Search
  • Follow NativePlanet
Share
» »ഡൽഹി തനിച്ച് കണ്ട് തീർക്കും.. ത്രില്ലിങ് അനുഭവവും അതിലും ത്രില്ലടിപ്പിക്കും കാഴ്ചകളും

ഡൽഹി തനിച്ച് കണ്ട് തീർക്കും.. ത്രില്ലിങ് അനുഭവവും അതിലും ത്രില്ലടിപ്പിക്കും കാഴ്ചകളും

ഡൽഹി സന്ദർശിക്കാനെത്തുമ്പോൾ മിക്കവരും യാത്രകൾ ഡൽഹിയിൽ മാത്രമായി ഒതുക്കാറില്ല. മറ്റൊരു അവസരത്തിനായി കാത്തു നിൽക്കാതെ, തലസ്ഥാനത്തു നിന്ന് എളുപ്പത്തിൽ പോയി വരാൻ സാധിക്കുന്ന ഇടങ്ങ്‍ കൂടി കണ്ടിട്ടേ മടങ്ങിവരവിനെ പറ്റി ആലോചിക്കുക പോലുമുള്ളൂ. ഡല്‍ഹിയിലേക്ക് യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ തന്നെ പോകാൻ പറ്റിയ മറ്റു സ്ഥലങ്ങൾ കൂടി ലിസ്റ്റ് ചെയ്യണം. മറ്റൊരു അവസരത്തിനായി മാറ്റി വച്ചാൽ സമയവും പൈസയും അടക്കം ചിലപ്പോൾ നഷ്ടമായേക്കാം.

അടുത്ത യാത്രയിൽ ഡൽഹിയിൽ നിന്നുപോയി മറ്റിടങ്ങൾ കാണാമെന്ന് വെച്ചാൽ ഏതെങ്കിലും കാരണത്താൽ വീണ്ടും വരാൻ സാധിച്ചില്ലെങ്കിലോ? അതുകൊണ്ട് നിങ്ങളുടെ ഈ ഡൽഹി യാത്രയിൽ ഏറ്റവും കുറഞ്ഞ ചെലവിൽ കണ്ടുവരാൻ പറ്റിയ അഞ്ചിടങ്ങൾ പരിചയപ്പെടാം, ചെലവ് ഓർത്തു പേടിക്കേണ്ട. കൃത്യമായും വ്യക്തമായും പ്ലാൻ ചെയ്തു പോയാൽ പരമാവധി 5000 രൂപയ്ക്കുള്ളിൽ ഒതുക്കാൻ പറ്റുന്നാണ് ഇതിലെ ഓരോ യാത്രകളും.

ഋഷികേശ്

ഡൽഹിയിൽ വന്ന് പ്രധാന സ്ഥലങ്ങളൊക്കെ കണ്ട് കഴിഞ്ഞാൽ പിന്നീട് പോകാനുദ്ദേശിക്കുന്ന സ്ഥലങ്ങളിലൊന്നാണ് മിക്കവർക്കും ഋഷികേശ്. സാഹസിക സഞ്ചാരികളുടെ സ്വർഗ്ഗമായ, ലോകത്തിന്‍റെ യോഗാ തലസ്ഥാനമായ ഇവിടെ ഏതു സഞ്ചാരിക്കു വേണ്ടതും ഒരുക്കിയിട്ടുണ്ട്. പൗരാണിക നഗരമായ ഇവിടെ വെറുതേ നടന്നു കാണാൻ തന്നെ ഇഷ്ടംപോലെ ഇടങ്ങളുണ്ട്. ഗംഗാ നദിയുടെ തീരത്തായി വളര്‌‍ന്നു വന്ന ഋഷികേളശിൽ ആശ്രമങ്ങൾ, പാലങ്ങൾ, റിവർ റാഫ്ടിങ് ഉൾപ്പെടെയുള്ള സാഹസിക വിനോദങ്ങൾ തുടങ്ങിയവ കാണാനും ആസ്വദിക്കാനുണ്ട്. പ്രസിദ്ധമായ ലക്ഷ്മൺ ഝുല, രാം ഝുല എന്നിവ ഇവിടെ നിർന്ധമായും കാണണം. നദീതിരത്ത് നടക്കുന്ന കൗതുകമുണർത്തുന്ന മതപരമായ ചടങ്ങുകളിലും അകലെ നിന്ന് പങ്കെടുക്കാം.

ഒന്നോ രണ്ടോ ദിവസം ഇവിടെ ചെലവഴിച്ചാൽ മാത്രമേ ഈ പട്ടണത്തെ മനസ്സിലാക്കാൻ സാധിക്കൂ. വീതികുറഞ്ഞ വഴികളും തിരക്കിട്ടോടുന്ന വണ്ടികളും ആൾക്കൂട്ടവും ഒക്കെ ഇവിടുത്തെ സ്ഥിരം കാഴ്ചകളാണ്. ഒരു ദിവസം 500 രൂപാ മുതൽ മുറികൾ ഇവിടെ ലഭിക്കും. കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളും ഒരുപാടുണ്ട്. ഇത് കൂടാതെ പ്രാദേശികമായി പാക്കേജുകൾ എടുക്കുകയാണെങ്കിൽ കുറഞ്ഞ ചെലവിൽ കൂടുതല് വിശദമായി ഋഷികേശ് എക്സ്പ്ലോർ ചെയ്യാൻ സാധിക്കും. ഡൽഹിയിൽ നിന്ന് 240 കിലോമീറ്ററാണ് ഋഷികേശിലേക്കുള്ള ദൂരം.

ആഗ്ര

ഡൽഹിയിലേക്ക് യാത്ര പ്ലാൻ ചെയ്യുമ്പോൾ തന്നെ ഭൂരിഭാഗം ആളുകളും കാണാൻ ആഗ്രഹിക്കുന്ന ഒന്നാണ് ആഗ്രയും താജ്മഹലും. ഇതൊന്നും കണ്ടില്ലെങ്കിൽ ഡല്‍ഹി യാത്ര പൂർത്തിയാകില്ല എന്നുതന്നെ പറയാം. എന്നാൽ ഡൽഹിയിലെത്തി ഒരു ബസിൽ കയറി പോകുന്നപോലെയല്ല ആഗ്ര കാണാനുള്ള യാത്ര. ഏറ്റനും മനോഹരമായി താജ്മഹൽ കാണാനുള്ള സമയം പുലരിയാണ്. സന്ദർശകർക്കായി തുറക്കുന്ന സമയം തന്നെ അവിടെ കയറിയാൽ വലിയ തിരക്കില്ലാതെ ലോകാത്ഭുതം കൺമുന്നിൽ കൺനിറയെ കാണാം. അതുകൊണ്ട് തലേദിവസം രാത്രി ആഗ്രയിൽ എത്തുന്ന വിധത്തിൽ വേണം യാത്ര പ്ലാൻ ചെയ്യാൻ.

Taj Mahal-Delhi Travel Ideas

ഡൽഹിയിൽ നിന്നും 230 കിലോമീറ്റർ ദൂരെയാണ് ആഗ്ര. ബസും ട്രെയിനുകളും ഈ റൂട്ടിൽ ലഭ്യമാണ്. നിരവദി ഏജന്‍സികൾ പാക്കേജ് ടൂറുകളും നടത്തുന്നുണ്ട്. ആഗ്രാ കോട്ട, താജ്മഹൽ, ഫത്തേപൂർ സിക്രി തുടങ്ങിയവയാണ് ഇവിടെ കാണാനുള്ളത്. ലളിതമായ സൗകര്യങ്ങളോടെ താമസസൗകര്യം 600 രൂപാ മുതൽ ഇവിടെ ലഭിക്കും. രണ്ട് മൂന്ന് ദിവസത്തെ യാത്രയിലെ താമസം, ഭക്ഷണം, ഗതാഗതം തുടങ്ങിയ കാര്യങ്ങൾ 5000 രൂപയില്‍ ഒതുക്കാം.

ലാന്‍ഡ്സ്ഡോൺ, ഉത്തരാഖണ്ഡ്

ഡല്‍ഹിയിൽ വന്നിട്ട് ഉത്തരാണ്ഡിന്‍റെ മലയോര ഭംഗിയും പർവ്വത കാഴ്ചകളും ആസ്വദിക്കാതെ മടങ്ങുകയാണോ. കുറഞ്ഞ ചെലവിൽ പോയി വരാൻ സാധിക്കുന്ന ഇടമാണ് ലാന്‍ഡ്സ്ഡോൺ. ഡൽഹിയിൽ നിന്ന് 250 കിലോമീറ്റർ അകലെയണ് ഇവിടമുള്ളത്. പ്രകൃതിഭംഗി മാത്രമല്ല, ട്രെക്കിങ്, ബോട്ടിങ്, യുദ്ധസ്മാരകങ്ങൾ തുടങ്ങിയ നിരവധി കാഴ്കൾ ഇവിടെ കാണാനുണ്ട്. അതിമനോഹരമായ ഹോം സ്റ്റേകളിൽ താമസിച്ച് വേണമെങ്കിൽ ഒന്നോ രണ്ടോ ദിവസം ഇവിടെ ചെലവഴിച്ച് മടങ്ങുകയും ചെയ്യാം. 800 രൂപാ മുതല് മികച്ച സൗകര്യത്തിൽ ഇവിടെ താമസസൗകര്യം ലഭിക്കും. മാത്രമല്ല, യാത്ര ഉൾപ്പെടെ എല്ലാ ചെലവുകളും 5000 രൂപയിൽ ഒതുക്കുകയും ചെയ്യാം.

ജയ്പൂർ, രാജസ്ഥാൻ

തലസ്ഥാനത്ത് വന്നാൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് ജയ്പൂർ എന്ന കാര്യത്തിൽ ഒരു തർക്കമില്ല. കോട്ടകളും കൊട്ടാരങ്ങളും ചരിത്രയിടങ്ങളും കാഴ്ചകളും ഒക്കെയുള്ള ജയ്പൂർ കണ്ടില്ലെങ്കിൽ അതൊരു തീരനഷ്ടമായിരിക്കും. സിറ്റി പാലസ്, ഹവാ മഹൽ, അമേർ കോട്ട, പ്രാദേശിക മാര്‍ക്കറ്റുകൾ തുടങ്ങി നിരവധി സ്ഥലങ്ങൾ ഇവിടെ സന്ദർശിക്കാനുണ്ട്. ഡല്‍ഹിയില്‍ നിന്ന് 280 കിലോമീറ്റർ ദൂരത്തിലാണ് ജയ്പൂർ സ്ഥിതി ചെയ്യുന്നത്. ഒരു രാത്രിക്ക് 700 രൂപാ മുതൽ ഇവിടെ താമസസൗകര്യങ്ങള് ലഭിക്കും. പൊതുവേ ബജറ്റ് ലക്ഷ്യസ്ഥാനമായ ഇവിടെ 500 രൂപയ്ക്ക് സുഖമായി പോയി വരാൻ സാധിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: delhi budget travel rishikesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+