» »അറബിക്കടലിലേക്ക് വാതില്‍ തുറന്ന് ചന്ദ്രഗിരി കോട്ട

അറബിക്കടലിലേക്ക് വാതില്‍ തുറന്ന് ചന്ദ്രഗിരി കോട്ട

Written By: Elizabath

പടയോട്ടങ്ങളുടെ കഥകള്‍ ഏറെ കേട്ടതാണ് ചന്ദ്രഗിരി കോട്ടയുടെ കന്‍മതിലുകള്‍. കോലത്തു രാജാക്കന്‍മാരുടെയും ഇരിക്കേരി നായ്ക്കന്‍മാരുടെയും മൈസൂര്‍ ഹൈദരാലിയുടെയും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും പടയോട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കഥകളാണ് ഇവിടുത്തെ കാറ്റിനു പറയാനുള്ളത്.

 Chandragiri fort

അതിര്‍ത്തി കാത്ത ചന്ദ്രഗിരി
കാസര്‍കോഡിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ചന്ദ്രഗിരിപ്പുഴ. നാടിന് നനവും തണുപ്പുമേകി ഒഴുകുന്ന ഈ പുഴ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് കോലത്തു നാടിന്റെയും തുളു നാടിന്റെയും അതിര്‍ത്തിയായിരുന്നു. തുളുനാടിനെ ഇന്നത്തെ കര്‍ണ്ണാടകയിലുള്ള വിജയ നഗര സാമ്രാജ്യം കീഴടക്കി ഭരിച്ചു. അവരുടെ ശക്തി ക്ഷയിച്ചപ്പോള്‍ കോട്ട എത്തിയത് ഇരിക്കേരി നായ്ക്കന്‍മാരുടെ കൈകളിലാണ്. ഇവിടുത്തെ ശിവപ്പ നായ്ക് എന്ന രാജാവാണ് 17-ാം നൂറ്റാണ്ടില്‍ ചന്ദ്രഗിരി കോട്ട പണികഴിപ്പിക്കുന്നത്. പിന്നീട് കാലത്തിന്റെം ഒഴുക്കിനനുസരിച്ച് മൈസൂര്‍ ഹൈദരാലിയും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും കോട്ട ഭരിക്കുകയുണ്ടായി.

Chandragiri fort

അറബിക്കടലിലേക്ക് തുറക്കുന്ന വാതില്‍
ചന്ദ്രഗിരി പുഴയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ചന്ദ്രഗിരി കോട്ട പാതിയും നശിച്ച നിലയിലാണ്. അറബിക്കടലിലേക്ക് തുറക്കുന്ന ഒരു ജനല്‍പോലെ മനോഹരമായി നിലകൊള്ളുന്ന ഈ കോട്ടയ്ക്ക് 150 അടി ഉയരമുണ്ട്. അറബിക്കടലിനോടു ചേരുന്ന ചന്ദ്രഗിരിപ്പുഴയുടെ ദൃശ്യം കോട്ടയില്‍ നിന്നു കാണാന്‍ കഴിയുന്ന മനോഹര ദൃശ്യങ്ങളില്‍ ഒന്നു മാത്രമാണ്. ചക്രവാളത്തിലൊളിക്കുന്ന സൂര്യനെ കാണാനായും ധാരാളം സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. കാസര്‍കോഡ് ജില്ലയില്‍ മികച്ച സൂര്യാസ്തമയം കാണാന്‍ കഴിയുന്ന സ്ഥലങ്ങളിലൊന്നു കൂടിയാണിത്. സമീപ പ്രദേശങ്ങളിലേക്ക് ഇവിടെനിന്നും ബോട്ടിങ് സൗകര്യമുണ്ട്. ചന്ദ്രഗിരി പുഴയ്ക്കു കുറുകെ പണിതിരിക്കുന്ന പാലവും ഗംഭീരമാണ്. ഏകാന്തതയെ പ്രണയിക്കുന്നവര്‍ക്കായൊരു കടല്‍ത്തീരം

Chandragiri fort

എത്തിച്ചേരാന്‍
കാസര്‍കോഡു നിന്നും 15 മിനിറ്റ് സഞ്ചരിച്ചാല്‍ എത്താവുന്നത്രയും അടുത്താണ് ചന്ദ്രഗിരി കോട്ട സ്ഥിതി ചെയ്യുന്നത്.