Search
  • Follow NativePlanet
Share
» »ബക്കിങ്ഹാം പാലസ്.. ബ്രിട്ടീഷ് രാജവാഴ്ചയുടെ ആസ്ഥാനം.. ഡ്യൂക്കിന്റെ ഭവനം കൊട്ടാരമായി മാറിയ കഥ

ബക്കിങ്ഹാം പാലസ്.. ബ്രിട്ടീഷ് രാജവാഴ്ചയുടെ ആസ്ഥാനം.. ഡ്യൂക്കിന്റെ ഭവനം കൊട്ടാരമായി മാറിയ കഥ

ബക്കിങ്ഹാം പാലസിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

ബക്കിങ്ഹാം പാലസ്..ബ്രിട്ടീഷ് രാജഭരണത്തിന്റെ കേന്ദ്രസ്ഥാനം... ലണ്ടനിലെ മറ്റേതു നിര്‍മ്മിതിയേക്കാളും ഒരടി മുകളില്‍ നില്‍ക്കുന്ന ഈ കൊട്ടാരത്തിന് പ്രത്യേകതകള്‍ ഒരുപാടുണ്ട്. 1837 മുതല്‍ രാജവാഴ്ചയുടെ ആസ്ഥാനമായ ഇവിടം എന്നും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. കൊട്ടാരം എന്നതിലുപരിയായി സാധാരണക്കാരെ കൗതുകത്തിലാക്കുന്ന ഒരു നിര്‍മ്മിതിയാണിത്. ബക്കിങ്ഹാം പാലസിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

ഡ്യൂക്ക് പണിത കൊ‌ട്ടാരം രാജകീയ വസതിയാകുന്നു

ഡ്യൂക്ക് പണിത കൊ‌ട്ടാരം രാജകീയ വസതിയാകുന്നു

ബക്കിങ്ഹാം പാലസിനെക്കുറിച്ച് പറയുമ്പോള്‍ ആദ്യം തന്ന അതിന്റെ നിര്‍മ്മിതിയെക്കുറിച്ച് പറയാം. ഒരിക്കലും ഒരു രാജകീയ വസതി എന്ന നിലയിലല്ല ഇത് നിര്‍മ്മിച്ചത്. ബക്കിംഗ്ഹാമിലെ ആദ്യത്തെ ഡ്യൂക്ക് ആയിരുന്ന ജോൺ ഷെഫീൽഡ് തന്റെ ആദ്യമുണ്ടായിരുന്ന വീട് പൊളിച്ചുമാറ്റി പണിത പുതിയ ഭവനമാണ് ഇന്നത്തെ ബക്കിംഗ്ഹാം പാലസിന്റെ ആദ്യരൂപം. 1703 ല്‍ ആയിരുന്നു ഇത്. 1705-ൽ ജോൺ ഷെഫീൽഡ് ബക്കിംഗ്ഹാം ഡ്യൂക്ക് ആയതോടെയാണ് അദ്ദേഹം തന്റെ ഭവനത്തെ ബക്കിംഗ്ഹാം ഹൗസ് എന്നായിരുന്നു വിളിച്ചിരുന്നത്. പിന്നീട് 1761 ല്‍ ജോർജ്ജ് മൂന്നാമൻ രാജാവ് തന്‍റെ ഭാര്യയ്ക്കും കുട്ടികള്‍ക്കുമായി സെന്‍റ് ജെയിംസം പാലസില്‍ നിന്നും അധികം ദൂരത്തിലല്ലാതെ ഒരു ഭവനം നല്കി വാങ്ങുവാന്‍ ആഗ്രഹിക്കുകയും അദ്ദേഹത്തിന്റെ അന്വേഷണം അങ്ങമെ ഈ ബക്കിങ്ഹാം ഭവനത്തിലെത്തിനില്‍ക്കുകയും ചെയ്തു. അങ്ങനെ പിന്നീട് 1837-ൽ വിക്ടോറിയ രാജ്ഞി സിംഹാസനം ഏറ്റെടുത്തപ്പോൾ, അവര്‍ ബക്കിംഗ്ഹാം ഹൗസ് തന്റെ ഔദ്യോഗിക വസതിയാക്കി. അപ്പോഴേക്കും ആദ്യത്തെ രൂപത്തില്‍ നിന്നും നിരവധി പുനരുദ്ധാരണങ്ങള്‍ക്ക് ഇത് വിധേയമാവുകയും ഒരു വലിയ കൊട്ടാരമായി മാറുകയും ചെയ്തു. ഇങ്ങനെയാണ് ബക്കിങ്ഹാം പാലസ് ബ്രിട്ടീഷ് രാജഭരണത്തിന്റെ കേന്ദ്രസ്ഥാനമെന്ന നിലയിലേക്കു ഉയര്‍ന്നു വന്നത്.

PC:Ferdinand Stöhr

രാജകുടുംബത്തിന്‍റെ ഉടമസ്ഥതയില്‍

രാജകുടുംബത്തിന്‍റെ ഉടമസ്ഥതയില്‍

ബക്കിങ്ഹാം കൊട്ടാരത്തിലേക്ക് 1837-ൽ വിക്ടോറിയ രാജ്ഞി മാറുന്നതുവരെ ഇത് രാജകീയ വസതി ആയിരുന്നില്ല. ആ കാലത്തോളം അതായത് . 300 വർഷത്തിലേറെയായി, ഇംഗ്ലണ്ടിലെ രാജാവിന്റെ ലണ്ടനിലെ ഔദ്യോഗിക രാജകീയ വസതി സെന്റ് ജെയിംസ് കൊട്ടാരമായിരുന്നു. എന്നാൽ 400 വർഷത്തിലേറെയായി ബക്കിംഗ്ഹാം കൊട്ടാരം സ്ഥിതി ചെയ്യുന്ന ഭൂമി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു. ജെയിംസ് രാജാവിന്‍റെ കാലത്താണ് രാജകീയ പാര്‍ക്ക് ആയി ഉപയോഗിക്കുവാന്‍ ഈ ഭൂമി വാങ്ങുന്നത്.

PC:Hulki Okan Tabak

ബക്കിംഗ്ഹാം കൊ‌ട്ടാരവും ഫോസിലുകളും

ബക്കിംഗ്ഹാം കൊ‌ട്ടാരവും ഫോസിലുകളും

സാധാരണക്കാര്‍ക്ക് അതിശയമെന്നു തോന്നുന്ന പല നിര്‍മ്മിതികളും രൂപങ്ങളും കൊട്ടാരത്തില്‍ കാണാം. അതിലൊന്ന് ചുവരുകളില്‍ കാണുന്ന ഫോസിലുകള്‍ ആണ്. ഓലിറ്റിക് ചുണ്ണാമ്പുകല്ല് (Oolitic limestone )ചെറിയ ഗോളാകൃതിയിലുള്ള കൂട്ടങ്ങളാൽ നിർമ്മിതമായ ഒരു അവശിഷ്ട പാറയാണ്. അക്കാലത്ത് പല പ്രധാന കെട്ടിടങ്ങളുടെയും നിര്‍മ്മാണത്തില്‍ ഇത് ഉപയോഗിച്ചി‌ട്ടുണ്ട്. ബക്കിംഗ്ഹാം കൊട്ടാരം, എംപയർ സ്റ്റേറ്റ് ബിൽഡിംഗ്, പെന്റഗൺ തു‌‌ടങ്ങിയവ അവയില്‍ ചിലത് മാത്രമാണ്. ആ സമയത്ത് പ്രത്യേകതരം പാറയാണ് ഇതെന്നാണ് കരുതിയിരുന്നത്. എന്നാല്‍ 20227 ല്‍ സയന്‍റിഫിക് ജേര്‍ണല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സൂക്ഷ്മജീവികളുടെ ധാതുവൽക്കരിച്ച ശവശരീരങ്ങൾക്ക് ചുറ്റിലുമായി രൂപപ്പെടുന്നതാണ് ഈ പ്രത്യേകതരം പാറകള്‍ എന്നാണ് പറയുന്നത്. ഇതിനര്‍ത്ഥം ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ചുവരുകളിൽ 200 ദശലക്ഷം വർഷം വരെ പഴക്കമുള്ള ചെറിയ ഫോസിലുകൾ നിറഞ്ഞിരിക്കുന്നു എന്നാണ്.

PC:Diliff

മുഖം മിനുക്കലുകള്‍

മുഖം മിനുക്കലുകള്‍

നിര്‍മ്മിച്ച സമയം മുതലുള്ള മുഖംമിനുക്കലുകള്‍ ആണ് കൊട്ടാരത്തെ ഇന്നുകാണുന്ന രൂപത്തിലെത്തിച്ചത്. ഓരോ ഭരണകാലത്തും ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ ഇതിന് സംഭവിച്ചിട്ടുണ്ട്. ആദ്യം നിര്‍മ്മിച്ചപ്പോള്‍ മൂന്നു നിലകളുള്ള സാധാരണ ഒരു ഡ്യൂക്കിന്റെ ഭവനമായിരുന്നു ഇത്. ജോര്‍ജ് നാലാമന്‍ ഭരണത്തിലേറിയപ്പോള്‍ ഇത് മൊത്തത്തില്‍ പുതുക്കിപ്പണിയുവാന്‍ ജോൺ നാഷിനെ നിയമിച്ചുവെന്നാണ് ചരിത്രം പറയുന്നത്. മധ്യത്തിലെ മുറ്റത്തിനു ചുറ്റുമായി വിങ്സുകള്‍ നിര്‍മ്മിച്ചതും ഫ്രഞ്ച് നിയോക്ലാസിക്കൽ രൂപം കൊട്ടാരത്തിനു നല്കുകയും ചെയ്തത് ഇദ്ദേഹമായിരുന്നു. സൈനിക വിജയങ്ങൾ ചിത്രീകരിക്കുന്ന ചിത്രങ്ങൾ ഉൾക്കൊള്ളുന്ന, പ്രവേശന കവാടവും ഇദ്ദേഹത്തിന്റെ ആശയമായിരുന്നുവെങ്കിലും നിര്‍മ്മാണച്ചിലവ് പരിധിവിട്ടപ്പോള്‍ പാർലമെന്റ് അദ്ദേഹത്തെ പിരിച്ചുവിട്ടുവെന്നാണ് ചരിത്രം പറയുന്നത്. പിന്നീട് വിക്ടോറിയ രാജ്ഞി ഭരണത്തിലേറിയപ്പോഴാണ് അടുത്ത പ്രധാന നിര്‍മ്മാണം നടന്നത്. പുതിയ വിങ്സും ബാല്‍ക്കണിയും കൊട്ടാരത്തോട് ചേര്‍ക്കുവാന്‍ രാജ്ഞി എഡ്വേർഡ് ബ്ലോറിനെ നിയമിച്ചു. 1855-ൽ ജെയിംസ് പെന്നെത്തോൺ ബോൾ ആൻഡ് കൺസേർട്ട് റൂം, ബോൾ സപ്പർ റൂം, ഗാലറികൾ എന്നിവ നാഷ് പൂര്‍ത്തിയാക്കി. സ്റ്റേറ്റ് അപ്പാർട്ടുമെന്റുകളിൽ ചേർത്തു.
കൊട്ടാരത്തില്‍ വൈദ്യുതി എത്തുന്ന് 1883 ലാണ്. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഗേറ്റുകളും റെയിലിംഗുകളും ഫോർകോർട്ടുകളും സ്ഥാപിച്ചത്. ക്വീൻസ് ഗാലറിയാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം.

അക്രമിക്കപ്പെടുന്നു

അക്രമിക്കപ്പെടുന്നു

ലോകമഹായുദ്ധസമയത്ത് ബോംബിങ്ങിന് ഇരയായ ചരിത്രവും ബക്കിംഗ്ഹാം കൊട്ടാരത്തിനുണ്ട്. രണ്ടാം ലോക മഹായുദ്ധസമയത്ത് ജോർജ്ജ് ആറാമൻ രാജാവായിരുനിനു ഇവിടം ഭരിച്ചിരുന്നത്. സുരക്ഷയെ മുന്‍നിര്‍ത്തി രാജാവിനോടും കുടുംബത്തോ‌ടും കൊട്ടാരത്തില്‍ നിന്നും സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറിത്താമസിക്കുവാന്‍ ബ്രിട്ടീഷ് സർക്കാര്‍ ആവശ്യപ്പെട്ടുവെങ്കിലും ജോർജ്ജ് ആറാമൻ രാജാവും കുടുംബവും ബക്കിംഗ്ഹാം കൊട്ടാരത്തിൽ തന്നെ തുടരാൻ തീരുമാനിച്ചു. ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് രാജ്ഞി പറഞ്ഞത് ഇപ്രകാരമാണ് '' "ഞാൻ പോകാതെ കുട്ടികൾ പോകില്ല. അവരുടെ പിതാവ് പോകാതെ ഞാൻ പോകില്ല, രാജാവ് ഒരു സാഹചര്യത്തിലും രാജ്യം വിട്ടുപോകുകയുമില്ല.'' എന്നായിരുന്നു. ജര്‍മന്‍ സൈന്യം ആയിരുന്നു കൊട്ടാരത്തില്‍ ബോംബാക്രമണം നടത്തിയത്. നേരിട്ടുള്ള അക്രമത്തില്‍ ഒന്‍പത് ബോബുകളാണ് ശത്രുസൈന്യം ഇവിടെയി‌ട്ടത്.

PC:SAC Matthew 'Gerry

 775 മുറികള്‍

775 മുറികള്‍

ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട രാജകീയ ഭവനങ്ങളില്‍ ഒന്നാണ് ബക്കിങ്ഹാം പാലസ്. 39 ഏക്കര്‍ സ്ഥലത്തായാണ് കൊട്ടാരം വ്യാപിച്ചു കിടക്കുന്നത്, കൊട്ടാരത്തിൽ 775 മുറികളുണ്ട്. 19 സ്റ്റേറ്റ് റൂമുകൾ, 52 റോയൽ, ഗസ്റ്റ് ബെഡ്‌റൂമുകൾ, 188 സ്റ്റാഫ് ബെഡ്‌റൂമുകൾ, 92 ഓഫീസുകൾ, 78 ബാത്ത്റൂമുകൾ എന്നിവയാണ് ഇതില്‍ ഉൾപ്പെടുന്നത്.
ആകെ 760 ജനലുകളും 1,514 വാതിലുകളുമുണ്ട്.

 കൊട്ടാരത്തിലെ എടിഎം

കൊട്ടാരത്തിലെ എടിഎം


സ്വന്തമായി ഒരു എടിഎം ബക്കിങ്ഹാം കൊട്ടാരത്തിലുണ്ട്. രാജകുടുംബത്തിന്റെ ഇഷ്ട ബാങ്കായ കൗട്ട്‌സ് ആൻഡ് കമ്പനി ആണ് കൊട്ടാരത്തിന്റെ ബേസ്‌മെന്റിൽ എടിഎം സ്ഥാപിച്ചിരിക്കുന്നത്. ഒ ഒരു പോസ്റ്റ് ഓഫീസ്, സിനിമാ തിയേറ്റർ, പോലീസ് സ്റ്റേഷൻ, ക്ലിനിക്ക് എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങളും പാലസിന് സ്വന്തമായുണ്ട്.

സാന്‍ഡ്വിച്ചും ബക്കിങ്ഹാം പാലസും

സാന്‍ഡ്വിച്ചും ബക്കിങ്ഹാം പാലസും


ബക്കിങ്ഹം പാലസില്‍ ന‌ടത്തുന്ന വിരുന്നുകളിലെ പ്രധാനപ്പെട്ട വിഭവം എല്ലായ്പ്പോഴും സാന്‍ഡ്വിച്ചാണ്. എലിസബത്ത് രാജ്ഞി II എല്ലാ വേനൽക്കാലത്തും കുറഞ്ഞത് മൂന്ന് ഗാർഡൻ പാർട്ടികളെങ്കിലും ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ 39 ഏക്കർ സ്വകാര്യ ഗാർഡനിൽ സംഘടിപ്പിക്കാറുണ്ട്. ഒരു പാർട്ടിക്ക് 20,000 സാൻഡ്‌വിച്ചുകൾ ആണ് കുറഞ്ഞത് ഉപയോഗിക്കുന്നത്. ഓരോ വർഷവും മൊത്തത്തിൽ 30,000 പേർ ഈ സമ്മര്‍ ടീ പാര്‍‌ട്ടിക്ക് മാത്രമായി ഇവി‌ടെ എത്തുന്നു.

PC:Sung Shin

റോക്ക് മുതല്‍ ജാസ് വരെ!!ലോകത്തിലെ ഏറ്റവും മികച്ച സംഗീത നഗരങ്ങളിലൂടെറോക്ക് മുതല്‍ ജാസ് വരെ!!ലോകത്തിലെ ഏറ്റവും മികച്ച സംഗീത നഗരങ്ങളിലൂടെ

മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്‍ക്കും കാറ്..യൂറോപ്പിലെ‌ ആദ്യ ആസൂത്രിത നഗരം...മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്‍ക്കും കാറ്..യൂറോപ്പിലെ‌ ആദ്യ ആസൂത്രിത നഗരം...

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X