Search
  • Follow NativePlanet
Share
» »ശംഖ് രൂപത്തിൽ ആറു കിലോമീറ്ററിനുള്ളിലെ ഒൻപത് ദശാവതാര ക്ഷേത്രങ്ങൾ, പുണ്യം നല്കുന്ന തീർത്ഥാടനം

ശംഖ് രൂപത്തിൽ ആറു കിലോമീറ്ററിനുള്ളിലെ ഒൻപത് ദശാവതാര ക്ഷേത്രങ്ങൾ, പുണ്യം നല്കുന്ന തീർത്ഥാടനം

ഭഗവാൻ മഹാവിഷ്ണുവിന്‍റെ ദശാവതാരങ്ങളെക്കുറിച്ച് കേൾക്കാത്തവരാരും കാണില്ല. എന്നാൽ ഈ ദശാവതാരങ്ങൾക്കായി സമർപ്പിച്ച ക്ഷേത്രങ്ങൾ പരിചിതമായവരും അവിടെ സന്ദർശനം നടത്തിയിട്ടുള്ളവരും ചുരുക്കമായിരിക്കും. നാലമ്പല ക്ഷേത്ര ദർശനത്തിനൊപ്പം ഇപ്പോൾ പ്രസിദ്ധിയാർജിച്ചിരിക്കുകയാണ് കോഴിക്കോട് ജില്ലയിലെ ദശാവതാര ക്ഷേത്രങ്ങൾ. ഇപ്പോഴിതാ, കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ സന്ദർശനത്തോടെ കോഴിക്കോട് ദശാവതാര ക്ഷേത്രങ്ങൾ വീണ്ടും ശ്രദ്ധ നേടിയിരിക്കുകയാണ്.

കോഴിക്കോട് പൊൻകുന്ന് മലയുടെ താഴ്‌വരയിൽ കാക്കൂർ, നന്മണ്ട, ചേളന്നൂർ എന്നീ മൂന്ന് പഞ്ചായത്തുകളിലായാണ് ദശാവതാര ക്ഷേത്രങ്ങളില്‍ ഒൻപതെണ്ണവും സ്ഥിതി ചെയ്യുന്നത്. മലബാറിലെ തീര്‍ത്ഥാടന ടൂറിസത്തിൽ ഉൾപ്പെടുന്നതോടെ കൂടുതൽ വിശ്വാസികളും ഭക്തരും ഇവിടെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വളരെ എളുപ്പത്തിൽ ഒൻപത് ക്ഷേത്രങ്ങളിൽ ദർശനം നടത്തി മടങ്ങാനാവും എന്നതാണ് ഈ ക്ഷേത്രങ്ങളുടെ പ്രത്യേകത. ഇന്ത്യയിൽ പല സ്ഥലത്തും ദശാവതാര ക്ഷേത്രങ്ങളുണ്ടെങ്കിലും ഇത്ര അടുത്ത്, എളുപ്പത്തിൽ സന്ദർശനം നടത്തി മടങ്ങാന്‍ സാധിക്കുന്നത് കോഴിക്കോട് മാത്രമാണ്.

dashavatara temples in kozhikode

പെരുമീൻപുറം മത്സ്യാവതാര ക്ഷേത്രം മുതൽ ചേളന്നൂർ പഞ്ചായത്തിലെ പരശുരാമ ക്ഷേത്രം വരെയുള്ള ഒൻപത് ക്ഷേത്രങ്ങൾ ഉൾപ്പെടുന്നതാണ് ഈ ദശാവതാ ക്ഷേത്ര സർക്യൂട്ട്. കോഴിക്കോട് നിന്നും വരുമ്പോൾ ബാലുശ്ശേരി റൂട്ടിൽ 18 കിലോമീറ്റര് സഞ്ചരിച്ചാല്‌ ഇവിടെയെത്തിച്ചേരാം,

മഹാവിഷ്ണുവിന്‍റെ ദശാവതാരങ്ങൾ മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, ശ്രീ രാമൻ, ബലരാമൻ, ശ്രീ കൃഷ്ണൻ, കൽക്കി എന്നിവയാണല്ലോ. ഇതില്‌ പത്താമത്തെയും ഒടുവിലത്തെയുമായ അവതാരമായ കൽക്കിക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രം ഒഴികെയുള്ള ഒൻപത് ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. കോഴിക്കോട്- ബാലുശ്ശേരി റോഡിൽ കാക്കൂരിൽ നിന്നും ഈ ക്ഷേത്രങ്ങളിലേക്ക് എളുപ്പത്തിൽ വരാം. ഐതിഹ്യങ്ങളാലും പുരാണങ്ങളാലും സമ്പന്നമാണ് ഇവിടം.

dashavatara pilgrimage in malabar

കോഴിക്കോട് ദശാവതാര ക്ഷേത്രങ്ങൾ

1. പെരുമീൻപുറം മത്സ്യാവതാര ക്ഷേത്രം,
2.ആമമംഗലം കൂർമ്മാവതാര ക്ഷേത്രം,
3.തൃക്കോയിക്കൽ നരസിംഹാവതാര ക്ഷേത്രം,
4.രാമല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രം, കാവിൽ
5.ബലരാമസ്വാമി ക്ഷേത്രം,
6. തീർഥങ്കര വാമന ക്ഷേത്രം,
7.ഈന്താട് ശ്രീകൃഷ്ണ ക്ഷേത്രം,
8.വാര്യർമഠം വരാഹ ക്ഷേത്രം,
9 ചേളന്നൂർ പരശുരാമ ക്ഷേത്രം എന്നിങ്ങനെയാണ് ഒൻപത് ക്ഷേത്രങ്ങൾ.

ഇതിൽ ആദ്യ ആറ് ക്ഷേത്രങ്ങൾ കാക്കൂർ ഗ്രാമ പഞ്ചായത്തിന്‍റെയും വാര്യർമഠം വരാഹ ക്ഷേത്രം നന്മണ്ട പഞ്ചായത്തിന്‍റെയും പരശുരാമ ക്ഷേത്രം ചേളന്നൂർ പഞ്ചായത്തിന്‍റെയും ഭാഗമാണ്. അതേ സമയം പത്താമത്തെ കൽക്കി അവതാര ക്ഷേത്രം മണ്ണു മൂടിപ്പോയെന്നാണ് വിശ്വസിക്കപ്പെടുന്നത്. അത് കണ്ടെത്താനുള്ള ശ്രമങ്ങളും ഇവിടെ നടക്കുന്നു. ഈ ക്ഷേത്രം എവിടെയാണെന്നതു സംബന്ധിച്ച് പല വിശ്വാസങ്ങളും ഈ പ്രദേശത്ത് നിലനിൽക്കുന്നുമുണ്ട്.

ashavatara pilgrim tourism in kozhikod

ശംഖിന്‍റെ രൂപത്തിൽ

വെറും ആറു കിലോമീറ്ററിനുള്ളിൽ ആണ് ഈ ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്. അതു കൊണ്ടു ഒറ്റ യാത്രയിൽ ചുരുങ്ങിയ സമയത്തിൽ ഒൻപതിടങ്ങളിലും ദർശനം പൂർത്തിയാക്കി മടങ്ങാനാകും എന്നതാണ് ഇവിടുത്തെ പ്രത്യേകത. ഈ ക്ഷേത്രങ്ങളുടെ രൂപവും കൗതുകമുണർത്തുന്നു. ഇവിടുത്തെ ദശാവതാര ക്ഷേത്രങ്ങളെയും കൂട്ടി വരച്ചാൽ ഒരു ശംഖിന്‍റെ രൂപത്തിലാണ് കാണാനാവുക.

ഈ വർഷത്തെ രാമായണ മാസം ജൂലൈ 16, ചൊവ്വാഴ്ച, ആരംഭിച്ച് ഓഗസ്റ്റ് 16 ഞായറാഴ്ച അവസാനിക്കും. ഈ പൂണ്യകാലയളവിൽ സുരേഷ് ഗോപിയുടെ സന്ദര്‍ശനം ആത്മീയ തീർത്ഥ യാത്രാ സാധ്യതകൾ വർധിപ്പിക്കുമെന്ന് വേണം പ്രതീക്ഷിക്കുവാന്.

ദശാവതാര തീർത്ഥാടന യാത്ര

രാമായണ കാലത്ത് ശ്രീരാമനും സഹോദരങ്ങൾക്കുമായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളിലേക്ക് ഉച്ചപൂജയ്ക്ക് മുമ്പായി നടത്തുന്ന നാലമ്പല ദർശനത്തെക്കുറിച്ച് നമുക്കറിയാം. ഇതേപോലെ വൃശ്ചിമ മാസത്തിൽ ഈ ദശാവതാരങ്ങളിലേക്ക് തീർത്ഥാടനം ആരംഭിക്കാനും പദ്ധതിയുണ്ട്. മലബാർ ദശാവതാരക്ഷേത്ര ഏകോപന സമിതിയുടെ നേതൃത്വത്തിലാവും തീർത്ഥാടം.
തീർത്ഥാടകർക്ക് യാത്രയ്ക്കായി വാഹന സൗകര്യവും താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള പാക്കേജായിരിക്കും ലഭിക്കുക.

കേരളത്തിലെ ദശാവതാര ക്ഷേത്രങ്ങൾ

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി മഹാവിഷ്ണുവിന്‍റെ അവതാരങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളുണ്ട്. ഇതാ കേരളത്തിലെ ദശാവതാര ക്ഷേത്രങ്ങൾ പരിചയപ്പെടാം.
1. മീനങ്ങാടി മത്സ്യാവതാര മഹാവിഷ്‌ണു ക്ഷേത്രം
2.ആമമംഗലം മഹാവിഷ്‌ണു ക്ഷേത്രം
3.പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം
4. അയ്മനം നരസിംഹസ്വാമി ക്ഷേത്രം
5.തൃക്കാക്കര വാമന മൂര്‍ത്തീ ക്ഷേത്രം
6.തിരുവല്ലം പരശുരാമ ക്ഷേത്രം
7.തൃപ്രയാർ ശ്രീരാമക്ഷേത്രം
8. നെന്മിനി ബലരാമ ക്ഷേത്രം
9.അമ്പലപ്പുഴ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: temples pilgrimage kozhikode
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+