Search
  • Follow NativePlanet
Share
» »ഇന്ത്യയുടെ ആദ്യ 20 കോച്ച് വന്ദേ ഭാരത്; 771 കിമി എട്ടു മണിക്കൂറിൽ, 1,440 പേർക്ക് ഒരേസമയ യാത്ര

ഇന്ത്യയുടെ ആദ്യ 20 കോച്ച് വന്ദേ ഭാരത്; 771 കിമി എട്ടു മണിക്കൂറിൽ, 1,440 പേർക്ക് ഒരേസമയ യാത്ര

വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ ആണ് ഇന്ന് യാത്രകളിലെ താരം. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന വിവിധ റൂട്ടുകളിലേക്ക് പുതുതായി നിരവധി വന്ദേ ഭാരതുകളാണ് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. ദീർഘദൂര യാത്രകളെ വേഗത്തിലം സുരക്ഷിതമായും ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന വന്ദേ ഭാരത് ഇന്ന് നിത്യജീവിതത്തിന്‍റെ ഭാഗമായി മാറി. ഇപ്പോഴിതാ, ഏറ്റവും വേഗത്തിലും പുതിയ സൗകര്യങ്ങളോടെയും വന്ദേ ഭാരത് വന്നിരിക്കുകയാണ്.

മുൻപേയുള്ള വന്ദേ ഭാരത് സർവീസുകളിൽ നിന്ന് വ്യത്യസ്തമായി 20 കോച്ചുകളോടെ ഡൽഹി- വാരണാസി റൂട്ടിൽ പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ഓടിത്തുടങ്ങി. നേരത്തെയുണ്ടായിരുന്ന 8/ 16 കോച്ച് ട്രെയിനിനു പകരമായാണ് പുതിയ ട്രെയിൻ അവതരിപ്പിച്ചത്. സെമി ഹൈ സ്പീഡ് ട്രെയിനായ ഇത് ഈ റൂട്ടിലെ ഏറ്റവും വേഗമേറിയ ട്രെയിന്‍ സർവീസ് കൂടിയാണ്. ഇന്ത്യയിലെ പ്രധാന ടൂറിസം സർക്യൂട്ടുകളിൽ ഒന്നായ ഡൽഹി-വാരണാസി യാത്രകളുടെ സാധ്യതകൾ പുതിയ വന്ദേ ഭാരത് വർധിപ്പിക്കും.

Delhi- varanasi Vande Bharat Express 771 KM In 8 Hours

20 കോച്ചുള്ള രാജ്യത്തെ ആദ്യ വന്ദേഭാരത്

ഡൽഹി-വാരണാസി പുതിയ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്‍റെ ഏറ്റവും വലിയ പ്രത്യേകത അതിന്‍റെ കോച്ചുകളുടെ എണ്ണം തന്നെയാണ്. സാധാരണ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് എട്ട് അല്ലെങ്കില്‍ 16 കോച്ചുകളാണുള്ളത്. രാജ്യച്
20 കോച്ചുള്ള രാജ്യത്തെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് ആണ് ഡൽഹി-വാരണാസി റൂട്ടിൽ സർവീസ് തുടങ്ങിയത്. ചെന്നൈയിലെ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ഇത് നിർമ്മിച്ചത്.

ഒരു സമയം 1440 പേർ

കോച്ചുകളുടെ എണ്ണം കൂടുന്നതോടെ സീറ്റിങ്ങ് സൗകര്യങ്ങളിലും ആനുപാതികമായ വർധനവ് ഉണ്ടായിട്ടുണ്ട്. വന്ദേ ഭാരതിൽ കയറണണെനന് ആഗ്രഹുമായി ഈ റൂട്ടിലുള്ളവർ ഇനി കാത്തിരിക്കേണ്ട, മാത്രമല്ല, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ സീറ്റ് കിട്ടാതെ വരുമോയെന്നോ വെയിറ്റിങ് ലിസ്റ്റിൽ ആകുമോ എന്നുമുള്ള ആശങ്കകളും വേണ്ട. ഒരേ സമയം 1440 പേര്‍ക്ക് ഇതിൽ യാത്ര ചെയ്യാന്‍ കഴിയും.

771 കിലോമീറ്റര്‍ യാത്രയ്ക്ക് എട്ട് മണിക്കൂര്‍

മറ്റേതു വന്ദേ ഭാരത് സർവീസിനെയും പോലെ തന്നെ ഇതിന്‍റെ വേഗതയും പ്രധാനമാണ്. ഡല്‍ഹിക്കും വാരണാസിക്കും ഇടയിലുള്ള 771 കിലോമീറ്റർ ദൂരം എട്ടുമണിക്കൂർ സമയത്തിൽ പിന്നിടും. ഈ റൂട്ടിലെ ഏറ്റവും വേഗമേറിയ ട്രെയിനും ഈ വന്ദ ഭാരത് എക്സ്പ്രസ് തന്നെയാണ്.

ന്യൂഡൽഹി-വാരണാസി 20 കോച്ച് വന്ദേ ഭാരത് എക്‌സ്‌പ്രസ് സമയക്രമം, ടിക്കറ്റ്

നോര്‍ത്തേണ്‍ റെയില്‍വെ സോണിന് കീഴില്‍ 22415 /22435 എന്നീ നമ്പറുകളിലാണ് ന്യൂഡൽഹി-വാരണാസി 20 കോച്ച് വന്ദേ ഭാരത് എക്‌സ്‌പ്രസ് സര്‍വീസ് നടത്തുന്നത്.
ട്രെയിൻ നമ്പർ 22415 (വാരണാസി മുതൽ ന്യൂഡൽഹി വരെ): വാരണാസിയിൽ നിന്ന് 06:00 ന് പുറപ്പെട്ട് 14:05 ന് എത്തിച്ചേരും.
ട്രെയിൻ നമ്പർ 22435 (വാരണാസി മുതൽ ന്യൂഡൽഹി വരെ): വാരാണസിയിൽ നിന്ന് 15:00-ന് പുറപ്പെട്ട് 23:00-ന് എത്തിച്ചേരും.

ഇതിൽ എസി ചെയർ കാർ, എക്‌സിക്യൂട്ടീവ് ചെയർ കാർ എന്നിങ്ങനെ രണ്ട് സീറ്റിങ് ഓപ്ഷനുകളാണ് ഉള്ളത്. വാരണാസിയിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള എസി ചെയർകാറിന് 1,795 രൂപയും എക്‌സിക്യൂട്ടീവ് ചെയർകാറിന് 3,320 രൂപയുമാണ് നിരക്ക്. യാത്ര ചെയ്യണമെങ്കിൽ മുൻകൂട്ടിയുള്ള ബുക്കിങ് ആവശ്യമാണ്.

സ്റ്റോപ്പുകൾ

22415 /22435 ന്യൂഡൽഹി-വാരണാസി 20 കോച്ച് വന്ദേ ഭാരത് എക്‌സ്‌പ്രസ് ന്യൂ ഡല്‍ഹിക്കും വാരണാസിക്കും ഇടയിൽ രണ്ട് സ്റ്റോപ്പുകളിൽ മാത്രമാണ് നിർത്തുക. പ്രയാഗ്രാജ് ജംഗ്ഷൻ, കാൺപൂർ സെൻട്രൽ എന്നിവയാണ് രണ്ട് സ്റ്റോപ്പുകൾ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: vande bharat express train delhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+