Search
  • Follow NativePlanet
Share
» »ദീപാവലി അവധിക്ക് നാട്ടിൽ പോകാം; ട്രെയിൻ ടിക്കറ്റ് ബുക്കിങ് തുടങ്ങി, അവസാന നിമിഷത്തിനായി കാത്തിരിക്കേണ്ട..

ദീപാവലി അവധിക്ക് നാട്ടിൽ പോകാം; ട്രെയിൻ ടിക്കറ്റ് ബുക്കിങ് തുടങ്ങി, അവസാന നിമിഷത്തിനായി കാത്തിരിക്കേണ്ട..

ദീപാവലി കേരളത്തിൽ വലിയ ആഘോഷമൊന്നുമില്ലെങ്കിലും മറുനാട്ടിൽ നിന്ന് അവധി കണക്കാക്കി നിരവധി ആളുകളാണ് കേരളത്തിലേക്ക് വരുന്നത്. നീണ്ട അവധിക്കാലത്ത് കുടുംബത്തോടൊപ്പം നാട്ടിലേക്ക് വരാൻ മലയാളികൾ തിരഞ്ഞെടുക്കുന്ന സമയങ്ങളിലൊന്നാണ് ദീപാവലി. ഇപ്പോഴി‌താ ദീപാവലി സമയത്തേയ്ക്കുള്ള ട്രെയിൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്.

ഒക്ടോബർ 31 വ്യാഴാഴ്ചാണ് ഈ വര്‍ഷത്തെ ദീപാവലി ആഘോഷം. ഇത് കണക്കാക്കി നേരത്തെ നാട്ടിലെത്താനുള്ള തയ്യാറെടുപ്പിലാവും മിക്കവരും. ഒക്ടോബർ 29 ചൊവ്വാഴ്ചത്തേയ്ക്കുള്ള ടിക്കറ്റ് ബുക്കിങ് ജൂലൈ 1ന് ആരംഭിച്ചു. ഒക്ടോബർ 30 ന്‍റെ ട്രെയിന്‌ ടിക്കറ്റ് ബുക്കിങ് ജൂലൈ 2 മുതൽ ലഭ്യമാകും. ദീപാവലി വ്യാഴാഴ്ചയായതനാൽ ബുധനാഴ്ച നാട്ടിലെത്തി വാരാന്ത്യം ഇവിടെ ചെലവഴിച്ച ശേഷം മടങ്ങുന്ന വിധത്തിൽ യാത്ര ചെയ്യുന്നതാണ് കൂടുതൽ നല്ലത്.

ചെന്നൈ, ബെംഗളുരു, മുംബൈ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവർ ഈ സമയത്ത് നാട്ടിലെത്താറുണ്ട്. നീണ്ട വാരാന്ത്യം കണക്കാക്കി അവധിയെടുത്ത് കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും നാട്ടിൽ നിൽക്കാൻ കണക്കാക്കി വരുന്നവരാണ് ഭൂരിഭാഗവും.

ചെന്നൈയിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് ചെന്നൈ മെയിൽ, ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, എസി സൂപ്പർ ഫാസ്റ്റ്, ആലപ്പി, അനന്തപുരി തുടങ്ങിയ ട്രെയിനുകളാണുള്ളത്. മംഗളുരു ഭാഗത്തേയ്ക്ക് വരുന്നവർക്ക് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, മെയിൽ എന്നിവയാണു പ്രധാന ട്രെയിനുകൾ.

ഡൽഹി- കേരളാ യാത്ര

ജൂലൈ 1-ാം തിയതി വൈകിട്ട് അഞ്ചര വരെയുള്ള കണക്കനുസരിച്ച്
ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള രാജധാനി എക്സ്പ്രസിന് (12432) ഒക്ടോബർ 29 ന് എസി ത്രീ ടയർ ക്ലാസിൽ 178 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്. കേരളാ എക്സ്പ്രസിന് (12626) സ്ലീപ്പറിൽ 77 ടിക്കറ്റുകൾ, എസി ത്രീ എക്കോണമിയിൽ 16 സീറ്റുകൾ, എസി ത്രീ ടയറിൽ 111 സീറ്റുകൾ , എസി 2 ടയറിൽ 13 ടിക്കറ്റുകൾ എന്നിങ്ങനെയാണ് സീറ്റുകൾ ലഭ്യമായിട്ടുള്ളത്.

ഹിമസാഗർ എക്സ്പ്രസിൽ (16318) സ്ലീപ്പറിൽ 21 ടിക്കറ്റുകൾ, എസി ത്രീ എക്കോണമിയിൽ 04 സീറ്റുകൾ, എസി ത്രീ ടയറിൽ 0024 സീറ്റുകൾ , എസി 2 ടയറിൽ 0008 ടിക്കറ്റുകൾ എന്നിവയാണ് ലഭ്യമായിട്ടുള്ളത്.
മംഗള ലക്ഷദ്വീപ് എക്സ്പ്രസിൽ (12618) സ്ലീപ്പറിൽ 0025 ടിക്കറ്റുകൾ, എസി ത്രീ എക്കോണമിയിൽ 0014
സീറ്റുകൾ, എസി ത്രീ ടയറിൽ 0064
സീറ്റുകൾ , എസി 2 ടയറിൽ 0011 ടിക്കറ്റുകൾ എന്നിവയാണ് ലഭ്യമായിട്ടുള്ളത്.

മുംബൈ- കേരളാ യാത്ര

ലോകമാന്യ തിലക്- എറണാകുളം ദുരന്തോ എക്സ്പ്രസിൽ (12223) ഒക്ടോബർ 29 ന് സെക്കൻഡ് സിറ്റിങ്ങിൽ 0244 ടിക്കറ്റുകൾ, സ്ലീപ്പറിൽ 0244
സീറ്റുകൾ, എസി ത്രീ ടയറിൽ 0192 സീറ്റുകൾ, എസി 2 ടയറിൽ 0023 ടിക്കറ്റുകൾ, എസി ഫസ്റ്റ് ക്ലാസിൽ 0009
ടിക്കറ്റുകൾ എന്നിങ്ങനെയാണ് ലഭ്യമായ കണക്ക്.

ലോകമാന്യ തിലക്- കൊച്ചുവേളി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ (22113) സ്ലീപ്പറിൽ 0066 സീറ്റുകൾ, എസി ത്രീ ടയറിൽ 0015 സീറ്റുകൾ, എസി 2 ടയറിൽ 0003 ടിക്കറ്റുകൾ എന്നിവയാണ് ലഭ്യമായിട്ടുള്ളത്.

ഓണം ബുക്കിങ്

ഓണക്കാലത്ത് നാട്ടിലേക്കു വരാന്‍ ട്രെയിനുകളുടെ ടിക്കറ്റ് മേയ് പകുതിയോടെ തന്നെ ആരംഭിച്ചിരുന്നു. സെപ്റ്റംബർ 14 ന് ഉത്രാടവും 15ന് തിരുവോണവുമാണ്. ഓണത്തോടനുബന്ധിച്ചുള്ള ദിവസങ്ങളിലെ ടിക്കറ്റ് ബുക്കിങ് ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്.

പൂജാ അവധി ബുക്കിങ്

ഈ വർഷം ഒക്ടോബർ 12 ശനിയാഴ്ചയാണ് മഹാനവമി.
ഈ അവധി കണക്കാക്കിയും നിരവധി പേർ നാട്ടിലേക്ക് എത്താറുണ്ട്.

നേരത്തെ ബുക്ക് ചെയ്താൽ

ഉത്സവ സീസണും വാരാന്ത്യങ്ങളും ഒക്കെ കണക്കാക്കി നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്താൽ അവസാന നിമിഷത്തെ കൂട്ടയിടിയിൽ നിന്നും രക്ഷപെടാം എന്നത് മാത്രമ്ല, സീറ്റ് ഉറപ്പിക്കാനും സാധിക്കും എന്നതാണ് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്‍റെ പ്രധാന ഗുണം. യാത്ര പുറപ്പെടുന്നതിന് 120 ദിവസം മുൻപ് വരെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുമെന്നതിനാൽ മുൻകൂട്ടി ബുക്ക് ചെയ്ത് സീറ്റ് ഉറപ്പാക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: diwali train delhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+