» »മിനിസ്വിറ്റ്‌സര്‍ലന്‍ഡിലേക്കൊരു ട്രക്കിങ്

മിനിസ്വിറ്റ്‌സര്‍ലന്‍ഡിലേക്കൊരു ട്രക്കിങ്

Written By: Elizabath

കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പുല്‍മേടുകള്‍...പുല്‍മേടുകള്‍ക്ക് അതിര്‍ത്തി തീര്‍ത്ത് തിങ്ങിനിറഞ്ഞ കാടുകള്‍..കുറച്ചുകൂടി ഉയരത്തിലോട്ടു നോക്കിയാല്‍ ആകാശത്തെ തൊട്ടു നില്‍ക്കുന്ന പര്‍വ്വതങ്ങള്‍. ഇതേതോ വിദേശരാജ്യമാണെന്നു തോന്നിയെങ്കില്‍ തെറ്റി. ഇന്ത്യയിലെ മിനി സ്വിറ്റ്‌സര്‍ലന്‍ഡ് എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡിലെ ചോപ്തയെക്കുറിച്ചാണിത്.

 ഇന്ത്യയിലെ മിനിസ്വിറ്റ്‌സര്‍ലന്‍ഡ്

ഇന്ത്യയിലെ മിനിസ്വിറ്റ്‌സര്‍ലന്‍ഡ്

ഭൂപ്രകൃതി കൊണ്ടും കാലാവസ്ഥകൊണ്ടും ചോപ്ത പുറംനാട്ടുകാര്‍ക്കിടയില്‍ അറിയപ്പെടുന്നത് മിനി സ്വിറ്റ്‌സര്‍ലന്‍ഡ് എന്ന അപരനാമത്തിലാണ്.
പച്ചപുതച്ച കാടുകളും പുല്‍മേടുകളും മഞ്ഞുവീണ മലനിരകളുമെല്ലാം ചേര്‍ന്ന് ചോപ്തയെ സ്വിറ്റ്‌സര്‍ലന്‍ഡിനു സമാനമാക്കുന്നു.

PC:Travelling Slacker

മിനിസ്വിറ്റ്‌സര്‍ലന്‍ഡിലേക്കൊരു ട്രക്കിങ്

മലിനമാകാത്ത സഞ്ചാര കേന്ദ്രം
മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിന്നും ചോപ്തയെ വ്യത്യസ്തമാക്കുന്നത് ഈ സ്ഥലത്തിന്റെ വൃത്തികൊണ്ടാണ്. മാത്രമല്ല, സഞ്ചാരികളുടെ തിരക്കും ഇവിടെ വളരെ കുറവാണ്.

PC:soumyajit pramanick

തുംഗനാഥ് ട്രക്കിങ്ങിന്റെ ബേസ് ക്യാംപ്

തുംഗനാഥ് ട്രക്കിങ്ങിന്റെ ബേസ് ക്യാംപ്

ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമായ തുംഗനാഥിലേക്കുള്ള ട്രക്കിങ്ങിന്റെ ബേസ് ക്യാംപാണ് ചോപ്ത.ആയിരത്തോളം വര്‍ഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം പഞ്ച കേതാറുകളില്‍ മൂന്നാമത്തേതാണ്.

PC:Varun Shiv Kapur

ഇന്ത്യയിലെ ഏറ്റവും മികച്ച ഹില്‍സ്റ്റേഷന്‍

ഇന്ത്യയിലെ ഏറ്റവും മികച്ച ഹില്‍സ്റ്റേഷന്‍

ഇതുവരെയും പൂര്‍ണ്ണമായും ആരും കണ്ടുതീര്‍ക്കാത്ത ചോപ്ത ഇന്ത്യയിലെ ഏറ്റവും മികച്ച ഹില്‍ സ്റ്റേഷനുകളിലൊന്നാണ്. പ്രകൃതി സ്‌നേഹികളും ട്രക്കിങ് ഇഷ്ടപ്പെടുന്നവരും നിര്‍ബന്ധമായും ഇവിടം സന്ദര്‍ശിച്ചിരിക്കണം.

PC: Abhishek

ചോപ്ത-ചന്ദ്രശില ട്രക്കിങ്

ചോപ്ത-ചന്ദ്രശില ട്രക്കിങ്

തുംഗനാഥിന്റെ കൊടുമുടികളില്‍ ഒന്നായ ചന്ദ്രശില, ചോപ്തയിലെത്തുന്ന ഹൈക്കേഴ്‌സിന്റെ സ്ഥിരം റൂട്ടാണ്. സംരക്ഷിത മേഖലയിലുള്‍പ്പെടുന്ന പ്രദേശമാണിത്. അതിനാല്‍ ആളുകളില്‍ നിന്നകന്ന് കാടുകളും പര്‍വ്വതങ്ങളും താണ്ടിയുള്ള ഈ ട്രക്കിങ് ഏറെ ആകര്‍ഷകമാണ്.
ഉത്തരാഖണ്ഡിലെ കുണ്ഡ് എന്ന പട്ടണത്തില്‍ നിന്നുമാണ് സാധാരണ ട്രക്കിങ് ആരംഭിക്കുക. മൂന്നു മുതല്‍ അഞ്ച് വരെ ദിവസങ്ങള്‍ വേണ്ടിവരുന്ന ഈ ട്രക്കിങ് നഗരത്തില്‍ നിന്നു വരുന്നവരെ സംബന്ധിച്ച് മികച്ച ഒരു അനുഭവമായിരിക്കും.

PC:AjitK332

ചോപ്ത- തുംഗനാഥ് -ചന്ദ്രശില ട്രക്കിങ്

ചോപ്ത- തുംഗനാഥ് -ചന്ദ്രശില ട്രക്കിങ്

ഇന്ത്യയിലെ ട്രക്കിങ് പ്രേമികളുടെ ഇടയില്‍ ഏറെ പ്രശസ്തമാണ് ചന്ദ്രശില ട്രക്കിങ്. കൊടുമുടിയുടെ ഉയരത്തില്‍ എത്തണമെങ്കില്‍ അഞ്ച് കിലോമീറ്റര്‍ ദൂരമാണ് ട്രക്ക് ചെയ്യേണ്ടത്. ചോപ്തയില്‍ നിന്നും ആരംഭിക്കുന്ന ഈ ട്രക്കിങ് തുംഗനാഥ് വഴി ചെങ്കുത്തായ പാതയിലൂടെയാണ് കടന്നു പോകുന്നത്. ദൂരം കുറവാണെങ്കിലും ചെങ്കുത്തായ വഴികള്‍ ഈ ട്രക്കിങ്ങിനെ വിഷമമുള്ളതാക്കുന്നു.
മഞ്ഞു വീഴ്ചയുള്ള സമയത്തടക്കം വര്‍ഷത്തില്‍ എല്ലായ്‌പ്പോഴും ഇവിടെ ട്രക്കിങ് സൗകര്യമുണ്ട്.

Varun Shiv Kapur

ഫോട്ടോഗ്രാഫേഴ്‌സിന്റെ സ്വര്‍ഗ്ഗം

ഫോട്ടോഗ്രാഫേഴ്‌സിന്റെ സ്വര്‍ഗ്ഗം

വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയില്‍ താല്പര്യമുള്ളവര്‍ക്ക് മികച്ച കുറച്ച് ഫോട്ടോകള്‍ സ്വന്തമാക്കാന്‍ ചോപ്ത സഹായിക്കും.
ഉത്തരഖണ്ഡിന്റെ സംസ്ഥാന പക്ഷിയും മയിലിനെപ്പോലെ അഴകുമുള്ള ഹിമാലയന്‍ മൊണാല്‍, ഹിമാലയന്‍ കസ്തൂരിമാന്‍ തുടങ്ങി അപൂര്‍വ്വങ്ങളായ പക്ഷികളെയും മൃഗങ്ങളെയും ഇവിടെ ധാരാളമായി കാണാന്‍ സാധിക്കും. കൂടാതെ ഹിമാലയന്‍ പര്‍വ്വത നിരകളുടെ ചിത്രങ്ങളും മഞ്ഞുപുതച്ച മലനിരകളും ഫ്രെയിമില്‍ നിറയും എന്നതില്‍ സംശയമില്ല.

PC: Travelling Slacker

ചോപ്തയില്‍ ചെയ്യാന്‍

ചോപ്തയില്‍ ചെയ്യാന്‍

ട്രക്കിങ്ങ് കഴിഞ്ഞാല്‍ ക്യാംപ് ചെയ്യാനായാണ് ആളുകള്‍ ഇവിടേക്കെട്ടുന്നത്. കൂടാതെ മഞ്ഞിലൂടെയുള്ള സ്‌കീയിങ്ങും ട്രക്കിങും ഇവിടുത്തെ ആകര്‍ഷണങ്ങള്‍ തന്നെയാണ്. റോക്ക് ക്രാഫ്റ്റിനും റോക്ക് ക്ലൈംബിങ്ങിനും ആളുകള്‍ എത്താറുണ്ട്.
PC: Paul Hamilton

സന്ദര്‍ശിക്കാന്‍ അനുയോജ്യം

സന്ദര്‍ശിക്കാന്‍ അനുയോജ്യം

ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള സമയമാണ് ചേപ്ത സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ചത്. കൂടാതെ തണുപ്പു കാലത്ത ധാരാളം ആളുകള്‍ മഞ്ഞുവീഴുന്നതു കാണാനും ഇവിടെ എത്താറുണ്ട്. കനത്ത മഞ്ഞുവീഴ്ചയുള്ളപ്പോള്‍ ഇവിടുത്തെ പല റൂട്ടുകളും അടച്ചിടാറുണ്ട്.
ശൈത്യകാലത്ത് ആകാശം തെളിമയോടെ ഇവിടെ കാണപ്പെടുന്നു. അപ്പോള്‍ ഇവിടെ നിന്നും മഞ്ഞുപുതച്ച പര്‍വ്വതങ്ങളുടെ 360 ഡിഗ്രി കാഴ്ച അതിമനോഹരമാണ്.

PC: Travelling Slacker

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിനു സമീപമുള്ള ഒഖിമത്ത് എന്ന സ്ഥലത്തു നിന്നും 29 കിലോമീറ്റര്‍ അകലെയാണ് ചോപ്ത സ്ഥിതി ചെയ്യുന്നത്. 209 കിലോമീറ്റര്‍ അകലെയുള്ള ഋഷികേശാണ് സമീപത്തുള്ള റെയില്‍വേ സ്റ്റേഷന്‍.

Please Wait while comments are loading...