Search
  • Follow NativePlanet
Share
» »പമ്പയുടെ തീരത്തെ ഈ ദേവാലയത്തിന്‍റെ കഥ ചരിത്രത്തിലിങ്ങനെയാണ്

പമ്പയുടെ തീരത്തെ ഈ ദേവാലയത്തിന്‍റെ കഥ ചരിത്രത്തിലിങ്ങനെയാണ്

പറഞ്ഞാൽ തീരാത്ത ചരിത്ര കഥകൾ സുവർണ്ണ ലിപകളിൽ എഴുതിയിട്ടുള്ള നാടാണ് ചമ്പക്കുളം .പച്ചത്തുരുത്തുകളുടെ നാട്ടിൽ, കാത്തലിക് സിറിയൻ ദേവാലയങ്ങളുടെ മാതൃദേവാലയമായി അറിയപ്പെടുന്ന ചമ്പക്കുളം വലിയപള്ളിയെന്ന മർത്ത മറിയം പള്ളി വിശ്വാസികൾ മാത്രമല്ല, എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരിടമാണ്. നൂറ്റാണ്ടുകളുടെ ചരിത്രവുമായി തലയുയർത്തി നിൽക്കുന്ന ചമ്പക്കുളം കല്ലൂർക്കാട് മർത്തമറിയം പള്ളിയുടെ വിശേഷങ്ങള്‍...

പമ്പയുടെ കരയിലെ പുണ്യഭൂമി

പമ്പയുടെ കരയിലെ പുണ്യഭൂമി

പുണ്യ നദിയെന്നു വിശ്വസിക്കപ്പെടുന്ന പമ്പയുടെ തീരത്താണ് ചമ്പക്കുളം കല്ലൂർക്കാട് മർത്ത് മറിയം പള്ളിയെന്ന ചമ്പക്കുളം വലിയ പള്ളി സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും പുരാതന ദേവാലയങ്ങളിലൊന്നാണിത്. ചങ്ങനാശ്ശേരി രൂപതയുടെ കീഴിലുള്ള ഈ പള്ളിയെ കേരളത്തിലെ കത്തോലിക്കാ ദേവാലയങ്ങളുടെ മാതൃദേവാലയം എന്നാണ് വിശേഷിപ്പിക്കുന്നത്. കേരളത്തിലെ 9 ബസലിക്ക ദേവാലയങ്ങളിൽ ഒന്നുകൂടിയാണിത്.

PC: Wouter Hagens

പഴമയുടെ സമ്പത്ത്

പഴമയുടെ സമ്പത്ത്

കേരളത്തിലെ ക്രൈസ്തവ ചരിത്രത്തിന്റെ ആദ്യ താളുകളിലാണ് ചമ്പക്കുളം പള്ളിയുടെ സ്ഥാനം. ക്രിസ്തുമത വ്യാപന സമയത്ത് തോമാശ്ലീഹ സ്ഥാപിച്ച ഏഴര പള്ളികൾക്കു ശേഷം സ്ഥാപിതമായ ദേവാലയമാണിത്. മൈലക്കൊമ്പ്, കടുത്തുരുത്തി, അരുവിക്കര, കുറവിലങ്ങാട്, ഉദയംപേരൂർ, ഇടപ്പള്ളി തുടങ്ങിയ പള്ളികൾക്കൊപ്പമാണ് ഇതും നിർമ്മിക്കപ്പെടുനന്ത്. നാലാം നൂറ്റാണ്ടിലാണ് നിർമ്മാണം നടന്നത് എന്നാണ് വിശ്വാസം.

PC: Bennyvk

പിടികിട്ടാത്ത പേരുകൾ

പിടികിട്ടാത്ത പേരുകൾ

ചമ്പക്കുളം കല്ലൂർക്കാട് എന്ന് ഈ സ്ഥലത്തിന് എങ്ങനെ പേരു വന്നു എന്നത് ഇനിയും പിടികിട്ടാത്ത ഒരു കാര്യമാണ്. കല്ല്, ഊര്, കാട് എന്നീ മൂന്നു വാക്കുകളിൽ നിന്നും കല്ലൂർക്കാട് വന്നു എന്നും ചമ്പ ഭഗവതിയുടെ ക്ഷേത്രമുള്ളയിടം ചമ്പക്കുളം ആയെന്നും പറയപ്പെടുന്നു. എന്നാൽ ഇതിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ഇന്നും ലഭ്യമല്ല. വാമൊഴിയായും മറ്റും പകർന്നു വന്ന കാര്യങ്ങളാണ് ഈ ചരിത്രത്തിലേക്കൊക്കെ വെളിച്ചം വീശുന്നത്.

PC:BluesyPete

പള്ളിയുടെ നിർമ്മാണം

പള്ളിയുടെ നിർമ്മാണം

ഇവിടെ ലഭ്യമായ രേഖകളും ചരിത്രവും മറ്റും നോക്കുമ്പോൾ എഡി 427 ൽ ആണ് ദേവാലയ നിർമ്മാണം നടന്നത് എന്നു കാണാം. ചേരമാൻ പെരുമാളുടെ കാലത്താണ് പള്ളി നിർമ്മക്കുന്നത്. ഇന്നത്തെ സെമിത്തേരിയുടെ സ്ഥാനത്തായിരുന്നു ഒല മേഞ്ഞ് ക്ഷേത്രത്തിന്റെ ആകൃതിയിലായിരുന്നു പള്ളിയുടെ ആദ്യ രൂപം. പിന്നീട് വന്ന പല രാജാക്കന്‍മാരും പള്ളിയുടെ നിർമ്മാണത്തിന് പല രീതിയിലും സഹായം നല്കിയിട്ടുണ്ട്. ചെമ്പകശ്ശേരി രാജാക്കന്മാരാണ് ഇതിൽ പ്രധാനികൾ. അമ്പലപ്പുഴ ക്ഷേത്രവുമായും ചമ്പക്കുളം പള്ളിക്ക് ധാരാളം ബന്ധങ്ങളുണ്ടായിരുന്നു. ദിവസവും പ്രാർഥനകളില്ലാതിരുന്ന ഇവിടെ പ്രേതബാധ മൂലം ദിവസവും പ്രാർഥനകൾ നടത്തണമെന്ന് പറഞ്ഞത് ചെമ്പകശ്ശേരി രാജാവാണെന്നും ഒരു വിശ്വാസമുണ്ട്.

ദേവാലയത്തിന്‍റെ ചരിത്രത്തെയും പ്രാധാന്യത്തെയും സൂചിപ്പിക്കുന്ന ലിഖിതങ്ങളും താളിയോലയും ശീലാന്തി ലിഖിതങ്ങളും ഒക്കെ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.

PC:BluesyPete

ഒന്നൊന്നര പള്ളി

ഒന്നൊന്നര പള്ളി

നിർമ്മാണത്തിന്റെയും രൂപത്തിന്റെയും കാര്യത്തിൽ ഒരൊന്നൊന്നര സംഭവം തന്നെയാണ് ചമ്പക്കുളം പള്ളി. ഗോഥിക്, ബാരോക്ക് രീതികൾ സമന്വയിപ്പിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. യേശുവിന്റെ ജീവിതത്തിലെ പ്രധാന ചില സംഭവങ്ങളുടെ ഇലച്ചായ ചിത്രങ്ങൾ, പഴയ നിയമത്തിലെ ചില സംഭവങ്ങൾ തുടങ്ങിയവ ഇവിടെ വരച്ചിട്ടിരിക്കുന്നത് കാണാം. ശ്രീലങ്കയിൽ നിന്നും വന്ന ധർമ്മ രാജ, മൈക്കിൾ രാജ എന്നീ രണ്ട് കലാകാരന്മാരാണ് ഇതിന് നേതൃത്വം നല്കിയത്. തടിയില്‍ തീർത്ത ഒട്ടേറെ രൂപങ്ങൾ ദേവാലയത്തിനുള്ളിൽ കാണാം...

PC:Jean-Pierre Dalbéra

 പുഷ്പ റോസ മറിയം

പുഷ്പ റോസ മറിയം

കയ്യിൽ റോസാ പുഷ്പവുമായി നിൽക്കുമ്മ മാതാവാണ് ഇവിടുത്തെ പ്രതിഷ്ഠ. അപൂർവ്വ പ്രതിഷ്ഠയായതിനാൽ തന്നെ ഒരുപാട് ആളുകൾ ഇവിടെ എത്തുന്നു. ഇത് കൂടാതെ തിരുക്കുടുംബത്തിന്റെ അപൂര്‍വ്വ രൂപങ്ങളും ഇവിടെ കാണാം.

PC:BluesyPete

ആഘോഷങ്ങൾ

ആഘോഷങ്ങൾ

ഒക്ടോബർ 15 ന് ന നടക്കുന്ന മാതാവിൻറെ ദർശന തിരുന്നാൾ, മാർച്ച് 19ന് നടക്കുന്ന യൗസേപ്പിതാവിൻരെ മരണത്തിരുന്നാൾ, മൂന്ന് നോയമ്പ് പെരുന്നാഴ്‍ എന്നിവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങള്‍.

PC:Bennyvk

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more