Search
  • Follow NativePlanet
Share
» »തിരുവനന്തപുരത്തെ ഈ ബ്രിട്ടീഷ് എസ്റ്റേറ്റിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?

തിരുവനന്തപുരത്തെ ഈ ബ്രിട്ടീഷ് എസ്റ്റേറ്റിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?

ആരുടെയും ഒരു ശല്യവുമില്ലാതെ ചെറിയ വെള്ളച്ചാട്ടങ്ങളും താമസ സ്ഥലത്തിനു മുന്നിലൂടെ ഒഴുകുന്ന നദിയും കാടിനെയും ഒക്കെ കണ്ട് കുറച്ച് ദിവസം അല്ലെങ്കിൽ ഒരു ദിവസമെങ്കിലും ജീവിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ലേ? തേയിലത്തോട്ടങ്ങൾക്കും റബർ എസ്റ്റേറ്റിനും ഒക്കെ നടുവിലായി, വെള്ളച്ചാട്ടവും കിടിലൻ കാഴ്ചയുമായി കാത്തിരിക്കുന്ന ബ്രെയ്മൂർ എസ്റ്റേറ്റിലേക്ക് പോകാം... കേരളത്തിലെ തന്നെ ഏറ്റവും മികച്ച ട്രക്കിങ്ങ് അനുഭവങ്ങള്‍ നല്കുന്ന ബ്രെയ്മൂർ തികച്ചും ഏകാന്തമായ ഒരിടം കൂടിയാണ്. ബ്രെയ്മൂറിൻറെ വിശേഷങ്ങളിലേക്ക്....

 ബ്രെയ്മൂർ എസ്റ്റേറ്റ്

ബ്രെയ്മൂർ എസ്റ്റേറ്റ്

തിരുവനന്തപുരത്തെ മാത്രമല്ല, കാടുകയറുവാൻ താല്പര്യമുള്ള , കാടിന്റെ ഏകാന്തതയിൽ സമയം ചിലവഴിക്കണമെന്ന് ആഗ്രഹിക്കുന്ന ഏതൊരാളും ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കേണ്ട ഇടമാണ് ബ്രെയ്മൂർ എസ്റ്റേറ്റ്. തിരുവനന്തപുരം ജില്ലയിൽ പാലോടിന് സമീപമാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 900 അടി ഉയരത്തിലാണ് എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രവേശന കവാടം 2200 അടി ഉയരത്തിലാണുള്ളത്.

PC:braemorehills

എല്ലാം ഇവിടുണ്ട്

എല്ലാം ഇവിടുണ്ട്

ഒരു സഞ്ചാരിക്ക്, അല്ലെങ്കിൽ ഒരു പ്രകൃതി സ്നേഹിക്ക് വേണ്ടതെല്ലാം ഒരുക്കിയിരിക്കുന്ന ഇടമാണ് ബ്രെയ്മൂർ എസ്റ്റേറ്റ്. താഴ്വരകളും വെള്ളച്ചാട്ടങ്ങളും ജൈവ വൈവിധ്യവും ചോലക്കാടുകളും ഒക്കെ ഇതിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ പ്രകൃതി ഭംഗി ആസ്വദിക്കുന്നവർക്ക് യോജിച്ച ഒരിടം കൂടിയാണ് ഇത്.

PC:braemorehills

മങ്കയം ഫോറസ്റ്റ് ചെക് പോസ്റ്റ്

മങ്കയം ഫോറസ്റ്റ് ചെക് പോസ്റ്റ്

ബ്രെയ്മൂറിലേക്കുള്ള കവാടം എന്നു പറയുന്നത് മങ്കയം ഫോറസ്റ്റ് ചെക് പോസ്റ്റാണ്. കലക്കയം വെള്ളച്ചാട്ടവും ഇതിനടുത്തായാണ് സ്ഥിതി ചെയ്യുന്നത്. ഒരു ചെറിയ ട്രക്കിങ്ങിലൂടെ മാത്രം എത്തിച്ചേരുവാൻ സാധിക്കുന്ന ഈ വെള്ളച്ചാട്ടം തിരുവനന്തപുരത്തുകാർക്കിടയിൽ പോലും അത്ര പ്രസിദ്ധമല്ല. നിത്യഹരിത വനത്തിന്റെ നടുവിലായി സ്ഥിതി ചെയ്യുന്ന ഇവിടെ എത്തുവാന്‍ പ്രാദേശികമായിട്ടുള്ള ഗൈഡുകളെ ആശ്രയിക്കുന്നത് നല്ലതായിരിക്കും. പ്രത്യേകിച്ചും ഈ കാട്ടില്‍ വഴി തെറ്റുവാന്‍ ധാരാളം സാധ്യതകള്‍ ഉള്ളപ്പോല്‍.. മുകളില്‍ കുറഞ്ഞ ഉയരത്തില്‍ നിന്നും വെള്ളച്ചാട്ടം താഴേക്ക് ഒരു കുളത്തിലേക്ക് എന്നതുപോലെയാണ് പതിക്കുന്നത്. മാത്രമല്ല, കാടുകളില്‍ നിന്നും ഒഴുകി വരുന്നതിനാല്‍ ഈ വെള്ളത്തിന് ഔഷധ ഗുണങ്ങളുണ്ടെന്നും ഒരു വിശ്വാസമുണ്ട്. ചെക് പോസ്റ്റിൽ നിന്നും നേരെ കടക്കുന്നത് കൊളോണിയൽ കാലത്തേയ്ക്കാണ്.

PC: ABHILASH KARAMOODU

ബ്രിട്ടീഷ് കാലത്തിലേക്ക് സ്വാഗതം

ബ്രിട്ടീഷ് കാലത്തിലേക്ക് സ്വാഗതം

ഒരു പത്തു നൂറു കൊല്ലം പുറകോട്ട് സഞ്ചരിച്ച പ്രതീതി ചിലപ്പോൾ ഇവിടെ എത്തുന്നവർക്ക് തോന്നാം. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച് ഈ എസ്റ്റേറ്റിന് കഥകൾ ഒരുപാടുണ്ട്. യൂറോപ്യന്മാർ 1800 കളിലാണ് തേയില, റബർ, കാപ്പി, മറ്റ് സുഗന്ധ വ്യജ്ഞനങ്ങൾ തുടങ്ങിയവയ്ക്കായി ഈ എസ്റ്റേറ്റ് നിർമ്മിക്കുന്നത്. 1883 ൽ ബ്രിട്ടീഷുകാര്‍ ഇവിടെ ഇന്നും കാണുന്ന ടീ ഫാക്ടറി നിർമ്മിച്ചു. അതിനൊപ്പം തന്നെ കൊളോണിയൽ ശൈലിയിലുള്ള ബംഗ്ലാവുകളും ഇവിടെ നിർമ്മിക്കുകയുണ്ടായി. ഈ പ്രദേശത്തിന്റെ ഭംഗി അന്നേ തന്നെ തിരിച്ചറിഞ്ഞ അധികാരികൾ കഴിവതും അങ്ങനെ നിലനിർത്തുന്നതിനും സംരക്ഷിക്കുന്നതിനും ശ്രമിച്ചിരുന്നു. ഇവിടുത്തെ ആദ്യ കാഴ്ച തന്നെടീ ഫാക്ടറിയാണ്.

PC:braemorehills

മാഞ്ചിയം ഗാർഡനും വെള്ളച്ചാട്ടവും

മാഞ്ചിയം ഗാർഡനും വെള്ളച്ചാട്ടവും

ടീ ഫാക്ടറിയിൽ നിന്നും ഇനി പോകുന്നത് മാഞ്ചിയം ഗാർഡൻ വഴി വെള്ളച്ചാട്ടത്തിലേക്കാണ്. എസ്റ്റേറ്റിന്റെ ഏതു ഭാഗവും മനോഹരമായ കാഴ്ചകൾ കൊണ്ടു സമ്പന്നമാണ്. ഇനിയാണ് മാഡം വെള്ളച്ചാട്ടമുള്ളത്. ഒന്നിറങ്ങിക്കുളിക്കുവാൻ തോന്നിപ്പിക്കുന്ന ഇത് തീർത്തും അപകരരഹിതമായ ഒരിടം കൂടിയാണ്. കാടിനുള്ളിലൂടെയുള്ള യാത്ര ഇനി അയ്യപ്പ ക്ഷേത്രത്തിലേക്കാണ്. ഔഷധ സസ്യങ്ങൾ നിറഞ്ഞു നിൽക്കുന്ന പ്രദേശത്തു കൂടിയാണ് ഇവിടേക്ക് പോകേണ്ടത്. ഇത് കഴിഞ്ഞാൽ രാമയണ ഗുഹയും ഇവിടെ കാണാം

PC:braemorehills

ബ്രെയ്മൂർ എസ്റ്റേറ്റ് വെള്ളച്ചാട്ടം

ബ്രെയ്മൂർ എസ്റ്റേറ്റ് വെള്ളച്ചാട്ടം

എസ്റ്റേറ്റിനുള്ളിലെ പ്രധാന കാഴ്ചയാണ് ഇവിടുത്തെ ബ്രെയ്മൂർ എസ്റ്റേറ്റ് വെള്ളച്ചാട്ടം. സ്വകാര്യ വെള്ളച്ചാട്ടമാതിതെന്ന് പ്രത്യേകം ഓർമ്മിക്കുക. മാഡം വെള്ളച്ചാട്ടം, ലോവർ കുരിശടി വെള്ളച്ചാട്ടം.അനന്തേരി വെള്ളച്ചാട്ടം തുടങ്ങിയവ ബ്രെയ്മൂറിന്റെ ഭാഗമാണ്.

PC:dtpcthiruvananthapuram

ട്രക്കിങ്ങിനു പോകാം

ട്രക്കിങ്ങിനു പോകാം

ഈ യാത്രയിൽ ഇനിയും ആവേശം ബാക്കിയുണ്ടെങ്കിൽ ട്രക്കിങ്ങ് നടത്തുവാനും സൗകര്യമുണ്ട്. അനുമതി പക്ഷേ, മുന്‍കൂട്ടിയെടുക്കണം എന്നുമാത്രം. പ്രസിദ്ധ ഹിൽ സ്റ്റേഷനായ പൊന്മുടിയിലേക്കാണ് ഇവിടെ നിന്നും ട്രക്കിങ്ങിനു സൗകര്യമുള്ളത്. ഫോറസ്റ്റ് ഓഫീസിൽ നിന്നും വേണം അനുമതി എടുക്കുവാൻ.

ബ്രെയ്മൂർ എസ്റ്റേറ്റും സമീപത്തുള്ള മാരിഗോൾഡ് എസ്റ്റേറ്റും ട്രാവൻകൂർ റബ്ബർ ആൻഡ് ടീ കംപനി ലിമിറ്റഡിന്റെ കീഴിലാണുള്ളത്.

PC:braemorehills

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

തിരുവനന്തപുരത്തു നിന്നും 50 കിലോമീറ്റർ അകലെയാണ് ബ്രെയ്മൂർ എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തു നിന്നും വരുമ്പോൾ പാലോട് ജംങ്ഷനിൽ നിന്നും പെരിങ്ങമല വഴി തിരിഞ്ഞ് ഇടിഞ്ഞാർ വഴി ബ്രെയ്മൂർ എസ്റ്റേറ്റിലെത്താം.

തിരുവനന്തപുരത്തു നിന്നും ഒരു മണിക്കൂര്‍ യാത്ര...!! മനം കുളിര്‍പ്പിക്കാന്‍ എട്ടു വെള്ളച്ചാട്ടങ്ങള്‍!!

തിരുവനന്തപുരത്തൊരു സ്വര്‍ഗ്ഗമുണ്ടെങ്കിൽ ഇതാണ്!!

നട്ടുച്ചയ്ക്ക് പോലും വെയിലെത്താത്ത ഒരു നാടും അവിടുത്തെ പാലൊഴുകുന്ന നദിയും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X