Search
  • Follow NativePlanet
Share
» »ചംഗു നാരായൺ ക്ഷേത്രം.. ഭൂകമ്പങ്ങളെ അതിജീവിച്ച നിര്‍മ്മിതി...നേപ്പാളിലെ ഏറ്റവും പഴയ ക്ഷേത്രം

ചംഗു നാരായൺ ക്ഷേത്രം.. ഭൂകമ്പങ്ങളെ അതിജീവിച്ച നിര്‍മ്മിതി...നേപ്പാളിലെ ഏറ്റവും പഴയ ക്ഷേത്രം

നേപ്പാളിലെ ഏറ്റവും പഴയ ക്ഷേത്രമായ ചംഗു നാരായൺ ക്ഷേത്രത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകള‌െക്കുറിച്ചും വായിക്കാം...

പവിത്രമായ ഹൈന്ദവ വിശ്വാസങ്ങളാലും ആചാരങ്ങളാലും സമ്പന്നമായ നാടാണ് നേപ്പാള്‍. പുരാതനമായ ക്ഷേത്രങ്ങളും അതുല്യമായ നിര്‍മ്മിതകളാലും ലോകത്തിനു മുന്നില്‍ നേപ്പാളെന്ന കൊച്ചു രാജ്യത്തിന് പ്രത്യേക സ്ഥാനം തന്നെയുണ്ട്. ഇവിടുത്തെ പല ക്ഷേത്രങ്ങളും ലോകസഞ്ചാരികള്‍ തിരഞ്ഞെത്തുന്നവയാണ്. അതിലേറ്റവും പ്രസിദ്ധമായ ക്ഷേത്രമാണ് കാഠ്മണ്ഡുവില്‍ സ്ഥിതി ചെയ്യുന്ന ചംഗു നാരായൺ ക്ഷേത്രം. നേപ്പാളിലെ ഏറ്റവും പഴയ ക്ഷേത്രമായ ചംഗു നാരായൺ ക്ഷേത്രത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകള‌െക്കുറിച്ചും വായിക്കാം...

ചംഗു നാരായൺ ക്ഷേത്രം

ചംഗു നാരായൺ ക്ഷേത്രം

ഇന്നും സജീവമായി പൂജകളും പ്രാര്‍ത്ഥനകളും നടക്കുന്ന ചംഗു നാരായൺ ക്ഷേത്രം നേപ്പാളിലെ ഏറ്റവും പുരാതനമായ ക്ഷേത്രമാണ്. ആയിരക്കണക്കിന് വിശ്വാസികള്‍ ഓരോ വര്‍ഷവുമെത്തുന്ന ഈ ക്ഷേത്രം നിര്‍മ്മിതിയില്‍ മാത്രമല്ല, വിശ്വാസങ്ങളുടെ കാര്യത്തിലും വ്യത്യസ്തമാണ്. ചംഗു അഥവാ ഡോലാഗിരി എന്നറിയപ്പ‌െടുന്ന കുന്നുകളുടെ മുകളില്‍ കാഠ്മണ്ഡുവില്‍ നിന്നും എട്ടുമൈല്‍ അകലത്തിലാണ് ക്ഷേത്രമുള്ളത്.
വിഷ്ണുവിനായി സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം നാലാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാമെന്ന് ചില ചരിത്രങ്ങള്‍ പറയുമ്പോള്‍ ക്ഷേത്രത്തിന് 1700 വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് മറ്റുചില സ്രോതസ്സുകള്‍ ചൂണ്ടിക്കാണിക്കുന്നത്. നേപ്പാളിനെ സംബന്ധിച്ചുള്ള ആത്മീയവും ചരിത്രപരവുമായ രംഗത്ത് പ്രത്യേക പ്രാധാന്യം ഈ ക്ഷേത്രത്തിനുണ്ട്.

PC:Gerd Eichmann

ഐതിഹ്യങ്ങളിലൂടെ

ഐതിഹ്യങ്ങളിലൂടെ

സമ്പന്നമായ ഐതിഹ്യങ്ങളും വിശ്വാസങ്ങളും ചംഗു നാരായണ്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നുണ്ട്. ഒരിക്കല്‍ ഇവിടുത്തെ ഒരു കര്‍ഷകര്‍ സുദര്‍ശന്‍ എന്നു പ്രായ ഒരു ബ്രാഹ്മണനില്‍ നിന്നും ഒരു പശുവിനെ വാങ്ങുകയുണ്ടായി. ധാരാളം പാല്‍ ചുരത്തുന്ന പശുവായിരുന്നു അത്. ഇതിനെ വാങ്ങിയ ശേഷം കര്‍ഷകന്‍ മേയിക്കുവാനായി ചമ്പക മരങ്ങള്‍ ധാരാളമായി നിന്നിരുന്ന ചംഗുവിലേക്ക്പോയി. എന്നാല്‍ വൈകിട്ട് തിരികെ എത്തിക്കഴിഞ്ഞ് പാല്‍ കറക്കുമ്പോള്‍ കര്‍ഷകന് വളരെക്കുറച്ച് പാല്‍ മാത്രമേ ലഭിച്ചിരുന്നുള്ളു. അയാള്‍ പരാതിയുമായി ബ്രാഹ്മണന്‍‍റെ അടുക്കലേയ്ക്ക് പോയി. അന്വേഷിക്കുവാനെത്തിയ സുദര്‍ശന്‍ എല്ലാ ദിസവും ഇവിടെയ‌െത്തിയിരുന്ന പശു ഒരു സമയമാകുമ്പോള്‍ ഒരു മരത്തിനു സമീപത്തേയ്ക്ക് പോകുന്നുവെന്ന് കണ്ടുപിടിച്ചു. ഒടുവില്‍ രഹസ്യം പുറത്തുവരികയും ചെയ്തു. കാടിനുളളിലേക്ക് പേകുന്ന പശുവിനടുത്തേയ്ക്ക് ഒരു ആണ്‍കുട്ടി വന്ന് പശുവിന്റെ പാല്‍ കുടിക്കുന്നത് അവര്‍ നേരില്‍ കണ്ടു. ഇത് ദുഷ്ടാത്മാക്കളുടെ പണിയാണെന്ന് കരുതിയ ബ്രാഹ്മണന്‍ അവിടുത്തെ മരങ്ങള്‍ മുഴുവന്‍ വെട്ടിക്കളഞ്ഞു. അപ്പോഴേയ്ക്കും മരത്തില്‍ നിന്നും മനുഷ്യരക്തമൊഴുകുവാന്‍ തുടങ്ങി. പേടിച്ചുനിന്ന അവരുടെ മുന്നിലേക്ക് വിഷ്ണു പ്രത്യക്ഷപ്പെടുകയും അവര്‍ അദ്ദേഹത്തോട് ക്ഷമ ചോദിക്കുകയും ചെയ്തു. സുദര്‍ശന്‍റെ അച്ഛനെ താന്‍ അറിയാതെ വധിച്ചെന്നും അതിന്‍റെ പാപഭാരവുമായി അലയുകയാണ് താനെന്നും വിഷ്ണു പറഞ്ഞു.ബ്രാഹ്മണൻ മരം മുറിച്ചപ്പോൾ, വിഷ്ണുവിന്റെ ശിരസ്സ് അറുത്തു, അത് വിഷ്ണുവിനെ പാപങ്ങളിൽ നിന്ന് മോചിപ്പിച്ചു. ഇതൊക്കെ അറിഞ്ഞു കഴിഞ്ഞപ്പോള്‍ വിഷ്ണുവിനായി അവര്‍ ഇവിടെ ഒരു ക്ഷേത്രം നിര്‍മ്മിച്ചുവെന്നും ആ ക്ഷേത്രമാണ് ഇന്നത്തെ ചംഗു നാരായണ്‍ ക്ഷേത്രമെന്നുമാണ് വിശ്വസിക്കപ്പെടുന്നത്.

PC:Bishalbaral9

മരുമകളുടെ പേരിലുള്ള ക്ഷേത്രം

മരുമകളുടെ പേരിലുള്ള ക്ഷേത്രം

നിരവധി വിശ്വാസങ്ങള്‍ ക്ഷേത്രത്തിന്‍റെ ഉല്‍പ്പത്തിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. ഭക്തപൂരാണ് ക്ഷേത്രത്തിന് സമീപമുള്ള പ്രധാന നഗരങ്ങളിലൊന്ന്. കാശ്മീരി രാജാവ് തന്റെ മകളായ ചമ്പകിനെ ഭക്തപൂർ രാജകുമാരന് വിവാഹം ചെയ്തു കൊടുത്തുവത്രെ. ആ മകളുടെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നതെന്നാണ് മറ്റൊരു വിശ്വാസം
ലിച്ചാവി രാജാവായ ഹരിദത്ത വർമ്മ സി.ഇ നാലാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം എന്നാണ് ചരിത്രം പറയുന്നത്. പിന്നീട് പല കാരണങ്ങളാല്‍ നിരവധി തവണ ക്ഷേത്രം പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്.

PC:Gerd Eichmann

പുരാതന നിര്‍മ്മാണ രീതി

പുരാതന നിര്‍മ്മാണ രീതി

കാഴ്ചയില്‍ പഗോഡ രീതിയിലുളള നിര്‍മ്മിതിയോട് വളരെ സാദൃശ്യം തോന്നുമെങ്കിലും ചരിത്രകാരന്മാര്‍ പറയുന്നതനുസരിച്ച് പഗോഡയോ ശിഖർ ശൈലിയോ അല്ല ഈ ക്ഷേത്രത്തിനുള്ളത്. മറിച്ച്, നേപ്പാളിന്റെ തനത് വാസ്തുവിദ്യയിലാണിത് നിര്‍മ്മിച്ചിരിക്കുന്നതെന്നാണ്. നേപ്പാളിലെ പുരാവസ്തുശാസ്ത്രത്തിൽ ഇന്ത്യൻ, ടിബറ്റൻ സ്വാധീനം കടന്നുവരുന്നതിനു മുന്‍പുള്ള യഥാര്‍ത്ഥ നേപ്പാളീസ് വാസ്തുവിദ്യ ഇവിടെ കാണാം. തട്ടുകൊണ്ടുള്ള മേൽക്കൂരയുള്ള മനോഹരമായ ചിന്നമസ്താ ക്ഷേത്രവും ഇവിടെ വളരെ പ്രത്യേകതയുമായി നില്‍ക്കുന്ന ഒന്നാണ്.

PC:Bijay chaurasia

നിര്‍മ്മിതിയിങ്ങനെ

നിര്‍മ്മിതിയിങ്ങനെ

നേപ്പാളിലെ ഏറ്റവും പഴക്കമേറിയ ക്ഷേത്രമായ ഇവിടെ അതിനെ സാക്ഷ്യപ്പെടുത്തുന്ന തരത്തിലുള്ള പല പ്രത്യേകതകളും കാണുവാന്‍ സാധിക്കും. കൊത്തുപണികള്‍ ധാരാളമുള്ള ഈ നിര്‍മ്മിതി നേപ്പാളി ക്ഷേത്ര വാസ്തുവിദ്യയിലെ ഒരു നാഴികക്കല്ല് തന്നെയാണ്. . രണ്ട് നിലകളുള്ള മേൽക്കൂരയുള്ള ക്ഷേത്രം ഉയർന്ന ഒരു കൽത്തൂണിന് മുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. മഹാവിഷ്ണുവുമായി ബന്ധപ്പെട്ട ശിൽപങ്ങളാലും കലകളാലും ചുറ്റപ്പെട്ടതാണ് ക്ഷേത്രം. കൂടാതെ, പ്രധാന ക്ഷേത്രത്തിന്റെ മുറ്റത്ത് ശിവൻ, അഷ്ടമാത്രിക, ഛിന്നമസ്താ, കിലേശ്വർ, കൃഷ്ണൻ എന്നിവരുടെ ക്ഷേത്രങ്ങളും കാണാം.
നാല് പ്രധാന പ്രവേശന കവാടങ്ങളാണ് ക്ഷേത്രത്തിനുള്ളത്. കവാടങ്ങളുടെ ഇരുവശത്തുമായി നിരവധി കൊത്തുപണികള്‍ കാണാം. വിഷ്ണുവിന്റെ പത്ത് അവതാരങ്ങളും മറ്റ് വിഗ്രഹങ്ങളും മേല്‍ക്കൂരയോട് ചേര്‍ന്ന് കൊത്തിവെച്ചിരിക്കുന്നത് അതിമനോഹരമായ ക്ഷേത്രകാഴ്ചകളില്‍ ഒന്നാണ്. നാഗള്‍ കാവല്‍ നില്‍ക്കുന്ന രൂപത്തിലാണ് കവാടങ്ങളിലെ കൊത്തുപണികളുള്ളത്.

PC:Rajesh Dhungana

കല്‍ത്തൂണിലെ സാക്ഷ്യരേഖ!

കല്‍ത്തൂണിലെ സാക്ഷ്യരേഖ!

ക്ഷേത്രത്തിലെ ഒരു കല്‍ത്തൂണില്‍ സംസ്കൃതത്തിലുള്ള ഒരു ലിഖിതം കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തിന്‍റെ ചരിത്രത്തിലേക്കും നിര്‍മ്മിതിയിലേക്കും വെളിച്ചം വീശുന്ന ഒന്നായാണ് ഇതിനെ കണക്കാക്കുന്നത്. , 464 എഡിയിൽ ലിച്ചാവി (രാജ്യം) മാനദേവ രാജാവാണ് ഈ ശിലാ ലിഖിത സ്തംഭം സ്ഥാപിച്ചത്. ഈ ലിഖിതം നേപ്പാളിലെ ഏറ്റവും പഴക്കം ചെന്ന ലിഖിതമായാണ് കരുതുന്നത്.

PC:Gerd Eichmann

കൊച്ചിയില്‍ നിന്നും നേപ്പാളിനു പറക്കാം... ഐആര്‍സിടിസി അന്താരാഷ്ട്ര പാക്കേജ്, ടിക്കറ്റ് 42,000 മുതല്‍കൊച്ചിയില്‍ നിന്നും നേപ്പാളിനു പറക്കാം... ഐആര്‍സിടിസി അന്താരാഷ്ട്ര പാക്കേജ്, ടിക്കറ്റ് 42,000 മുതല്‍

ചാംഗു മ്യൂസിയം

ചാംഗു മ്യൂസിയം

ചാംഗു ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ നിങ്ങള്‍ തീര്‍ച്ചായുമ കാണുന്ന ഒന്നാണ് ചാംഗു മ്യൂസിയം. നേപ്പാളിലെ ആദ്യത്തെ സ്വകാര്യ മ്യൂസിയമാണിത്. ക്ഷേത്രത്തിന്റെ സഹസ്രാബ്ദ ആഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മിതമായതാണ് ഈ ക്ഷേത്രം. നാണയങ്ങൾ, ഉപകരണങ്ങൾ, കലകൾ, വാസ്തുവിദ്യ എന്നിങ്ങനെ നേപ്പാളിന്റെ ഇന്നലെകള്‍ എങ്ങനെയെന്നു കാണിക്കുന്ന നിരവധി ശേഖരങ്ങള്‍ ഇവിടെ കാണാം. മധ്യകാലഘട്ടത്തിൽ നെവാർ കുടുംബം ഉപയോഗിച്ചിരുന്ന പുരാതന ഉപകരണങ്ങളുടെ ശേഖരവും ഇവിടെ കാഴ്ചക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. എത്‌നോഗ്രാഫിക് മ്യൂസിയവും ഇവിടെയുണ്ട്.

PC:Gerd Eichmann

ചംഗു നാരായണ ക്ഷേത്രത്തിലെത്തിച്ചേരുവാന്‍

ചംഗു നാരായണ ക്ഷേത്രത്തിലെത്തിച്ചേരുവാന്‍

കാഠ്മണ്ഡുവിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ കിഴക്കായാണ് ചംഗു നാരായൺ സ്ഥിതി ചെയ്യുന്നത്. കാഠ്മണ്ഡുവിൽ നിന്ന് നിങ്ങൾക്ക് ഭക്തപൂരിലേക്ക് ബസിൽ പോകാം, തുടർന്ന് മറ്റൊരു ബസിൽ ക്ഷേത്രത്തിലേക്ക് പോകാം. പ്രധാന ക്ഷേത്രത്തില്‍ ഒഴികെയുള്ളിടത്തല്ലാം പ്രവേശിക്കുവാന്‍ സന്ദര്‍ശകര്‍ക്ക് അനുമതിയുണ്ട്.
1702 ലും 2015 ലും രണ്ടു വലിയ ഭൂമികുലുക്കങ്ങളെ അതിജീവിച്ച ചരിത്രവും ക്ഷേത്രത്തിനുണ്ട്.

PC:Gerd Eichmann

ജാനകി മന്ദിര്‍... സീതാ ദേവിയുടെ ജന്മസ്ഥലം... രാമായണ വിശ്വാസങ്ങളിലെ പുണ്യയിടം!ജാനകി മന്ദിര്‍... സീതാ ദേവിയുടെ ജന്മസ്ഥലം... രാമായണ വിശ്വാസങ്ങളിലെ പുണ്യയിടം!

വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം, ഉറങ്ങുന്ന വിഷ്ണുവിനെ ഉണര്‍ത്തുന്ന ചടങ്ങുകള്‍!!വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം, ഉറങ്ങുന്ന വിഷ്ണുവിനെ ഉണര്‍ത്തുന്ന ചടങ്ങുകള്‍!!

Read more about: temple world vishnu temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X