» »ചെറിപ്പൂക്കളുടെ ഇന്ത്യന്‍ ഉത്സവത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?

ചെറിപ്പൂക്കളുടെ ഇന്ത്യന്‍ ഉത്സവത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?

Written By: Elizabath

ഇന്ത്യയുടെ വസന്തകാലങ്ങള്‍ക്ക് ചെറിപ്പൂക്കളുമായി വലിയ ബന്ധം ഉണ്ടായിരുന്നില്ല കുറച്ച് കാലം മുന്‍പ് വരെ... എന്നാല്‍ എന്നാല്‍ ഒരുവര്‍ഷമായി ഒക്ടോബര്‍ അവസാനം മുതല്‍ ഏകദേശം നവംബറിന്റെ പകുതി വരെ ചെറിപ്പൂക്കളുടെ ആഘോഷമാണ്. ഇന്ത്യയില്‍ എവിടെ ചെറിപ്പൂക്കള്‍ എന്നുള്ള സംശയം ഉണ്ടാവുക സ്വാഭാവീകമാണ്. അതിനുത്തരം പറയുന്നത് മേഘാലയയിലെ ഖാസി മലനിരകളാണ്.

ഹിമാലയന്‍ ചെറിള്‍ പൂത്തുതുടങ്ങുന്ന നവംബറില്‍ ഇവിടെ എങ്ങും വാരിവിതറിയതുപോലെ വെള്ളയും പിങ്കും ചുവപ്പും നിറങ്ങള്‍ എല്ലായിടവും നിറഞ്ഞിരിക്കും. കഴിഞ്ഞ നവംബറില്‍ മാത്രമാണ് ചെറിപ്പൂക്കളുടെ ഈ ആഘോഷത്തിന് നമ്മുടെ രാജ്യത്ത് തുടക്കമാവുന്നത്.

ജൈവവൈവിധ്യം സംരക്ഷിക്കാന്‍

ജൈവവൈവിധ്യം സംരക്ഷിക്കാന്‍

കാഴ്ചയ്ക്ക് വസന്തം തീര്‍ക്കുന്ന ചെറിമരങ്ങളെ സംരക്ഷിക്കുക എന്നതിലുപരി ഇവിടുത്തെ ജൈവവൈവിധ്യത്തിന് നല്കുന്ന പ്രാധാന്യവും ഈ ചെറിമഹോത്സവത്തിന് പിന്നിലുണ്ട്. മേഘാലയ സര്‍ക്കാരിനൊപ്പെം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ റിസോഴ്‌സും മറ്റു വിഭാഗങ്ങളും ചേര്‍ന്നാണ് ഈ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി 2015ല്‍ മൂവായിരത്തോളം ചെറിത്തൈകളാണ് സംസസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നട്ടിരിക്കുന്നത്.

PC: Official Page

ഈ വര്‍ഷത്തെ ആഘോഷം

ഈ വര്‍ഷത്തെ ആഘോഷം

ഈ വര്‍ഷത്തെ ചെറിപ്പൂക്കളുടെ ഉത്സവം നവംബര്‍ എട്ടു മുതല്‍ 11 വരെ നടത്തും. പങ്കെടുക്കുന്നവര്‍ക്കായി പ്രകൃതി നടത്തങ്ങളും ചെറിമരത്തണലുകള്‍ക്കിടയില്‍ ഒത്തുചേരലുകകളുമെല്ലാം ഒരുക്കിയിട്ടുണ്ട്. കൂടാതെ പ്രാദേശിക കലാകാരന്‍മാരുടെ ഗാനമേളയും ഇത്തവണത്തെ ആഘോഷത്തിന്റെ പ്രത്യേകതയാണ്.

PC: Official Page

ഇത് ഭക്ഷണ മേള

ഇത് ഭക്ഷണ മേള

രുചികളെ പ്രണയിക്കുന്നവര്‍ തീര്‍ച്ചയായും സന്ദശിക്കേണ്ട ഒന്നു തന്നെയാണ് ഇത്തവണത്തെ ചെറി ബ്ലോസം ഫെസ്റ്റിവല്‍. നാടല്‍ വൈനുകളും രുചിയേരിയ വിഭവങ്ങളും കൊണ്ടുള്ള സ്റ്റാളുകള്‍ നിങ്ങളുടെ വയറിനെ സന്തോഷിപ്പിക്കും എന്നതില്‍ സംശയമില്ല.

PC:Silar

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഷില്ലോങ്ങിലെ ഉംറോയ് എയര്‍പോര്‍ട്ടാണ് ഏറ്റവും അടുത്ത വിമാനത്താവളം. ഇവിടെ നിന്നും ഷില്ലോങ്കിലേക്ക് 35 കിലോമീറ്റര്‍ ദൂരമാണുള്ളത്. എന്നാല്‍ ഇവിടെ നിന്നും കൊല്‍ക്കത്തയ്ക്ക് മാത്രമേ പോകാന്‍ സാധിക്കൂ. അതിനാല്‍ ആളുകള്‍ കൂടുതലും ഗുവാഹത്തി എയര്‍പോര്‍ട്ടാണ് തിരഞ്ഞെടുക്കുക. ഇവിടെ നിന്നും ഷില്ലോങ്ങിലേക്ക് 128 കിലോമീറ്റര്‍ ദൂരമുണ്ട്.

PC:Anup Rou

Read more about: meghalaya north east festivals

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...