Search
  • Follow NativePlanet
Share
» »രാവണനോടുള്ള സ്നേഹത്താൽ ദസറ ആഘോഷിക്കാത്ത നാട്, വിചിത്രമീ നഗരം!

രാവണനോടുള്ള സ്നേഹത്താൽ ദസറ ആഘോഷിക്കാത്ത നാട്, വിചിത്രമീ നഗരം!

ങ്ങിയിയിരിക്കുമ്പോൾ ഇവിടെ മാത്രം യാതൊന്നുമില്ല.. എന്താണ് അങ്ങനെയെന്നല്ലേ...

ദസറ എന്നാൽ ആഘോഷങ്ങളാണ്. നാടും നഗരവും ഒരുപോലെ ആഘോഷത്തിലാറാടുന്ന സമയം. പ്രാദേശികമായി വിശ്വാസങ്ങളിൽ അല്പം മാറ്റങ്ങളുണ്ടാകുമെങ്കിലും ആഘോഷങ്ങളെയൊ ആചാരങ്ങളെയോ ഇത് തെല്ലും ബാധിക്കാറില്ല. എന്നാൽ അങ്ങ് ദൂരെ ഹിമാചൽ പ്രദേശിലെ ഒരു ഗ്രാമത്തിൽ ഇന്നും ദസറയെ പടിക്കു പുറത്ത് നിർത്തിയിരിക്കുകയാണ്. ഇന്ത്യയിലെ നാടുകളായ നാടെല്ലാം ദസറാ ആഘോഷങ്ങൾക്കായി ഒരുങ്ങിയിയിരിക്കുമ്പോൾ ഇവിടെ മാത്രം യാതൊന്നുമില്ല.. എന്താണ് അങ്ങനെയെന്നല്ലേ...

ദസറ ആഘോഷങ്ങൾ

ദസറ ആഘോഷങ്ങൾ

മൈസൂരിലെ ദസറ ആണ് മലയാളികൾക്ക് കൂടുതൽ പരിചയം. മഹിഷാസുരനെ വധിച്ച ചാമുണ്ഡേശ്വരി ദേവിയെ ആരാധിക്കുന്ന ദസറ ദിനങ്ങൾ മൈസൂർ കാണുന്ന ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ്. പത്തുദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് ലോകം മുഴുവൻ മൈസൂരിലേക്ക് ഒഴുകിയെത്തും.
എന്നാൽ, വടക്കേ ഇന്ത്യയിലേക്ക് പോയാൽ ദസറ ആഘോഷങ്ങളിൽ പല വ്യത്യാസങ്ങളും കാണുവാൻ സാധിക്കും.

PC:Shakti

ഉത്തരേന്ത്യയിലെ ദസറ

ഉത്തരേന്ത്യയിലെ ദസറ

രാമരാവണ ചരിത്രമാണ് ഉത്തരേന്ത്യയിലെ ദസറ ആഘോഷങ്ങളുടെ കാതൽ. തിന്മയ്ക്കു മേൽ നന്മ നേടിയ വിജയത്തിന്റെ ആഘോഷമായും ഇതിനെ ആഘോഷിക്കുന്നു. രാവണനുമേലുള്ള ശ്രീരാമന്റെ വിജയമാണ് ഇവിടുത്തെ ദസറ. രാംലീല എന്ന പേരിലും ചില സ്ഥലങ്ങളിൽ ഇത് ആഘോഷിക്കുന്നു.
പത്ത് തലയുള്ള രാവണനെ രാമൻ തോൽപ്പിച്ചതിനാലാണ് ദസറ എന്ന പേരു വന്നതെന്നാണ് വിശ്വാസങ്ങൾ പറയുന്നത്.

PC:Jagadhatri

ബൈജ്നാഥിലെ ദസറ

ബൈജ്നാഥിലെ ദസറ

ഹിമാചൽ പ്രദേശിലെ കാന്‍ഗ്രയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ബൈജ്നാഥ് എന്ന പ്രദേശത്താണ് ദസറ ഒരു ആഘോഷമേ അല്ലാത്തത്. ധർമ്മശാലയിൽ നിന്ന് 50 കിലോമീറ്റർ അകലെ ആണ് ഇവിടമുള്ളത്. ശിവന്റെ പേരിലുള്ള ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നായ ബൈജ്നാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിശ്വാസങ്ങളുടെ കാര്യത്തിൽ ഇത്രയും സമ്പന്നമാണെങ്കിൽ പോലും ഇവിടെ ദസറ ആഘോഷിക്കാറേയില്ലത്രെ!

PC:Amrita Biswas

ശിവനും രാവണനും

ശിവനും രാവണനും

രാക്ഷസരാജാവായ രാവണൻ പരമശിവന്റെ കടുത്ത ഭക്തനായിരുന്നു എന്നാണ് പുരാണങ്ങൾ പറയുന്നത്. ശിവന്റെ അനുഗ്രഹവും അദ്ദേഹത്തിൽ നിന്നും കൂടുതൽ ശക്തികൾ നേടുന്നതിനുമായി രാവണൻ ശിവനെ ആരാധിച്ചുവന്നിരുന്നു. ഒരിക്കൽ കൂടുതൽ വരങ്ങൾ ലഭിക്കുവാനായി രാവണൻ കൈലാസത്തിലെത്തി ശിവനെ പൂജിക്കുവാൻ ആരംഭിച്ചു. തന്റെ മുന്നിൽ എങ്ങനെയെങ്കിലും ശിവൻ പ്രത്യക്ഷപ്പെടുവാനായി രാവണൻ തന്റെ പത്തുതലകളും സമർപ്പിച്ചു, ഒടുവിൽ ശിവൻ തന്റെ ഭക്തനായ രാവണനു മുന്നിൽ പ്രത്യക്ഷപ്പെട്ടു. വരമായി അജയ്യതയും അനശ്വരതയും നൽകി. അവസാനം രാവണൻ ശിവനോട് തന്റെ ഒപ്പം ലങ്കയിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ സ്വയം ആത്മലിംഗമായി മാറി രാവണനൊപ്പം പോകുവാൻ ശിവൻ തീരുമാനിച്ചു. വഴിയിൽ ഈ ശിവലിംഗം നിലത്ത് വയ്ക്കരുതെന്ന് ശിവൻ മുന്നറിയിപ്പ് നൽകി, എന്തെങ്കിലും കാരണത്താൽ അങ്ങനെ ചെയ്താൽ, ശിവൻ ആ സ്ഥലത്ത് എന്നെന്നേക്കുമായി താമസിക്കുമെന്നും പറഞ്ഞു.

PC:Leelmbar092

മടക്ക യാത്രയിൽ

മടക്ക യാത്രയിൽ

ശിവലിംഗവുമായി തിരികെ പോകുന്ന വഴിയിൽ ഹിമാചലിലെ ബൈജ്‌നാഥിൽ എത്തിയപ്പോൾ രാവണന് ദാഹിച്ചു. അപ്പോൾ ഒരു ഇടയനെ കാണുകയും അവരിൽ നിന്നും വെള്ളം ലഭിക്കുകയും ചെയ്തു. യഥാർത്ഥത്തിൽ അത് വേഷം മാറിയെത്തിയ ഗണപതിയായിരുന്നു. വെള്ളം കുടിച്ചു കഴിഞ്ഞപ്പോൾ രാവണന് പ്രകൃതിയുടെ വിളി തോന്നി. ആ സമയത്ത് ശിവലിംഗം നിലത്ത് വയ്ക്കാതെ കൈയ്യിൽതന്നെ സൂക്ഷിക്കണമെന്നു പറഞ്ഞ് രാവണൻ അത് ഇടയബാലനായ ഗണപതിക്ക് കൈമാറി. എന്നാൽ ഗണപതി അത് നിലത്ത് വയ്ക്കുകയും ശിവൻ പറഞ്ഞതുപോലെതന്നെ അദ്ദേഹം അവിടെ സ്വയംപ്രതിഷ് നടത്തുകയും ചെയ്തു.

നവരാത്രി 2022:മൈസൂർ മുതൽ കൊൽക്കത്ത വരെ.. പേരുകേട്ട നവരാത്രി ആഘോഷങ്ങൾനവരാത്രി 2022:മൈസൂർ മുതൽ കൊൽക്കത്ത വരെ.. പേരുകേട്ട നവരാത്രി ആഘോഷങ്ങൾ

ഭക്തിയുടെ പേരില്‍

ഭക്തിയുടെ പേരില്‍

ഇത്രയും ഭക്തനായ രാവണന്റെ പരാജയം ആഘോഷിക്കുന്ന ദസറ ഈ കാരണത്താലാണ് ബൈജ്നാഥിൽ ആഘോഷിക്കാത്തതെന്നാണ് ചരിത്രം പറയുന്നത്. ഇവിടെ ദസറയുമായി ബന്ധപ്പെട്ട ഒരു ആഘോഷങ്ങളും സംഘടിപ്പിക്കാറില്ല.

ബൈജ്നാഥ് ക്ഷേത്രം

ബൈജ്നാഥ് ക്ഷേത്രം

അഹുക്കയും മന്യുകയും എന്ന രണ്ട് പ്രാദേശിക വ്യാപാരികൾ നിർമ്മിച്ചതാണ് കാൻഗ്രയിലെ ഈ പുരാതന ശിവക്ഷേത്രം എന്നാണ് വിശ്വസിക്കപ്പെടുന്നത്. 'വൈദ്യന്മാരുടെ നാഥൻ' ആയാണ് ശിവനെ ഇവിടെ ആരാധിക്കുന്നത്. രാജ്യത്തെ തന്നെ പ്രസിദ്ധമായ ശിവ തീർത്ഥാടന കേന്ദ്രമാണിത്.

PC:Rakeshkdogra

നവരാത്രി 2022:മൈസൂർ മുതൽ കൊൽക്കത്ത വരെ.. പേരുകേട്ട നവരാത്രി ആഘോഷങ്ങൾനവരാത്രി 2022:മൈസൂർ മുതൽ കൊൽക്കത്ത വരെ.. പേരുകേട്ട നവരാത്രി ആഘോഷങ്ങൾ

ആയിരം ഇതളുള്ള താമസസിംഹാസനത്തിലെ പ്രതിഷ്ഠ, ആദ്യകാളിയുടെ രൂപം.. ദക്ഷിണേശ്വർ കാളി ക്ഷേത്രംആയിരം ഇതളുള്ള താമസസിംഹാസനത്തിലെ പ്രതിഷ്ഠ, ആദ്യകാളിയുടെ രൂപം.. ദക്ഷിണേശ്വർ കാളി ക്ഷേത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X