Search
  • Follow NativePlanet
Share
» »ചോറ്റാനിക്കര മകം 2023: സർവ്വാഭരണ വിഭൂഷിതയായി ദേവി, അനുഗ്രഹം തേടുവാൻ ഒരുങ്ങാം

ചോറ്റാനിക്കര മകം 2023: സർവ്വാഭരണ വിഭൂഷിതയായി ദേവി, അനുഗ്രഹം തേടുവാൻ ഒരുങ്ങാം

ചോറ്റാനിക്കരയമ്മയെ ഒരു നോക്കു കാണുവാനും അനുഗ്രഹം നേടുവാനും ഭക്തലക്ഷങ്ങൾ എത്തിച്ചേരുന്ന പുണ്യദിനമാണ് ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലെ മകം തൊഴൽ.

ചോറ്റാനിക്കര മകം തൊഴൽ.. കേരളത്തിലെ ദേവി ഭക്തരുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്ന്... സര്‍വ്വാഭരണ വിഭൂഷിതയായി വലം കയ്യാൽ അനുഗ്രഹം ചൊരിഞ്ഞു നിൽക്കുന്ന ചോറ്റാനിക്കരയമ്മയെ ഒരു നോക്കു കാണുവാനും അനുഗ്രഹം നേടുവാനും ഭക്തലക്ഷങ്ങൾ എത്തിച്ചേരുന്ന പുണ്യദിനമാണ് ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലെ മകം തൊഴൽ.

 Chottanikkara Bhagavathy Temple Makam Thozhal 2023

PC: Wikipedia

ചോറ്റാനിക്കര മകം തൊഴൽ 2023

2023 ലെ മകം തൊഴൽ മാർച്ച് മാസം 6-ാം തിയതി അഥാ കുംഭം 22ന് നടക്കും. കുംഭമാസത്തിലെ മകം നക്ഷത്ര ദിവസത്തിൽ നടക്കുന്ന ഈ പുണ്യചടങ്ങിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്നവർക്ക് ദേവി ജീവിതകാലം മുഴുവനും അനുഗ്രഹം നല്കുമെന്നും അവരുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും നടക്കുമെന്നുമാണ് വിശ്വസിക്കപ്പെടുന്നത്.

കുംഭത്തിലെ രോഹിണിയിൽ കൊടിയേറുന്ന ചോറ്റാനിക്കര ഉത്സവത്തിൽ ഏഴാം നാൾ ആയ മകത്തിലാണ് ഉച്ചകഴിഞ്ഞ് മകം തൊഴൽ നടക്കുന്നത്. ഉത്രം നാളിൽ ആറാട്ടോടുകൂടി ഉത്സവത്തിന് കൊടിയിറങ്ങും. ഉത്സവത്തിന്‍റെ ഓരോ ദിവസങ്ങളിലും പ്രത്യേകം ആറാട്ട് നടക്കുന്ന ക്ഷേത്രം എന്ന പ്രത്യേകതയും ചോറ്റാനിക്കര മകത്തിനുണ്ട്.

മകം തൊഴാൻ

മകം നാളിൽ ഉച്ച പൂജ കഴിഞ്ഞ് അടയ്ക്കുന്ന ക്ഷേത്രനട ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് മകം തൊഴലിനായി തുറക്കും. രാത്രി പത്ത് മണി വരെയാണ് മകം തൊഴൽ നീണ്ടുനിൽക്കുന്നത്.
തങ്കഗോളകയും ആടയാഭരണങ്ങളും രത്നകിരീടവും പട്ടുടയാടകളും അണിഞ്ഞ് സർവ്വവിഭൂഷിതയായാണ് ദേവി ഈ സമയത്ത് ഭക്തർക്ക് ദർശനം നല്കുന്നത്. താമരപ്പൂ മാലചാർത്തിയും നെയ് വിളക്ക് തെളിയിച്ച് ദീപാരാധന നടത്തിയുമാണ് മകം തൊഴലിനായി നട തുറക്കുന്നത്. ഈ ദിവസം ദേവിയുടെ തങ്കഗോളക വലതു കയ്യിലാണെന്നും ആ കൈകൊണ്ടാണ് ദർശനം നടത്തുവാനെത്തുന്നവരെ അനുഗ്രഹിക്കുന്നതെന്നും ആണ് വിശ്വാസം. മകം കൂടാതെ കാർത്തിക,വിഷു എന്നീ ദിവസങ്ങളിലും ദേവി വലതുകൈ കൊണ്ട് അനുഗ്രഹം നല്കും.

മകം നാളിൽ തൊഴുവാൻ എത്തുന്നത് സ്ത്രീകളാണ്. വിവാഹിതരായ സ്ത്രീകൾക്ക് ദീർഘമാംഗല്യം ലഭിക്കുവാനും സന്താനഭാഗ്യം ലഭിക്കുവാനും അവിവാഹിതരായവർക്ക് വിവാഹഭാഗ്യം നടക്കുവാനും മകം തൊഴുതാൽ മതിയെന്നാണ് വിശ്വാസം. വില്വമംഗലസ്വാമിയാര്‍ക്ക്‌ ഭഗവതി ദര്‍ശനം നല്‍കിയത്‌ മകം നാളിലാണെന്നാണ്‌ വിശ്വാസമാണ് മകം തൊഴൽ ഉത്സവത്തിന് പിന്നിലുള്ളത്.
പിറ്റേന്ന് പൂരം തൊഴൽ പുരുഷന്മാർക്ക് ചോറ്റാനിക്കര ദേവിയെ തൊഴാനുള്ള ദിവസമാണ്. 2023 മാർച്ച് 07-നാണ് ഈ വർഷത്തെ പൂരം തൊഴൽ.

ഒന്നര ലക്ഷത്തോളം പേർ

മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷത്തെ മകം തൊഴലിന് കൂടുതൽ പങ്കാളിത്തം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം ഒന്നര ലക്ഷത്തോളം പേർ ഈ വർഷം വരുമെന്നാണ് കരുതുന്നത്. ഇത് മുൻനിർത്തിയുള്ള ഒരുക്കങ്ങാണ് ഇവിടെ ക്രമീകരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം 1,20,000 പേരാണ് മകം തൊഴാനെത്തിയത്.
വിശ്വാസികൾക്ക് ദര്‍ശനത്തിനായി ബാരിക്കേഡുകള്‍ നിര്‍മ്മിച്ച് ക്യു സംവിധാനമൊരുക്കും. ചോറ്റാനിക്കര ജിവിഎച്എസ് ഗ്രൗണ്ടിലാണ് വാഹനങ്ങള്‍ക്കുളള പാര്‍ക്കിംഗ്. മകം തൊഴൽ ഉത്സവത്തിന്‍റെ നടത്തിപ്പിൽ പൂര്‍ണമായും ഹരിത മാര്‍ഗരേഖ പാലിക്കണമെന്ന് നേരത്തെ ജില്ലാ കളക്ടർ നിര്‍ദ്ദേശം നല്കിയിരുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+