Search
  • Follow NativePlanet
Share
» »ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷിക്കൂടിന്‍റെ വിശേഷങ്ങൾ

ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷിക്കൂടിന്‍റെ വിശേഷങ്ങൾ

ഇന്ത്യയിലെ ഏറ്റവും വലതും ഏറ്റവും ഉയരം കൂടിയതുമായ പക്ഷി സങ്കേതത്തെക്കുറിച്ച് വായിക്കാം...

പക്ഷിക്കൂടുകൾ നമ്മൾ കുറേ കണ്ടിട്ടുണ്ട്...പക്ഷികളെ വളർത്തുന്നതും അറിയാം. എന്നാൽ ഒരു അഞ്ചു നില കെട്ടിടത്തിന്‍റെയത്രയും ഉയരത്തില്‍ പക്ഷികൾക്ക് പാറിപ്പറക്കുവാൻ മാത്രമായി നിർമ്മിച്ചിരിക്കുന്ന പക്ഷി സങ്കേതത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇന്ത്യയിലെ ഏറ്റവും വലതും ഏറ്റവും ഉയരം കൂടിയതുമായ പക്ഷി സങ്കേതത്തെക്കുറിച്ച് വായിക്കാം...

ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷി സങ്കേതം

ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷി സങ്കേതം

ഇന്ത്യയിലെ ഏറ്റവും വലതും ഏറ്റവും ഉയരം കൂടിയതുമായ പക്ഷി സങ്കേതമാണ് നമ്മുടെ ഇന്നത്തെ താരം. മുംബൈയിലെ ബൈക്കുല്ലയിലെ വീര്‍മാത ജിജാബായ് ഭോസാലെ ഉദ്യാന്‍ ആൻഡ് സൂവില്‍ ഈ അടുത്ത് നിർമ്മിച്ച് 'വാക്ക്-ത്രൂ' ഏവിറി സഞ്ചാരികൾക്ക് നല്കുന്നത് കാഴ്ചകളുടെ വ്യത്യസ്തമായ ഒരനുഭവമാണ്.

 ഇത് പക്ഷികളുടെ ലോകം

ഇത് പക്ഷികളുടെ ലോകം

ജിജാബായ് ഭോസാലെ മൃഗശാലയിൽ പക്ഷികൾക്കുവേണ്ടി മാത്രമായി തീർത്തിരിക്കുന്ന ഒരു ലോകമാണ് ഈ ഏവിയറി. 18200 ചതുരശ്ര അടി വിസ്തീര്‍ണ്ണവും 44 അടി ഉയരവുമുള്ള ഈ ഏവിയറിക്കുള്ളിൽ ചെറുതും വലുതും സ്വദേശിയും വിദേശിയുമൊക്കെയായ നൂറു കണക്കിന് പക്ഷികളാണുള്ളത്.
ഏകദേശം ഒരു അഞ്ച് നില കെട്ടിടത്തിന്‍റെയത്രയും ഉയരം ഇതിനുണ്ട്.

അതേ ആവാസ വ്യവസ്ഥയിൽ

അതേ ആവാസ വ്യവസ്ഥയിൽ

ഓരോ പക്ഷികളും എങ്ങനെയുള്ള ആവാസ വ്യവസ്ഥയിലാണോ ഇതുവരെ ജീവിച്ചിരുന്നത്, അതേ ആവാസ വ്യവസ്ഥ തന്നെയാണ് ഇവിടെയും ഒരുക്കിയിരിക്കുന്നത്. അക്വാട്ടിക് പക്ഷികൾക്ക് അവയ്ക്ക് വേണ്ട ആവാവ വ്യവസ്ഥ തന്നെയാണ് നല്കിയിരിക്കുന്നത്. പ്രത്യേക കൂടുകളും ഇത്തരം പക്ഷികൾക്ക് ഒരുക്കിയിട്ടുണ്ട്.

 നടന്ന് കാണാം

നടന്ന് കാണാം

പക്ഷികളെ അവയുടെ അടുത്ത് നിന്ന്, അല്ലെങ്കിൽ നടന്നു പോയി കാണുവാൻ സാധിക്കുന്ന വാക്ക് ത്രൂ ബ്രിഡ്ജ് ആണ് ഇവിടുത്തെ ഏറ്റവും പുതിയ കാഴ്ച. ഇന്ത്യയിൽ തന്നെ ഈ സൗകര്യം ഇവിടെ മാത്രമാണ് ലഭ്യമായിട്ടുള്ളത്. പക്ഷികളുടെ വളരെ അടുത്തുവരെ നടന്നു പോയി കാണാം എന്നതാണ് ഇതിന്റെ പ്രത്യേകത.

ജീജാമാതാ ഉദ്യാൻ

ജീജാമാതാ ഉദ്യാൻ

മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം സ്ഥിതി ചെയ്യുന്ന ഇടമാണ് മുംബൈയിലെ ബൈക്കുള എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ജീജാമാതാ ഉദ്യാൻ. ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ മൃഗശാലകളിലൊന്നായ ഇത് 1861 ലാണ് നിർമ്മിക്കുന്നത്. വിക്റ്റോറിയ ഗാർഡൻസ് എന്നായിരുന്നു ഇതിന്‍റെ ആദ്യ പേര് എങ്കിലും പിന്നീടത് ജീജാമാതാ ഉദ്യാൻ ആയി മാറുകയായിരുന്നു.

PC:Shubhra 2003

മരങ്ങളുടെ ലോകം

മരങ്ങളുടെ ലോകം

മുംബൈയിലെ നഗരത്തിരക്കില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത പച്ചപ്പാണ് ഇവിടെയുള്ളത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മരങ്ങൾ പേരടക്കം എഴുതി ഇവിടെ സംരക്ഷിക്കുന്നുണ്ട്.

PC:Dinesh Valke

പക്ഷികൾ മാത്രമല്ല

പക്ഷികൾ മാത്രമല്ല

ഇത്രയും വായിച്ചിട്ട് പക്ഷികൾ മാത്രമാണ് ഇവിടെയുള്ളതെന്ന് തെറ്റിദ്ധരിക്കേണ്ട. പുള്ളിപ്പുലിയും കടുവയും ഹൈനയും ഉൾപ്പെടെയുള്ള നിരവധി ജീവജാലങ്ങളും ഇവിടെ വസിക്കുന്നുണ്ട്. പക്ഷികളേപ്പോലെ തന്നെ മൃഗങ്ങൾക്കും അവയുടെ സ്വാഭാവീകമായ രീതിയിൽ തന്നെയുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ഫിറ്റ്നസ് ഫ്രീക്കന്മാരെ...ഇതാ 30 സ്ക്വാട്ട് എടുത്താൽ പ്ലാറ്റ് ഫോം ടിക്കറ്റ് സൗജന്യം!!ഫിറ്റ്നസ് ഫ്രീക്കന്മാരെ...ഇതാ 30 സ്ക്വാട്ട് എടുത്താൽ പ്ലാറ്റ് ഫോം ടിക്കറ്റ് സൗജന്യം!!

നടുത്തുരുത്തിയെന്ന കോഴിക്കോടിന്‍റെ മിനി കുട്ടനാട്നടുത്തുരുത്തിയെന്ന കോഴിക്കോടിന്‍റെ മിനി കുട്ടനാട്

ദ്രവ്യപ്പാറ ക്ഷേത്രം- 140 ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനമായ, കാവൽക്കാരില്ലാത്ത ക്ഷേത്രംദ്രവ്യപ്പാറ ക്ഷേത്രം- 140 ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനമായ, കാവൽക്കാരില്ലാത്ത ക്ഷേത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X