Search
  • Follow NativePlanet
Share
» »ഡൽഹി- ഹിമാചൽ പ്രദേശ് വിമാനയാത്ര വെറും 2800 രൂപാ മുതൽ, ഷിംലയും ധരംശാലയും കണ്ടുവരാം. സമയവും പണവും ലാഭം

ഡൽഹി- ഹിമാചൽ പ്രദേശ് വിമാനയാത്ര വെറും 2800 രൂപാ മുതൽ, ഷിംലയും ധരംശാലയും കണ്ടുവരാം. സമയവും പണവും ലാഭം

ഡൽഹിയിൽ നിന്നുള്ള വാരാന്ത്യ യാത്രകളിലും ഡൽഹി സന്ദർശനത്തിലും ഇടംപിടിക്കുന്ന നാടാണ് ഹിമാൽ പ്രദേശ്. ഡൽഹിയിൽ വന്നിട്ട് ഹിമാചൽ കാണാൻ സാധിച്ചില്ലെങ്കിൽ വലിയൊരു നഷ്ടമെന്നാണ് പലരും കരുതുന്നതും. എന്നാൽ അവിടെ വരെ പോകാനുള്ള യാത്രയും സമയവും കണക്കാുമ്പോൾ ചിലപ്പോൾ ബജറ്റിൽ ഒതുങ്ങിയെന്നു വരില്ല. വിമാനത്തിൽ പോകാമെന്നു വെച്ചാൽ ഒരു വശത്തേയ്ക്ക് മാത്രം പതിനായിരത്തിന് മുകളിലാവും ചിലവ്.

ഇപ്പോഴിതാ, ഷിംലയും ധരംശാലയും ഉൾപ്പെടുന്ന ഹിമചലിൽ ടൂറിസം ഓഫ് സീസൺ ആയതോടെ വിമാന ടിക്കറ്റ് നിരക്കിലും വൻ കുറവാണ് വന്നിരിക്കുന്നത്. ടാക്സി പിടിച്ച് ഡൽഹിയിൽ നിന്ന് ഹിമാചൽ പോകുന്നിനേക്കാൾ എന്തുകൊണ്ടും ലാഭമാണ് ഈ സമയത്തെ ഹിമാചൽ വിമാനയാത്രാ എന്ന് നിസംശയം പറയാം. മുൻപെങ്ങും ഉണ്ടായിട്ടില്ലാത്ത വിധത്തിൽ ഉള്ള നിരക്ക് കുറവാണ് ഇപ്പോൾ വന്നിരിക്കുന്നത്.

അലയൻസ് എയർ സർവീസുകളാണ് ഡല്‍ഹി- ഷിംല,ഡൽഹി- ധരംശാല റൂട്ടുകളിൽ അഭൂതപൂർവമായ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഡല്‍ഹിയിൽ നിന്ന് ഹിമാചൽ പ്രദേശിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അതിന് ടിക്കറ്റ് ബുക്ക് ചെയ്ത് തയ്യാറെടുപ്പുകൾ ഇപ്പോൾ തന്നെ ആരംഭിക്കാം.

സീസൺ സമയത്ത് ഡൽഹി- ധരംശാല റൂട്ടിൽ 13,000 രൂപാ മുതൽ 17,000 രൂപാ വരെയാണ് വിമാന ടിക്കറ്റ് നിരക്ക്. ഓഫ്സീസൺ ആയതോടെ ഈ നിരക്കാണ് 4500 രൂപാ റേഞ്ചിലേക്ക് താഴ്ന്നിരിക്കുന്നത്. ഡൽഹി-ധരംശാല വിമാനടിക്കറ്റ് 2909 രൂപയിലാണ് ആരംഭിക്കുന്നത്. 1 മണിക്കൂർ 55 മിനിറ്റാണ് യാത്രാ സമയം. ഈ വിമാന നിരക്കുകൾ എക്കാലത്തെയും കുറഞ്ഞ നിരക്കിലാണെങ്കിലും കാലാവസ്ഥയിലെ പ്രത്യേകത കാരണം റദ്ദാക്കൽ അധികമാണ് എന്ന കാര്യം മറക്കാതിരിക്കുക.

ധർമ്മശാലയിൽ നിന്ന് ഡൽഹിയിലേക്കുള്ള ഒരു ടാക്സി യാത്രയ്ക്ക് 17,000 രൂപയാണ് ചെലവ് വരുന്നത്
ഗാഗലിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാന യാത്രയ്ക്ക് 1.25 മുതൽ 1.5 മണിക്കൂർ വരെ മാത്രമേ സമയം എടുക്കുകയുള്ളൂ. 2850 രൂപാ മുതലാണ് നിരക്ക് ആരംഭിക്കുന്നത്. അതേസമയം റോഡ് മാർഗമാണ് ഡെൽഹി-ഷിംല യാത്രയെങ്കിൽ എട്ടു മണിക്കൂർ സമയമാണ് വേണ്ടത്. 343 കിലോമീറ്ററാണ് പിന്നിടുവാനുള്ളത്.

delhi-dharamshala-flight-fare

മഴക്കാലവും സ്‌കൂൾ അവധിയും ആയതിനാൽ ഹിമാചൽ പ്രദേശിലെ ടൂറിസം മേഖല ഇപ്പോൾ മാന്ദ്യത്തിലാണ്.
മഴക്കാലം പൊതുവേ ഹിമാചൽ യാത്രകൾക്ക് മല്ല കാലമായല്ല കണക്കാക്കുന്നത്. മഴയും വിദൂര പ്രദേശങ്ങളിൽ എത്തിച്ചേരാനുള്ള ബുദ്ധിമുട്ടും അപകടങ്ങളും ഉദ്ദേശിച്ച വിധത്തിൽ കാഴ്ചകൾ കാണാൻ കഴിയാത്തതും സാഹസിക വിനോദങ്ങളിൽ ഉള്ള നിയന്ത്രണങ്ങളും ഈ സമയത്ത് ഇവിടേക്ക് ചുരുക്കം ആളുകളെ മാത്രമേ ആകർഷിക്കുന്നുള്ളൂ. 40-50% കിഴിവ് ഉണ്ടായിരുന്നിട്ടും ഹോട്ടൽ താമസ നിരക്ക് 30-35% ആയി കുറഞ്ഞു.

ഓഫ് സീസൺ യാത്രാ ഗുണങ്ങൾ

ഓഫ്സീസൺ ആണ് എന്നതൊഴിവാക്കിയാൽ ബുദ്ധിമുട്ടുകൾക്കൊപ്പം നിരവധി ഗുണങ്ങളും ഈ യാത്രയ്ക്കുണ്ട്. ആദ്യത്തേത് യാത്രാ നിരക്ക് തന്നെയാണ്. ഇത്തരം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സീസണിൽ ഉണ്ടായിരുന്നതിന്‍റെ നാലിലൊന്ന് തുകയേ വിമാന ടിക്കറ്റിന് വരൂ. ഹോട്ടൽ താമസത്തിന് മിക്കയിടങ്ങളും പകുതി തുകയ്ക്ക് ലഭിക്കും. പിന്നെ മിക്ക സ്ഥലങ്ങളും തിരക്കില്ലാതെ സൗകര്യത്തിൽ കണ്ടു വരികയും ചെയ്യാം.

ഹിമാചൽ സന്ദർശിക്കാൻ പറ്റിയ സമയം

ഫെബ്രുവരി മുതൽ ജൂൺ വരെയാണ് ഹിമാചൽ പ്രദേശ് യാത്രയ്ക്ക് പറ്റിയ സമയം. പ്രസന്നമായ കാലവസ്ഥയും യാത്ര പരമവധി ആസ്വദിക്കാനം എല്ലാ സ്ഥലങ്ങളും കാണാനുള്ള അവസരവും ലഭിക്കും. ഇതിൽ തന്നെ മാർച്ച്- മുതൽ ജൂൺ ആണ് പീക്ക് ടൂറിസ്റ്റ് സീസൺ, എന്നാൽ മഞ്ഞു വീഴ്ച കാണാനാണ് വരുന്നതെങ്കിൽ ഒക്ടോബറിനും ഫെബ്രുവരിക്കും ഇടയിലുള്ള സമയമാണ് നല്ലത്. ജൂലൈ മുതൽ സെപ്റ്റംബർ വരെയാണ് ഹിമാചലിലെ മഴക്കാലം. ഈ സമയത്ത് ചുരുക്കം സഞ്ചാരികൾ മാത്രമേ എത്താറുള്ളൂ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: himachal pradesh flights delhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+