Search
  • Follow NativePlanet
Share
» »അഞ്ച് വിളക്കിന്റെ നാടായ ചങ്ങനാശ്ശേരി

അഞ്ച് വിളക്കിന്റെ നാടായ ചങ്ങനാശ്ശേരി

ചങ്ങനാശ്ശേരി എന്ന മതമൈത്രിയുടെ നാടിന്റെ പ്രത്യേകതകൾ അങ്ങനെ പറഞ്ഞു തീർക്കുവാൻ പറ്റിയ ഒന്നല്ല. നൂറ്റാണ്ടുകളുടെ പഴക്കം പറയുന്ന ചങ്ങനാശ്ശേരിയുടെ വിശേഷങ്ങൾ

വിദ്യാഭ്യാസ രംഗത്തും വ്യവസായ രംഗത്തും അന്നും ഇന്നും ഒരു മാറ്റവുമില്ലാതെ നിൽക്കുന്ന നാട്. ഹൈറേഞ്ചുകാരെയും കുട്ടനാട്ടുകാരെയും തമ്മിൽ ബന്ധിപ്പിക്കുന്ന പട്ടണം...പഴയ തിരുവിതാംകൂർ രാജ്യത്തെ തന്ത്ര പ്രധാനമായ പട്ടണങ്ങളിലൊന്ന്...ചങ്ങനാശ്ശേരി എന്ന മതമൈത്രിയുടെ നാടിന്റെ പ്രത്യേകതകൾ അങ്ങനെ പറഞ്ഞു തീർക്കുവാൻ പറ്റിയ ഒന്നല്ല. നൂറ്റാണ്ടുകളുടെ പഴക്കം പറയുന്ന ചങ്ങനാശ്ശേരിയുടെ വിശേഷങ്ങൾ

ചങ്ങനാശ്ശേരി

ചങ്ങനാശ്ശേരി

വിദ്യ കൊണ്ടു പ്രബുദ്ധമായ ഒരു നാട് എന്ന് എളുപ്പത്തിൽ പറഞ്ഞു നിർത്തുവാൻ പറ്റിയ ഇടമാണ് ചങ്ങനാശ്ശേരി. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ കേരളത്തിലെ മറ്റെല്ലാ നാടുകളെയും പിന്നിലാക്കുന്ന ചങ്ങനാശ്ശേരി ചരിത്രത്തിലും അത്ര പിന്നിലല്ല. ഇന്ന് കേരളത്തിലെ പ്രധാന വ്യാപര കേന്ദ്രങ്ങളിലൊന്നായും ഇവിടം വളർന്നിട്ടുണ്ട്.

PC:RajeshUnuppally

പേരു വന്ന വഴി

പേരു വന്ന വഴി

ചങ്ങനാശ്ശേരിക്ക് എങ്ങനെ ഈ പേരു ലഭിച്ചു എന്ന് അന്വേഷിച്ചാൽ രസകരമായ കുറേ കഥകളിൽ എത്താം. ചരിത്രവുമായും കഥകളുംമായും ബന്ധപ്പെട്ടാണ് ഈ പേരു കിടക്കുന്നത്.

PC:RajeshUnuppally

മതമൈത്രിയുടെ കഥ പറയുന്ന ശംഖുനാഥശ്ശേരി

മതമൈത്രിയുടെ കഥ പറയുന്ന ശംഖുനാഥശ്ശേരി

കേരളത്തിൽ മതമൈത്രിക്ക് വളരെ പ്രാധാന്യം നല്കുന്ന നാടാണ് ചങ്ങനാശ്ശേരി. കാവിൽ ഭഗവതിക്ഷേതം, മെത്രാപോലിത്തൻ പള്ളി, പഴയപള്ളി ജുമാമസ്ജിദ് എന്നിവയാണ് ഇവിടുത്തെ പ്രധാന ആരാധനാലയങ്ങള്‍. ഇത് മൂന്നും തെക്കുംകൂർ രാജവംശത്തിൽ പുഴവാത് നീരാഴി കൊട്ടാരത്തിൽ നിന്നും ഭരണം നടത്തിയിരുന്ന രാജാവ് മതസൗഹാർദ്ദം നിലനിർത്തുവാനായി നിർമ്മിച്ചതാണെന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ ശം‌ഖുധ്വനിയും, പള്ളിയിലെ മണിനാദവും, മസ്ജിദിലെ ബാങ്കുവിളിയും കേട്ടുണരാന്‍ വേണ്ടിയാണത്രെ ഇത് പണികഴിപ്പിച്ചത്. നീരാഴി കൊട്ടാരത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഇത് മൂന്നും ചേർന്ന് ഇവിടം ശംഖുനാഥശ്ശേരിയായും അത് പിന്നീട് ചങ്ങനാശ്ശേരിയായും മാറി എന്നാണി കഥ.
ഒരു കാലത്ത് ബുദ്ധമതക്കാരുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായിരുന്നുവത്രെ ഇവിടം. വാഴപ്പള്ളി ക്ഷേത്രമായിരു്നനു ഇവരുടെ കേന്ദ്രം. ബുദ്ധമതക്കാരെ ചങ്കക്കർ എന്നാണ് ഇവിടെ വിളിച്ചിരുന്നത്. സംഘം എന്ന വാക്കിന്റെ ആദ്യകാല രൂപമാണ് 'ചങ്കം'. ചേരി എന്നത് ബൌദ്ധരുമായി ബന്ധപ്പെട്ട ഗ്രാമങ്ങൾക്കുള്ള പേരാണ്. അങ്ങനെ ബുദ്ധമത വിശ്വാസികളുടെ കേന്ദ്രം എന്നതിൽ നിന്നുമാണ് ചങ്ങനാശ്ശേരി വന്നത് എന്നാണ് മറ്റൊരു കഥ.

ഇത് കൂടാതെ ശംഖുനാടുശ്ശേരി എന്നും തെങ്ങണാശ്ശേരി എന്നും ഇവിടം അറിയപ്പെട്ടിരുന്നു എന്നും പറയപ്പെടുന്നു.

PC: RajeshUnuppally

ചങ്ങനാശ്ശേരി പണ്ടകശാല

ചങ്ങനാശ്ശേരി പണ്ടകശാല

ചങ്ങനാശ്ശേരിയെക്കുറിച്ച് പറയുമ്പോൾ ആദ്യം പറഞ്ഞിരിക്കേണ്ട സ്ഥലങ്ങളിലൊന്ന് ഇവിടുത്തെ പണ്ടക ശാലയാണ്. അന്നും ഇന്നും കേരളത്തിലെ തന്നെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നാണ് ചങ്ങനാശ്ശേരി. ഇവിടുത്തെ വ്യാപാര സമുച്ചയമാണ് പണ്ടകശ്ശാല എന്നറിയപ്പെടുന്നത്. ചങ്ങനാശ്ശേരി ചന്തയ്ക്കകത്ത് കനാലിനോട് ചേർന്നാണ് പണ്ടകശാല നിർമ്മിച്ചിരിക്കുന്നത്. വേലുത്തമ്പി ദളവയായിരുന്നു ഇതിന്റെ നിർമ്മാണത്തിന് മുൻകൈ എടുത്തത്. കോട്ടയത്തു നിന്നും പത്തനംതിട്ടയിൽ നിന്നും ആലപ്പുഴയിൽ നിന്നും ഇടുക്കിയിൽ നിന്നുമൊക്കെ ആളുകൾ ഇവിടെ കച്ചവടത്തിനെത്തുക പതിവായിരുന്നു.

PC:RajeshUnuppally

ചങ്ങനാശ്ശേരി അ‍ഞ്ച് വിളക്ക്

ചങ്ങനാശ്ശേരി അ‍ഞ്ച് വിളക്ക്

അഞ്ച് വിളക്കിന്റെ നാട് എന്നാണ് ഇവിടം അറിയപ്പെടുന്നത്. 1905 ലാണ് ചങ്ങനാശ്ശേരി ചന്തയുടെ ശതാബ്ദി സ്മാരകമായി ഇത് നിർമ്മിക്കുന്നത്. ബോട്ടു ജെട്ടിക്കും ചന്തപ്പള്ളിക്കും ഇടയിലായി നിൽക്കുന്ന ഇത് ചങ്ങനാശ്ശേരിയുടെ അടയാളം കൂടിയാണ്.

PC:RajeshUnuppally

ലക്ഷ്മീപുരം കൊട്ടാരം

ലക്ഷ്മീപുരം കൊട്ടാരം

സ്വാതി തിരുന്നാൾ മഹാരാജാവിന്റെ പിതാവിന്റെ ഭവനമാണ് ചങ്ങനാശ്ശേരിയിലെ ലക്ഷ്മിപുരം കൊട്ടാരം. പുഴവാത് എന്ന സ്ഥലത്താണ് ഇതുള്ളത്. ഇതിന്റെ നിർമ്മാണത്തിനു പിന്നിൽ കഥകളും സംഭവങ്ങളും ഒരുപാടുണ്ട്.

ആനന്ദാശ്രമം

ആനന്ദാശ്രമം

ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഇവിടുത്തെ ഒരിടമാണ് ആനന്ദാശ്രമം. വാഴപ്പള്ളിയ്ക്ക് സമീപത്തെ മോർക്കുളങ്ങര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ആനന്ദാശ്രമത്തിൽ മഹാത്മാ ഗാന്ധിയും ശ്രീ നാരായണ ഗുരുവും ഒക്കെ സന്ദർശിച്ച ചരിത്രമുണ്ട്.

PC: RajeshUnuppally

വാഴപ്പള്ളി ക്ഷേത്രം

വാഴപ്പള്ളി ക്ഷേത്രം

ബുദ്ധമത സ്വാധീനം വളരെയധികം നിലനിന്നിരുന്ന ഒരിടത്തു നിന്നും ഹിന്ദു മതത്തിലേക്ക് മാറിയ ക്ഷേത്രമാണ് വാഴപ്പള്ളി ശ്രീ മഹാദേവ ക്ഷേത്രം. പെരുന്തച്ചൻ നിർമ്മിച്ച് പരശുരാമൻ പ്രതിഷ്ഠ നടത്തി എന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണിത്. നീലംപേരൂര്‍ ശിവക്ഷേത്രത്തിലെ ശിവലിംഗമാണ് വാഴപ്പള്ളി മഹാശിവക്ഷേത്രത്തിലുള്ളത്. പണ്ട് നീലംപേരൂര്‍ ക്ഷേത്രം ബുദ്ധക്ഷേത്രമാക്കാന്‍ പള്ളിബാണപ്പെരുമാളിന്റെ ഭരണകാലത്ത് തീരുമാനിച്ചു. ഇതിനെത്തുടര്‍ന്ന് അവിടുത്തെ പത്ത് ബ്രാഹ്മണ കുടുംബങ്ങള്‍ ചേര്‍ന്ന് ക്ഷേത്രത്തിലെ ശിവലിംഗപ്രതിഷ്ഠ വാഴപ്പള്ളിയില്‍ കൊണ്ടുവന്നുവത്രെ. പിന്നീട് അവിടെ മുന്‍പുണ്ടായിരുന്ന ക്ഷേത്രത്തില്‍ ലയിപ്പിച്ച് കുടിയിരുത്തി എന്നാണ് വിശ്വാസം.
PC: RajeshUnuppally

വാഴപ്പള്ളി ശാസനം

വാഴപ്പള്ളി ശാസനം

കേരളത്തില്‍ നിന്നും കണ്ടെടുത്തിട്ടുള്ളതില്‍ ഏറ്റവും പഴയ ശാസനമാണ് വാഴപ്പള്ളി ശാസനം. അതിനാല്‍ത്തന്നെ ചരിത്രപരമായും സാംസ്‌കാരികമായും ഒട്ടേറെ മുന്‍പിലാണ് ക്ഷേത്രം നില്‍ക്കുന്നത്. മഹോദയപുരം കുലശേഖരരാജാവ് രാജശേഖര വര്‍മ്മന്റെ കാലത്ത് എ.ഡി. 832-ല്‍ വാഴപ്പള്ളി ക്ഷേത്രാങ്കണത്തില്‍ വെച്ചാണ് ഇത് എഴുതിയതെന്ന് കരുതപ്പെടുന്നു. തിരുവാറ്റാ ക്ഷേത്രത്തിലെ മുട്ടാബലിയെകുറിച്ചു പ്രതിപാദിക്കുന്നതാണ് ഇതിന്റെ പ്രമേയം.

ചങ്ങനാശ്ശേരി നഗരത്തിൽ നിന്നും രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ വാഴപ്പള്ളി ക്ഷേത്രത്തിലെത്താം.

പുഴവാത് ശ്രീവൈകുണ്‌ഠേശ്വര സന്താനഗോപാലമൂര്‍ത്തി ക്ഷേത്രം

പുഴവാത് ശ്രീവൈകുണ്‌ഠേശ്വര സന്താനഗോപാലമൂര്‍ത്തി ക്ഷേത്രം

സന്താനലബ്ധിക്കും സന്താന ശ്രേയസിനും വിശ്വാസികള്‍ എത്തുന്ന ക്ഷേത്രമാണ് പുഴവാത് ശ്രീവൈകുണ്‌ഠേശ്വര സന്താനഗോപാലമൂര്‍ത്തി ക്ഷേത്രം
ചക്രം ശംഖ് എന്നിവ ധരിച്ചവനും നാലുകൈകളോടുകൂടിയതും പൂര്‍ണ്ണ വൈഷ്ണവ തേജസ്വരൂപിയുമായ ശ്രീ വൈകുണ്‌ഠേശ്വര സന്താനഗോപാല മൂര്‍ത്തി ഭാവത്തിലുള്ള പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. രണ്ടു കൈകളില്‍ ശംഖും സുദര്‍ശനചക്രവും, മറ്റു രണ്ടു കൈകളില്‍ കിടക്കുന്ന ഒരു കുഞ്ഞുമായ രൂപമാണ്.

സന്താനഗോപാലവ്രതം

സന്താനഗോപാലവ്രതം

ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളില്‍ ഒന്നാണ് സന്താനഗോപാലവ്രതം. കന്നിമാസത്തിലെ കറുത്തവാവ് കഴിഞ്ഞ് തൊട്ടടുത്തുള്ള വെളുത്ത വാവിലാണ് വ്രതം അനുഷ്ടിച്ച് പോരുന്നത്. തലേ ദിവസത്തെ അരി ആഹാരം ഒഴിവാക്കി കൊണ്ട് വ്രതാനുഷ്ടാനത്തിന് തുടക്കം കുറിക്കുകയും പിറ്റേ ദിവസം ക്ഷേത്രത്തില്‍ വന്ന് ഭക്തി ശുദ്ധിയോടു കൂടി വഴിപാടുകളും ക്ഷേത്രത്തിലെ അന്നദാനവും കഴിച്ച് പുഷ്പാഭിഷേകവും ദീപാരാധനയും കണ്ടു തൊഴുത് അടുത്ത ദിവസം വീടിനടുത്തുള്ള ക്ഷേത്രത്തില്‍ പോയി തൊഴുന്നതോടെ വ്രതം അവസാനിക്കും. 5 വയസിന് താഴെ ഉള്ള കുട്ടികള്‍ക്ക് ഉണ്ണിയൂട്ട് നടത്തുന്നതും പ്രധാന വഴിപാടുകളില്‍ ഒന്നാണ്. ഇതില്‍ പങ്കെടുക്കാനായി ദൂരദേശങ്ങളില്‍ നിന്നുപോലും ആളുകള്‍ ഇവിടെ എത്താറുണ്ട്.

ചങ്ങനാശ്ശേരിയിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ പുഴവാതിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

 കൽക്കുളത്ത്കാവ് ഭഗവതി ക്ഷേത്രം

കൽക്കുളത്ത്കാവ് ഭഗവതി ക്ഷേത്രം

വാഴപ്പള്ളിയിൽ തന്നെ സ്ഥിതി ചെയ്യുന്ന പുരാതനമായ ഒരു ക്ഷേത്രമാണ് കൽക്കുളത്ത്കാവ് ഭഗവതി ക്ഷേത്രം. കേരളത്തിലെ തന്നെ പ്രസിദ്ധമായ ഭദ്രകാളി ക്ഷേത്രം കൂടിയാണിത്. പന്ത്രണ്ടു വർഷങ്ങളിൽ ഒരിക്കൽ മാത്രം നടത്തപ്പെടുന്ന മുടിയെടുപ്പ് എന്ന പൂജയാണ് ഈ ക്ഷേത്രത്തെ വിശ്വാസികൾക്കിടയിൽ പ്രശസ്തമാക്കുന്നത്.

PC:RajeshUnuppally

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X