Search
  • Follow NativePlanet
Share
» »ഡൽഹി യാത്ര; കയറിച്ചെല്ലുംതോറും ഭംഗി കൂടുന്ന ഹിമാചൽ ഗ്രാമങ്ങൾ തേടിപ്പോകാം.. വഴിതെറ്റിയാലും പേടിക്കേണ്ട!

ഡൽഹി യാത്ര; കയറിച്ചെല്ലുംതോറും ഭംഗി കൂടുന്ന ഹിമാചൽ ഗ്രാമങ്ങൾ തേടിപ്പോകാം.. വഴിതെറ്റിയാലും പേടിക്കേണ്ട!

ഡൽഹി യാത്രകളിൽ ഇത്തവണ കുറച്ചു വ്യത്യസ്ത ഇടങ്ങളിലേക്ക് പോയാലോ. എല്ലാത്തവണയും പോകുന്ന അമൃത്സറും ഷിംലയും ഋഷികേളും ഡെറാഡൂണും ഒക്കെ മാറ്റിവെച്ച് പ്ലാൻ ചെയ്ത് ഒരു യാത്ര. കയറിച്ചെല്ലുംതോറും ഭംഗി കൂടുന്ന ഹിമാചൽ പ്രദേശിന്‍റെ ഉൾക്കാഴ്ചകളിലേക്ക്, ഗ്രാമങ്ങളിലേക്ക് ഒരു യാത്ര. വഴി തെറ്റിപോയാലും ഒട്ടും നിരാശപ്പെടുത്താത്ത ഭൂപ്രകൃതിയുള്ള ഇടങ്ങൾ താണ്ടി മനോഹരമായ ഒരു യാത്ര.

ഡൽഹിയിൽ രണ്ടോ മൂന്നോ ദിവസം അടുപ്പിച്ച് അവധി കിട്ടിയാൽ പോകാൻ പറ്റുന്ന ഇടങ്ങളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഉൾപ്രദേശങ്ങളാണ് കൂടുതലുമെന്നതിനാൽ പ്ലാനിങ്ങും പാക്കിങ്ങും കൃത്യമായിരിക്കണം. അപ്പോൾ, ചെന്നാൽ മടങ്ങാൻ തോന്നിപ്പിക്കാത്ത, ഹിമാചൽ പ്രദേശിന്‍റെ സ്വപ്നസമാനമായ കാഴ്ചകളിലേക്ക് ഒരു യാത്ര.

തീർത്ഥൻ വാലി (480 കിമി)

ഡല്‍ഹിയില്‍ നിന്നും ഹിമാചൽ പ്രദേശിലെ മലകളും കുന്നുകളും തേടിപ്പോകുന്ന യാത്രയിൽ ഉൾപ്പെടുത്താവുന്ന ഒരിടമാണ് തീർത്ഥൻ വാലി. വെള്ളച്ചാട്ടങ്ങളും നദികൾ അതിരുവെച്ചൊഴുകുന്ന ഗ്രാമങ്ങളും അരുവികൾ മുറിച്ചു കടന്നുള്ള ട്രെക്കിങ്ങും ഇവിടെയുണ്ട്. ഹിമാചൽ പ്രദേശിലെ ഓഫ്ബീറ്റ് സ്ഥലങ്ങളിലൊന്നായ ഈ പ്രദേശത്തിന് പേരു കിട്ടിയത് തീർത്ഥൻ നദിയിൽ നിന്നാണ്. ഈ കാഴ്ചകൾക്കു പുറമേ ആപ്പിൾ, ആപ്രിക്കോട്ട് തോട്ടങ്ങളാണ് ഇവിടെ കാണാനുള്ളത്. പൊതുവേ ബുദ്ധിമുട്ടേറിയ കാലാവസ്ഥയും യാത്രാ സാഹചര്യങ്ങളും തേടിവരുന്ന സന്ദർശകരാണ് ഇവിടെ എത്തുന്നവരിൽ അധികവും. കുളു ജില്ലയുടെ ഭാഗമാണിത്.

കൽപ 565 കിമി

അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങളാൽ സമ്പന്നമായ ഇടമാണ് കൽപ. ഹിമാചലിൽ കിന്നൗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇവിടെ കിന്നൗരി വിഭാഗത്തിൽപെട്ട ജനങ്ങൾ അധിവസിക്കുന്നു. കിന്നർ കൈലാഷ് മലനിരകളുടെ കാഴ്ചയാണ് ഇവിടെ നിങ്ങൾക്ക് കാണാനുള്ളത്. ആപ്പിൾ തോട്ടങ്ങളാണ് ഇവിടുത്തെ പ്രധാന കൃഷി. കൂടാതെ, പുരാതന ക്ഷേത്രങ്ങൾ. ആശ്രമങ്ങൾ, തുടങ്ങിയവയും ഇവിടെ കാണാം. പുറംലോകത്തിന്‍റെ തടസ്സങ്ങളോ ബഹളങ്ങളോ ഇല്ലാതെ ചെലവഴിക്കാൻ പറ്റിയ സ്ഥലം കൂടിയാണിത്.

ജിബി 464 കിമി

തീർത്ഥൻ വാലിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ശാന്തവും മനോഹരവുമായ ഗ്രാമമാണ് ജിബി. മരംകൊണ്ടുണ്ടാക്കിയ വീടുകൾ, വെള്ളച്ചാട്ടങ്ങള്‍, നദികൾ എന്നിങ്ങനെ പ്രകൃതിയോട് അടുത്തു നിൽക്കുന്ന ഗ്രാമമാണിത് നിബിഡമായ പൈൻ മരക്കാടുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം സാംസ്കാരികപരമായൂം ചരിത്രപരമായും സമ്പന്നമായ പ്രദേശമാണ്. ബഞ്ചാർ താഴ്‌വരയിലെ ഗ്രാമമാണിത്.

പബ്ബാർ വാലി

ഹിമാചലിൽ പോകാൻ പറ്റിയ മറ്റൊരു ഓഫ്ബീറ്റ് ലക്ഷ്യസ്ഥാനമാണ് പബ്ബാർ വാലി. ഷിംലയിൽ നിന്നും 100 കിമി അകലെ സ്ഥിതി ചെയ്യുന്ന ഇവിടം അതിമനോഹരമായ ഒരു താഴ്വരയാണ്. ഹിമാചൽ പ്രദേശിന്‍റെ കാണാക്കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. മലിനമാക്കപ്പെടാത്ത ഒരു നാടം നിറയെ കാഴ്ചകളുമാണ് ഇവിടെയുള്ളത്. എല്ലാ വശങ്ങളിലും പർവതങ്ങളാൽ ചുറ്റപ്പെട്ട ഈ താഴ്‌വര ഷിംലയ്ക്ക് തൊട്ടുമുകളിലായി സ്ഥിതി ചെയ്യുന്നു. ഓക്ക്, ദേവദാരു മരങ്ങൾ, മനോഹരമായ ആപ്പിൾ തോട്ടങ്ങൾ എന്നിവ ഇവിടെ കാണാം.

ഖീർഗംഗ 541 കിമി

ഹിമാചലിലെ ഓഫ്ബീറ്റ് ഇടങ്ങളിൽ മാറ്റി നിർത്താൻ പറ്റാത്ത സ്ഥലമാണ് ഖീർഗംഗ. സ്വർഗ്ഗത്തിനു സമാനമായ ഒരിടം ഹിമാചലിനു കാണിക്കാനുണ്ടെങ്കിൽ ഉറപ്പായും അത് ഖീർഗംഗയാവും. കുളു ജില്ലയിൽ പാർവ്വതി വാലിയോട് ചേർന്നാണ് ഖീർഗംഗ സ്ഥിതി ചെയ്യുന്നത്. കുന്നു നടന്നു കയറി എത്തേണ്ട ഇവിടം അതിമനോഹരമായ കാഴ്ചകളിലേക്കാണ് സ്വാഗതം ചെയ്യുന്നത്. പൈൻ കാടിനുള്ളിലെ പുരാതന നഗരം മുതൽ ചൂടു നീരുറവയിലെ കുളിയും ട്രെക്കിങ്ങും സൂര്യോദയവും ഒക്കെ ഇവിടെ ആസ്വദിക്കാം.

സെയ്ഞ്ച് വാലി

ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്കിൻ്റെ പ്രാന്തപ്രദേശത്തുള്ള സൈഞ്ച് വാലി ധൈര്യമായി പോകാൻ പറ്റിയ സ്ഥലമാണ്. പച്ചപ്പും പുൽമേടുകളുമാണ് ഇവിടുത്തെ കാഴ്ച. പ്രകൃതിഭംഗി ആസ്വദിക്കാനും ക്യാംപിങ്ങിനും ട്രെക്കിങ്ങിനും ഒക്കെയുമാണ് ആളുകളധികവും ഇവിടെയെത്തുന്നത്. തിരക്കിൽ നിന്നുമാറി ബഹളങ്ങളൊന്നുമില്ലാത്ത ഇടം തേടുന്നവർക്ക് ഇത് അനുയോജ്യമാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+