറികൾ കുടുംബാംഗങ്ങളുടെ മുറികളുമായാണ് തിരിക്കപ്പെട്ടിട്ടുള്ളത്...

ചന്ദ്രതാലിലെ ക്യാംപിങ്ങിന് നിരോധനം...കാരണം ഇങ്ങനെ

ചിലവ് ഇങ്ങനെയും കുറയ്ക്കാം...പേഴ്സ് കാലിയാവാതെ റോഡ് ട്രിപ് നടത്താൻ ഈ വഴികൾ

PC:Zuber28

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more