Search
  • Follow NativePlanet
Share
» »ചാംപ്യന്‍സ് ബോട്ട് ലീഗ്: ആവേശത്തിന്‍റെ വള്ളംകളിക്കാലത്തിന് ഇനി ദിവസങ്ങള്‍ മാത്രം... കാത്തിരിക്കാം

ചാംപ്യന്‍സ് ബോട്ട് ലീഗ്: ആവേശത്തിന്‍റെ വള്ളംകളിക്കാലത്തിന് ഇനി ദിവസങ്ങള്‍ മാത്രം... കാത്തിരിക്കാം

2019 ല്‍ ആരംഭിച്ച ചാംപ്യന്‍സ് ലീഗ് വള്ളംകളി മത്സരത്തിന്റെ രണ്ടാം എഡിഷനാണ് ഈ വര്‍ഷത്തേത്.

ആവേശത്തിന്‍റെ വള്ളംകളിക്കാലത്തിനുള്ള കാത്തിരിപ്പുകള്‍ അവസാനിക്കുവാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഏകദേശം മൂന്നു മാസത്തോളം നീണ്ടുനില്‍ക്കുന്ന വള്ളംകളി മത്സരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും തുടക്കംകുറിക്കുന്ന ചമ്പക്കുളം വള്ളംകളിയോടെ ഈ മേഖല സജീവമായിക്കഴിഞ്ഞു. ജൂലൈ മാസത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ കേരള പൊലീസ് ടീം തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ ആണ് വിജയകിരീടം ചൂടിയത്. നടുഭാഗം രണ്ടാം സ്ഥാനവും കാരിച്ചാൽ മൂന്നാം സ്ഥാനവും നേടി.

വള്ളംകളി കാലത്ത് കാത്തിരിക്കുന്ന മത്സരങ്ങള്‍ ധാരാളമുണ്ടെങ്കിലും
ചാംപ്യന്‍സ് ബോട്ട് ലീഗ് മത്സരങ്ങള്‍ക്ക് ആരാധകരേറെയുണ്ട്. കായലുകളെ ആവേശത്തിലാക്കുന്ന ചാംപ്യന്‍സ് ലീഗ് ഐപിഎല്‍ മാതൃകയിലുള്ള ജലോത്സവമാണ്. 2019 ല്‍ ആരംഭിച്ച ചാംപ്യന്‍സ് ലീഗ് വള്ളംകളി മത്സരത്തിന്റെ രണ്ടാം എഡിഷനാണ് ഈ വര്‍ഷത്തേത്.

ചാംപ്യന്‍സ് ലീഗ് വള്ളംകളി മത്സരം 2022 തിയ്യതികള്‍

ചാംപ്യന്‍സ് ലീഗ് വള്ളംകളി മത്സരം 2022 തിയ്യതികള്‍

തുഴക്കാരെയും കാണികളെയും ഒരുപോലെ ആവേശത്തിന്‍റെ പരകോടിയില്‍ എത്തിക്കുന്ന ചാംപ്യന്‍സ് ലീഗ് വള്ളംകളി മത്സരം സെപ്റ്റംബര്‍ 4 മുതല്‍ നവംബര്‍ 26 വരെയാണ് നടക്കുന്നത്. കേരളത്തിലെ അഞ്ച് ജില്ലകളിലായി നടക്കുന്ന മത്സരങ്ങള്‍ കേരളാ വിനോദസഞ്ചാര വകുപ്പിന്‍റെ നേതൃത്വത്തിലാണ് നടത്തുന്നത്.

PC:kerala Tourism

മത്സരങ്ങള്‍

മത്സരങ്ങള്‍

നെഹ്‌റു ട്രോഫി വള്ളംകളിക്കൊപ്പം ആലപ്പുഴയിലെ പുന്നമട കായലിൽ
ചാംപ്യന്‍സ് ലീഗ് വള്ളംകളി ചുണ്ടന്‍-വള്ളംകളിയുടെ ഉദ്ഘാടനവും സപ്തംബർ നാലിന് നടക്കും. നവംബർ 26-ന് കൊല്ലത്ത് നടക്കുന്ന പ്രശസ്തമായ പ്രസിഡന്റ്സ് ട്രോഫിയോട് കൂടിയാണ് ആവേശത്തിന്റെ കൊടിയിറങ്ങുന്നത്. തുടർച്ചയായ വാരാന്ത്യ പരിപാടികളായാണ് ചാംപ്യന്‍സ് ലീഗ് വള്ളംകളി മത്സരം 2 (CBL-2) സംഘടിപ്പിക്കുന്നത്.

PC:Champions Boat League

മത്സര വേദികള്‍

മത്സര വേദികള്‍

ആലപ്പുഴ, എറണാകുളം, കൊല്ലം, തൃശൂര്‍, കോട്ടയം എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
ആലപ്പുഴ ജില്ലയില്‍ ആറ് മത്സര വേദികളാണുള്ളത്. പുന്നമട, പുളിങ്കുന്ന്, കൈനകരി, കരുവാറ്റ, ചെങ്ങന്നൂർ പാണ്ടനാട്, കായംകുളം എന്നിവയാണിത്.
പിറവം, മറൈൻ ഡ്രൈവ് എന്നിവയാണ് എറണാകുളത്തെ വേദികൾ. കോട്ടയത്തും തൃശൂരും ഓരോ മത്സരവേദികള്‍ വീതമാണുള്ളത്. കോട്ടയത്ത് താഴത്തങ്ങാടിയും തൃശൂരില്‍ കൊടുങ്ങല്ലൂർ കോട്ടപ്പുറവുമാണ് പട്ടികയില്‍ ഉള്ളത്. കൊല്ലവും കല്ലടയുമാണു കൊല്ലം ജില്ലയിലെ മത്സരം നടക്കുന്ന സ്ഥലങ്ങള്‍. സമാപന മത്സരങ്ങള്‍ക്കാണ് കൊല്ലം വേദിയാകുന്നത്.

PC:Champions Boat League

12 മത്സരങ്ങള്‍

12 മത്സരങ്ങള്‍

ചാംപ്യന്‍സ് ബോട്ട് ലീഗില്‍ 12 മത്സരങ്ങളാണ് ഉള്ളത്.

നെഹ്‌റു ട്രോഫി-സെപ്റ്റംബർ 4
താഴത്തങ്ങാടി-സെപ്റ്റംബർ 17
പുളിങ്കുന്ന്-സെപ്റ്റംബർ 24
പിറവം-ഒക്ടോബർ 1
മറൈൻ ഡ്രൈവ്,-- ഒക്ടോബർ 8
കോട്ടപ്പുറം-ഒക്ടോബർ 15
കൈനകരി- ഒക്ടോബർ 22
കരുവാറ്റ-ഒക്ടോബർ 29
പാണ്ടനാട്- നവംബർ 5
കായംകുളം-നവംബർ 12
കല്ലട-നവംബർ 19
പ്രസിഡന്‍റ്സ് ട്രോഫി കൊല്ലം- നവംബർ 26

PC:Champions Boat League

മത്സരിക്കുന്ന ടീമുകളും ചുണ്ടന്‍വള്ളങ്ങളും

മത്സരിക്കുന്ന ടീമുകളും ചുണ്ടന്‍വള്ളങ്ങളും

ട്രോപിക്കൽ ടൈറ്റൻസ് (പള്ളാത്തുരുത്തി ബോട്ട് ക്ലബ്), മൈറ്റി ഓർസ് (എൻസിഡിസി കുമരകം), കോസ്റ്റ് ഡോമിനേറ്റേഴ്സ്(യുണൈറ്റഡ് ബോട്ട് ക്ലബ്, കൈനകരി), റേജിങ് റോവേഴ്സ് (പൊലീസ് ബോട്ട് ക്ലബ്), ബാക്ക് വാട്ടർ വോറിയേഴ്സ് (ടൗൺ ബോട്ട് ക്ലബ് കുമരകം), തണ്ടർ ഓർസ് (കെബിസി/എസ്എഫ്ബിസി കുമരകം), ബാക്ക് വാട്ടർ നൈറ്റ്സ് (വില്ലേജ് ബോട്ട് ക്ലബ്, എടത്വ), ബാക്ക് വാട്ടർ നിൻജ (പുന്നമട ബോട്ട് ക്ലബ്), പ്രൈഡ് ചേസേഴ്സ് (വേമ്പനാട് ബോട്ട് ക്ലബ്) എന്നിവയാണു ചാംപ്യന്‍സ് ബോട്ട് ലീഗ് 2022 ല്‍ മത്സരിക്കുന്ന ടീമുകള്‍.
നടുഭാഗം, ദേവസ്, ചമ്പക്കുളം, കാരിച്ചാൽ, പായിപ്പാടൻ, കാട്ടിൽ തെക്കേതിൽ, ആയാപറമ്പ് പാണ്ടി, ഗബ്രിയേൽ, വീയപുരം എന്നീ ചുണ്ടൻ വള്ളങ്ങളാണു മത്സരത്തില്‍ പങ്കെടുക്കുന്നത്.


PC: Champions Boat League

സമ്മാനത്തുക

സമ്മാനത്തുക

ചാംപ്യന്‍സ് ലീഗ് വള്ളംകളി മത്സരം 2022 ന്റെ ആകെ സമ്മാനത്തുക ആറു കോടി രൂപയാണ് . ചാംപ്യന്‍സ് ലീഗ് മത്സരത്തിന്റെ ഒന്നാം ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് 1.31 കോടി രൂപ സമ്മാനമായി ലഭിച്ചിരുന്നു.
173 പോയിന്റ് നേടിയ ട്രോപ്പിക്കൽ ടൈറ്റൻസ് (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)ആയിരുന്നു ജേതാക്കള്‍. റാഗിംഗ് റോവേഴ്‌സും (കാരിച്ചാൽ), മൈറ്റി ഓഴ്‌സും (എൻസിഡിസി ദേവാസ്) എന്നിവരായിരുന്നു തൊട്ടുപിന്നില്‍. റാഗിംഗ് റോവേഴ്‌സിന് മൊത്തം 82 ലക്ഷം രൂപ ലഭിച്ചു, മൈറ്റി ഓർസ് 69 ലക്ഷം രൂപ രണ്ടാം റണ്ണേഴ്‌സ് അപ്പായി നേടി.

PC: Champions Boat League

ഓളപ്പരപ്പിലെ ആവേശം... തുഴയെറിഞ്ഞു മുന്നേറുന്ന വള്ളങ്ങള്‍.. കേരളത്തിലെ ജലമേളകളിലൂടെഓളപ്പരപ്പിലെ ആവേശം... തുഴയെറിഞ്ഞു മുന്നേറുന്ന വള്ളങ്ങള്‍.. കേരളത്തിലെ ജലമേളകളിലൂടെ

ആലപ്പുഴ കാഴ്ചകളിലേക്ക് റിവര്‍ ക്രൂസുമായി ഐആര്‍സി‌ടിസി...ഗ്രാമങ്ങളെ കണ്ട് പോകാം.. പ്രത്യേകതകളിങ്ങനെ!!ആലപ്പുഴ കാഴ്ചകളിലേക്ക് റിവര്‍ ക്രൂസുമായി ഐആര്‍സി‌ടിസി...ഗ്രാമങ്ങളെ കണ്ട് പോകാം.. പ്രത്യേകതകളിങ്ങനെ!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X