» »ഗോവയുടെ മുത്തായ കനകോനാ

ഗോവയുടെ മുത്തായ കനകോനാ

Written By:

നൂറ്റാണ്ടുകള്‍ പഴക്കമുള്ള കോട്ടകള്‍...അപൂര്‍വ്വങ്ങളായ ഒലീവ് റിഡ്‌ലി ആമകള്‍...കാടുകളിലൂടെയുള്ള നടത്തം...കാലമെത്ര മുന്നോട്ടു പോയിട്ടും പഴമയെ പുല്‍കുന്ന ക്ഷേത്രങ്ങളും ആശ്രമങ്ങളും...വെള്ള മണല്‍ വിരിച്ച കടല്‍ത്തീരങ്ങള്‍...കൂടാതെ ആവശ്യമെങ്കില്‍ രാത്രി മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പാര്‍ട്ടികളും...ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ എത്തിച്ചേരുന്ന ഈ സ്ഥലത്ത് ഒന്നു പോകണമെന്നു അറിയാതെ തോന്നുന്നില്ലേ...!!പ്രതീക്ഷകള്‍ക്കപ്പുറത്തുള്ള ഇവിടം എവിടെയാണ് എന്നറിയുമോ? നമ്മുടെ സ്വന്തം ഗോവയിലാണ് സ്വപ്നതുല്യമായ ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
ഗോവയില്‍ അവധി ദിവസങ്ങള് ചിലവിടാന്‍ താല്പര്യമുള്ളവര്‍ തീര്‍ച്ചയായും പരീക്ഷിച്ചിരിക്കേണ്ട സ്ഥലങ്ങളിലൊന്നായ കനാകോണയുടെ വിശേഷങ്ങളിലേക്ക്...

എവിടെയാണ് കാനാകോണ

എവിടെയാണ് കാനാകോണ

ഗോവയില്‍ ഏറെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന സൗത്ത് ഗോവ ജില്ലയിലാണ് പ്രശസ്തമായ കാനാകോണ എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ഒരു മുന്‍സിപ്പല്‍ കൗണ്‍സില്‍ കൂടിയാണ് ഇവിടം. ഗോവയിലവെ പ്രശസ്തമായ പാട്‌നേം, ചൗടി, പോയിന്‍ഗിനം, ലോലിയെ, അഗോണ്ട, തുടങ്ങിയ സ്ഥലങ്ങള്‍ സൗത്ത് ഗോവയിലാണ് സ്ഥിതി ചെയ്യുന്നത്.
പനാജിയില്‍ നിന്നും ദേശീയ പാത 66 വഴിയാണ് കാനകോനയില്‍ എത്തുക. ഏകദേശം 70 കിലോമീറ്ററിലധികം ദൂരമുണ്ട് ഇവിടെ എത്തിച്ചേരുവാന്‍. ഓള്‍ഡ് ഗോവയില്‍ നിന്നും ഇവിടേക്ക് 74.1 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം.

ഗോവയിലെ മറ്റിടങ്ങള്‍ പോലയേ അല്ല

ഗോവയിലെ മറ്റിടങ്ങള്‍ പോലയേ അല്ല

പാര്‍ട്ടിയും ബീച്ചും രാവൊഴിയാത്ത ആഘോഷങ്ങളും ഒക്കെ ചേരുന്ന ഒരിടമാണ് ഗോവ എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ വരുന്ന രൂപം. എന്നാല്‍ കുറേയൊക്കെ അങ്ങനെത്തന്നെ ആണെങ്കിലും ഗോവയിടെ മറ്റൊരു മുഖം ഇവിടെ കാണാം എന്ന കാര്യത്തില്‍ സംശയമില്ല. പോര്‍ച്ചുഗീസ് അധിനിവേശത്തിന്റെ എല്ലാ ശേഷിപ്പുകളും ഇന്നും പേറുന്ന ഒരിടമാണ് ഗോവ. എന്നാല്‍ ഇവിടെ കാനാകോണയില്‍ കാര്യങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. തികച്ചും വ്യത്യസ്തമായ ഒരു സംസ്‌കാരമാണ് ഇവിടെ കാണാന്‍ സാധിക്കുക. കൊങ്കണിക്കും മറാത്തിക്കുമൊപ്പം കന്നഡ സംസാരിക്കുന്ന ജനങ്ങളും തികച്ചും സാധരണ ജീവിതം നയിക്കുന്ന ആളുകളുമൊക്കെയാണ് ഇവിടുത്തെ പ്രത്യേകതകള്‍.

PC: Alexey Komarov

അഗോണ്ട ബീച്ച്

അഗോണ്ട ബീച്ച്

ഗോവയിലെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നാാണ് അഗോണ്ട ബീച്ച് സഞ്ചാരികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. ഇവിടുത്തെ കോട്ടയും ലൈറ്റ് ഹൗസും തൊട്ടടുത്തുള്ള താജ് വിവാന്ത ഹോട്ടലുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍.
പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ കോട്ട പോര്‍ച്ചുഗീസുകാര്‍ മറാത്തികളില്‍ നിന്നും ഡച്ചുകാരില്‍ നിന്നും ഉണ്ടാകുന്ന അക്രമത്തെ പ്രതിരോധിക്കാനായിരുന്നു ഈ കോട്ട നിര്‍മ്മിച്ചത്. കോട്ടയുടെ ഭംഗി കാണാന്‍ വേണ്ടി മാത്രമായും ഇവിടെ സഞ്ചാരികള്‍ എത്താറുണ്ട്.
മാത്രമല്ല, ഇവിടുത്തെ ഫ്‌ളീ മാര്‍ക്കറ്റും ഏറെ പ്രശസ്തമാണ്. ശാന്തമായി അവധി ദിവസങ്ങള്‍ ചിലവഴിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് കണ്ണുംപൂട്ടി തിരഞ്ഞെടുക്കാന്‍ കഴിയുന്ന സ്ഥലം കൂടിയാണിത്...

PC:darkobajic

പാലോലം ബീച്ച്

പാലോലം ബീച്ച്

കാനാകോണയില്‍ സഞ്ചാരികള്‍ക്കിടയില്‍ ഏറെ അറിയപ്പെടുന്ന സ്ഥലമാണ് പാലോലം ബീച്ച്. പനാജിയില്‍ നിന്നും 69.5 കിലോമീറ്ററും മര്‍ഗോവയില്‍ നിന്നും 38.6 കിലോമീറ്ററും അകലെയാണ് പാലോലം ബീച്ച് സ്ഥിതി ചെയ്യുന്നത്.
മരങ്ങളാല്‍ ചുറ്റപ്പെട്ടു നില്‍ക്കുന്ന പാറക്കൂട്ടങ്ങളും ബീച്ചിനടുത്തുള്ള ഷാക്കുകളും മനോഹരമായ സൂര്യോദയവും സൂര്യാസ്തമയവും ഒക്കെയാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍. കൂടാതെ മണി സ്റ്റോണ്‍ എന്ന പേരില്‍ ഇവിടെ ഒരു ശില്പവും കാണാന്‍ സാധിക്കും. ഇത് ഇപ്പോല്‍ തിരക്കേറിയ ഒരു തീര്‍ഥാടന കേന്ദ്രം ആയി മാറിക്കൊണ്ടിരിക്കുകയാണ്.

PC:Tylicki

ഗോവന്‍ രുചി അറിയാം...

ഗോവന്‍ രുചി അറിയാം...

ഗോവയിലെത്തുന്നവര്‍ തീര്‍ച്ചയായും പരീക്ഷിച്ചിരിക്കേണ്ടതാണ് ഗോവന്‍ രുചി. കടല്‍ രുചികളാണ് ഇവിടെ പ്രധാനി. വ്യത്യസ്ത രുചികളില്‍ കടല്‍ വിഭവങ്ങള്‍ ഇവിടുത്തെ തീരെ ചെറിയ ഹോട്ടലുകളില്‍ നിന്നു പോലും ആസ്വദിക്കുവാന്‍ സാധിക്കും. മാത്രമല്ല, പ്രാതലിനൊപ്പം ബിയര്‍ കൂടി വിളമ്പുന്ന സ്ഥലങ്ങളിലൊന്നായാണ് ഗോവ അറിയപ്പെടുന്നത്.
മെഡിറ്ററേനിയന്‍, കോണ്ടിനെന്റല്‍ ഡിഷുകളാണ് ഗോവയിലെ ബ്രേക്ക് ഫാസ്റ്റിന്റെ പ്രത്യേകത.

PC:Y'amal

വന്യമായ സൗന്ദര്യങ്ങള്‍

വന്യമായ സൗന്ദര്യങ്ങള്‍

ഗോവയിലെ ബീച്ചുകളേക്കുറിച്ച് മാത്രം മനസില്‍ ഓര്‍ത്ത് വരുന്ന സഞ്ചാരികള്‍ ഒരിക്കലും ഓര്‍ക്കാത്ത കാര്യമാണ് ഗോവയിലെ വന്യജീസങ്കേതം. നിങ്ങളുടെ ആദ്യ ഗോവന്‍ യാത്രയില്‍ ഇവിടെ ഒന്ന് സന്ദര്‍ശിച്ച് നിരവധി പക്ഷി മൃഗാധികളെ കാണാം. ഗോവയിലെ പ്രശസ്തമായ വന്യജീവി സങ്കേതമാണ് മൊല്ലേം വന്യജീവി സങ്കേതം. ബോണ്ട്‌ളം സൂ എന്നാണ് ഇത് അറിയപ്പെടുന്നത്. സഞ്ചാരികള്‍ക്ക് ഒരു രാത്രി ഇവിടെ തങ്ങാനും അവസരമുണ്ട്.
മൊല്ലേം വന്യജീവി സങ്കേതത്തിന്റെ അടുത്തായാണ് ദൂത്‌സാഗര്‍ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പല സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള പ്രശ്‌സ്തമായ വെള്ളച്ചാട്ടമാണ് ഇത്. സൗത്ത് ഗോവയിലെ കാനകോനയില്‍ സ്ഥിതി ചെയ്യുന്ന കോട്ടിഗവോ വന്യജീവി സങ്കേതത്തില്‍ സഞ്ചാരികള്‍ക്ക് താമസിക്കാന്‍ സര്‍ക്കാര്‍ വക ഗസ്റ്റ് ഹൗസുകള്‍ ലഭ്യമാണ്.

PC: Jayesh Phatarpekar

ശാന്തത ആഗ്രഹിക്കുന്നവര്‍ക്ക് തെക്കന്‍ ഗോവ

ശാന്തത ആഗ്രഹിക്കുന്നവര്‍ക്ക് തെക്കന്‍ ഗോവ

ഗോവയില്‍ ശാന്തമായ ദിനങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഇടമായാണ് തെക്കന്‍ ഗോവ അറിയപ്പെടുന്നത്. ഒട്ടും ബഹളങ്ങളില്ലാത്ത ഇവിടം കൂടുതലും കുടുംബമായി വരുന്നവരാണ് തിരഞ്ഞെടുക്കുന്നത്.
പ്രശാന്തസുന്ദരമായ അന്തരീക്ഷതയും നിശബ്ദതയുമാണ് ഈ തീരത്തിന്റെ പ്രത്യേകതകള്‍. സാധാരണ ഗതിയില്‍ ഗോവയ്ക്കുള്ള സ്മാര്‍ട്ട്‌നെസ്സ് അല്ല തെക്കുഭാഗത്ത് കാണാനുള്ളത്. ശാന്തമായ കടല്‍ത്തീരങ്ങളും പള്ളികളുമാണ് തെക്കന്‍ ഗോവയുടെ പ്രത്യേകത. ഗോവയിലെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നായ കോള്‍വയും തെക്കന്‍ ഗോവയിലാണ് സ്ഥിതിചെയ്യുന്നത്. ശാന്തമായ പ്രകൃതിയാഗ്രഹിക്കുന്ന കുടുംബങ്ങള്‍ മിക്കവാറും തെക്കന്‍ ഗോവയായിരിക്കും തെരഞ്ഞെടുക്കുക

PC: nanamori

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...