» »ചിത്രപൗര്‍ണ്ണമിയില്‍ മംഗളാദേവിയെ കാണാന്‍ പോകാം!!

ചിത്രപൗര്‍ണ്ണമിയില്‍ മംഗളാദേവിയെ കാണാന്‍ പോകാം!!

Written By: Elizabath Joseph

കേരളം തമിഴ്‌നാടിന് അതിര്‍ത്തി പങ്കുവയ്ക്കുന്ന വനത്തിന്റെ നടുവില്‍, ചിത്തിര മാസത്തിലെ പൗര്‍ണ്ണമി നാളില്‍ ഒരു ദിനം മാത്രം പ്രവേശനമുള്ള ക്ഷേത്രം... ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രം ഐതിഹ്യങ്ങളാലും കെട്ടുകഥകളാലും ഏറെ സമ്പന്നമാണ്. മധുര ചുട്ടെരിച്ചതിനു ശേഷം കണ്ണകി ദേവി എത്തിച്ചേര്‍ന്ന ഇവിടം കേരളത്തിലെ ഏക കണ്ണകി ക്ഷേത്രവും കൂടിയാണ്.ഐതിഹ്യങ്ങളും വിശ്വാസങ്ങളും മാത്രം മതി ഭക്തരെയും സഞ്ചാരികളെയും ഇവിടേക്ക് ആകര്‍ഷിക്കുവാന്‍.
ഈ വര്‍ഷം ഏപ്രില്‍ 30 നാണ് ഇവിടെ ഇനി പ്രവേശനം ഉള്ളത്. ചിത്രപൗര്‍ണ്ണമിയില്‍ മംഗളാദേവിയെ കാണാന്‍ പോയാലോ...

എവിടെയാണ് ഈ ക്ഷേത്രം?

എവിടെയാണ് ഈ ക്ഷേത്രം?

സമുദ്രനിരപ്പില്‍ നിന്നും 1337 മീറ്റര്‍ ഉയരത്തില്‍ഹ്യപര്‍വ്വതത്തിന്റെ അതിരിനോട് ചേര്‍ന്നാണ് മംഗളാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
പെരിയാര്‍ കടുവ സംരക്ഷണ കേന്ദ്രത്തില്‍ നിന്നും 14 കിലോമീറ്ററും തേക്കടിയില്‍ നിന്നും 15 കിലോമീറ്ററും തേനി ജില്ലയിലെ പളിയന്‍കുടിയില്‍ നിന്നും 7 കിലോമീറ്ററും അകലെയയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

കണ്ണകി എത്തിയ ഇടം

കണ്ണകി എത്തിയ ഇടം

തമിഴ് വിശ്വാസങ്ങളിലെ പ്രധാന ആളുകളില്‍ ഒരാളായ കണ്ണകിയെ ആരാധിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമാണ് മംഗളാദേവി ക്ഷേത്രം.
ദാരിദ്ര്യം മൂലം ഭാര്യയും നര്‍ത്തകയുമായ കണ്ണകിയുടെ ചിലമ്പ് വില്‍ക്കാനെത്തിയ കോവലനെ മധുരയിലെ പാണ്ഡ്യരാജാവ് മോഷ്ടാവ് എന്നു കരുതി തൂക്കിലേറ്റി. അതില്‍ കോപം പൂണ്ട് രാജസന്നിധിലെത്തിയ കണ്ണകി മധുരയിലെത്തുകയും തന്റെ കോപം കൊണ്ട് നദരത്തെ ചുട്ടു ചാമ്പലാക്കുകയും ചെയ്തുവത്രെ. പിന്നീട് കണ്ണകി പെരിയാരിന്റെ തീരത്ത് എത്തിയെന്നും കണ്ണകിയുടെ കഥകള്‍ മുഴുവന്‍ അറിഞ്ഞ ചേരരാജാവ് ചേരന്‍ ചെങ്കുട്ടവന്‍ ഇവിടെ അവര്‍ക്കായി ഒരു ക്ഷേത്രം നിര്‍മ്മിച്ചുവെന്നും ഇന്നുകാണുന്ന ക്ഷേത്രമാണ് അതെന്നുമാണ് വിശ്വാസം. ഇവിടെ 14 ദിവസം താമസിച്ചതിനു ശേഷം കണ്ണകി കൊടുങ്ങല്ലൂരിനു പോയതായും ഒരു വിശ്വാസമുണ്ട്.

PC:Reji Jacob

തകര്‍ക്കപ്പെട്ട ക്ഷേത്രം

തകര്‍ക്കപ്പെട്ട ക്ഷേത്രം

കണ്ണകിയുടെ ക്ഷേത്രത്തിലേക്കാണ് ഇവിടെ യാത്ര നടത്തുന്നതെങ്കിലും ഇവിടെ എത്തിയാല്‍ പൊട്ടിപ്പൊളിഞ്ഞ ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളാണ് കാണാന്‍ സാധിക്കുക. പുരാതനമായ പാണ്ഡ്യന്‍ നിര്‍മ്മാണ ശൈലിയില്‍ കല്ലുകള്‍ അടുക്കി വെച്ചിരിക്കുന്നതാണ് ഇവിടെ കാണാനുള്ളത്. ശിവന്റെയും കറുപ്പു സ്വാമിയുടെയും തകര്‍ന്ന കോവിലുകള്‍ ഇവിടെയുണ്ട്. മംഗളാദേവിയുടെ കോവില്‍ മനസ്സിലാക്കാന്‍ നന്നേ പാടുപെടും. പഴക്കം കൊണ്ടും കൃത്യമായ സംരക്ഷണം ഇല്ലാത്തതുകൊണ്ടും പൂര്‍ണ്ണമായും നശിച്ച നിലയിലാണ് ദേവിയുടെ കോവിലുള്ളത്. തകര്‍ന്ന നാലു മണ്ഡപങ്ങളും ഇവിടെ കാണാം.

PC:sabareesh kkanan

ഓഫ് റോഡ് യാത്ര

ഓഫ് റോഡ് യാത്ര

വനത്തിനുള്ളിലൂടെ 14 കിലോമീറ്റര്‍ നീളുന്ന യാത്ര ഏറെ സാഹസികമാണ്. കാടിനുള്ളിലൂടെയും ഉണങ്ങി പൊടി നിറഞ്ഞ കുന്നുകളിലൂടെയും കിഴക്കാം തൂക്കായ ചെരിവുകളിലൂടെയും അതിസാഹസികമായി മാത്രമേ ഇവിടെ എത്താന്‍ സാധിക്കു. കുറേപ്പേര്‍ ഭക്തിയുടെ പ്രില്‍ ഇവിടെ എത്തുമ്പോള്‍ കൂടുതലും ആളുകള്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രം തുറന്നു കിട്ടുന്ന വനഭൂമിയിലേക്ക് കയറാം എന്ന താല്പര്യത്തില്‍ എത്തുന്നവരാണ്. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നുമാണ് കൂടുതല്‍ ആളുകളും ഇവിടെ എത്തുന്നത്.

PC:Sibyperiyar

അനുവാദമില്ല

അനുവാദമില്ല

കേരളത്തിന്റെയും തമിഴ്‌നാടിന്റെയും സംരക്ഷിത വനമേഖലയ്ക്കകത്ത് സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രം വനംവകുപ്പിന്റെ കര്‍ശന നിയന്ത്രണത്തിനു കീഴിലുള്ള സ്ഥലമാണ്. പെരിയാറിന്റെ ഉള്‍വനങ്ങളിലൂടെ സഞ്ചരിച്ചു മാത്രമേ ഇവിടെ എത്താന്‍ സാധിക്കു. വന്യമൃഗങ്ങളുടെ വാസസ്ഥലമായ ഇതിലൂടെ യാത്ര ചെയ്യുമ്പോള്‍ അവയെ കഴിവതും ബുദ്ധിമുട്ടിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
മദ്യം, സിഗരറ്റ്, ്പ്ലാസ്റ്റിക് തുടങ്ങിയവ ഇവിടേക്കുള്ള യാത്രയില്‍ അനുദനീയമല്ല.

PC:Vishnubonam

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

സാധാരണ ദിവസങ്ങളില്‍ ഒന്നും ഇവിടേക്ക് പ്രവേശനം ഇല്ല. ചിത്തിര മാസത്തിലെ പൗര്‍ണ്ണമി നാള്‍ അഥവാ ചിത്ര പൗര്‍ണ്ണമി ദിനത്തില്‍ മാത്രമാണ് ഇവിടേക്ക് പ്രവേശനം അനുവദിക്കുക. കാടിനുള്ളിലൂടെ 14 കിലോമീറ്റര്‍ നടന്ന് ക്ഷേത്രത്തിലെത്താം. നടക്കാന്‍ സാധിക്കാത്തവര്‍ക്ക് വനംവകുപ്പിന്റെ പ്രത്യേക അനുമതി നേടിയിട്ടുള്ള വാഹനങ്ങളില്‍ ഇവിടേക്ക് എത്തിച്ചേരാം. ഫോര്‍ വീല്‍ ജിപ്പുകളെ മാത്രമേ വനത്തിനുള്ളിലേക്ക് കടത്തി വിടുകയുള്ളൂ. മാത്രമല്ല, സ്വകാര്യ വാഹനങ്ങള്‍ക്ക് ഇവിടെ വനത്തിനുള്ളിലേക്ക് പ്രവേശനം അനുവദിക്കാറുമില്ല. പുലര്‍ച്ചെ ആറുമണി മുതലാണ് ഇവിടേക്ക് പ്രവേശനം അനുവദിക്കുക.

PC:Sibyperiyar

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...