Search
  • Follow NativePlanet
Share
» »ആഗ്രഹസാഫല്യത്തിന് ക്ലോക്കുകൾ നേർച്ചയായി നല്കുന്ന ക്ഷേത്രം

ആഗ്രഹസാഫല്യത്തിന് ക്ലോക്കുകൾ നേർച്ചയായി നല്കുന്ന ക്ഷേത്രം

ഉത്തർപ്രദേശിലെ ബ്രഹ്മ ബാബാ ക്ഷേത്രത്തിലെത്തുന്ന ഭക്തർ നേർച്ചയായി നല്കുന്നത് ക്ലോക്കുകളാണ്. തങ്ങളുടെ ആഗ്രഹം പൂർത്തീകരിക്കുവാൻ ഇവിടെ ക്ലോക്കുകൾ നല്കിയാൽ മതി എന്നാണ് വിശ്വാസം

By Elizabath Joseph

വിശ്വാസത്തിന്റെ കാര്യം മിക്കപ്പോഴും ചെന്നു നിൽക്കുന്നത് വിചിത്രം എന്ന വാക്കിനോട് ചേർന്നാണ്. തള്ളണോ കൊള്ളണോ എന്നു മനസ്സിലാക്കുവാൻ പോലും ആവാതെ അത്ഭുതത്തോടെ നോക്കിനിൽക്കുന്ന സന്ദർഭങ്ങൾ. ഭാരതത്തിലെ ചില ക്ഷേത്രങ്ങൾക്കും ഇത്തരത്തിലുള്ള കഥകളുണ്ട്.
എത്രയൊക്കെ ന്യായീകരിക്കുവാൻ ശ്രമിച്ചാലും ഒരിക്കലും സാമാന്യ യുക്തിക്കും അറിവിനും അംഗീകരിക്കുവാൻ കഴിയാത്ത ചില കഥകൾ. . വിശ്വസിക്കേണ്ടവർ മാത്രം വിശ്വസിക്കുകയും അല്ലാത്തവര്‍ തള്ളിക്കളയുകയും ചെയ്യുന്ന കാര്യങ്ങൾ. അത്തരത്തിലൊന്നാണ് വിശ്വാസികൾ തങ്ങളുടെ ആഗ്രങ്ങളുടെ സാഫല്യത്തിനായി ക്ലോക്ക് സമർപ്പിക്കുന്ന ക്ഷേത്രത്തിന്റെ കഥ.
റോയൽ എൻഫീൽഡ് ബുള്ളറ്റിനെ ആരാധിക്കുന്ന രാജസ്ഥാനിലെ ഗ്രാമത്തിന്റെയും യാത്രയിൽ കുപ്പിവെള്ളവും സിഗരറ്റും നല്കിയില്ലെങ്കിൽ യാത്ര മുടക്കുന്ന പ്രേതങ്ങളുടെ ക്ഷേത്രത്തിന്റെയും കഥകൾ കേട്ടിട്ടുള്ള നമുക്ക് ക്ലോക്ക് ക്ഷേത്രത്തെക്കുറിച്ചറിയാം

ഭക്തർ ക്ലോക്ക് നേർച്ചയായി സമർപ്പിക്കുന്ന ക്ഷേത്രം

ഭക്തർ ക്ലോക്ക് നേർച്ചയായി സമർപ്പിക്കുന്ന ക്ഷേത്രം

ക്ഷേത്രങ്ങളിലെ വിചിത്രങ്ങളായ പല ആചാരങ്ങളെയും കുറിച്ചു കേട്ടിട്ടുണ്ടെങ്കിലും അതിൽ കൂടുതൽ വിചിത്രമായ ക്ഷേത്രമാണ് ഇത്. ഇവിടെ ഭക്തർ തങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കുവാനായി ക്ലോക്ക് ആണ് നേർച്ചയായി ദൈവത്തിന് സമർപ്പിക്കുന്നത്.

എവിടെയാണ് ഈ വിചിത്ര ക്ഷേത്രം

എവിടെയാണ് ഈ വിചിത്ര ക്ഷേത്രം

ഉത്തർപ്രദേശിലെ ജുനാപ്പൂരിലാണ് ഏറെ വിചിത്രമായ ആ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ബ്രഹ്മ ബാബാ ക്ഷേത്രം എന്നാണ് ഈ ക്ഷേത്രത്തിന്റെ പേര്.

 അല്പം ചരിത്രം

അല്പം ചരിത്രം

ബ്രഹ്മ ബാബാ ക്ഷേത്രം ആരാണ് നിർമ്മിച്ചതെന്നോ, എന്താണ് ഇതിന്റെ ചരിത്രമെന്നോ അറിയുന്നവർ ഇന്നാരുമില്ല. എങ്കിലും പതിറ്റാണ്ടുകൾക്കു മുൻപേ ഇവിടെ ഈ ക്ഷേത്രമുണ്ട്. ജുനാപ്പൂര്ഡ ഗ്രാമത്തിലെ തന്ന ഒരു വ്യക്തിയാണ് ഈ ക്ഷേത്രത്തിന്റെ നിർമ്മാണത്തിനു പിന്നിലെന്നും ഒരു വിശ്വാസമുണ്ട്. അന്നുമുതൽ ഇവിടെ ക്ലോക്ക് ആണത്രെ നേർച്ചയായി നല്കുന്നത്. എല്ലാ ജാതിയിലും മതത്തിലും ഉള്ള ആളുകൾ യാതൊരു വ്യത്യാസവുമില്ലാതെ ഇവിടെ എത്തി പ്രാര്‍ഥിച്ച് മടങ്ങാറുണ്ട്.

ക്ലോക്ക് വന്ന വഴി

ക്ലോക്ക് വന്ന വഴി

ഇവിടെ പ്രചരിക്കുന്ന ഒരു കഥയനുസരിച്ച് ഡ്രൈവർ ആകണമെന്ന് ആഗ്രഹവുമായി ഒരു യുവാവ് ഇവിടെ പ്രാര്‍ഥിക്കാനെത്തിയത്രെ. തന്‍റെ ആഗ്രഹം പൂർത്തിയായപ്പോൾ അയാൾ ഇവിടെ നേർച്ചയായി ഒരു ക്ലോക്ക് സമർപ്പിച്ചുവത്രെ. ഏകദേശം മൂന്നു പതിറ്റാണ്ടുകൾക്കു മുൻപുള്ള സംഭവമാണത്രെ ഇത്. പിന്നീട് ഇവിട എത്തി പ്രാർഥിച്ച് ആഗ്രഹങ്ങൾ സഫലമാകുമ്പോൾ ആളുകൾ ക്ലോക്ക് ഇവിടെ സമർപ്പിക്കുമത്രെ. അങ്ങനെയാണ് ക്ഷേത്രത്തിനു സമീപത്തുള്ള മരത്തിൽ ഇത്രയധികം ക്ലോക്കുകൾ വന്നത്.

ക്ഷേത്രത്തിലെത്തിയാൽ

ക്ഷേത്രത്തിലെത്തിയാൽ

ക്ഷേത്രത്തിലെത്തിയാൽ ഇതിലും വിചിത്രമായ മറ്റൊരു കാഴ്ചയാണ് കാത്തിരിക്കുന്നത്. തുറസ്സായ ഒരു സ്ഥലത്ത് ഒരു പൂജാരി പോലും ഇല്ലാത്ത നിലയിലാണ് ഈ ക്ഷേത്രമുള്ളത്. എന്നാൽ കള്ളൻമാരും മറ്റും അധികമൊന്നും അടുക്കാത്ത ഇടമായതിനാൽ ക്ഷേത്രവും ക്ലോക്കുകളും ഇവിടെ സുരക്ഷിതമാണ്.

ബുള്ളറ്റിനെ ആരാധിക്കുന്ന ക്ഷേത്രം

ബുള്ളറ്റിനെ ആരാധിക്കുന്ന ക്ഷേത്രം

350 സി സിയുടെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനെ ആരാധിക്കുന്ന വിചിത്ര ക്ഷേത്രമാണ് ബുള്ളറ്റ് ബാബാ മന്ദിർ. ഓം ബന്നാസ് ബുള്ളറ്റ് ബാബ മന്ദിര്‍ എന്നറിയപ്പെടുന്ന ഈ ക്ഷേത്രം രാജസ്ഥാനിലെ ജോധ്പൂരിന് സമീപത്തുള്ള ഒരു ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിനു സമീപത്തുകൂടി കടന്നു പോകുന്നവർ ഇവിടെ നിർത്തി പ്രാർഥിച്ചില്ലെങ്കിൽ യാത്രയിൽ ആക്സിഡന്റെ ഉണ്ടാവുമെന്നാണ് അനുഭവസ്ഥർ പറയുന്നത്.

ദൈവം ബുള്ളറ്റിന്റെ രൂപത്തില്‍ വന്നാല്‍ദൈവം ബുള്ളറ്റിന്റെ രൂപത്തില്‍ വന്നാല്‍

PC:Sentiments777

മദ്യം പ്രസാദമായി മേടിക്കുന്ന കാലഭൈരവൻ

മദ്യം പ്രസാദമായി മേടിക്കുന്ന കാലഭൈരവൻ

മധ്യപ്രദേശിലെ താന്ത്രിക ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് കാല ഭൈരവ ക്ഷേത്രം,
ഇവിടെ എത്തുന്ന വിശ്വാസികൾ മദ്യമാണ് കാലഭൈരവന് നല്കുന്നത്. മദ്യക്കുപ്പികള്‍ ക്ഷേത്രത്തിലെ പൂജാരിക്ക് നല്കുമ്പോൾ അദ്ദേഹം അതില്‍ അല്പം എടുത്ത് ഒരു പാത്രത്തിലാക്കി കാലഭൈരവന്റെ നേരേ നീട്ടി നാവില്‍ പകരും . അത് മുഴുവനും അവിടെവെച്ചു തന്നെ അപ്രത്യക്ഷമായി പോവുകയും ചെയ്യും. ഇതിന്റെ ബാക്കിയാണ് ഭക്തർക്ക് പ്രസാദമായി നല്കുന്നത്.

മദ്യം വഴിപാട്, പ്രസാദവും മദ്യം... മനസ്സറിഞ്ഞ് പ്രാര്‍ഥിച്ചാല്‍ അനുഗ്രഹിക്കുന്ന കാല ഭൈരവ് മദ്യം വഴിപാട്, പ്രസാദവും മദ്യം... മനസ്സറിഞ്ഞ് പ്രാര്‍ഥിച്ചാല്‍ അനുഗ്രഹിക്കുന്ന കാല ഭൈരവ്

ആയിരം വർഷമായിട്ടും നിർമ്മാണം തീരാത്ത ക്ഷേത്രം

ആയിരം വർഷമായിട്ടും നിർമ്മാണം തീരാത്ത ക്ഷേത്രം

ആയിരം വർഷങ്ങൾക്കു മുൻപേ നിർമ്മാണം ആരംഭിച്ചുവെങ്കിലും ഇനിയും നിർമ്മാണം പൂർത്തിയാക്കുവാൻ സാധിക്കാത്ത വിചിത്ര ക്ഷേത്രമാണ് മധ്യ പ്രദേശിലെ ഭോജ്പ്പൂരിലെ ഭോജേശ്വര ക്ഷേത്രം. ക്ഷേത്രത്തിന്റെ നിർമ്മാണം ഇനിയും പൂർത്തിയാക്കുവാൻ സാധിച്ചിട്ടില്ലെങ്കിലും ഇന്ത്യയിലെ ഏറ്റവും വലിയ ശിവലിംഗം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. കിഴക്കിന്റെ സോമനാഥ ക്ഷേത്രം എന്നും ഇതറിയപ്പെടുന്നുണ്ട്.

PC: shivanjan choudhury

മദ്യപാനശീലം മാറ്റാൻ ക്ഷേത്രം

മദ്യപാനശീലം മാറ്റാൻ ക്ഷേത്രം

ദൈവത്തിന് മദ്യം നേർച്ചയായി കൊടുക്കുന്ന ക്ഷേത്രം മാത്രമല്ല, മദ്യപാന ശീലത്തിൽ നിന്നും മോചനം നേടാൻ പ്രാർഥിക്കുവാനുള്ള ക്ഷേത്രവും നമ്മുടെ നാട്ടിലുണ്ട്.
തമിഴ്‌നാട്ടിലെ തഞ്ചാവൂരിനു സമീപമുള്ള തിരുക്കാട്ടുപള്ളി അരികില്‍ കണ്ടമംഗലം വത്തലൈ നാച്ചി അമ്മന്‍കോവില്‍ എത്തി പ്രാർഥിച്ചാൽ എത്ര കടുത്ത മദ്യപാനവും മാറും എന്നാണ് വിശ്വാസം.

pc: Amila Tennakoon

Read more about: temples mystery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X