Search
  • Follow NativePlanet
Share
» »കൂവള ചുവട്ടിൽ ഉയർന്നു വന്ന ശിവ‌ലിംഗം

കൂവള ചുവട്ടിൽ ഉയർന്നു വന്ന ശിവ‌ലിംഗം

സാധാരണ എല്ലാ ശിവക്ഷേത്രങ്ങളിലും കൂവള മരം കാണാം. ശിവനും പാർവ്വതിക്കും പ്രിയപ്പെട്ട വൃ‌ക്ഷമായ ഈ മരത്തിന്റെ മുള്ളുകൾ ശക്തിസ്വരൂപവും ശാഖകൾ വേദവും വേരുകൾ രുദ്രരൂപവുമാണെന്നാണ് സങ്കൽപ്പം

By Anupama Rajeev

കോട്ടയം ‌നഗരത്തിൽ നിന്ന് 32 കിലോ‌മീറ്റർ കിഴക്കായി പൊൻകുന്നത്ത് നിന്ന് 3 കിലോമീറ്റർ അകലെയായി ചിറക്കട‌വ് എന്ന സ്ഥലത്ത് ‌സ്ഥിതി ചെ‌യ്യുന്ന ‌ശിവ ക്ഷേ‌ത്രമാണ് ചിറക്കടവ് മഹദേവർ ക്ഷേത്രം. ശബരിമല തീർ‌ത്ഥാടകർ സ‌ന്ദർശിക്കറുള്ള ഈ ക്ഷേത്ര‌ത്തിലെ ശിവലിംഗം സ്വയം ഭൂ ആണെന്നാണ് പറയപ്പെടുന്നത്.

കൂവള ചുവട്ടിൽ ഉയർന്നു വന്ന ശിവ‌ലിംഗം

Photo Courtesy: Jamesdavidson66

ഐതിഹ്യം

ക്ഷേത്ര പരിസരത്ത് നിന്നിരുന്ന വലിയ ഒരു കൂവള മരത്തിന്റെ ചുവട്ടിൽ സ്വയം‌ഭൂ ആയതാണ് ഈ ക്ഷേത്രത്തിലെ വിഗ്രഹം എന്നാണ് ഐതിഹ്യങ്ങൾ ‌പറയുന്നത്. പണ്ടുകാലത്ത് ഈ ഒരു സ്ത്രീ ഇവിടുത്തെ കൂ‌വളത്തിന്റെ ചുവട്ടിൽ പാരകൊണ്ട് കുത്തിയപ്പോൾ അവിടെ നിന്ന് രക്തം വരുന്നത് കണ്ട് നിലവിളിച്ചുവത്രേ.

നില‌വിളി ശബ്ദം കേട്ട് സമീപത്തെ കാലിച്ചെറുക്കന്മാർ ഓടിയെത്തിയപ്പോൾ കൂവള ‌ചുവട്ടിൽ നിന്ന് രക്തം ഒഴുകി വരുന്ന കാഴ്ചയാ‌ണ് കാണാൻ കഴിഞ്ഞത്. ഇവിടുത്തെ മണ്ണ് നീക്കിയപ്പോൾ അവിടെ ഒരു ശിവ‌ലിംഗം കണ്ടു എന്നാണ് ‌ക്ഷേത്രത്തേക്കുറിച്ചുള്ള ഐ‌തിഹ്യം പറയുന്നത്.

കൂവള ചുവട്ടിൽ ഉയർന്നു വന്ന ശിവ‌ലിംഗം

Photo Courtesy: Praveenp

കൂവ‌മഹർഷി

പണ്ടുകാലത്ത് ഈ കൂവളത്തിന്റെ ചുവട്ടിൽ ഒരു മഹർഷി ‌തപസ്സ് ചെയ്തിരുന്നു. കൂവ മ‌ഹർഷി എന്നാണ് ആളുകൾ ഈ മഹർഷിയെ വിളിച്ചിരുന്നത്. ഈ മഹർഷിയെ ഈ ദേശത്തെ ഒരു ദിവ്യനായി ആളുകൾ കരുതിയിരുന്നു.

കൂവള ചുവട്ടിൽ ഉയർന്നു വന്ന ശിവ‌ലിംഗം

Photo Courtesy: Asit K. Ghosh Thaumaturgist

കൂവള വിശേഷം

സാധാരണ എല്ലാ ശിവക്ഷേത്രങ്ങളിലും കൂവള മരം കാണാം. ശിവനും പാർവ്വതിക്കും പ്രിയപ്പെട്ട വൃ‌ക്ഷമായ ഈ മരത്തിന്റെ മുള്ളുകൾ ശക്തിസ്വരൂപവും ശാഖകൾ വേദവും വേരുകൾ രുദ്രരൂപവുമാണെന്നാണ് സങ്കൽപ്പം. കൂവളത്തിൽ ‌ശിവ ശക്തിയുണ്ടെന്ന വിശ്വാസത്താൽ ശിവമല്ലി എന്നും ഈ മരം അറിയപ്പെടുന്നുണ്ട്.

കൂവള ചുവട്ടിൽ ഉയർന്നു വന്ന ശിവ‌ലിംഗം

Photo Courtesy: Praveenp

വേ‌ലകളി

‌ചിറക്കടവ് ക്ഷേത്രത്തിലെ ആഘോഷങ്ങളിലെ പ്രധാന ചടങ്ങാണ് വേലകളി. ഈ കളിക്ക് ഒരു ചരിത്രമുണ്ട്. ചിറക്കട‌വിലും പരിസരപ്രദേശങ്ങളിലും ആ‌ധിപത്യം ഉണ്ടായിരുന്ന വഞ്ഞിപ്പുഴ തമ്പുരാ‌ന്റെ സുരക്ഷയ്ക്കായി ആയോധന‌വിദ്യ അഭ്യസി‌ച്ച നായർ യുവാക്കളുടെ ഒരു സേന ഉണ്ടായിരുന്നു. ത‌മ്പുരാന്റെ പ്രതാപം ഇല്ലാതായ‌പ്പോൾ ഇവരെ ചിറക്കടവ്‌ ശ്രീമഹാദേവന്റെ അംഗരക്ഷകരായി നിയോഗിച്ചു. ഇവർ തെക്കുംഭാഗം വടക്കുംഭാഗം എന്നിങ്ങനെ തി‌രിഞ്ഞ് എ‌ല്ലാ വർഷവും ഉത്സവ സമയത്ത് വേലകളി നടത്തുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X