Search
  • Follow NativePlanet
Share
» »തിരക്കും ഇല്ല, കാത്തിരിപ്പും വേണ്ട! ഒരു വൈകുന്നേരം മാത്രം മതി, ഡല്‍ഹിയിലെ പ്രധാന കാഴ്ചകൾ കണ്ടുവരാം

തിരക്കും ഇല്ല, കാത്തിരിപ്പും വേണ്ട! ഒരു വൈകുന്നേരം മാത്രം മതി, ഡല്‍ഹിയിലെ പ്രധാന കാഴ്ചകൾ കണ്ടുവരാം

ഒന്നോ രണ്ടോ ദിവസത്തിൽ കണ്ടുതീർക്കാൻ പറ്റിയ ഒരു നഗരമല്ല ഡൽഹി. ചെങ്കോട്ട മുതൽ മജ്നു കാ തില വരെയും കുത്തബ് മിനാർ മുതൽ അഗ്രസേൽ കി ബവോലി വരെയും നീണ്ടു കിടക്കുന്ന ഡൽഹിയുടെ ഓരോ ഇടവും കണ്ടും പരിചയപ്പെട്ടും വരികയെന്ന് സാധാരണക്കാരായ സഞ്ചാരികൾക്ക് ശ്രമകരമായ കാര്യമാണ്. പ്രത്യേകിച്ച് ഡൽഹി ഒരിടത്താവളം മാത്രമായി കണക്കാക്കി യാത്ര പോകുന്നവർക്ക്.

കാശ്മീരും ഷിംലയും മസൂറിയും ഋഷികേശും പോലുള്ള ഉത്തരേന്ത്യൻ സ്ഥലങ്ങള്‍ സന്ദർശിക്കാൻ പോകുന്ന കൂടത്തിൽ ഡൽഹി കൂടി കണ്ടുവരുന്ന വിധത്തിലാണ് കൂടുതലും ആളുകള്‍ ഡല്‍ഹി യാത്ര പ്ലാന്‍ ചെയ്യുന്നത്. അതിനാൽ കുറഞ്ഞ സമയത്തിൽ ഡല്‍ഹിയിലെ പരമാവധി സ്ഥലങ്ങൾ കണ്ടുതീർക്കുകയെന്നാതാണ് ടാസ്ക്. അങ്ങനെയുള്ള പ്ലാനുകളിൽ കുറഞ്ഞ ചെലവിൽ ഡൽഹി കാണാൻ പറ്റിയ ഒരു പാക്കേജുണ്ട്.

Delhi By Evening Sight Seeing Tour At Just 525 Rupees- Details

കുറഞ്ഞ ചെലവ് മാത്രമല്ല, പകൽനേരത്തെ തിരക്കില്ലാതെ, വൈകുന്നേരങ്ങളിൽ ഡല്‍ഹിയിലെ പ്രധാന കാഴ്ചകൾ കണ്ടുവരാൻ സാധിക്കുന്ന യാത്ര ഗ്രൂപ്പായി ഡല്‍ഹി കാണാനിറങ്ങുന്നവർക്കും പ്രയോജനപ്പെടും. നേരത്തെ പ്ലാൻ ചെയ്ത യാത്ര പോയി ഡല്‍ഹിയിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനു മുൻപുള്ള ഒരു വൈകുന്നേരം എങ്ങനെ ഇവിടുത്തെ പ്രധാന കാഴ്ചകൾ ചെലവ് കുറഞ്ഞു കണ്ടുവരാമെന്ന് നോക്കാം.

ഡൽഹി ടൂറിസത്തിന്‍റെ ഡല്‍ഹി ബൈ ഈവനിംഗ് (Delhi by Evening) എന്നു പേരിട്ടിരിക്കുന്ന പാക്കേജ് ആഴ്ചാവസാനങ്ങളിലാണ് ലഭ്യമായിട്ടുള്ളത്. വലിയ ഗ്രൂപ്പ് യാത്രയാണെങ്കിലും ഇതിന്‍റെ സൗകര്യം ലഭ്യമാകും. വൈകിട്ട് 5.00 മണി മുതൽ രാത്രി 10.00 മണി വരെയുള്ള സമയത്തിനുള്ളിൽ കുത്തബ് മിനാറും സഫ്ദർജുങ് ശവകുടീരവും ഉൾപ്പെടെയുള്ള സ്ഥലങ്ങളാണ് സന്ദർശിക്കുന്നത്.

അഞ്ച് മണിക്ക് ആരംഭിക്കുന്ന യാത്രയിൽ ആദ്യം നാഷണൽ വാർ മെമ്മോറിയൽ ആണ് ആദ്യം കാണുന്നത്. വൈകുന്നേരം സൂര്യാസ്മയ സമയത്തുള്ള റിട്രീറ്റിങ് സെറിമണി കാണുന്ന വിധത്തിലാണ് യാത്ര. പരമ്പരാഗതമായി യുദ്ധത്തിൻ്റെ അവസാനത്തെയും ദിവസത്തേക്കുള്ള ജോലി അവസാനിപ്പിക്കുന്നതിനെയും പ്രതീകപ്പെടുത്തുന്ന ചടങ്ങാണിത്. 32 സെക്കൻഡ് ബ്യൂഗിൾ കോൾ ഉപയോഗിച്ച് ഫ്ലാഗുകൾ താഴ്ത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇവിടെ നിന്ന് കാണാം.

തുടര്‍ന്ന് സഫ്ദർജുങ് ശവകുടീരം കാണാനാണ് പോകുന്നത്. മുഗൾ ചക്രവർത്തിയായ മുഹമ്മദ് ഷായുടെ കീഴിലുള്ള വൈസ്രോയിയായിരുന്ന സഫ്ദർജംഗിൻ്റെ ശവകുടീരമായാണ് ഇത് 1753- 54-ൽ നിർമ്മിച്ചത്. പഴയ പഴയ മുഗൾ വാസ്തുവിദ്യയിലാണ് ഇത് പൂർത്തീകരിച്ചിരിക്കുന്നത്. ജംഗ്ലി മഹൽ, (കാട്ടിലെ കൊട്ടാരം), മോത്തി മഹൽ (പേൾ പാലസ്), ബാദ്ഷാ പസന്ദ് (രാജാവിൻ്റെ പ്രിയപ്പെട്ടത്) എന്നിങ്ങനെ നിരവധി പേരുകളുള്ള ചെറിയ പവലിയനുകൾ ഇതിനു സമീപത്തായി കാണാം.

ഇവിടുന്ന് ഇനി കുത്തബ് മിനാർ കാണാനാണ് പോകുന്നത്. കുത്തബ് മിനാറിനെക്കുറിച്ച് കൂടുതൽ പറയേണ്ട ആവശ്യമില്ലല്ലോ. തുടർന്ന് ദില്ലി ഹാത് ഐഎൻഎ കാണാനായി പോകും. ഇന്ത്യൻ ചരിത്രത്തിന്‍റെയും പൈതൃകത്തിന്‍റെയും അതിമനോഹരമായ കാഴ്ചകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ക്രാഫ്റ്റ്, പാചകരീതി, സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഇവിടുത്തെ കാഴ്ചകൾ നിങ്ങൾക്ക് ആസ്വദിക്കാം. രാത്രി ഭക്ഷണം ഇവിടുന്ന് സ്വന്തം ചെലവിൽ കഴിക്കാം,

ടാക്സ് ഉൾപ്പെടെ ഒരാൾക്ക് 525 രൂപയാണ് ചെലവ്, ടിക്കറ്റുകൾ ഓൺലൈൻ ആയി മുൻകൂട്ടി ബുക്ക് ചെയ്യാം. യാത്ര പോകുന്ന ആളുകളുടെ എണ്ണവും സീറ്റ് ലഭ്യതയും നോക്കി ബുക്ക് ചെയ്യുക. https://delhitourism.gov.in/ എന്ന സൈറ്റില്‍ പാക്കേജുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+