ഡൽഹി നമുക്ക് ഒരു പുതിയ നഗരമല്ല. പാർലമെന്‍റും ചെങ്കോട്ടയും രാഷ്ട്രപതിഭവനും കുത്തബ് മിനാറും ഒക്കെയുള്ള ചരിത്ര നഗരം കണ്ടില്ലെങ്കിലും വാർത്തകളിലൂടെയും ചിത്രങ്ങളിലൂടെയും ഇത്രയും സുപരിചിതമായ മറ്റൊരു സ്ഥലം കാണില്ല. എവിടെയൊക്കെ പോയെന്നു പറഞ്ഞാലും ഡൽഹി കണ്ടില്ലെങ്കിൽ അതൊരു വലിയ നഷ്ടം തന്നെയാണ്. എന്നാൽ ഡൽഹി കാണാൻ ഇവിടെ വന്നാൽ എവിടെ പോകണം, എങ്ങനെ കാണണം എന്നൊക്കെയുള്ള കാര്യങ്ങളിൽ ആകെ സംശയം തന്നെ.
എന്നാൽ ഈ ആശങ്കകൾ ഒന്നുമില്ലാതെ, ഒറ്റ ദിവസത്തിൽ ഡല്‍ഹിയിലെ പ്രധാന കാഴ്ചകളെല്ലാം കണ്ടു തീര്‍ത്താലോ.. മെട്രോയുടെ തിരക്കിലോ, റോഡിലെ ട്രാഫിക് ബ്ലോക്കിലോ പെടാതെ, ക്യൂ നിന്ന് മടുക്കാതെ ഡൽഹി കാണാൻ ഒരു വഴിയുണ്ട്. സര്‍ക്കാരിന്‍റെ ഡൽഹി ടൂറിസം അവതരിപ്പിക്കുന്ന ഡൽഹി സൈറ്റ് സീയിങ് ടൂർ പാക്കേജ്. കുറഞ്ഞ ചെലവിൽ മറ്റു ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ ഡല്‍യിലെ പ്രധാന കാഴ്ചകൾ ഈ പാക്കേജ് വഴി കാണാം.

വില കൂടിയ ടൂർ പാക്കേജുകൾ എടുത്തു പോകാൻ ബുദ്ധിമുട്ടുള്ളവർക്കും തനിയെ പ്ലാൻ ചെയ്തു പോകാൻ സാധിക്കാത്തവർക്കും ഒപ്പം ഡല്‍ഹി ഒരു ബുദ്ധിമുട്ടുമില്ലാതെ കണ്ടു വരാൻ സാധിക്കുന്നതാണ് ഇന്ന് മലയാളം നേറ്റീവ് പ്ലാനറ്റ് പരിചയപ്പെടുത്തുന്ന ഡൽഹി ഫുൾ ഡേ സൈറ്റ് സീയിങ് ടൂർ. കുത്തബ് മിനാർ, റെഡ് ഫോർട്ട്, ലഹോരി ഗേറ്റ്, ഹുമയൂണിന്‍റെ ശവകുടീരം, ലോട്ടസ് ടെംപിൾ, ബിർളാ മന്ദിർ തുടങ്ങിയ സ്ഥലങ്ങളെല്ലാം പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫുള്‍ ഡേ സൈറ്റ് സീയിങ് ടൂർസ് (Full Day Sight Seeing Tours) രാവിലെ 9.00 ന് ആരംഭിക്കും ലിസ്റ്റ് ചെയ്തിരിക്കുന്ന ഏഴ് സ്ഥലങ്ങളും കണ്ട് വൈകിട്ട് 5.45 ന് യാത്ര അവസാനിക്കും. തിങ്കളാഴ്ച ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും ഈ പാക്കേജ് ലഭ്യമാണ്.
ലക്ഷ്മി നാരായൺ മന്ദിർ അഥവാ ബിർളാ മന്ദിർ സന്ദർശനത്തോടെയാണ് യാത്ര ആരംഭിക്കുന്നത്. ബിര്‍ളാ കുടുംബം 1938 ലാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. ഒഡീഷ രീതിയിലാണ് ഇതിന്‍റെ നിർമ്മാണം. ജാതിമത വ്യത്യാസമില്ലാതെ ആളുകൾ ഇവിടം സന്ദര്‍ശിക്കുവാൻ എത്തുന്നു. തുടർന്ന് കുത്തബ് മിനാറിലേക്ക് പോകും. ലോക പൈതൃക സ്ഥാനങ്ങളിലൊന്നായ കുത്തബ് മിനാർ തീർച്ചായും കണ്ടിരിക്കേണ്ട ഒരു ചരിത്രക്കാഴ്ച തന്നെയാണ്. ഇഷ്ടികകൊണ്ടുനിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാരമാണ് ഖുത്തബ് മിനാര്‍. 72.5 മീറ്റർ ആണ് ഈ ഗോപുരത്തിന്റെ നീളം.
തുടർന്ന് പോകുന്നത് ബഹായ് ആരാധനാലയമായ ലോട്ടസ് ടെംപിളിലേക്കാണ്. ഡൽഹിയിലെ പ്രധാന കാഴ്ചകളിലൊന്നായ ഇവിടം ബഹായ് മതവിശ്വാസികളുടെ ആരാധാനാലയമാണ്. എന്നിരുന്നാലും നാനാജാതിമതസ്ഥർ ഇവിടം കാണാനെത്തുന്നു. പ്രതിഷ്ഠയില്ല എന്നതാണ് ക്ഷേത്രത്തിന്‍റെ പ്രധാന ആകർഷണം. സ്വസ്ഥമായി ഇരിക്കാനും പ്രാർത്ഥിക്കാനുമാണ് ആളുകൾ അധികവും എത്തുന്നത്.
ഇനി ഉച്ചഭക്ഷണത്തിന്‍റെ സമയമാണ്. കോഫീ ഹോമിൽ ഇതിനായി ഹോൾട്ട് ചെയ്യും. ഭക്ഷണം കഴിച്ച് വിശ്രമിച്ച ശേഷം യാത്ര തുടരാം. ചെങ്കോട്ടയാണ് ആദ്യം പോകുന്നത്. എന്നാൽ പുറത്തു നിന്നുള്ള കാഴ്ച മാത്രമേ കാണാൻ സാധിക്കൂ. തുടർന്ന് ലാഹോരി ഗേറ്റിലേക്ക് പോകും. ചെങ്കോട്ടയിലേക്കുള്ള പ്രവേശന കവാടമാണ് ലാഹോറി ഗേറ്റ്. രാജ്ഘട്ടും ഹുമയൂൺ ടൂംബും കൂടി കണ്ട ശേഷം യാത്ര സമാപിക്കും.
ഫുള്‍ ഡേ സൈറ്റ് സീയിങ് ടൂറിന് 600 രൂപയാണ് നിരക്ക്, ജിഎസ്ടി അടക്കം ഒരാൾക്ക് 630 രൂപാ വരും. ടിക്കറ്റുകൾ ഓൺലൈൻ ആയി മുൻകൂട്ടി ബുക്ക് ചെയ്യാം. യാത്ര പോകുന്ന ആളുകളുടെ എണ്ണവും സീറ്റ് ലഭ്യതയും നോക്കി ബുക്ക് ചെയ്യുക. https://delhitourism.gov.in/ എന്ന സൈറ്റില്‍ പാക്കേജുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












