Search
  • Follow NativePlanet
Share
» »നട്ടപാതിരായ്ക്ക് കാപ്പികുടിക്കാൻ ബാംഗ്ലൂരിൽ ചില സ്ഥലങ്ങൾ

നട്ടപാതിരായ്ക്ക് കാപ്പികുടിക്കാൻ ബാംഗ്ലൂരിൽ ചില സ്ഥലങ്ങൾ

By Maneesh

പാതിരാത്രിക്ക് ബാംഗ്ലൂർ നഗര‌ത്തിലൂടെ യാത്ര ചെയ്യുന്നവർക്ക് ഒരു കാപ്പി കുടിക്കണമെന്ന് തോന്നിയാൽ എന്ത് ചെയ്യും. പത്ത് മണി ആകുമ്പോഴേക്ക് ബാംഗ്ലൂരിലെ പല റെസ്റ്റോറെന്റുകളും പൂട്ടി തുടങ്ങും. എന്നാൽ ചില കോഫീ ഷോപ്പുകൾ നട്ടപാതിരായ്ക്കും തുറന്ന് കിടക്കും. നിശാ സഞ്ചാരികൾക്ക് പ്രിയ‌പ്പെട്ട ബാംഗ്ലൂരിലെ ചില കോഫി ഷോപ്പുകൾ പരിചയപ്പെടാം.

bengaluru, night travel, food, restaurants

Photo Courtesy: Sankarshan Mukhopadhyay

കാർഗീൻസ്,

അഡ്രസ്: Kargeens, 36, 100 Feet Road, Koramangala 6th Block

നോൺ വെജ് ഭക്ഷണത്തിന് പേരുകേട്ട കാർഗീൻസ് നിശാ സഞ്ചാരികളുടെ അഭയ കേന്ദ്രമാണ്. രാവിലെ പത്ത് മണിക്ക് തുറക്കുന്ന ഈ ഷോപ്പ് രാത്രി ഒരു മണിക്കേ അടയ്ക്കുകയുള്ളു. കാർഗീൻസ് ഹോട്ട് ചിക്കൻ, ചീസ് ചിക്കൻ ഓംലെറ്റ് എന്നിവയാണ് ഇവിടുത്തെ സ്പെഷ്യൽ വിഭവങ്ങൾ. കോണ്ടിനെന്റൽ ഇറ്റാലിയൻ വിഭവങ്ങൾക്ക് പേരുകേട്ടതാണ് ഈ സ്ഥലം.

ബരിസ്ട, കോറമംഗല

അഡ്രസ്: Barista, 982, Kalinga Institute, 80 Feet Peripheral Road, Koramangala 4th Block

കമിതാക്കളുടെ ഹാങ് ഔട്ട് സ്ഥലമായ ബരിസ്ട ഇറ്റാലിയൻ വിഭവങ്ങൾക്ക് പേരുകേട്ട സ്ഥലമാണ്. നിശാ സഞ്ചാരികളായ കമിതാക്കളാണ് നിങ്ങളെങ്കിൽ ഈ സ്ഥലം സന്ദർശിക്കാൻ ഒരിക്കലും മറക്കരുത്. രാത്രി പതിനൊന്ന് മണിവരെ മാത്രമേ ഈ ഷോപ്പ് തുറന്ന് പ്രവർത്തിക്കുകയുള്ളു.

bengaluru, night travel, food, restaurants

20 ചാർ കഫേ

അഡ്രസ്, 20 Char Cafe,Matthan Hotel, 134, HAL Old Airport Road, Old Airport Road

ഇരുപത്തിനാല് മണിക്കൂറും തുറന്ന് പ്രവർത്തിക്കും എന്നതാണ് ഓൾഡ് എയർപോർട്ട് റോഡിലുള്ള 20 ചാർ കഫേയുടെ ഏറ്റവും വലിയ പ്രത്യേകത. ഏത് നട്ടപ്പാതിരായ്ക്ക് കേറിച്ചെന്നാലും ചൈനീസ്, കോണ്ടിനെന്റൽ, നോർത്ത് ഇന്ത്യൻ, സൗത്ത് ഇന്ത്യൻ, അറേബ്യൻ വിഭവങ്ങൾ ഇവിടെ റെഡിയാണ്.

എം കഫേ

അഡ്രസ്: M Cafe, Bengaluru Marriott Hotel, 75, 8th Road, EPIP Area, Whitefield

ഇരുപത്തിനാല് മണിക്കൂറും തുറന്ന് പ്രവർത്തിക്കുന്ന ബാംഗ്ലൂരിലെ മറ്റൊരു കഫേയാണ് വൈറ്റ് ഫീൽഡിലുള്ള എം കഫേ. മോക്ടെയിൽസ്, പിസ, പാസ്ത, എന്നിവയാണ് ഇവിടുത്തെ ജനപ്രിയ വിഭവങ്ങളെങ്കിലും നോർത്ത് ഇന്ത്യൻ സൗത്ത് ഇന്ത്യൻ വിഭവങ്ങളും ഇവിടെ ലഭ്യമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X