Search
  • Follow NativePlanet
Share
» »പുഷ്കർ മേളയ്ക്ക് പോയില്ലേ? വിഷമിക്കേണ്ട.. ബിക്കനേർ ക്യാമൽ ഫെസ്റ്റിൽ ഉണ്ടല്ലോ! പ്ലാന്‍ ചെയ്യാം നേരത്തെ!

പുഷ്കർ മേളയ്ക്ക് പോയില്ലേ? വിഷമിക്കേണ്ട.. ബിക്കനേർ ക്യാമൽ ഫെസ്റ്റിൽ ഉണ്ടല്ലോ! പ്ലാന്‍ ചെയ്യാം നേരത്തെ!

ഗവൺമെന്റിന്റെ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് ബിക്കനേർ ഫെസ്റ്റിവൽ നടത്തുന്നത്. അടിമുടി ഒട്ടകങ്ങളുടെ ഉത്സവമായ ഈ ബിക്കനേർ ഫെസ്റ്റിവൽ കണ്ടില്ലെങ്കിൽ ഒരു നഷ്ടം തന്നെയാണ്.

രാജസ്ഥാൻ കാഴ്ചകളിലെ ഏറ്റവും ആകർഷണം ഒട്ടകങ്ങളാണ്. അണിഞ്ഞൊരുങ്ങിയും അല്ലാതെയും രാജസ്ഥാനിലെവിടെയും ഒട്ടകങ്ങളെ കാണാം... പുഷ്കർ മേളയിലും കാഴ്ചകൾ വ്യത്യസ്തമല്ല. എന്നാൽ പുഷ്കർ മേളയ്ക്ക് പോകുവാൻ കഴിയാത്ത ഒരു സങ്കടം ബാക്കിയുണ്ടെങ്കിൽ അതിനൊരു പരിഹാരം എത്തിയിരിക്കുകയാണ്. ഒട്ടകങ്ങളുടെ മറ്റൊരു ആഘോഷമായ ബിക്കനേർ ക്യാമൽ ഫെസ്റ്റിവൽ... മരുഭൂമിയിലെ കപ്പലെന്നറിയപ്പെടുന്ന ഒട്ടകങ്ങള്‍ രാജസ്ഥാൻ ജനതയുടെ ജീവിതത്തിന്‍റെ ഭാഗമാണ്. അതുകൊണ്ടുതന്നെ എല്ലാ ആഘോഷങ്ങളും ഉത്സവങ്ങളും ഇവയെ ചുറ്റിപ്പറ്റിയായിരിക്കും. ഗവൺമെന്റിന്റെ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് ബിക്കനേർ ഫെസ്റ്റിവൽ നടത്തുന്നത്. അടിമുടി ഒട്ടകങ്ങളുടെ ഉത്സവമായ ഈ ബിക്കനേർ ഫെസ്റ്റിവൽ കണ്ടില്ലെങ്കിൽ ഒരു നഷ്ടം തന്നെയാണ്. ഇതാ ഫെസ്റ്റിവലിനെക്കുറിച്ച് വിശദമായി വായിക്കാം...

Bikaner Camel Festival 2023

PC:Photography Vibes/ Unsplash

ബിക്കനേർ ഫെസ്റ്റിവൽ അഥവാ ബിക്കാനീർ ഒട്ടകോത്സവം

മരുഭൂമിയുടെ ജീവനാഡിയായ ഒട്ടകങ്ങളുടെ ഭംഗിയും പ്രത്യേകതകളും നേരിട്ടു കണ്ടറിയുവാൻ ജനുവരിയിൽ ഇവിടേക്ക് ഒരു യാത്ര പ്ലാൻ ചെയ്യാം.
2023 ജനുവരി 11-12 തീയതികളിൽ ആണ് ബിക്കാനീർ ഒട്ടകോത്സവവം നടക്കുന്നത്. അതിഗംഭീരമായി തന്നെ ആഘോഷിക്കുന്ന ഇത് രാജസ്ഥാൻ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന വാർഷികോത്സവമാണ്.
ഒട്ടകങ്ങളുടെ കരുത്ത് പ്രകടിപ്പിക്കുന്ന മത്സരങ്ങളും സൗന്ദര് മത്സരവും ഓട്ടമത്സരവും വരെ ഇവിടെ കാണാം.

ബിക്കനേർ ക്യാമൽ ഫെസ്റ്റിവലിനു പോകുന്നുണ്ടെങ്കിൽ ആദ്യ ദിവസം തന്നെ എത്തണം. എങ്കിൽ മാത്രമേ, കണ്ണെടുക്കുവാൻ സാധിക്കാത്ത വിധത്തിൽ അണിഞ്ഞൊരുങ്ങി പോകുന്ന ഒട്ടകങ്ങളുടെ ഘോഷയാത്ര കാണുവാൻ സാധിക്കൂ. പരമ്പരാഗതമായ മാലയും കാലിൽ കൊലുസും ഒക്കെ ധരിച്ച് മെല്ലെ നടന്നു നീങ്ങുന്ന ഒട്ടകങ്ങളുടെ കാഴ്ച കണ്ടിരിക്കേണ്ടതാണ്. ജുനഗർ കോട്ടയിൽ നിന്ന് ആരംഭിക്കുന്ന യാച്ര പ്രധാന ഉത്സവ വേദിയായ ഡോ.കർണി സിംഗ് സ്റ്റേഡിയം വരെയാണുള്ളത്.

Bikaner Camel Festival 2023

PC:Nina Luong Unsplash

ഒട്ടകങ്ങളിലെ സുന്ദരിമാരെ കണ്ടെത്തുന്ന സൗന്ദര്യ മത്സരവും ഒന്നാമത്തെ ദിവസമുണ്ട്. ഒട്ടകപ്പാൽ കറക്കൽ, രോമം മുറിക്കൽ, ഒട്ടകങ്ങളുടെ നൃത്തം, തുടങ്ങിയവയും ആദ്യത്തെ ദിവസത്തെ ആകർഷണങ്ങളാണ്. സംഗീതത്തിന്റെ താളത്തിനൊത്ത് കണങ്കാൽ ചവിട്ടുവാൻ ഒട്ടകതതെ പരിശീലിപ്പിക്കുന്നതം ഇവിടെനിന്നു കാണാം.

രണ്ടാമത്തെ ദിവസം കാഴ്ചക്കാരുടെയും പ്രദേശവാസികളുടെ ആഘോഷങ്ങളാണ്. പ്രദേശവാസികൾക്കും സന്ദർശകർക്കും ഒരുപോലെ പങ്കെടുക്കുവാൻ സാധിക്കുന്ന വടംവലി. തലപ്പാവ് കെട്ടൽ, പരമ്പരാഗത ഗുസ്തി, കബഡി മത്സരം തുടങ്ങിയ മത്സരങ്ങളുണ്ട്. വെടിക്കെട്ടും സാംസ്കാരിക പരിപാടികളും കൂടെ കണ്ടു കഴിഞ്ഞേ തിരികെ മടങ്ങാവൂ.

Bikaner Camel Festival 2023
PC:Hardik Moradiya/ Unsplash

ഇത് കൂടാതെ കൊവിഡ് തകർത്ത വിനോദസഞ്ചാരത്തെ തിരികെപ്പിടിക്കുന്നതിനായി
രാജസ്ഥാൻ സംസ്ഥാന സർക്കാർ നാടൻ കലാമേളകൾ സംഘടിപ്പിക്കുവാൻ പദ്ധതിയിട്ടിട്ടുണ്ട്.കലകളുടെ സംസ്‌കാരം സംരക്ഷിക്കുന്നതിനും കലാകാരന്മാരുടെ ഉന്നമനത്തിനായും പ്രവർത്തിക്കുവാൻ കഴിയുന്ന രീതിയിലാണ് ഇത് സംഘടിപ്പിക്കുക.

മീശക്കാരന്‍ മുതല്‍ ‍ഒട്ടകങ്ങളുടെ ഫാഷന്‍ ഷോ വരെ! പുഷ്കര്‍ മേളയെന്ന അത്ഭുതം!!മീശക്കാരന്‍ മുതല്‍ ‍ഒട്ടകങ്ങളുടെ ഫാഷന്‍ ഷോ വരെ! പുഷ്കര്‍ മേളയെന്ന അത്ഭുതം!!

22 തരം പ്രാദേശിക ഉത്സവങ്ങളാണ് രാജസ്ഥാനിൽ അങ്ങോളമിങ്ങോളമുള്ളത്. അവ പഞ്ചായത്ത് മുതൽ സംസ്ഥാന തലം വരെ ആതിഥേയത്വം വഹിക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നു. ടൂറിസം വകുപ്പ് ഇതിനായി വിശദമായ പദ്ധതി തയ്യാറാക്കുകയും 27 കോടി രൂപ ബജറ്റിൽ സാംസ്കാരിക മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജയ്പൂർ, ജയ്‌സാൽമീർ, ഉദയ്പൂർ, ബിക്കാനീർ, അൽവാർ, ജോധ്പൂർ, സവായ് മധോപൂർ തുടങ്ങിയ സ്ഥലങ്ങൾക്കൊപ്പം മറ്റ് ജില്ലകളിലെ അദികം അറിയപ്പെടാത്ത നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളും ഇതിലേക്ക് കൂട്ടിച്ചേർക്കുവാനാണ് ലക്ഷ്യം.

2023ലെ യാത്രകൾ എവിടേക്ക് ആയിരിക്കും? സൂര്യരാശി പറയുന്നതിങ്ങനെയാണ്!2023ലെ യാത്രകൾ എവിടേക്ക് ആയിരിക്കും? സൂര്യരാശി പറയുന്നതിങ്ങനെയാണ്!

വേളിമലൈ കുമാരസ്വാമി കോവിൽ..മലമുകളിലെ മുരുക ക്ഷേത്രം, വിശ്വാസങ്ങളിലെ പുണ്യസ്ഥാനംവേളിമലൈ കുമാരസ്വാമി കോവിൽ..മലമുകളിലെ മുരുക ക്ഷേത്രം, വിശ്വാസങ്ങളിലെ പുണ്യസ്ഥാനം

Read more about: festival rajasthan travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X