» »വെറുതെ ഒരു യാത്ര പോകാം....

വെറുതെ ഒരു യാത്ര പോകാം....

Written By: Elizabath

പ്രത്യേകിച്ച് ഒരു പ്ലാനും ഇല്ലാതെ ജീവിക്കാന്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് ധൈര്യത്തില്‍ യാത്ര പോകാം. കാണേണ്ട സ്ഥലങ്ങളും പോകേണ്ട വഴികളും മുന്‍കൂട്ടി നിശ്ചയിക്കാതെ യാത്ര പുറപ്പെട്ടലും എന്തെങ്കിലുമൊക്കെ ഉള്ളില്‍ കാണും എന്നു തീര്‍ച്ച. ഇനി ഇത്തരം യാത്ര പുറപ്പെടുമ്പോള്‍ ഈ സ്ഥലങ്ങളുടെ ലിസ്റ്റ് കയ്യില്‍ സൂക്ഷിക്കാം.

സലൗലിം ഡാം

സലൗലിം ഡാം

കണ്ടിരിക്കേണ്ട കാഴ്ചകളില്‍ ഒന്നുതന്നെയാണ് ഗോവയിലെ സലൗലിം ഡാം. ഒരു ത്രിഡി ചിത്രം പോലെ മനോഹരമായ ഈ ഡാം സൗത്ത് ഗോവയിലെ മാര്‍ഗാവില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.


PC: Portugal Editor Exploration

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഗോവയില്‍ നിന്നും 22 കിലോമീറ്റര്‍ അകലെയാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഇവിടേക്ക് പൊതുഗതാഗത സൗകര്യം എപ്പോഴും ലഭ്യമല്ല. അതിനാല്‍ സൗത്ത് ഗോവയിലെ മര്‍ഗാവ് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ടാക്‌സി വിളിച്ച് പോകുന്നതായിരിക്കും ഉത്തമം.

അംബോലി

അംബോലി

പശ്ചിമഘട്ടത്തില്‍ സഹ്യാദ്രി മലനിരകളില്‍ സ്ഥിതി ചെയ്യുന്ന അംബോലി മഹാരാഷ്ട്രയിലെ പ്രധാനപ്പെട്ട ഇക്കോ ഹോട്ട് സ്‌പോട്ടുകളില്‍ ഒന്നാണ്. നല്ലൊരു ഹില്‍ സ്റ്റേഷനായ ഇവിടം വെള്ളച്ചാട്ടങ്ങള്‍ക്കും പ്രകൃതി ഭംഗിക്കും ഏറെ പേരുകേട്ടയിടം കൂടിയാണ്.

PC: Rossipaulo

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മുംബൈയില്‍ നിന്നും 529 കിലോമീറ്ററാണ് അംബോലിയിലേക്കുള്ള ദൂരം. എന്നാല്‍ ഇത്രയും ദൂരം സഞ്ചരിച്ച് വന്നാല്‍ കാണാന്‍ പറ്റിയ കാഴ്ചകള്‍ ഉണ്ടോ എന്ന് സംശയിക്കേണ്ട. ഒരുപാട് കാഴ്ചകളുമായാണ് അംബോലി സഞ്ചാരികളെ കാത്തിരിക്കുന്നത്.

മഹാബലിപുരം

മഹാബലിപുരം

നാലുദിവസം കൃത്യമായി പ്ലാന്‍ ചെയ്യുകയാണെങ്കില്‍ അടിച്ചുപൊളിക്കാന്‍ പറ്റിയ സ്ഥലമാണ് ചെന്നെയിലെ മഹാബലിപുരം. കല്ലില്‍ ചരിത്രമെഴുതിയ നാടെന്ന് പേരുള്ള മഹാബലിപുരം ശില്പകലയിലും ചരിത്രത്തിലും താല്പര്യമുള്ളവരെ ആകര്‍ഷിക്കും എന്നതില്‍ സംശയമില്ല. കല്ലില്‍ കൊത്തിയ ഒട്ടേറെ ശില്പങ്ങളും ക്ഷേത്രങ്ങളും പൂര്‍ത്തിയാക്കാത്ത ശില്പ നിര്‍മ്മിതികളുമൊക്കെ മഹാബലിപുരത്തിനെ സഞ്ചാരികളുടെ സ്വര്‍ഗ്ഗമാക്കി മാറ്റിയിട്ടുണ്ട് എന്നതില്‍ സംശയമില്ല.

PC: Jean-Pierre Dalbéra

 എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കോഴിക്കോടു നിന്നും 15 മണിക്കൂര്‍ യാത്രയുണ്ട് മഹാബലിപുരത്തേക്ക്. ചെന്നൈയില്‍ എത്തി അവിടെ നിന്നും പോകുന്നതാണ് എളുപ്പം. ചെന്നൈയില്‍ നിന്നും 54 കിലോമീറ്റര്‍ അകലെയാണിവിടം.

സ്‌കൂബാ ഡൈവിങ്

സ്‌കൂബാ ഡൈവിങ്

കടലിന്റെ അത്ഭുതങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍ താല്പര്യമുള്ളവര്‍ക്കുള്ളതാണ് സ്‌കൂബാ ഡൈവിങ്.
ശുദ്ധമായ നീലജലത്തില്‍ പവിഴപ്പുറ്റുകളും അതിശയിപ്പിക്കുന്ന കടല്‍ ജീവികളെയും കണ്ട് പോകുവാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ധൈര്യമായി ഇത് പരീക്ഷിക്കാം.


pc:bhinddalenes

 എവിടെ ചെയ്യാം

എവിടെ ചെയ്യാം

സ്‌കൂബാ ഡൈവിങ്ങിനായി ആന്‍ഡമാന്‍ അടക്കമുള്ള സ്ഥലങ്ങളില്‍ സൗകര്യമുണ്ട്. കടലിന്റെ ആഴങ്ങളിലേക്ക് ഇറങ്ങാന്‍ തയ്യാറുള്ളവര്‍ക്ക് പറ്റിയ ഒരിടമാണ് മുരുടേശ്വറിന് സമീപമുള്ള നേട്രാനി ഐലന്‍ഡ്.
പീജിയണ്‍ ഐലന്‍ഡ് എന്നും അറിയപ്പെടുന്ന ഇവിടം മുകളില്‍ നിന്നുള്ള കാഴ്ചയില്‍ ഹൃദയത്തിന് സമാനമായ ആകൃതിയിലാണ് കാണപ്പെടുന്നത്.
സ്‌കൂബാ ഡൈവിങ്ങില്‍ രാജ്യത്തെ പ്രശസ്തമായ സ്ഥലം കൂടിയാണ് നേട്രാനി ഐലന്‍ഡ്.


PC:Tony Shih

ചെട്ടിനാട്

ചെട്ടിനാട്

തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലുള്ള പ്രശസ്തമായ സ്ഥലമാണ് ചെട്ടിനാട്. ചെട്ടി അഥവാ സമ്പത്ത് എന്നര്‍ഥം വരുന്ന സംസ്‌കൃത വാക്കില്‍ നിന്നുമാണ് ഈ നാടിന് പേരുലഭിക്കുന്നത്.
മസാലക്കൂട്ടുകള്‍ ചേര്‍ത്ത് രുചിയുടെ മേളമൊരുക്കുന്ന ഒരു നാടു മാത്രമല്ല ചെട്ടിനാട്. യുനസ്‌കോയുടെ ലോകപൈതൃക ഇടങ്ങളുടെ പട്ടികയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഇവിടം സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം കൂടിയാണ്.
കാരൈക്കുടി പട്ടണവും സമീപത്തുള്ള 74 ഗ്രാമങ്ങളും ചേരുന്നതാണ് ഇപ്പോഴത്തെ ചെട്ടിനാട്.

Read more about: chennai monuments hill stations

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...