ഓരോ ദിവസം ചെല്ലുംതോറും ഡൽഹി കനത്ത ചൂടിലേക്ക് പോവുകയാണ്. ജോലിയും ദിവസേവയുള്ള യാത്രകളും ഒക്കെയാകുമ്പോള്‍ ഇടയ്ക്കൊരു ബ്രേക്ക് അത്യാവശ്യമാണ്. ഇനി വരുന്നത് ഈസ്റ്റർ നീണ്ട വാരാന്ത്യമാണ്. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ അവധിയുള്ളതിനാൽ ഈ ദിവസങ്ങളിൽ തണുപ്പുള്ള എവിടേക്കെങ്കിലും യാത്ര പ്ലാൻ ചെയ്താലോ..
ഡൽഹിയിലെ ചൂടില് നിന്നും രക്ഷപെട്ട് പോകാൻ പറ്റിയ സ്ഥലങ്ങൾ തിരയുമ്പോൾ ആദ്യം നോക്കുന്നത് തണുപ്പുള്ള ഇടങ്ങളാണ്. കത്തുന്ന വെയിലിൽ നിന്ന് ഒരു രക്ഷ വേണമെങ്കിൽ തണുപ്പും മഞ്ഞും തന്നെയാണ് ആശ്വാസം. ഇതാ ഡൽഹിയിൽ നിന്ന് വേനൽക്കാലത്ത് പോകാൻ പറ്റിയ, റീച്ചാർജായി,ഉന്മേഷത്തോടെയും ഊർജത്തോടെയും മടങ്ങാൻ പറ്റിയ സ്ഥലങ്ങൾ.

നഹാൻ
പ്രസിദ്ധമായ സ്ഥലങ്ങൾ തിരയുന്നതിന് പകരം ആള്‍ത്തിരക്കില്ലാത്ത, അത്രയൊന്നും പേരുകേട്ടിട്ടില്ലാത്ത കുറച്ചിടങ്ങൾ തിരഞ്ഞു പോകാന് സമയമുണ്ടോ? അങ്ങനെയെങ്കിൽ നിങ്ങൾക്ക് പറ്റിയ ഇടമാണ് ഹിമാചൽ പ്രദേശിലെ നഹാൻ. ഡല്‍ഹിയിൽ നിന്നും ആറ് മണിക്കൂർ അകലെ, 367 കിമി യാത്രയുടെ ഒടുവിൽ എത്തിച്ചേരുന്ന നഹാൻ ശിവാലിക മലനിരകളിലുള്ള അതിമനോഹരമായ ഇടമാണ്. ശാന്തമനോഹരമായ കാഴ്ചകളാണ് ഇവിടുത്തെ പ്രധാന ആകർഷണം.
പകൽ പരമാവധി 28 ഡിഗ്രിയും രാത്രിയിൽ 20 ഡിഗ്രിയും ആണ് ഇവിടുത്തെ താപനില. രേണുകാ തടാകം, ജയ്തക് കോട്ട, ചാർധർ പീക്ക് ട്രെക്കിങ് തുടങ്ങിയവയാണ് ഇവിടെ ആസ്വദിക്കാനുള്ള കാര്യങ്ങൾ.
നൈനിറ്റാൾ
പ്രസിദ്ധങ്ങളായ സ്ഥലങ്ങൾ മാത്രമേ നിങ്ങൾ ഡല്‍ഹിയിൽ നിന്ന് പോകാൻ താല്പര്യപ്പെടുന്നുള്ളുവെങ്കിൽ നൈനിറ്റാൾ മികച്ച ഓപ്ഷനാണ്. ഉത്തരാഖണ്ഡിൽ കുമയൂൺ മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഡൽഹിയിൽ നിന്ന് ആറര മണിക്കൂർ അകലെയാണ്. 310 കിലോമീറ്റർ ദൂരമാണ് സഞ്ചരിക്കുവാനുള്ളത്. ഡല്‍ഹിയുടെ ചുട്ടുപൊള്ളുന്ന ചൂടിൽ നിന്ന ആശ്വാസം നല്കാൻ നൈനിറ്റാൾ പറ്റിയ സ്ഥലമാണ്. നൈനി തടാകമാണ് ഇവിടുത്തെ പ്രധാന ആകർഷണം. വീക്കെൻഡിൽ വന്നാല് രണ്ട് ദിവസം കൊണ്ട് കണ്ടുതീർക്കാനുള്ള കാഴ്ചകൾ ഇവിടെയുണ്ട്.
ഭീംതാൽ, ഉത്തരാഖണ്ഡ്
ഡൽഹിയുടെ ചൂടിന് പറ്റിയ പരിഹാരം നല്കുന്ന ഇടമാണ് ഉത്തരാഖണ്ഡിലെ ബീംതാൽ. സംസ്ഥാനത്തെ ഏറ്റവും വലിയ തടാകങ്ങളിലൊന്നാണിത്. സാഹസികത ഇഷ്ടപ്പെടുന്നവർക്കും പക്ഷി നിരീക്ഷണം ഒരു ഹോബിയാക്കിയവർക്കും പിന്നെ പ്രകൃതി സ്നേഹികൾക്കും ഇവിടേക്ക് വരാം. ഡൽഹിയിൽ നിന്ന് 303 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. വിക്ടോറിയ അണക്കെട്ട്, ഭീമേശ്വർ മഹാദേവ ക്ഷേത്രം, ഹിഡിംബ പർവത് തുടങ്ങിയവയാണ ഇവിടുത്തെ പ്രധാന സ്ഥലങ്ങൾ. ഇവിടെ പകൽ താപനില പരമാവധി 30 ഡിഗ്രി വരെ ഉയരുമ്പോൾ രാത്രിയിൽ കുറഞ്ഞത് 17 ഡിഗ്രി സെൽഷ്യസ് വരെയാകുന്നു.
ഫാഗു, ഹിമാചൽ പ്രദേശ്
ഹിമാചൽ പ്രദേശിൽ അത്രയൊന്നും തിരക്കോ പ്രസിദ്ധിയോ ഇല്ലാത്ത, എന്നാൽ നമ്മെളെ അതിശയിപ്പിക്കുന്ന ഇടമാണ് ഫാഗു. നല്ല കാലാവസ്ഥ, റൂട്ട്, യാത്ര, എന്നിങ്ങനെ ഇവിടേക്കുള്ള യാത്ര തന്നെ രസമാണ്. ഇവിടെ എത്തിയാൽ പിന്നെ മഞ്ഞുപുതച്ചു കിടക്കുന്ന പർവ്വത നിരകൾ, പൈൻ ഫോറസ്റ്റ്, ആപ്പിൾ തോട്ടങ്ങൾ, താഴ്വാരങ്ങൾ എന്നിങ്ങനെ വേറെയും ആകർഷണങ്ങള്‍. തിരക്കുള്ള ലോകത്തു നിന്ന് ഒരു ബ്രേക്ക് എടുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇവിടേക്ക് ഒരിക്കലെങ്കിലും വരണം. പ്ലാനുകളൊന്നുമില്ലാതെ വന്ന്, പ്രകൃതിയിൽ സമയം ചെലവഴിച്ച് മടങ്ങാൻ പറ്റിയ സ്ഥലമാണിത്. വാരാന്ത്യ യാത്രകൾക്കാണ് ഇവിടം കൂടുതൽ അനുയോജ്യം.
ചൗകോരി, ഉത്തരാഖണ്ഡ്
ഡല്‍ഹിയിൽ നിന്നും 407 കിലോമീറ്റർ അകലെയാണ് ചൗകോരി സ്ഥിതി ചെയ്യുന്നത്. ഉത്തരാഖണ്ഡിലെ വിനോദസഞ്ചാരത്തെക്കുറിച്ച് തിരയുമ്പോൾ ഇവിടം കണ്ടിട്ടില്ലെങ്കിലും തേടിപ്പിടിച്ച് വന്നില്ലെങ്കിൽ വലിയ നഷ്ടമായിരിക്കും. സാഹസികത ഇഷ്ടപ്പെടുന്നവർക്കും സാഹസിക വിനോദങ്ങള് പരീക്ഷിക്കാന് ആഗ്രഹിക്കുന്നവർക്കും പറ്റിയ ഇടമാണിത്. നന്ദാദേവിയുടെയും പഞ്ചചൂലി കൊടുമുടികളുടെയും ശ്വാസം പിടിച്ചു നിർത്തുന്ന കാഴ്ചകൾ ഇവിടെ കാണാം. രാത്രിയിൽ 27 ഡിഗ്രി മുതൽ 10 ഡിഗ്രി വരെ താപനില അനുഭവപ്പെടും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













