Search
  • Follow NativePlanet
Share
» »നാഗാരാധനയ്ക്ക് ഈ ക്ഷേത്രം, തിരുവാതിര നക്ഷത്രത്തിൽ ജനിച്ചവർ സന്ദർശിച്ചാൽ ഇരട്ടിഫലം

നാഗാരാധനയ്ക്ക് ഈ ക്ഷേത്രം, തിരുവാതിര നക്ഷത്രത്തിൽ ജനിച്ചവർ സന്ദർശിച്ചാൽ ഇരട്ടിഫലം

നാഗാരാധനയ്ക്ക് പേരുകേട്ട ഇവടെ ആയില്യം നാളുകളിൽ സവിശേഷമായ പല പൂജകളും നടക്കുകയും പതിനായിരക്കണക്കിന് ആളുകൾ പങ്കെടുക്കുകയും ചെയ്യുന്നു.

തന്‍റെ ജന്മ നക്ഷത്രക്ഷേത്രങ്ങൾ സന്ദർശിക്കുവാൻ സാധിക്കുന്നത് ഒരു വിശ്വാസിയെ സംബന്ധിച്ചെടുത്തോളം ഏറ്റവും പുണ്യം നിറഞ്ഞ പ്രവര്‍ത്തിയാണ്. തിരഞ്ഞെടുക്കപ്പെട്ട ക്ഷേത്രങ്ങൾ മാത്രമേ ജന്മനക്ഷത്രക്ഷേത്രങ്ങളുള്ളൂ എന്നതിനാൽ ഇത്തരത്തിലൊരു സന്ദര്‍ശനം എപ്പോഴും സാധ്യമാകുന്ന ഒന്നായേക്കില്ല. അതിനാൽ ഇത്തരം ക്ഷേത്രങ്ങളെ പരിചയപ്പെടുന്നത് വിശ്വാസികൾക്ക് ഗുണകരമായിരിക്കും, ഇതാ തിരുവാതിര ജന്മ നക്ഷത്രക്കാർ പരിചയപ്പെട്ടിരിക്കേണ്ട ക്ഷേത്രം പരിചയപ്പെടാം...

തിരുവാതിര നക്ഷത്രം

തിരുവാതിര നക്ഷത്രം

ജ്യോതിശാസ്ത്രത്തിലെ ആറാമത്തെ നക്ഷത്രമായ തിരുവാതിര മകയിരം കഴിഞ്ഞാണ് വരുന്നത്. പൊതുവേ സഹൃദയരായി വിശേഷിപ്പിക്കപ്പെടുന്ന ഈ നക്ഷത്രക്കാർക്ക് ഏതു വിഷയത്തിലാണെങ്കിലും കൃത്യമായ ധാരണയും അഭിപ്രായവും ഉണ്ടായിരിക്കും. കാര്യങ്ങളെ യുക്തിയോടെ കാണുവാനും നിഷ്പക്ഷതയോടെ സമീപിക്കുവാനും ഇവർക്ക് സാധിക്കും.

ഒന്നിലും ഉറച്ചുനിൽക്കാത്ത പ്രകൃതക്കാരായാണ് ഇവരെ കണക്കാക്കുന്നത്. കാര്യങ്ങളിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ സ്വീകരിക്കുക മൂലം പലപ്പോഴും തീരുമാനമെടുക്കുവാനും അഭിപ്രായത്തിൽ ഉറച്ചുനിൽക്കുവാനും ഇവർക്ക് കഴിയില്ല. അതുപോലെ, തങ്ങളുടെ അഭിപ്രായത്തോട് യോജിക്കാത്തവരോട് വിരോധം പുലർത്തുകയും ചെയ്യും. എന്നാൽ എതിർപ്പുകളെ മറികടന്ന് മുന്നോട്ടുപോകുവാൻ ഇവർ ധൈര്യം കാണിക്കും. മറ്റുള്ളവരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുവാനുള്ള കഴിവ് ഇവർക്കുണ്ട്.

തിരുവാതിര നക്ഷത്രക്കാരുടെ ജന്മ നക്ഷത്ര ക്ഷേത്രം

തിരുവാതിര നക്ഷത്രക്കാരുടെ ജന്മ നക്ഷത്ര ക്ഷേത്രം

ആചാരങ്ങൾ കൊണ്ടും വിശ്വാസങ്ങൾകൊണ്ടും പ്രസിദ്ധമായ ക്ഷേത്രമാണ് മണ്ണാറശ്ശാല നാഗരാജ ക്ഷേത്രം.
നാഗാരാധനയ്ക്ക് പേരുകേട്ട ഇവടെ ആയില്യം നാളുകളിൽ സവിശേഷമായ പല പൂജകളും നടക്കുകയും പതിനായിരക്കണക്കിന് ആളുകൾ പങ്കെടുക്കുകയും ചെയ്യുന്നു.

PC: Vibitha vijay

 മണ്ണാറശ്ശാല നാഗരാജ ക്ഷേത്രം.

മണ്ണാറശ്ശാല നാഗരാജ ക്ഷേത്രം.

ശിവന്‍റെ കണ്ഠാഭരണമായ വാസുകിയെയും നാഗമാതാവായ സർപ്പ യക്ഷിയെയും മുഖ്യപ്രതിഷ്ഠയായി ആരാധിക്കുന്ന അപൂർവ്വ ക്ഷേത്രമാണ് മണ്ണാറശ്ശാല നാഗരാജ ക്ഷേത്രം. ആലപ്പുഴ ഹരിപ്പാടിന് സമീപം സ്ഥിതി ചെയ്യുന്ന ക്ഷേത്രം ലോകപ്രസിദ്ധമാണ്. നാഗദൈവങ്ങളെ ആരാധിക്കുന്നവർ എത്തിച്ചേരുന്ന ഇവിടെ വിഷ്ണുവിന്‌‍റെ സർപ്പമായ അനന്തനെ നിലവറയിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. ക്ഷേത്രത്തിനു ചുറ്റിലുമായി ഏകദേസം മുപ്പതിനായിരത്തോളം നാഗപ്രതിമകളുണ്ട്. കേരളത്തിൽ വേറെയൊരിടത്തും ഇത്രയധികം നാഗപ്രതിമകളെ കാണുവാൻ സാധിക്കില്ല.

PC:Vibitha vijay

വലിയമ്മ

വലിയമ്മ

മണ്ണാറശ്ശാല ക്ഷേത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത ഇവിടുത്തെ വലിയമ്മയാണ്. ഈ ക്ഷേത്രത്തിലെ പ്രധാന പൂജകളെല്ലാം നടത്തുന്നതും ചെയ്യുന്നതും ഈ വലിയമ്മയാണ്. നാഗരാജാവിന്റെ അമ്മയയുടെ സ്ഥാനം നല്കി ഇവരെ ബഹുമാനിക്കുന്നു. മണ്ണാറശ്ശാല ഇല്ലത്തിലെ ഏറ്റവും മുതിർന്ന സ്ത്രീയായ ഇവര്‍ പുരോഹിതയായ അന്തർജനമാണ്. മക്കളില്ലാതിരുന്ന അമ്മയ്ക്ക് നാഗരാജാവ് മകനായി അവതരിച്ചെന്നാണ് വിശ്വാസം. നാഗദൈവങ്ങളെ ആരാധിക്കുന്നവർ മുടങ്ങാതെ എത്തിച്ചേരുന്ന ഈ ക്ഷേത്രത്തിൽ നാഗയക്ഷിയുടെയും നാഗചാമുണ്ഡിയുടെയും പ്രതിഷ്ഠ കൂടിയുണ്ട്.

PC: Offical Site

ഇവിടെയെത്തി പ്രാർത്ഥിച്ചാൽ

ഇവിടെയെത്തി പ്രാർത്ഥിച്ചാൽ

നാഗങ്ങളുടെ പ്രീതി ലഭിക്കുവാനായാണ് വിശ്വാസികൾ പ്രധാനമായും ഈ ക്ഷേത്രത്തിലേക്ക് വരുന്നത്. സർപ്പദോഷങ്ങൾ മാറുവാനും ആളുകൾ വരുന്നു. ഇവിടെ ഉരുളി കമിഴ്ത്തി പ്രാർത്ഥിച്ചാൽ സന്താനഭാഗ്യമില്ലാത്ത ദമ്പതികൾക്ക് കുഞ്ഞുങ്ങളുണ്ടാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇത് കൂടാതെ ക്ഷേത്രത്തിലെ മഞ്ഞൾ കുഴമ്പ് രോഗങ്ങൾ മാറ്റുമെന്നും വിശ്വസിക്കപ്പെടുന്നു. മണ്ണാറശ്ശാലയിൽ പോയി പ്രാർത്ഥിച്ചാൽ സന്താനങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകുമെന്നും കുടുംബത്തിന് ഐശ്വര്യം ലഭിക്കുമെന്നും വിശ്വാസമുണ്ട്.

PC: Nagarjun Kandukuru

ആയില്യം നാളുകൾ

ആയില്യം നാളുകൾ

സർപ്പങ്ങൾക്ക് പ്രീതികരമായ ദിവസമാണ് ആയില്യം നാൾ എന്നാണല്ലോ വിശ്വാസം. എല്ലാ ആയില്യവും പ്രധാനമാണെങ്കിലും തുലാമാസത്തിലെ ആയില്യം നാഗരാജാവിന്‍റെ ജന്മദിനം വലിയ ആഘോഷത്തെയാണ് കൊണ്ടാടുന്നത്. ആയിരക്കണക്കിന് ആളുകൾ ഇതിൽ പങ്കെടുക്കുവാനായി വരുന്നു. 15 മണിക്കൂർ സമയം നീണ്ടുനിൽക്കുന്ന പൂജകളും ചടങ്ങുകളുമാണ് ആയില്യം ഉത്സവത്തിനുള്ളത്.
മറ്റു ക്ഷേത്രങ്ങളിൽ കുംഭമാസത്തിലെ ആയില്യമാണ് പ്രധാനമെങ്കിൽ ഇവിടെയത് തുലാമാസത്തിലെ ആയില്യമാണെന്ന പ്രത്യേകതയുമുണ്ട്. കുംഭമാസത്തിലെ ആയില്യത്തിൽ നാഗങ്ങൾ നീണ്ട ഉറക്കത്തിൽ നിന്നും ഉണരുന്ന സമയമാണെന്ന വിശ്വാസവും നിലനിൽക്കുന്നു. എല്ലാ ആയില്യം നാളുകളിലും ഇവിടെ പ്രാർത്ഥനകളും പൂജകളും പതിവാണ്.

PC:Kerala Tourism

ഫലം തരുന്ന പെരുന്ന സുബ്രഹ്മണ്യ ക്ഷേത്രം, മകയിരം രാശിക്കാർക്ക് പോകാം ഇവിടെഫലം തരുന്ന പെരുന്ന സുബ്രഹ്മണ്യ ക്ഷേത്രം, മകയിരം രാശിക്കാർക്ക് പോകാം ഇവിടെ

ഉന്നതിക്കും അഭിവൃദ്ധിക്കും പോകാം, രോഹിണി നക്ഷത്രക്കാർ സന്ദർശിക്കണം ഈ ക്ഷേത്രംഉന്നതിക്കും അഭിവൃദ്ധിക്കും പോകാം, രോഹിണി നക്ഷത്രക്കാർ സന്ദർശിക്കണം ഈ ക്ഷേത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X