Search
  • Follow NativePlanet
Share
» » ഡൽഹി യാത്രയിൽ കാണേണ്ട നാല് സ്ഥലങ്ങൾ; തിരക്ക് ഇല്ല, കേട്ടിരിക്കാനും സാധ്യതയില്ല.. പക്ഷേ, കണ്ടില്ലെങ്കിൽ നഷ്ടം!

ഡൽഹി യാത്രയിൽ കാണേണ്ട നാല് സ്ഥലങ്ങൾ; തിരക്ക് ഇല്ല, കേട്ടിരിക്കാനും സാധ്യതയില്ല.. പക്ഷേ, കണ്ടില്ലെങ്കിൽ നഷ്ടം!

ഡൽഹി എന്നു കേൾക്കുമ്പോൾ മനസ്സിലെത്തുന്ന ചില ചിത്രങ്ങളുണ്ട്. ചെങ്കോട്ട, ഇന്ത്യാ ഗേറ്റ്, പാർലമെന്‍റ് മന്ദിരം, രാഷ്ട്രപതി ഭവൻ എന്നിങ്ങനെ ഡൽഹിയെ തലസ്ഥാനമാക്കുന്ന ചിലയിടങ്ങൾ. പിന്നെ കുത്തബ് മിനാറും ഹുമയൂണിന്‍റെ ശവകുടീരവും അക്ഷർധാമും ലോട്ടസ് ടെംപിളും അടക്കം വേറെയും ഇഷ്ടംപോലെ ഇടങ്ങള്‍. അതുകൊണ്ടുതന്നെ ഡൽഹി എക്സ്പ്ലോർ ചെയ്യുന്നതിനേക്കാൾ കേട്ടറിഞ്ഞ പ്രധാന സ്ഥലങ്ങൾ കണ്ടുവരികയാണ്.

എന്നാൽ ഇങ്ങനെ പേരുകേട്ട ഇടങ്ങൾ മാത്രം കണ്ടുവന്നാൽ ആ യാത്ര പൂർണ്ണമാകില്ല. ഒരു നാടിനെ അറിയണമെങ്കിൽ അവിടുത്തെ രീതികലെയും ജനങ്ങളെയും ഒക്കെ പരിചയപ്പെട്ട്, അത്ര പ്രസിദ്ധമല്ലാത്ത ഇടങ്ങൾ കൂടികണ്ട് വന്നാലേ അത് പൂർത്തിയാകൂ. ഇതാ ഡല്‍ഹിയിൽ അധികം സന്ദർശകരൊന്നും എത്താത്ത, അത്രയൊന്നും പ്രസിദ്ധമല്ലാത്ത ചില സ്ഥലങ്ങൾ പരിചയപ്പെടാം.

jahaz mahal
PC:Pawan.kamrani

1. ജഹസ് മഹൽ

ഡൽഹിയിൽ അധികമാരും എത്തിച്ചേരാത്ത സ്ഥലങ്ങളിലൊന്നാണ് ജഹസ് മഹൽ. ആൾത്തിരക്കില്ല എന്നുകേൾക്കുമ്പോൾ ഇവിടെ കാണാനൊന്നുമുണ്ടാകില്ല എന്നു തെറ്റിദ്ധരിക്കരുത്. വന്നു കണ്ടാൽ നിങ്ങളെ നിരാശരാക്കാത്ത ഒരിടമാണ് ഡൽഹിയിലെ മെഹ്‌റൗളിയിലെ ഹൗസ്-ഇ-ഷംസിക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന ജഹസ് മഹൽ. ലോധി വംശത്തിന്‍റെ ഭരണകാലത്ത് ഒരു ഉല്ലാസകേന്ദ്രമായോ സത്രമായോ ആണ് ഇത് നിർമ്മിച്ചതെന്നാണ് കരുതുന്നത്.

ജഹാസ് മഹൽ എന്നത് ഉർദു ഭാഷയിൽ നിന്ന് വന്നതാണ്. ജഹസ് എന്നാൽ കപ്പല്‍ എന്നും മഹൽ എന്നാൽ കൊട്ടാരം എന്നുമാണ് അർത്ഥം. ഈ നിർമ്മിതിക്ക് ചുറ്റുമുള്ള ജലസംഭരണിയിൽ ഇതിന്റെ രൂപം പതിയുമ്പോൾ തടാകത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു കപ്പൽ പോലെ തോന്നിക്കുന്നതിനാൽ ആണ് ഇങ്ങനെയൊരു പേര് നല്കിയത്. താഴികക്കുടത്തിൻ്റെ ആകൃതിയിലുള്ള പവലിയനുകൾ ആണ് ഇതിനുള്ളത്.

'ഫൂൽ വാലോൺ കി സെയ്ർ' (പൂക്കച്ചവടക്കാരുടെ ഘോഷയാത്ര) എന്ന പേരിൽ ഇവിടെ നടക്കുന്ന പുഷ്പ വിൽപ്പനക്കാരുടെ ഉത്സവം പ്രസിദ്ധമാണ്. ഒക്ടോബർ മാസമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. രാവിലെ 6.00 മുതൽ വൈകിട്ട് 7.00 വരെ ഇവിടെ പ്രവേശനമുണ്ട് ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷൻ ഛത്തർപൂർ (യെല്ലോ ലൈൻ). ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.

2. സത്പുല ബ്രിഡ്ജ്

ഡല്‍ഹിയിലെ കൗതുകം നിറഞ്ഞ കാഴ്ചകളിലൊന്നാണ് സപ്പുല പാലംഅഥവ സത്പുല ജലസംഭരണി. തുഗ്ലക്ക് രാജവംശത്തിലെ മുഹമ്മദ് ഷാ തുഗ്ലക്കിന്‍റെ കാലത്ത് നിർമ്മിച്ച ഈ ജലസംഭരണി ഖിർക്കി മസ്ജിദിന് അടുത്തായാണ് സ്ഥിതി ചെയ്യുന്നത്. ജലസേചനം എന്ന ലക്ഷ്യം മാത്രമല്ല, നഗരത്തിന് പ്രതിരോധ സുരക്ഷ നൽകുക എന്ന ഉദ്ദേശവും ഇതിന്‍റെ നിർമ്മാണത്തിന് പിന്നിലുണ്ടായിരുന്നു. സത്പുല എന്നാൽ ഏഴ് പാലങ്ങൾ എന്നാണർത്ഥം.

Satpula Bridge

PC:Varun Shiv Kapur

3. അഗ്രസേൻ കി ബവോലി

ഡൽഹിയിലെ ഏറ്റവും കൗതുകമുള്ള കാഴ്തകളിലൊന്നാണ് അഗ്രസേൻ കി ബവോലി. ന്യൂ ഡല്‍ഹിയിൽ കൊണാട്ട് പ്ലേസിന് സമീപമുള്ള അഗ്രസേൻ കി ബവോലി ഇന്ത്യൻ ആർക്കിയോളജിക്കൽ സർവേയുടെ സംരക്ഷിതസ്മാരകം കൂടിയാണ്. 15 മീറ്റർ വീതിയും 60 മീറ്റർ നീളവും ഉള്ള ഈ പടവ്കിണർ പ്രത്യേക സമം ആകൃതിയിലാണുള്ളത്. മൂന്നു നിലകളുള്ള ഇതിന് 108 പടവുകളുണ്ട്.

പല വിശ്വാസങ്ങളും ഈ പടവ് കിണറിനെ ചുറ്റിപ്പറ്റിയുണ്ട്. പ്രേതബാധയുള്ള സ്ഥലമെന്ന് ഒരുവിഭാഗം ആളുകൾ പറയുമ്പോൾ മറ്റു ചിലർ പറയുന്നത് ഇതിനുള്ളിലേക്ക് കടക്കുന്നത് ആളുകളെ സ്വയം മരിക്കുവാൻ പ്രേരിപ്പിക്കുമത്രെ. എന്തായാലും ഡല്‍ഹിയിൽ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് അഗ്രസേൻ കി ബവോലി.

4. അസോല ഭാട്ടി വന്യജീവി സങ്കേതം

ഡല്‍ഹിയിലെ മറ്റൊരു ഓഫ്ബീറ്റ് സ്ഥലങ്ങളിലൊന്നാണ് അസോല ഭാട്ടി വന്യജീവി സങ്കേതം. ഡൽഹി-ഹരിയാന അതിർത്തിയിലെ ആരവല്ലി മലനിരകളോട് ചേർന്നാണ് 32.71 km2 വിസ്തൃതിയുള്ള അസോല-ഭാട്ടി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. തെക്കൻ ഡൽഹിയിലും ഹരിയാന സംസ്ഥാനത്തിലെ ഫരീദാബാദിൻ്റെ വടക്കൻ ഭാഗങ്ങളിലും ഗുരുഗ്രാം ജില്ലകളിലും ആയി ഇത് വ്യാപിച്ചു കിടക്കുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+